മഹാരാജാസ് സ്റ്റേഷനിൽ നിന്നും സൗത്ത് വരെ പരീക്ഷണ ഓട്ടം നടത്തുന്ന മെട്രോ ട്രെയിൻ.
ശക്തമായ കടലാക്രമണത്തെ തുടർന്ന് തകർന്നടിയുന്ന ശംഖുംമുഖം തീരം.
എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ വിദ്യാർത്ഥികൾക്ക് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ സംഘടിപ്പിച്ച എം.പി അവാർഡ് 2019 ൽ പങ്കെടുക്കാൻ എത്തുന്ന നടൻ പൃഥ്വിരാജ്. ഹൈബി ഈഡൻ എം.പി സമീപം.
ആലപ്പുഴ ജനറൽ ആശുപത്രിയിൽ നടന്ന ആധുനിക ട്രോമാകെയർ യൂണിറ്റിന്റെ ഉദ്‌ഘാടനത്തിനു ശേഷം മന്ത്രി ജി. സുധാകരൻ പുതിയതായി സ്ഥാപിച്ച ഉപകരണങ്ങൾ നോക്കിക്കാണുന്നു.
പച്ചക്കുടക്കീഴിൽ... സുരക്ഷയുടെ മുന്നോടിയായി ആലപ്പുഴ കളക്ടറേറ്റിനു മുന്നിൽ അണിനിരന്ന പൊലീസ് ഉദ്യോഗസ്ഥർ മഴനയാതിരിക്കുവാനായി സമീപത്തെ മതിലിനുമുകളിൽ പടർന്നു പന്തലിച്ച ചെടികൾക്കടിയിൽ ഒതുങ്ങിക്കൂടിയപ്പോൾ.
യോഗ അസോസിയേഷൻ ഓഫ് തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ ചാക്ക വൈ.എം.എ ഹാളിൽ സംഘടിപ്പിച്ച സ്പോർട്സ് യോഗാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് തൊട്ടുമുൻപ് പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന താരം
യോഗ അസോസിയേഷൻ ഓഫ് തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ ചാക്ക വൈ.എം.എ ഹാളിൽ സംഘടിപ്പിച്ച സ്പോർട്സ് യോഗാ ചാമ്പ്യൻഷിപ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. അസോസിയേഷൻ ചെയർമാൻ കെ.കൃഷ്ണകുമാർ, ജനറൽ കൺവീനർ എ.ജോയ്, പ്രസിഡന്റ് പി.രാജേന്ദ്രകുമാർ, തിരുവനന്തപുരം കോർപറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ശ്രീകുമാർ തുടങ്ങിയവർ സമീപം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.റ്റി.എ. നടത്തിയ സെക്രട്ടേറിയേറ്റ് ധർണ എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യുന്നു.
ആറുദിവസമായി സെക്രട്ടറിയറ്റിന് മുമ്പിൽ കെ.എസ്‍.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിനായുള്ള നടപടികളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ലെന്ന് ആരോപിച്ച് സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
പൊലീസ് റാങ്ക് ലിസ്റ്റ് അട്ടിമറിച്ചു എന്നാരോപിച്ച് സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തിയ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ പരിക്ക് പറ്റിയ പ്രവർത്തകനെ ആംബുലൻസിലേക്ക് മാറ്റുന്നു.
എ.ബി.വി.പി സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തുന്ന 72 മണിക്കൂർ ധർണ സമരത്തിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ് സമരപ്പന്തലിലെത്തി പ്രവർത്തകരെ കാണുന്നു.
സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തിയ എ.ബി.വി.പി. പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
പ്രതിഷേധ സൂചകമായി രക്തം നിറച്ച കുപ്പികളും കഴുത്തിലണിഞ്ഞ് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സഞ്ജീവ്‌ ഗോപാലകൃഷ്ണൻ സെക്രട്ടേറിയേറ്റ് മതിൽ ചാടികടക്കാൻ ശ്രമിക്കുന്നു.
തിരുവനന്തപുരം അപ്പോളോ ഡിമോറോയിൽ കാടാരം കൊണ്ടാൻ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന മീറ്റ് ദി പ്രസിനെത്തിയ വിക്രം, സംവിധായകൻ രാജേഷ് എം. സെൽവ, അഭി മെഹ്ദി ഹസൻ എന്നിവർ തമാശ പങ്കിടുന്നു.
ഫീസ് അടയ്ക്കാനെത്തിയ നിയമ വിദ്യാർത്ഥിയെ യൂണിവേഴ്സിറ്റി ആസ്ഥാനത്തേയ്ക്ക് കയറ്റിവിടാത്തതിനെത്തുടർന്ന് കെ.എസ്.യു പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിക്കുന്നു.
മത്സ്യഫെഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം എൽ.എം.എസ് വിമെൻസ് കോൺഫറൻസ് ഹാളിൽ എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി നൽകുന്ന വിദ്യാഭ്യാസ അവാർഡ് വിതരണം മികവ് 2019നെത്തിയ മന്ത്രി മേഴ്സികുട്ടി അമ്മ കുട്ടികളോടൊപ്പം.
ചിരിമധുരം... കേരള സ്റ്റേറ്റ് ഫോർമർ എം.എൽ.എ. ഫോറം സംസ്ഥാന സമ്മേളനം എറണാകുളം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യാനെത്തിയ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.
എറണാകുളം അങ്കമാലി അതിരൂപതാ ബിഷപ് ഹൗസിൽ ഒരു വിഭാഗം വൈദികർ മൂന്ന് ദിവസമായി നടത്തിവരുന്ന നിരാഹാര സമരം പിൻവലിച്ചതായി പ്രഖ്യാപിച്ച് ഫാ. ജോസ് വൈലിക്കോടത്ത് മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു.
യൂണിവേഴ്സിറ്റി കോളേജ് കേസ് തുടങ്ങിയ ദിവസം മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരങ്ങളുടെ വൻനിരയാണ്. ബഹളങ്ങൾക്കിടയിലെ ഇടവേളയിൽ സമരക്കാരുടെ ഇടയിലേക്ക് കപ്പലണ്ടി വിൽക്കാനായി ഉന്തുവണ്ടിയുമായി നീങ്ങുന്ന കച്ചവടകാരനും ബാരിക്കേഡുകൾ റോഡിൽ നിന്നും മാറ്റുന്ന പൊലീസ് ഉദ്യോഗസ്ഥരും.
കേരള കൗമുദിയും എസ്.എൻ.ഡി.പി യോഗം പാലക്കാട് വെസ്റ്റ് യൂണിയനും വനിതാസംഘവും സംയുക്തമായി സംഘടിപ്പിച്ച സ്ത്രീ സുരക്ഷ സ്ത്രീ ശാക്തീകരണം സെമിനാർ വെസ്റ്റ് യൂണിയൻ പ്രസിഡന്റ് എടത്തറ രാമകൃഷ്ണൻ ഉദ്ഘാടനം ചെയുന്നു.
  TRENDING THIS WEEK
യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഖിലിനെ കുത്തിയ കേസിലെ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ.
അക കണ്ണിന്റെ വെളിച്ചത്തിൽ..., പാലക്കാട് ഗവ: വിക്ടോറിയ കോളേജ് മാഗസിൻ ഉദ്ഘാടനം നിർവഹിക്കാൻ എത്തുന്ന നടൻ ടോവിനോ തോമസനെ ആകാംഷയോട് കോളേജ് അങ്കണത്തിൽ കാത്ത് നിൽക്കുന്ന വിദ്യാർത്ഥിനി .
പച്ചപ്പ് തേടി... മഴയിൽ തളിർത്ത പുല്ല് തിനുന്ന പോത്തുകൾ മലമ്പുഴ ഡാമിൽ നിന്നുള്ള കാഴ്ച.
യൂണിവേഴ്സിറ്റി കോളേജിലെ അക്രമികളെ അറസ്റ്റ് ചെയ്യുക, അക്രമികളെ സഹായിക്കുന്ന പ്രിൻസിപ്പലിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച നടത്തിയ യൂണിവേഴ്സിറ്റി കോളേജ് മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ്പ്രവർത്തകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കുന്നു.
സകുടുംബം... വയനാട് മുത്തങ്ങയിൽ നിന്നുള്ള ദൃശ്യം.
കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കൊച്ചിയിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ നിന്ന്.
ചിരിമധുരം... കേരള സ്റ്റേറ്റ് ഫോർമർ എം.എൽ.എ. ഫോറം സംസ്ഥാന സമ്മേളനം എറണാകുളം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യാനെത്തിയ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ.
മഴ അറ്റ് ദി റൈറ്റ് ട്രാക്ക്... തിമിർത്തു പെയ്യാനുള്ള മഴയുടെ മടിയൊന്ന് മാറിയപ്പോ‍ൾ. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള കാഴ്ച്ച.
സെക്രട്ടേറിയറ്റിനുമുന്നിൽ അനിശ്ചിതകാല നിരാഹാരസത്യാഗ്രഹസമരം കിടക്കുന്ന കെ.എസ്‌.യു സംസ്ഥന പ്രസിഡൻറ് കെ.എം. അഭിജിത്തിനെ എം.എം.ഹസ്സൻ സമരപ്പന്തലിലെത്തി സന്ദർശിക്കുന്നു.
നിറഞ്ഞൊഴുകി ..., മഴയിൽ വെള്ളം നിറഞ്ഞൊഴുക്കുന്ന ഭാരതപ്പുഴ തൃശൂർ ചെറുതുരുത്തിയിൽ നിന്നൊരു ദൃശ്യം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com