മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് എസ്.എൻ.ഡി.പി. യോഗം അമ്പലപ്പുഴ യൂണിയൻ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ ആലുവ അദ്വൈതാശ്രമത്തിലെ നാരായണ ഋഷി ഗുരുപ്രഭാഷണം നടത്തുന്നു.സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ, പ്രസിഡന്റ് പി. ഹരിദാസ്,വൈസ് പ്രസിഡന്റ് ബി. രഖുനാഥ് എന്നിവർ സമീപം.
ലോക അൽഷിമേഴ്സ് ദിനത്തോടനുബന്ധിച്ച് എറണാകുളം ദർബാർ ഹാളിൽ നിന്നാരംഭിച്ച മെമ്മറി വാക്കിൽ നിന്ന്
ആരാദ്യം... പാലായിൽ നടന്ന എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ തോമസ് ചാണ്ടിയും മാണി.സി കാപ്പനും സ്വീകരിക്കുന്നു
പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി.സി.കാപ്പൻ കലാശകൊട്ടിൽ പങ്കെടുക്കുന്നു
പാലാ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി എൻ.ഹരി കലാശകൊട്ടിൽ പങ്കെടുക്കുന്നു
ശ്രീനാരായണ ഗുരുദേവന്റെ തൊണ്ണൂറ്റി രണ്ടാമത് മഹാസമാധി ദിനത്തിൽ ശിവഗിരിയിൽ നടന്ന മഹാസമാധി സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്രമന്ത്രി ആർ.കെ സിംഗിന് ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ഉപഹാരം സമ്മാനിക്കുന്നു.ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ സമീപം
മഹാസമാധി സമ്മേളനത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ആർ.കെ സിംഗ് നിർവഹിക്കുന്നു.
ശ്രീനാരായണ ഗുരുദേവന്റെ തൊണ്ണൂറ്റി രണ്ടാമത് മഹാസമാധി ദിനത്തിൽ ശിവഗിരിയിൽ നടന്ന മഹാസമാധി സമ്മേളനത്തിന്റെ ഉദ്ഘാടനം.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടീവ് സ്റ്റഡീസിന്റെ ആഭുഖ്യത്തിൽ തിരുവനന്തപുരം പ്രസ് ക്ലബിൽ സംഘടിപ്പിച്ച തങ്ങൾ കുഞ്ഞു മുസലിയാർ നവോഥാന നായകൻ എന്ന സെമിനാർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടർ ഡോ. പി. നസീർ, ഡോ.കായംകുളം യൂനുസ് കുഞ്ഞ്, ഡോ.നിസാറുദ്ദീൻ, ഡോ.എസ്.സുലൈമാൻ, ജനാബ് പുലിപ്പാറ മുഹമ്മദ് തുടങ്ങിയവർ സമീപം.
ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തിൽ നാഗമ്പടം മഹാദേവക്ഷേത്രങ്കണത്തിൽ നടന്ന വിശ്വശാന്തി സമ്മേളനം സ്വാമി ധർമ്മ ചൈതന്യ ഉദ്‌ഘാടനം ചെയ്യുന്നു.
പാലായിൽ പിടിമുറുക്കി... പാലായിൽ നടന്ന എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ ഇറങ്ങുന്നു.
പ്രചാരണ ചൂടിൽ... പാലാ ഉപതിരഞ്ഞെടുപ്പിനോടാനുബന്ധിച്ച് എൽ.ഡി.എഫ് നടത്തിയ പൊതുസമ്മേളനം ഉദ്ഘടാനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് വെള്ളം കുടിക്കുന്നു.
ശ്രീനാരായണ ഗുരുദേവന്റ മഹാസമാധി ദിനത്തിൽ ചെമ്പഴന്തി ഗുരുകുലത്തിൽ എത്തിയവർ ശ്രീനാരായണ ഗുരുദേവന്റ മഹാസമാധി ദിനത്തിൽ ചെമ്പഴന്തി ഗുരുകുലത്തിൽ സമൂഹ പ്രാർത്ഥനയിൽ പങ്കെടുക്കുന്നവർ.
ക്ലോക്കിൽ മാണിയാ മണി... പാലാ നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തലപ്പുലം പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമാപനറാലി ഉദ്‌ഘാടനം ചെയ്യുവാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി എം.എം മണിയുമായി സംഭാഷണത്തിൽ.
പാലാ നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ കലാശക്കൊട്ടിൽ നിന്ന്.
പട്ടം ജോസഫ് മുണ്ടശേരി ഫൗണ്ടേഷൻ ഹാളിൽ നടന്ന കിളിമാനൂർ മധു അനുസ്മരണ സമ്മേളനം സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ ഉദ്‌ഘാടനം ചെയ്യുന്നു. ഡോ. ഇന്ദ്രബാബു, ശാന്തൻ, എസ്. ഭാസുരചന്ദ്രൻ, പേട്ട വിജയൻ, കെ.എൻ ഷാജികുമാർ എന്നിവർ സമീപം.
പാലാ നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ കലാശക്കൊട്ടിന് തടിച്ചുകൂടിയ ജനം.
നോ പാർക്കിംഗ്... എറണാകുളം ജനറൽ ആശുപത്രിക്കു മുന്നിലായി കാൽനട യാത്രക്കാർക്കായി നിർമ്മിച്ച നടപ്പാതയിൽ നിയമം ലംഘിച്ച് പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്ര വാഹനങ്ങൾക്ക് ഫൈൻ ചാർജ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥൻ.
പാലാ നിയോജകമണ്ഡലം ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന്റെ കലാശക്കൊട്ട്.
പ്രൊഫ.എൻ കൃഷ്ണപിള്ളയുടെ ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച് നന്ദാവനം പ്രൊഫ. എൻ.കൃഷ്ണപിള്ള സ്മാരക സംസ്കൃതി കേന്ദ്രത്തിൽ സംഘടിപ്പിക്കുന്ന കലോത്സത്തിന്റെ ഉദ്ഘാന സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. ഡോ.എഴുമാറ്റൂർ രാജരാജവർമ, പന്ന്യൻ രവീന്ദ്രൻ, പിരപ്പൻകോട് മുരളി, ജി.ശ്രീറാം, പ്രഭാത് ബുക്ക്ഹൗസ് ചീഫ് ജനറൽ മാനേജർ എസ്.ഹനീഫ റാവുത്തർ വി.എസ്.ശിവകുമാർ എം.എൽ.എ, എം.ആർ.ഗോപകുമാർ തുടങ്ങിയവർ സമീപം.
  TRENDING THIS WEEK
ഇരയെ പിടിക്കാൻ... മാളങ്ങളിൽ നിന്നും ഇരയെപിടിക്കാനായി കൂട്ടത്തോടെ പുറത്തിറങ്ങിയ കീരികൾ. പാലക്കാട് എടത്തറ ഭാഗത്ത് നിന്നുള്ള കാഴ്ച.
കരുത്താണ് ആർമി... കരുണ കാണിക്കണം... തൃശൂർ മണ്ണുത്തി വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ ഇന്ത്യൻ ആർമിയിലേക്കുള്ള തെരെഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന ഫിസിക്കൽ ടെസ്റ്റിൽ നെഞ്ച് അളവ് കുറഞ്ഞതിനാൽ അയോഗ്യനാക്കപ്പെട്ട തളിപ്പറമ്പ് സ്വദേശി ആൽബിൻ തന്നെ പരിഗണിക്കണമെന്ന് ഉദ്യോഗസ്ഥരോട് കരഞ്ഞ് പറയുന്നതിന്റെ വിവിധ ചിത്രങ്ങൾ ഉടുവിൽ ഉദ്യോഗസ്ഥർ അനുനയിപ്പിച്ച് പുറത്താക്കുന്നു.
കൊല്ലം എസ്.എൻ കോളേജിൽ പ്രിൻസിപ്പൽ ഗേറ്റ് പൂട്ടിയതിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ ദേശീയപാത ഉപരോധിച്ചപ്പോൾ
പാലാ ഉപതിരഞ്ഞെടുപ്പിനോടാനുബന്ധിച്ച് ബി.ജെ.പി ഇലക്ഷൻ കമ്മിറ്റി ഓഫീസിലെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരനും, കെ. സുരേന്ദ്രനും.
കോയമ്പത്തൂരിനടുത്ത് വെള്ളിയാംഗിരി മലകളുടെ താഴ്വരയിലുള്ള ഇഷാ യോഗാ സെന്ററിലെ ആദിയോഗി പ്രതിമ.
പാല ഉപതിരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി.സി.കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മുത്തോലിക്കവലയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലേക്ക് സ്വീകരിക്കുന്നു.
ഒടുവിൽ തീരുമാനമായി... നാളെ പൊളിച്ചു മാറ്റുന്ന പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റ്.
കരക്കെത്തും മുമ്പേ... കോഴിക്കോട് കടപ്പുറത്ത് കയാക്കിങ്ങിനെത്തിയ സഞ്ചാരികൾ കരക്കെത്തും മുൻപ് തിരയിൽ അകപ്പെടുന്നു
കൊല്ലം മൺട്രോതുരുത്തിലെ കണ്ടൽ കാണാൻ എത്തിയ വിദേശ വിനോദ സഞ്ചാരിക
പാലാരിവട്ടം ഫ്ലൈഓവർ അഴിമതി കേസിലെ പ്രതി മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സുരാജിനെ കൊച്ചിയിൽ നടക്കുന്ന ക്യാമ്പ് സിറ്റിംഗിൽ ഹാജരാകാൻ എത്തിച്ചപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com