ട്രിപ്പിൾ ലോക്ക് ഡൗണിലെ ഇളവിനെ തുടർന്ന് കടകൾ തുറന്നപ്പോൾ അവശ്യസാധങ്ങൾ വാങ്ങാൻ എത്തിയവർ. പാപ്പനംകോട് നിന്നുള്ള ദൃശ്യം
കൊവിഡ് വ്യാപനത്തെ തുടർന്ന് നഗരത്തിൽ പ്രഖ്യാപിച്ച ഒരാഴ്ചത്തെ ട്രിപ്പിൾ ലോക്ക് ഡൗണിനിടെ മരുന്ന് വാങ്ങാനായി പുറത്തിറങ്ങിയ വൃദ്ധയെ കിള്ളിപ്പാലത്ത് പൊലീസ് തടഞ്ഞപ്പോൾ. കൊവിഡ് വ്യാപിക്കുന്നതിനാൽ 10 വയസിന് താഴെയുള്ളവരും 60 ന് മുകളിലുള്ളവരും പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശമുണ്ട്.
വിക്ടർ ജോർജ് അനുസ്മരണ ദിനത്തോടനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച അദ്ദേഹത്തിന്റെ ചിത്രപ്രദര്ശനം വീക്ഷിക്കുന്ന പി.ജെ ജോസഫ് എം.എൽ.എ. വിക്ടർ ജോർജിന്റെ ഭാര്യ ലില്ലി, മകൻ നീൽ തുടങ്ങിയവർ സമീപം.
സ്വർണ്ണക്കടത്തു കേസ് സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂത്ത് കോൺഗ്രസ്സ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ.
സ്വയം മറന്ന് പാടി...കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പാട്ടുകൾ പാടുന്ന പി.ജെ ജോസഫ് എം.എൽ.എ.
തലസ്‌ഥാന നഗരത്തിന്റെ വിവിധ പൊലീസ് ചെക്ക് പോയിന്റുകളിൽ നടത്തിയ പരിശോധനയ്ക്കിടെ ഇരുചക്രവാഹനത്തിലെത്തിയ ആളെ കർശനമായ് താക്കീത് ചെയ്‌ത ശേഷം മൊബൈൽ ഫോണിൽ ഫോട്ടോ എടുക്കുന്ന പൊലീസ് ഓഫീസർ.
തലസ്‌ഥാനത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിനെതുടർന്ന് വിജനമായ കിഴക്കേകോട്ട ഓവർ ബ്രിഡ്ജ് റോഡ്.
തലസ്‌ഥാനത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിനെതുടർന്ന് വിജനമായ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രവും പരിസരവും.
ദേശീയ പാതയ്ക്കരികിലെ പുല്ല് മോട്ടർ ഉപയോഗിച്ച് വെട്ടിമാറ്റുന്ന തൊഴിലാളി. എറണാകുളം കുണ്ടന്നൂരിൽ നിന്നുള്ള കാഴ്ച.
എറണാകുളം ജനറൽ ആശുപത്രിക്ക് സമീപം കെട്ടിട നിർമ്മാണത്തിനായി കൊണ്ട് വന്ന കൂറ്റൻ ക്രയിൻ
കൊവിഡ് രോഗ വ്യാപകമായതിനെ തുടർന്ന് കണ്ടെയ്‌ൻമെന്റ് സോണായ പൂന്തുറയിൽ ഇന്ത്യൻ റിസേർവ് ബറ്റാലിയൻ കമാന്റോകളെ പ്രദേശത്ത് വിന്യസിച്ചപ്പോൾ
കുട്ടിക്കളി വേണ്ട...കുട്ടിയെ മടിയിലിരുത്തി അപകടകാരാംവിധം വാഹനമോടിക്കുന്ന പിതാവ്. എറണാകുളം എം.ജി. റോഡിൽ നിന്നുള്ള കാഴ്ച
തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് എറണാകുളം ജില്ലാ കമ്മിറ്റി ഐ.ജി. ഓഫിസിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ
കണ്ടെയ്‌ൻമെന്റ് സോണായ പൂന്തുറയിൽ സി ഐ, ബി.എസ്. സജികുമാറിന്റെ നേതൃത്വത്തിൽ ഐ. ആർ. ബി കമാൻഡോ പ്രദേശത്ത് നടത്തിയ റൂട്ട് മാർച്ച്‌ എസ് ഐ ബിനു സമീപം സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വർദ്ധനവിനെ തുടർന്നാണ് കാമാൻഡോയെ വിന്യസിച്ചത്
നാളെയാണ് നാളെയാണ് നാളെയാണ് ... ട്രിപ്പിൾ ലോക്ക് ഡൗണിൽ കിള്ളിപ്പാലത്ത് നടന്ന വാഹന പരിശോധനയ്‌ക്കിടെ ലോട്ടറിക്കാരനെ കണ്ട് പൊലീസ് ഒന്ന് സംശയിച്ചു. കാര്യങ്ങൾ ചോദിച്ചപ്പോഴാണ് മരുന്ന് വാങ്ങാൻ പോകുകയാണെന്ന് മനസിലായത്. ശേഷം പൊലീസ് വിട്ടയച്ചു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി മലപ്പുറം ജില്ലാ കമ്മിറ്റി കലക്ടറേറ്റ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധം
സ്വര്‍ണ്ണക്കടത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കുക എന്നാവശ്യപ്പെട്ട് യൂത്ത്‌ലീഗ് മലപ്പുറത്ത് നടത്തിയ പ്രതിഷേധത്തില്‍ പ്രതീകാത്മകമായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് സ്വര്‍ണ്ണ ബിസ്‌കറ്റുകള്‍ അയക്കുന്നു.
സ്വര്‍ണ്ണക്കടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ എ.പി.അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു
തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ കിള്ളിപ്പാലത്ത് പൊലീസ് നടത്തിയ വാഹന പരിശോധന
കരുതലോടെ...കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ടെയ്മെന്റ് സോണായ എറണാകുളം മാർക്കറ്റ് റോഡിൽ നിന്നുള്ള കാഴ്ച
  TRENDING THIS WEEK
മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ജന്മവാർഷിക ദിനമായ ഇന്നലെ മ്യുസിയം പൊലീസ് സ്റ്റേഷന് സമീപത്തെ കെ. കരുണാകരന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന മകൻ കെ. മുരളീധരൻ എം പി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം വിൻസെന്റ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, എന്നിവർ സമീപം
കെ.എസ്.ഇ.ബി.യുടെ സോളാർ പദ്ധതിയിൽ ആയിരം കോടിയുടെ അഴിമതിയെന്ന് ആരോപിച്ച് കോട്ടയം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനം നടത്തിയ ശേഷം ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പോകുന്നു. ജില്ലാ സെക്രട്ടറി ലിജിൻ ലാൽ സമീപം
"ട്രിപ്പിൾ ലോക്കോടെ"- ട്രിപ്പിൾ ലോക് ഡൗൺ ദിനത്തിൽ കണ്ടൊയ്ൻമെന്റ് സോണായ പൂന്തുറ കുമരിചന്തക്ക് സമീപം പരിശോധനകൾക്കായ് എത്തിയ പൊലീസുകാർ
സായിയും പൗർണമിയും
സ്വപ്ന സുരേഷിന്റേ അമ്പലമുക്കിലുള്ള ഫ്ലാറ്റിൽ പരിശോധനയിൽ കണ്ടെടുത്ത സാധനങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ സീൽ ചെയ്ത കവറിൽ കൊണ്ടുപോകുന്നു
കണ്ടെയ്‌ൻമെന്റ് സോണായ പൂന്തുറയിൽ സി ഐ, ബി.എസ്. സജികുമാറിന്റെ നേതൃത്വത്തിൽ ഐ. ആർ. ബി കമാൻഡോ പ്രദേശത്ത് നടത്തിയ റൂട്ട് മാർച്ച്‌ എസ് ഐ ബിനു സമീപം സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വർദ്ധനവിനെ തുടർന്നാണ് കാമാൻഡോയെ വിന്യസിച്ചത്
കണ്ടെയ്‌ൻമെന്റ് സോണായ് പ്രഖ്യാപിച്ചതിനെ തുടർന്ന് അടച്ചിട്ട പൂന്തുറ പൊലീസ് സ്റ്റേഷന് പുറത്ത് ഗേറ്റിൽ സ്ഥാപിച്ചിരിക്കുന്ന പരാതിപ്പെട്ടി പരിശോധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ
കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ടെയ്മെന്റ് സോണായ എറണാകുളം ബ്രോഡ് വേയ്ക്ക് സമീപം മേനകയിൽ നിന്ന് സാധനങ്ങൾ വാങ്ങി ബസിൽ കയറാനെത്തുയാൾ
മഴയിൽ... രാവിലെ പെയ്തമഴയത്തെ എറണാകുളം ചിലവന്നൂരിൽ നിന്നുള്ള കാഴ്ച.
ചുട്ട കോഴി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com