ആംബുലൻസിലെ പീഡനത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.പി.എം.എഫ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ പ്രതിഷേധ ജ്വാല പുന്നല ശ്രീകുമാർ ഉദ്‌ഘാടനം ചെയ്യുന്നു.
തൃശൂർ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ അനഘ ഡോക്യുമെന്ററിയുടെ പ്രദർശനോദ്ഘാടനം ജയരാജ് വാര്യർ നിർവഹിക്കുന്നു.
തൃശൂർ സി.എം.എസ് സ്കൂളിൽ സംഘടിപ്പിച്ച അഡ്വ. സി.കെ മേനോൻ അനുസ്മരണ ചടങ്ങിൽ സി.കെ മേനോൻ്റെ ഛായ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. ടി.എൻ പ്രതാപൻ എം.പി സമീപം.
ഗാന്ധിജയന്തിയുടെ ഭാഗമായി സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ യുവജന കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ തൃശൂർ കളക്ട്രേറ്റിൽ നടന്ന ശുചീകരണം.
യു.പി യിൽ 19 വയസുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റവാളികൾക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ഡി.എസ്.ഒ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ പ്രതിഷേധം.
വയോജന ദിന കാഴ്ച... കൊവിഡ്കാലം ഏറ്റവും കൂടുതൽ ബാധിച്ചത് വയോധികരയാണ്. ജീവന്റെ കരുതലിൽ യാത്രകൾ ഒഴിവാക്കി വീട്ടിൽ തന്നെ കഴിയുന്നവരാണ് കൂടുതൽ ആൾക്കാരും. കോട്ടയം മലരിക്കലിൽ വീടിന് സമീപം സംസാരിച്ച് നിൽക്കുന്ന വയോധികർ.
സെൻട്രൽ എക്‌സൈസ് കോ ഓപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നഗരസഭ മെയിൻ ഓഫീസിൽ വച്ച് നടന്ന പരിപാടിയിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് മേയർ കെ. ശ്രീകുമാർ ടി.വി കൈമാറുന്നു.
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്ക്കാര വിതരണ ചടങ്ങിൽ സാഹിത്യകാരി വിജരാജമല്ലിക മന്ത്രി ഇ.പി. ജയരാജനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്നു.
ദീപ്‌തസ്മരണയിൽ... കേരളാകോൺഗ്രസ് (എം) ന്റെ നേതൃത്വത്തിൽ കോട്ടയത്ത് നടന്ന സി.എഫ്. തോമസ് അനുസ്മരണം.
ഏഴ്‌ മാസങ്ങൾക്ക്‌ ശേഷം സർവ്വീസ്‌ പുനരാരംഭിച്ച തിരുവനന്തപുരം ന്യൂഡൽഹി സ്‌പെഷ്യൽ ട്രെയിനിൽ പോകാനെത്തിയ യാത്രക്കാരെ തെർമൽ പരിശോധന നടത്തുന്നു.
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടന്ന സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്ക്കാരങ്ങൾ വിതരണ ചടങ്ങിൽ കേരള കൗമുദി കോട്ടയം ബ്യൂറോ ചീഫ് രാഹുൽ ജി. ചന്ദ്രൻ മന്ത്രി ഇ.പി. ജയരാജനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്നു.
എറണാകുളം പാലാരിവട്ടം പാലം പൊളിക്കുന്നതിന്റെ ഭാഗമായി പാലത്തിലെ താറുകൾ നീക്കം ചെയ്യുന്നു.
ലോക വയോജന ദിനം... കരുതലോടെ... കൊവിഡ് കാലമാണങ്കിലും പുറത്തിറങ്ങാതെ പറ്റുമോ. കോട്ടയം നഗരത്തിലൂടെ സാധനങ്ങൾ വാങ്ങി മാസ്ക് ധരിച്ച് നടന്നുപോകുന്ന വയോധികൻ.
ചെമ്പക എഡ്യൂക്കെയർ സൊസൈറ്റിയിലെ നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് പി.എം.ജിയിലെ സൊസൈറ്റി ഓഫീസിനു മുമ്പിൽ പിരിച്ചുവിട്ട ജീവനക്കാർ നടത്തിയ സമരം
നെല്ലു സംഭരണം വൈകുന്നതിലും കർഷകരെ ദ്രോഹിക്കുന്ന കർഷക ബില്ലിനുമെതിരെ കർഷക കോൺഗ്രസ്സിൻ്റെ നേതൃത്വത്തിൽ പാലക്കാട് അഞ്ചു വിളക്കു പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല വി.എസ്.വിജയരാഘവൻ മുൻ എം.പി. ഉദ്ഘാടനം ചെയുന്നു.
തോപ്പുംപടി ഹാർബറിൽ കെട്ടിയിട്ടിരിക്കുന്ന മത്സ്യ ബന്ധന ബോട്ടുകൾ. കൊവിഡ് വ്യാപനത്തെതുടർന്ന് കടലിൽ പോകുന്ന ബോട്ടുകളുടെ എണ്ണം കുറഞ്ഞു
പരിശീലന പറക്കൽ നടത്തുന്ന നാവിക സേനയുടെ ഹെലികോപ്റ്റർ. എറണാകുളം തോപ്പുംപടി പാലത്തിൽ നിന്നുള്ള കാഴ്ച
മത്സ്യ ബന്ധനം കഴിഞ്ഞ് പോകുന്ന ബോട്ടും പരിശീലന പറക്കൽ നടത്തുന്ന നാവിക സനേയുടെ ഹെലികോപ്റ്ററും. എറണാകുളം തോപ്പുംപടിയിൽ നിന്നുള്ള കാഴ്ച
നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ച് മാറ്റുന്ന പാലക്കാട് ടൗൺഹാൾ .
കളക്ടർ എസ്. ഷാനവാസിന്റെ സാന്നിദ്ധ്യത്തിൽ തൃശൂർ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സംവരണ വാർഡുകളുടെ തെരഞ്ഞെടുപ്പിൽ നിന്ന്
  TRENDING THIS WEEK
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ പൂർത്തിയാക്കി തിരികേയെത്തിച്ച വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിന്റെ ശരീരം പുഴുവരിച്ച നിലയിൽ.
മഹിളാ മോർച്ച തിരുവനന്തപുരം ജില്ല കമ്മിറ്റി സെക്രട്ടേറിയറ്റിനുമുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്
പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കുന്നതിനെതിരെ എറണാകുളം ബി.എസ്.എൻ.എൽ. ഓഫീസിനു മുന്നിൽ നടന്ന പ്രതിക്ഷേധ ധർണ.
എല്ലാ കാർഡുടമകൾക്കും നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ജില്ല തല ഉദ്ഘാടനത്തിൽ മറിയുമ്മ, സാബിറ, നളിനി എന്നിവർ തങ്ങൾക്ക് കിട്ടിയ കിറ്റ് പരിശോധിക്കുന്നതിനിടയിൽ.
കരിപ്പൂരിന്റെ ചിറകരിയാൻ അനുവദിക്കില്ല എന്ന ശീർഷകത്തിൽ എസ് വൈ എസ് മലപ്പുറത്ത് നടത്തിയ പാതയോര സമരം.
രാജ്യത്തിന്റെ മരണമണിയായ കാർഷിക ബില്ലിനെതിരെ എം എസ് എഫ് മലപ്പുറത്ത് നടത്തിയ കർഷക സമരം.
സൂപ്പർ ഹിറ്റ് സിനിമ ദൃശ്യത്തിന്റെ രണ്ടാം ഭാഗവും ഷൂട്ട് ചെയ്യാൻ കരാറുറപ്പിച്ച തൊടുപുഴ വഴിത്തലയിലെ മടത്തിൽപ്പറമ്പിൽ വീട്ടിൽ ജോസഫ് കുരുവിളയും ഭാര്യ ഷെർളിയും
വീടിന് മുന്നിൽ പത്ത്മണി ചെടികൾ തൂക്കിയിട്ട് അലംകരിച്ചിരിക്കുന്നു. ചേർത്തല പാണാവള്ളി പുലവേലിൽ വിനോദിന്റെ വീട്ടിൽ നിന്നുള്ള കാഴ്ച
സമൂഹ മാദ്ധ്യമങ്ങളിൽ സത്രീകൾക്കെതിരെ അശ്ളീല പരാമർശം നടത്തിയ ഡോ. വിജയനെ ഗാന്ധാരിയമ്മൻകോവിലിലെ വസതിയിൽ ചെന്ന് കരിയോയിൽ ഒഴിച്ചതിന് ശേഷം അവിടെ നിന്നും പിടിച്ചെടുത്ത് ലാപ്പ്ടോപ്പും മൊബൈലുമായി നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷമി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷമി അറയ്ക്കൽ എന്നിവർ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ.
കോട്ടൂർ പഞ്ചായത്തിലെ പത്തൊൻമ്പതാം വാർഡിലെ കവുങ്ങ് കർഷകർ മഗാളി രോഗ ദുരിതത്തിൽ. കാർഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ഈ പ്രദേശത്തെ കർഷർക്ക് വൻ തിരിച്ചടിയാണ് സംഭവിച്ചിരിക്കുന്നത് .
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com