തൃശൂർ പൂരം വെടിക്കെട്ടിനായ് തേക്കിൻക്കാട് മൈതാനിയിൽ കുഴി ഒരുക്കുന്നു.
തൃശൂർ പൂരത്തെ വരവേറ്റ് തേക്കിൻക്കാട് മൈതാനിയിൽ പൂര കൊടി നാട്ടിയപ്പോൾ.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മാസ്ക് ശരിയായ രീതിയിൽ ധരിക്കാത്തവർക്കെതിരെ പൊലീസ് പിഴയീടാക്കുന്നു. പാളയത്ത് നിന്നുള്ള കാഴ്ച്ച.
മാസ്ക് ഉണ്ട് സാർ... കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായി പൊലീസ് നടത്തിയ മാസ്ക് പരിശോധയ്ക്കിടെ ഹെൽമെറ്റ് ഇല്ലാതെ വന്ന ഇരുചക്രവാഹന യാത്രക്കാരിയെ പൊലീസ് ശാസിക്കുന്നു. തുടർന്ന് ഹെൽമെറ്റ് ധരിപ്പിച്ച ശേഷം വിട്ടയച്ചു. പാളയത്ത് നിന്നുള്ള കാഴ്ച്ച.
പൂജപ്പുര - കരമന പാതയ്ക്ക് ഇരുവശത്തും ഉള്ള വഴിയോര കച്ചവട കേന്ദ്രങ്ങൾ തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പൊളിച്ചു നീക്കിയപ്പോൾ.
കൊവിഡ് വ്യാപനം രൂക്ഷമായതിൻ്റെ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ അന്യദേശ തൊഴിലാളികൾ സ്വന്തം നാടുകളിലേക്ക് തിരിച്ചു പോവുന്നതിനായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ.
ഉറക്കത്തിലുമുണർന്ന്... സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയതിനെത്തുടർന്ന് കോട്ടയം നഗരത്തിൽ പരിശോധനക്കെത്തിയ ജില്ലാ കളക്ടർ എം. അഞ്ചനയും എസ്.പി ഡി. ശില്പയും കെ.എസ്.ആർ.ടി. സി ബസ് സ്റ്റാൻഡിലെത്തിയപ്പോൾ മസ്കണിയാതെ ഇരുന്നുറങ്ങുന്നയാൾ.
പിടിമുറുക്കി... സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയതിനെത്തുടർന്ന് കോട്ടയം നഗരത്തിൽ പരിശോധന നടത്തുന്ന ജില്ലാ കളക്ടർ എം. അഞ്ചനയും എസ്.പി ഡി. ശില്പയും.
ഇരിക്കാനൊരിടമില്ല... കോട്ടയം തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഇരിപ്പിടത്തിന്റെ കമ്പികൾ സാമൂഹ്യ വിരുദ്ധർ മുറിച്ച് മാറ്റി കൊണ്ടുപോയനിലയിൽ. മിക്ക ഇരിപ്പിടങ്ങളുടെയും അവസ്ഥയിതാണ്‌.
ക്ലോസ്ഡ്... തൃശൂർ പൂരം പ്രദർശന നഗരിയിലെ കച്ചവടക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദർശന നഗരി അടച്ചപ്പോൾ.
'നിറം മങ്ങി'... തൃശൂർപൂരം ചടങ്ങ് മാത്രമാക്കിയതിനെ തുടർന്ന് കുടമാറ്റം പ്രതീക്ഷിച്ച് ഉണ്ടാക്കിയ വർണ്ണ കുടകൾ മടക്കി വച്ചിരിക്കുന്നു. സമീപം പാതിവഴിയിലെത്തിയകുടകളുടെ നിർമ്മാണം പൂർത്തിയാക്കുന്നു.
ഇന്നല്ലെങ്കിൽ നാളെ... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിൽ കൊവിഡ് വാക്‌സിനെടുക്കാനെത്തിയ അംഗവൈകല്യമുള്ളയാളെ പ്രതിദിന കുത്തിവെപ്പ് കഴിഞ്ഞതിനെത്തുടർന്ന് മടക്കിയയക്കുന്ന പൊലീസ്.
ഇരട്ടപ്രതിരോധം... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിലെ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രത്തിൽ എൺപത്തിയേഴുകാരി കുട്ടിയമ്മയെ രണ്ടാമത്തെ ഡോസ് വാക്‌സിനെടുക്കുവാനായി എത്തിച്ചപ്പോൾ.
കൈയും തലയും പുറത്തിടരുത്... കൊവിഡ് വ്യാപനത്തെതുടർന്ന് വാളയാർ അതിർത്തിയിൽ യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരോട് പോർട്ടൽ രജിസ്ട്രേഷൻ പരിശോധിക്കുന്ന പോലീസുകാരൻ.
ജിമ്മി ജോർജ് സ്‌റ്റേഡിയത്തിൽ കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം ഇല്ലെന്നറിഞ്ഞ് മടങ്ങിപ്പോകുന്നു.
കൊവിഡ് നിയന്ത്രണം... ഇ പാസ് പരിശോധന ശക്തമാക്കിയതോടെ യാത്രക്ക‌ർ കുറഞ്ഞു. കേരള തമിഴ്നാട് അതിർത്തിയായ വാളയാറിൽ യാത്രക്കാരെയു കാത്ത് ബസ് ജീവനക്കാരൻ.
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്തുവാൻ തീരുമാനിച്ചതിനെ തുടർന്ന് പൂരത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ സാമ്പിൾ വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് സാമ്പിൾ വെടിക്കെട്ടിനായ് കുഴി ഒരുക്കിയിരുന്ന തൊഴിലാളികൾ പണി നിറുത്തി പോകുന്നു.
ലാസ്റ്റ് ടച്ച് ... തൃശൂർ പൂരത്തിനായ് ഒരുക്കുന്ന നില പന്തലിൻ്റെ പണി അവസാനഘട്ടത്തിൽ.
മഴയത്തും വെയിലത്തും നരച്ച, ഇരുണ്ട കാഴ്ചകൾ മാത്രം നൽകിയിരുന്ന എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വർണക്കാഴ്ചകൾ നിറയുന്നു.
കൈവിടാത്ത പ്രതീക്ഷ...മാസ്ക്ക് ധരിച്ച് ബസിൽ യാത്ര ചെയ്യുന്ന കുട്ടി. കോട്ടയം നഗരത്തിൽനിന്നുള്ള കാഴ്ച.
  TRENDING THIS WEEK
കോവിഡ് ടെസ്റ്റ് മഹായജ്ഞത്തിന്റെ ഭാഗമായി വെള്ളയിൽ ഗവണ്മെന്റ് ഫിഷറീസ് യു.പി സ്കൂളിൽ നടന്ന കോവിഡ് പരിശോധന.
അപകടമടുത്ത്... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി സ്കൂളിലെ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രത്തിൽ കൊവിഡ് മാനദണ്ഡം പാലിക്കാതെ വാക്‌സിനെടുക്കുവാൻ റോഡിൽ കാത്ത് നിക്കുന്നവരുടെ തിരക്ക്.
മഴയത്തും വെയിലത്തും നരച്ച, ഇരുണ്ട കാഴ്ചകൾ മാത്രം നൽകിയിരുന്ന എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വർണക്കാഴ്ചകൾ നിറയുന്നു.
വസന്തകാലം കാത്ത്... കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി. സ്കൂളിലെ കൊവിഡ് വാക്സിനേഷൻ സ്ഥിരം കേന്ദ്രത്തിൽ എത്തിയവരുടെ തിരക്ക്.
തൃശൂർ പൂരത്തിനായ് തിരുവമ്പാടി വിഭാഗത്തിൻ്റെ വർണ്ണക്കുട നിർമ്മാണം.
മഴയറിഞ്ഞ്... കോരിച്ചൊരിയുന്ന മഴയിൽ അമ്മയോടൊപ്പം നനഞ്ഞ് നിന്ന് പൂക്കച്ചവടം ചെയ്യുന്ന കുട്ടി. നനഞ്ഞുനിക്കുന്നത് കണ്ട് സമീപത്തെ കടക്കാരൻ നൽകിയ കുട അമ്മ ചൂടിയെങ്കിലും കുട്ടിമഴ നനഞ്ഞുകൊണ്ട്തന്നെ അമ്മയ്ക്ക് കൂട്ടായി. തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
തൃശൂർ പൂരത്തോടനുബന്ധിച്ച് തിരുവമ്പാടി വിഭാഗത്തിന്റെ കൊടിയേറ്റം.
തലയൊടുപ്പോടെ... പൂരം കൊടിയേറ്റത്തിനു ശേഷം പാറമേക്കാവ് ക്ഷേത്രാങ്കണത്തിൽ നടന്ന എഴുന്നെള്ളിപ്പിൽ മേളത്തിന് നേതൃത്വം നൽകുന്ന പെരുവനം കുട്ടൻ മാരാർ.
കൊവിഡ് വാക്സിൻ സ്വീകരിക്കാൻ തൃശൂർ ടൗൺ ഹാളിൽ കാത്തിരിക്കുക്കുന്നവർ.
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരം ചടങ്ങുകൾ മാത്രമായി നടത്തുവാൻ തീരുമാനിച്ചതിനെ തുടർന്ന് പൂരത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ സാമ്പിൾ വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് സാമ്പിൾ വെടിക്കെട്ടിനായ് കുഴി ഒരുക്കിയിരുന്ന തൊഴിലാളികൾ പണി നിറുത്തി പോകുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com