കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ കേരളാ ബ്ളാസ്റ്റേഴ് എഫ്.സിയുടെ ഭാഗ്യ ചിഹ്നമായ കേശുവിന്റെ ഓദ്യോഗിക പ്രകാശനചടങ്ങിൽ സംസാരിക്കുന്ന ബ്ളാസ്റ്റേഴ്സ് സി.ഇ.ഒ. വിരേൻ ഡി. സിൽവ, ക്ളബ് ഉടമ നിഖിൽ ഭരദ്വജ് എന്നിവർ.
പാലക്കാട് ഒറ്റപ്പാലത്ത് നടക്കുന്ന 22-മത് സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം മോഹിനിയാട്ടത്തിൽ എ ഗ്രെഡ് നേടിയ രേവതി ഇ.എസ്. (കണ്ണാടി എച്ച്.എസ്.എസ്, പാലക്കാട്).
ഒറ്റപ്പാലത്ത് നടക്കുന്ന 22-മത് സംസ്ഥാന സ്പെഷ്യൽ സ്ക്കൂൾ കലോത്സവം പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ശാന്തകുമാരി ഉദ്ഘാടനം ചെയുന്നു.
ഒറ്റപ്പാലത്ത് നടക്കുന്ന 22 - മത് സംസ്ഥാന സെപഷ്യൽ സ്കൂൾ കലോത്സവ വേദിയിൽ പാലക്കാട് എം.പി. ശ്രീകഠണ്ടൻ വി.കെ. മത്സരാർത്ഥിയോടപ്പം.
തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ നടക്കുന്ന ദേശീയ നാണയ എക്സിബിഷനിൽ നിന്ന്.
കരുത്തോടെ... ജില്ലയിലെ ഫയർ സേനാംഗങ്ങൾക്ക് പുതിയ ഉപകരണങ്ങൾ പരിചയപ്പെടുത്തി കൊടുക്കുന്നതിന്റെ ഭാഗമായി തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ വാട്ടർ ബൗസർ ഫയർ എൻജിൻ വാഹനത്തിന്റെ പ്രവർത്തനം മനസിലാക്കി കൊടുക്കുന്നു.
സ്റ്റുഡന്റസ് പൊലീസ് കേഡറ്റ്സിന്റെ ജന്മദിനാഘോഷത്തോടനുബന്ധിച്ച് ഹരിതഭൂമി പദ്ധതിയുടെ ഭാഗമായി പേട്ട ഹയർ സെക്കണ്ടറി സ്കൂളിലെ പൊലീസ് കേഡറ്റ്സിന്റെ നേതൃത്വത്തിൽ പേട്ട കെ.സുകുമാരൻ സ്മാരക പാർക്കിൽ കേരള കൗമുദി ഡയറക്ടർ ലൈസ ശ്രീനിവാസനും പേട്ട സി.ഐ കെ.ആർ ബിജുവും ചേർന്ന് വൃക്ഷതൈ നടുന്നു. കേരള കൗമുദി പ്രൊഡക്ഷൻ ഹെഡ് കെ.എസ്.സാബു, ജനറൽ മാനേജർ (സെയിൽസ്) ശ്രീസാഗർ, ആശ തുടങ്ങിയവർ സമീപം.
വെള്ളത്തിലായി... ശക്തമായ മഴയിൽ പാലക്കാട് മേഴ്സി കോളേജിന് സമീപം റോഡ് വെള്ളത്തിൽ മുങ്ങിയപ്പോൾ.
എം.ജി.സർവകലാശാലയിലെ മാർക്ക്ദാന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീൽ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം ഗാന്ധിസ്ക്വയറിൽ കോലം കത്തിക്കുന്നു.
മാർക്ക്‌ ദാന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ഡി.സി.സി. ഓഫിസിൽ നിന്നും കണയന്നൂർ ഡി.ഇ.ഒ. ഓഫീസിലേക്ക് കെ.എസ്.യു. നടത്തിയ മാർച്ച്
കമ്മ്യൂണിസ്ററ് പാർട്ടി ഇന്ത്യയിൽ രൂപീകരിച്ചതിന്റെ നൂറാം വാർഷികദിനാഘോഷത്തിന്റെ തുടക്കം കുറിച്ച് ആലപ്പുഴ സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പതാക ഉയർത്തുന്നു.ജില്ലാ സെക്രട്ടറി ആർ. നാസർ,സി.എസ്. സുജാത, പി.പി. ചിത്തരഞ്ജൻ തുടങ്ങിയവർ സമീപം.
പള്ളിപ്പുറം ഒറ്റപ്പുന്നയിൽ നടന്ന എൽ.ഡി.എഫ്. സ്ഥാനാർഥി മനു.സി.പുളിക്കലിന്റെ പ്രചാരണയോഗം
എൽ.ഡി.എഫ്. സ്ഥാനാർഥി മനു സി. പുളിക്കൽ ചന്തിരൂരിൽ പീലിംഗ് തൊഴിലാളികളോട് വോട്ടഭ്യർത്ഥിക്കുന്നു.
അമൃത് പദ്ധതിയുടെ ഭാഗമായി പാലക്കാട് നഗരത്തിൽ വിവിധ വികസന പ്രവർത്തങ്ങൾ നടക്കുമ്പോൾ നഗരസഭാ പരിസരത്തിലെ ചാക്കിൽ നിറച്ച മാലിന്യവും ഫ്ലക്സ് ബോർഡും അനങ്ങാപാറയായി കിടക്കുന്നു.
എം.ജി സർവകലാശാല മാർക്ക് ദാനത്തിൽ അനധികൃതമായ് ഇടപെട്ട മന്ത്രി കെ.ടി ജലീൽ രാജിവെച്ച് അന്വേഷണം നേരിടുക എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് അനക്സിലെ മന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസും സെക്യുരിറ്റിയും ചേർന്ന് തടഞ്ഞപ്പോൾ
എം.ജി സർവകലാശാല മാർക്ക് ദാനത്തിൽ അനധികൃതമായ് ഇടപെട്ട മന്ത്രി കെ.ടി ജലീൽ രാജിവെച്ച് അന്വേഷണം നേരിടുക എന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് അനക്സിലെ മന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
കെട്ട് നിറയെ പരാതി... കോന്നി മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ സർക്കാർ സംവിധാനങ്ങളുടെ സഹായത്തോടെ എൽ.ഡി.എഫ് വ്യാപക ക്രമക്കേചുകൾ കാട്ടിയെന്ന് ആരോപിച്ച് അടൂർ പ്രകാശ് എം.പിയും സ്ഥാനാർത്ഥി പി.മോഹൻരാജും പത്തനംതിട്ട പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനം.
കനത്ത മഴയിൽ കോട്ടയം ചന്തക്കടവ്-ടി.ബി റോഡിലുണ്ടായ വെള്ളകെട്ട്.
നടൻ ഷെയിൻ നിഗം തന്റെ ചിത്രത്തിൽ അഭിനയിക്കുന്നതിലുള്ള ധാരണ തെറ്റിച്ച് നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് നിർമ്മാതാവ് ജോബി ജോർജ് എറണാകുളം പ്രസ് ക്ളബിൽ നടത്തിയ പത്ര സമ്മേളനം.
എറണാകുളം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി ടി.ജെ. വിനോദിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു. ഹൈബി ഈഡൻ എം.പി, വി.ഡി. സതീശൻ എം.എൽ.എ. എന്നിവർ സമീപം.
  TRENDING THIS WEEK
കാവല്ലൂർ മധുവിന്റെ മൃതുദേഹത്തിനുമുന്നിൽ വിതുമ്പുന്ന ഭാര്യ ഗീതാകുമാരി.
കൂടത്തായി കൊലപാതക കേസന്വേഷണത്തിന്റെ ഭാഗമായി ദിവ്യ വി ഗോപിനാഥ് ഐ.പി.എസ് വടകര എസ്.പി ഓഫീസിലേക്ക് എത്തിയപ്പോൾ.
കുട്ടനിറെയ...അന്യ സംസ്ഥാനത്ത് നിന്നെത്തി കുട്ടവഞ്ചിയിൽ മത്സ്യ ബന്ധനം നടത്തുന്നവർ. എറണാകുളം കുണ്ടന്നൂർ പാലത്തിൽ നിന്നുള്ള കാഴ്ച
വെള്ളത്തിൽ...സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഗോൾഡൻ കായലോരം ഫ്ളാറ്റിന്റെ വെള്ളത്തിൽ തെളി വെള്ളത്തിൽ...സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഗോൾഡൻ കായലോരം ഫ്ളാറ്റിന്റെ വെള്ളത്തിൽ തെളിഞ്ഞ കാഴ്ച. പൊളിച്ച് നീക്കുന്ന നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്ഞ്ഞ കാഴ്ച. പൊളിച്ച് നീക്കുന്ന നടപടി ക്രമങ്ങൾ അവസാനഘട്ടത്തിലാണ്
മുഖ്യമന്ത്രിയെ കാണാൻ... കോന്നിയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.യു. ജനീഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പ് യോഗത്തിനിടെ മുഖ്യമന്ത്രിയെ കാണാനെത്തിയ കുരുന്നുകൾ. പിന്നിൽ മുഖ്യമന്ത്രിക്ക് സമ്മാനിച്ച അദ്ദേഹത്തിന്റെ കാരിക്കേച്ചർ ചിത്രം.
പാലക്കാട് കോട്ടമൈതാനത്തിന് സമീപം ഫ്രൂട്ട് സലാഡ് ഉപയോഗിച്ച് തനി നാടൻരീതിയിൽ തയാറാക്കുന്ന മൺ കുടുക്ക സർബത്ത്.
വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി നെട്ടയം ജംഗ്ഷൻ.
ആമ്പൽത്താരകം... കോട്ടയം മലരിക്കൽ ജെ ബ്ലോക്ക് ഒൻപതിനായിരം പാടശേഖരത്ത് പൂത്തുനിൽക്കുന്ന ആമ്പൽപൊയ്കയിൽ ഫോട്ടോഷൂട്ടിനെത്തിയ മോഡലും നടിയുമായ ജിലു ജോസഫ്.
വട്ടിയൂർക്കാവ് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്തിന് പാങ്ങോട് പ്രവർത്തകർ നൽകിയ സ്വീകരണം.
കാവല്ലൂർ മധുവിന്റെ ഭൗതികശരീരത്തിൽ അന്തിമോപചാരമർപ്പിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com