വല്യത്ത് മൂവി പ്രൊഡക്ഷന്റെ ബാനറിൽ നിർമ്മിക്കുന്ന മജീഷ്യൻ സിനിമയുടെ പൂജ ചടങ്ങിൽ പങ്കെടുക്കുവാൻ തിരുവനന്തപുരം ലുലുമാളിൽ എത്തിയ ഓസ്കാർ ജേതാവും പ്രശസ്‌ത സംഗീത സംവിധായകനുമായ എം.എം.കീരവാണി സദസ്സിന്റെ ആവശ്യപ്രകാരം വേദിയിൽ 'സുറുമ എഴുതിയ മിഴികളെ' എന്ന ഗാനം ആലപിച്ചപ്പോൾ
വൈക്കം സത്യാഗ്രഹ സമരപോരാളി ആമാചാടി തേവൻ സ്മൃതിമണ്ഡപ സമർപ്പണത്തിനായി ആമചാടി ദ്വീപിൽ വള്ളത്തിൽ എത്തുന്ന പ്രവർത്തകർ
വൈക്കം സത്യാഗ്രഹ സമരപോരാളി ആമാചാടി തേവൻ സ്മൃതിമണ്ഡപ സമർപ്പണത്തിനായി തൃപ്പഞ്ഞണിത്തുറ ആമചാടി ദ്വീപിലേക്ക് വള്ളത്തിൽ എത്തുന്ന നേതാക്കൾ
കരയിൽ നിന്നും കടലിലേക്ക്...കാളമുക്ക് ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനായി കടലിലേക്ക് പുറപ്പെടുന്ന ബോട്ട്. വൈപ്പിൻ പാലത്തിൽ നിന്നുള്ള കാഴ്ച
എ.ഐ.വൈ.എഫിൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ തെക്കെ ഗോപുരനടയിലേക്ക് എത്തി ചേർന്ന സേവ് ഇന്ത്യ മാർച്ച് ജാഥ സംഗമത്തിൽ നിന്നും .
അവധി ദിനമായ ഇന്നലെ എറണാകുളം മറൈൻ ഡ്രൈവിലെത്തിയ സന്ദർശകരുടെ കാർ‌ പാർക്കിംഗിനാൽ നിറഞ്ഞ ഗ്രൗണ്ട്
ഹോട്ടൽ മെർമെയ്ഡ് ആർക്കെ ആർട്ട് ഗാലറിയിലെ ആദ്യ ചിത്രപ്രദർശനം നടത്തുന്ന ചിത്രകാരിയും ഹോട്ടൽ ചെയർപേഴ്സണുമായ രമണി
മാമ്പഴക്കാലം...കൊച്ചി അഗ്രികൾചറൽ പ്രമോഷണൽ സൊസൈറ്റി മറൈൻഡ്രൈവിൽ നടത്തുന്ന മാംഗോ ഫെസ്റ്റിൽ അച്ചനൊപ്പമെത്തിയ കുട്ടി മാമ്പഴത്തിന്റെ ഗന്ധം നോക്കുന്നു
കണ്ണൂർ കോർപ്പറേഷന്റെ ചേലോറയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ഞായറാഴ്ച്ച പുലർച്ചെയുണ്ടായ തീപിടുത്തം അണക്കാനുള്ള അഗ്നിരക്ഷാസേനയുടെ ശ്രമം
ഏഴിമല നാവിക അക്കാദമിയിൽ നടന്ന പാസിംഗ് ഔട്ട് പരാഡിൽ ശ്രീലങ്കൻ കമാൻഡർ വൈസ് അഡ്മിറൽ പ്രിയാന്ത പെരേര സേനാംഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നു. ദക്ഷിണ നാവികസേനാ മേധാവി വൈസ് അഡിമിറല്‍ എം.എ.ഹംപിഹോളി സമീപം.
കണ്ണൂർ ഏഴിമല നാവിക അക്കാദമിയിൽ നടന്ന പാസിംഗ് ഔട്ട് പരാഡിൽ നിന്ന്.
എം.ജി സർവകലാശാലയിൽ പ്രവർത്തനമാരംഭിക്കുന്ന ഡോ.എന്‍.രാധാകൃഷ്ണന്‍ ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ഫോര്‍ മെഡിക്കല്‍ ഇന്നവേഷന്‍ സെന്ററിനെ കുറിച്ച് വാർത്ത സമ്മേളനം നടത്തിയ വൈസ് ചാന്‍സലര്‍ പ്രഫ.സാബു തോമസിനോട് മധ്യമപ്രവർത്തകർ വൈസ് ചാൻസിലറായി തുടരുമോ എന്ന് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ട് മറുപടി പറയുന്നു.സിന്‍ഡിക്കേറ്റ്ംഗം അഡ്വ.റെജി സക്കറിയ,പ്രോ.വൈസ് ചാന്‍സലര്‍ ഡോ.സി.ടി.അരവിന്ദകുമാര്‍,ഡോ.എന്‍.രാധാകൃഷ്ണന്‍,അഡ്വ ജോബ് മൈക്കിള്‍ എം.എല്‍.എ എന്നിവർ സമീപം ചാൻസലർ തീരുമാനിച്ചാൽ... MGUNI Version 3.0 Copyright © 2021 NEWSTRACK
കോട്ടയം നഗരസഭാ ഓഫിസിന് മുൻപിലെ ആകാശപാത കാട് പിടിച്ചുകിടക്കുന്നു.ആകാശപാതയുടെ പണികൾക്കായെത്തിച്ച പൈപ്പുകൾ തുരുമ്പെടുത്ത് കിടക്കുന്നതും കാണാം
കോട്ടയം മാമ്മൻമാപ്പിള ഹാളിൽ നടന്ന ജില്ലാതല കുടുംബശ്രീ കലോത്സവത്തിൽ വൈക്കം സി.ഡിഎസിലെ അംഗങ്ങൾ തിരുവാതിരകളിക്കായി ഒരുങ്ങുമ്പോൾ അമ്മയേയും കൂട്ടുകാരികളെയും നോക്കി നിൽക്കുന്ന കുട്ടി
പട്ടികജാതി വിദ്യാർത്ഥികളുടെ ആനുക്യല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പട്ടികജാതി മോർച്ച സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ച് കൗതുകമായി കണ്ടപ്പോൾ ജപ്പാൻ  സ്വദേശിനി അൻസു ഹൊറിയ്ക തന്റെ ക്യാമറയിൽ ചിത്രങ്ങൾ പകർത്തുന്നു
പട്ടികജാതി വിദ്യാർത്ഥികളുടെ ആനുക്യല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പട്ടികജാതി മോർച്ച സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ  പ്രവർത്തകൻ ദൂരേക്ക് തെറിച്ചുവീണപ്പോൾ
ജീവൻ പണയം വച്ച്... വണ്ടാനം മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്ന പൂർണ്ണമായും കത്തിനശിച്ച ഏതു നിമിഷവും നിലംപൊത്താവുന്ന കെട്ടിടത്തിൽ കയറി തെളിവെടുക്കുന്ന ഫോറസിക് ഉദ്യോഗസ്ഥരും, ഫോറസിക് ഫോട്ടോഗ്രാഫറും.
കശാപ്പിനെത്തിച്ച കാളകളെ ഒരു കയറില്‍ കോര്‍ത്ത് കെട്ടി നിര്‍ത്തിയപ്പോള്‍. കോട്ടയം കൈപ്പുഴയില്‍ നിന്നുള്ള കാഴ്ച
വിരിപ്പ് കൃഷിക്കായി പാടമൊരുക്കുന്ന കര്‍ഷകന്‍, ചെങ്ങളം മാടപ്പള്ളിക്കാട് പാടത്ത് നിന്നുള്ള കാഴ്ച
PHOTO
  TRENDING THIS WEEK
ഞാൻ ജയിച്ചുട്ടാ...ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചതോടെ മൊബൈലിൽ ഫലം നോക്കുന്ന കുട്ടി. തൃശൂർ മോഡൽ ഗേൾസ് എച്ച്.എസ്.എസിൽ നിന്നുമുള്ള ചിത്രം.
ഫുൾ ഹാപ്പി...പ്ളസ് ടു പരീക്ഷയിൽ സയൻസ് ഗ്രൂപ്പിൽ എ പ്ളസ് നേടിയ എറണാകുളം സെന്റ്. തെരേസസ് ഹയർസെക്കൻഡറി സ്കൂളിലെ അതീന ഫ്രാൻസിസിനെ എടുത്തുയർത്തുന്ന സഹപാഠികൾ
PHOTO
PHOTO
മാലിന്യമുക്ത കേരളം കാമ്പയിന്റെ ഭാഗമായി തൃശൂർ കളക്ട്രേറ്റ് അങ്കണം കളക്ടർ കൃഷ്ണ തേജയുടെ നേതൃത്വത്തിൽ ജീവനക്കാർ ശുചിയാക്കുന്നു
നാട്ട് പോത്ത്...ആലുവ മണപ്പുറത്ത് പുല്ല് മേയുന്ന പോത്തുകൾ. കട്ടിൽ നിന്നും നാട്ടിലിറങ്ങി മൂന്ന് കൊലനടത്തി പരിഭ്രാന്തി പരത്തിയിരിക്കുകയാണ് കാട്ടുപോത്തുകൾ
അവധി ദിനമായ ഇന്നലെ എറണാകുളം മറൈൻ ഡ്രൈവിലെത്തിയ സന്ദർശകരുടെ കാർ‌ പാർക്കിംഗിനാൽ നിറഞ്ഞ ഗ്രൗണ്ട്
തൃശൂരിൽ സംഘടിപ്പിയ്ക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോൺഗ്രസ് ദേശീയ നേതാക്കൻമാരുടെ പ്രതിമകൾ ഒരുക്കുന്നു
പാര്യമ്പര്യനാട്ടു വൈദ്യത്തെയും വൈദ്യന്മാരെയും സർക്കാർ സംരക്ഷിക്കുക,പാര്യമ്പര്യനാട്ടു വൈദ്യത്തെയും വൈദ്യന്മാരെയും തുടച്ചുനീക്കുന്ന നിയമനിർമാണത്തിൽ നിന്നും സർക്കാർ പിൻതിരിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പാര്യമ്പര്യ നാട്ടുവൈദ്യ സംയുക്ത സംഘടനാ സമിതി സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ
ഹയർ സെക്കൻഡറി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ കോട്ടയം സെന്റ്.ആൻസ് എച്ച്.എസ്.എസിലെ വിദ്യാർത്ഥിനികൾ പ്രിൻസിപ്പൽ സിസ്റ്റർ അയോണക്കും അദ്ധ്യാപകർക്കുമൊപ്പം ആഹ്‌ളാദം പങ്കിടുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com