വാളയാർ പെൺകുട്ടികളുടെ കൊലപാതകം സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദളിത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിനു മുന്നിൽ നടത്തിയ ധർണ്ണ ഡോ.എം കെ മുനീർ എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു. കുട്ടി അഹമ്മദ് കുട്ടി, ബീമാപള്ളി റഷീദ്, കെ കെ ഷൈജു, വത്സൻ അത്തിക്കൽ, പി കെ സോമൻ തുടങ്ങിയവർ സമീപം.
ഔഷധ നിയമ ഭേദഗതി കേന്ദ്ര സർക്കാർ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഫാർമസിസ്റ്റുകൾ തൃശൂർ ഏജീസ് ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച ധർണ
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച കേരള ഡാൻസ് ടീച്ചേഴ്സ് യൂണിയൻ സൃഷ്ടി സംസ്ഥാന സമ്മേളന ഉദ്ഘാടന ചടങ്ങിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്ന മുതിർന്ന നൃത്ത അദ്ധ്യാപകർ
ഉള്ളിവില വർധനവിൽ പ്രതിഷേധിച്ചു കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ കാൾടെക്സ് ജംക്ഷനിൽ ഉള്ളിയില്ലാത്ത ബിരിയാണി സൗജന്യമായി വിതരണം ചെയ്യുന്നു.
പഠിക്കാത്ത പാഠം... പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് കർശനമാക്കിയിട്ടും ബൈക്കിന് പുറകിൽ ഹെൽമറ്റ് ധരിക്കാതെ പാഠപുസ്തകം വായിച്ചുകൊണ്ട് പോകുന്ന വിദ്യാർത്ഥി. മുട്ടമ്പലത്ത് നിന്നുള്ള കാഴ്ച
പി.ആർ .ഡി.യുടെ ഇന്റർനെറ്റ് റേഡിയോയുടെയും നവീകരിച്ച ന്യൂസ് പോർട്ടലിന്റെയും ഉദ്ഘാടനത്തിനെത്തിയ മന്ത്രി കടകംപളളി സുരേന്ദ്രൻ ഹെഡ്‌ഫോൺ ഉപയോഗിച്ച റേഡിയോ പരിപാടി ശ്രവിക്കുന്നു. പി.ആർ.ഡി. ഡയറക്ടർ യു.വി. ജോസ്, മേയർ കെ. ശ്രീകുമാർ ,പാളയം രാജൻ, ഡോ.എസ് ചിത്ര തുടങ്ങിയവർ സമീപം.
ലോക മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുളള ലൈംഗിക അതിക്രമങ്ങളും കൊലപാതകങ്ങളും കർശനമായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ശക്തമായി ഇടപെടണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറിയറ്റിന് മുന്നിൽ നടത്തിയ ഉപവാസ സമരം വി.എസ്.ശിവകുമാർ ഉദ്ഘാടനം ചെയ്യുന്നു. അശോകൻ എം.കെ.നഗർ, കെ.കെ.ഷാജു,വർക്കല കഹാർ എന്നിവർ സമീപം
കേരള സർവ്വകലാശാലയുടെ ഡോക്ടർ ഓഫ്‌ സയൻസ് ബിരുദം പ്രൊഫാ :സി എൻ ആർ റാവുവിന് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ സമ്മാനിക്കുന്നു. മന്ത്രി കെ ടി ജലീൽ സമീപം.
വയനാട് ജില്ലയിലെ കാരാപ്പുഴ ഡാമിനോട് ചേർന്ന് ആരംഭിച്ച സിപ് ലൈനിന്റെ നീളം 600 മീറ്ററാണ്, ജില്ലയിലെ ഏറ്റവും നീളം കൂടിയ സിപ് ലൈൻ. നിലവിൽ ട്രയൽ റണ്ണാണ് നടക്കുന്നത്, വരുന്ന പുതുവർഷത്തോടെ പൊതുജനത്തിന് ഈ നീളൻ സിപ് ലൈനിൽ യാത്ര ചെയ്യാനാവുമെന്നാണ് പ്രതീക്ഷ
ദക്ഷിണ കേരള ലജ്‌നത്തുൽ മുഅല്ലമീൻ (ഡി.കെ.എൽ.എം) സുവർണ്ണ ജൂബിലി ഉദ്ഘാടനത്തോടനുബന്ധിച്ച് കൊല്ലത്തു നടന്ന പൗരത്വ സംരക്ഷണ റാലിയിൽ നിന്നും
കേരള കൗമുദിയും സി.സി.എസ്.ടി. കോളേജ് ചെർപ്പുളശ്ശേരിയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ സ്ത്രീ ശാക്തികരണ സെമിനാറിൽ കേരള കൗമുദിയുടെ ഉപഹാരം ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീലജ വാഴക്കുന്നത്ത് ചീഫ് മെൻറർ വികാസ് ഗ്രൂപ്പ് അജയ് ഘോഷ്ന് നൽക്കുന്നു
കേരള കൗമുദിയും സി.സി.എസ്.ടി. കോളേജ് ചെർപ്പുളശ്ശേരിയും സംയുക്താഭിമുഖ്യത്തിൽ നടന്ന സ്ത്രീ ശാക്തികരണ സെമിനാർ
കണ്ടുഞാനെന്നയ്യനെ..., ശബരിമല സോപാനത്തിനു മുന്നിലെ തിരക്കിൽപെട്ട കന്നിസ്വാമിയെ എടുത്തുയർത്തി ഭഗവാനെ കണ്ടുതൊഴുവാനായി സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
തിരുസന്നിധിയിൽ കരുതലീക്കാവൽ..., പതിനെട്ടാം പടിക്കു മുന്നിലെത്തിയ ഭിന്നശേഷിക്കാരനായ അയ്യപ്പഭഗതനെ എടുത്തുയർത്തി കൊണ്ടുവരുന്ന പൊലീസ് ഉദ്യോഗസ്ഥർ.
പഞ്ചാബിൽ നടക്കുന്ന സീനിയർ ദേശീയ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന കേരളതാരങ്ങൾ യാത്രയ്ക്കിക്കിടയിൽ ഹരിയാനയിലെ ധാബയിൽ നിന്ന് ഭക്ഷണം കഴിക്കുന്നു
സംസ്ഥാന യുവജനക്ഷേമബോർഡ് യുവതികൾക്കായ് തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന കളരിപ്പയറ്റ് പരിശീലനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വഴുതക്കാട് വിമൻസ് കോളജിൽ നടത്തിയ അഭ്യാസപ്രകടനം
നിത്യോപയോഗ സാധനങ്ങളുടെ 'തീവില' യിൽ പ്രതിഷേധിച്ചു സി.എം.പി ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തിൽ സെക്രട്ടറിയറ്റിനുമുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ വി.എസ്സ് ശിവകുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.
തോപ്പിൽ ഭാസി ഫൗണ്ടേഷൻ ജോയിന്റ് കൗൺസിൽ ഹാളിൽ സംഘടിപ്പിടിച്ച അനുസ്മരണ ചടങ്ങിൽ തോപ്പിൽ ഭാസി അവാർഡ് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മനോജ് നാരായണന് സമ്മാനിക്കുന്നു. അഡ്വ :ജി ആർ അനിൽ, പന്ന്യൻ രവീന്ദ്രൻ, ഡോ :വള്ളിക്കാവ് മോഹൻദാസ്, അഡ്വ:എം എ ഫ്രാൻസിസ് തുടങ്ങിയവർ സമീപം.
എറണാകുളം ഡി.എച്ച്. ഗ്രൗണ്ടിൽ സഹകാരി ബഹുജന കൂട്ടായ്മ സംഘടിപ്പിച്ച "കേരള ബാങ്ക്" ആഹ്ലാദദിനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്‌ഘാടനം ചെയ്യുന്നു. എംഎൽ.എ. മാരായ എസ്. ശർമ്മ, ജോൺ ഫെർണാണ്ടസ്, എം. സ്വരാജ്, ആന്റണി ജോൺ, കെ.ജെ. മാക്സി തുടങ്ങിയവർ സമീപം
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച ബഹുസ്വരതയുടെ സ്വാതന്ത്ര്യം മനുഷ്യാവകാശ സംഗമം സംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യാൻ എത്തിയ ടീസ്റ്റ സെതൽവാദിനെ ഹസ്തദാനം ചെയ്യുന്ന കെ.അജിത
  TRENDING THIS WEEK
.
ബി.ഡി.ജെ.എസ് 4ാമത് ജന്മദിന വാർഷികസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി കേക്ക് മുറിച്ച് ബി.ജെ.പി ദേശീയ കൗൺസിൽ അംഗം പി.കെ കൃഷ്ണദാസിന് നൽകിയപ്പോൾ.
വയനാട് വാകേരി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്താനെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനി പൂജ വാക്കുകൾ കിട്ടാതെ വിഷമിച്ചപ്പോൾ രാഹുൽ വളരെ ശാന്തമായി പൂജയെ സഹായിക്കുന്നു
ആദ്യം വല്ലാതെ പതറിപ്പോയെങ്കിലും രാഹുല്‍ പകര്‍ന്ന ആത്മവിശ്വാസത്തില്‍ സധൈര്യം പരിഭാഷ തുടര്‍ന്ന വയനാട് വാകേരി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥിനി പൂജയെ അഭിനന്ദിക്കുന്ന രാഹുല്‍ ഗാന്ധി
.
.
.
സംസ്ഥാന യുവജനക്ഷേമബോർഡ് യുവതികൾക്കായ് തലസ്ഥാനത്ത് സംഘടിപ്പിക്കുന്ന കളരിപ്പയറ്റ് പരിശീലനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വഴുതക്കാട് വിമൻസ് കോളജിൽ നടത്തിയ അഭ്യാസപ്രകടനം
അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ നിന്നുള്ള ഒരു മഴകാഴ്ച
.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com