ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിറപുത്തരി ചടങ്ങുകളോടനുബന്ധിച്ച് ക്ഷേത്രത്തിലേയ്ക്ക് കൊണ്ടുവരുന്ന നിറകതിർ.
മണർകാട് പാലമുറിയിൽ വെള്ളത്തിൽമുങ്ങിയ ജസ്റ്റിന്റെ മൃതദേഹമടക്കമുള്ള കാർ കണ്ടെടുത്തപ്പോൾ.
കനത്ത മഴയിൽ എറണാകുളം പുല്ലേപ്പടി പാലത്തിൽ കൂടി കുട ചൂടി പോകുന്ന സൈക്കിൾ യാത്രികൻ.
കിലോമീറ്ററോളം പെരിയാറിലൂടെ ഒഴുകി വന്ന പിടിയാനക്കുട്ടിയുടെ ജഡം വനപാലകർ തീരത്ത് അടുപ്പിക്കുന്നു. കാട്ടാനയുടെ ജഡത്തിന് നാല് ദിവസത്തിലധികം പഴക്കമുണ്ട്.
"തിരവിഴുങ്ങുയ ജീവിതം..." ശക്തമായ കടൽക്ഷോഭത്തിൽ വലിയതുറ കൊച്ചുതോപ്പ് സ്വദേശിയായ ആനി വിക്ടറിന്റെ വീട് ഒരുഭാഗം പൂർണമായും കടലെടുത്തപ്പോൾ.
"തലചായ്ക്കാനൊരിടമില്ലാതെ" കടൽ ക്ഷോഭത്തിൽ വലിയതുറ മുതൽ ശംഖുമുഖം വരെയുള്ള കടലോര പ്രദേശത്തെ വീടുകൾ തകർന്ന നിലയിലാണ്. കൊവിഡ് പശ്ചാത്തലത്തിൽ ഇവിടെ ഉള്ളവർക്ക് ബന്ധുവീടുകളിലോ മറ്റുസ്ഥലങ്ങളിലോ മാറി താമസിക്കാൻ പറ്റാത്ത സാഹചര്യമാണ്. ഇവർ ഇപ്പോൾ പകുതി പോയ വീടുകളിലാണ് താമസം. ഓരോ നിമിഷവും ഭീതിയോടെ കഴിയുകയാണ് തീരദേശ നിവാസികൾ.
കോഴിക്കോട് അന്താരഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനം പരിശോധിക്കുന്ന ഉദ്യോഗസ്ഥർ.
മറക്കില്ല... പക്ഷേ, നിലക്കില്ല... അപകടത്തിൽപ്പെട്ട വിമാനത്തിന്റെ മുകളിലൂടെ കരിപ്പൂർ വിമാനത്താവളത്തിൽ പറന്നിറങ്ങുന്ന വിമാനം.
ഇനി വെറും കാഴ്ച... കരിപ്പൂരിൽ പതിനെട്ടുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനം കാണാനെത്തിയവർ. ദൂര സ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ തകർന്ന വിമാനം കാണാൻ എത്തുന്നുണ്ട്.
കലി അടങ്ങാതെ കടൽ... കൊല്ലം കാക്കത്തോപ്പിൽ അനുഭവപ്പെട്ട ശക്തമായ കടൽ ക്ഷോഭം.
ഇത്തിക്കരയിലെ വെള്ളപ്പൊക്കത്തിൽ മുങ്ങിയ പൊതു കുടിവെള്ള ടാപ്പ്.
വീട് കാണാൻ... വെള്ളം പൊങ്ങിയ കോട്ടയം ഇറഞ്ഞാൽ മേഖലയിലൂടെ വള്ളത്തിൽ വീട്ടിലേക്ക് പോകുന്നയാൾ.
ജലനിരപ്പുയർന്നതിനെ തുടർന്ന് പമ്പാ ടാമിന്റെ ഷട്ടറുകൾ ഉയർത്തുന്നു.
മൂന്നാറിൽ പെട്ടിമുടിയിലെ ദുരന്ത സ്ഥലത്ത് മൃതദേഹം തിരയാനെത്തിയ പൊലീസ് നായ
കൊല്ലം ജില്ലയിലെ ഇത്തിക്കരയാർ കരകവിഞ്ഞ് ആദിച്ചനല്ലൂരിലെ മൈലക്കാട് വാർഡിലേക്ക് കയറി.
വയനാട് മുത്തങ്ങ വനമേഖലയിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് ഒറ്റപ്പെട്ട് പോയ മന്മദമൂല കോളനിയിൽ നിന്ന് ആളുകൾ പുറത്തേയ്ക്ക് വരുന്നു
വെള്ളപ്പുര...കനത്ത മഴയിൽ വെള്ളംപൊങ്ങിയ കോട്ടയം വേളൂർ പ്രദേശത്തെ പുത്തൻവീട്ടിൽ ജീവ് ജോർജിന്റെ വീട്. വേളൂർ പ്രദേശത്തെ ഭൂരിഭാഗം വീടും വെള്ളത്തിൽ മുങ്ങി.
"ഈ പാലം കടന്ന് " ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് ശക്തിയേറിയ തിരമാലകൾ വലിയതുറയിലെ കടൽ പാലത്തിനു മുകളിലൂടെ കരയിലേക്ക് എത്തുന്നു
മഴവെള്ളപ്പാച്ചിലിൽ കരകവിഞ്ഞ താഴത്തങ്ങാടിയാർ
"ഭീതിയൊഴിയാതെ" കടലാക്രമണത്തിൽ വീടുകൾ നിലംപൊത്തി ഇതിനെ തുടർന്ന് ദുരന്ത നിവാരണ അതോറിറ്റിയും പ്രദേശവാസികളും താൽക്കാലിക കടൽഭിത്തി നിർമ്മിച്ചിട്ടും ബാക്കിയുള്ള വീടുകൾക്ക് ഭീക്ഷണിയായ് തിരമാലകൾ ശക്തിയായി കരയിലേക്ക് കയറുന്നു
  TRENDING THIS WEEK
ആനക്കഥ
കൊക്കു
തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് വി.കെ പ്രശാന്ത് എം.എൽ.എയ്ക്ക് നൽകി മന്ത്രി ഡോ.ടി.എം .തോമസ് ഐസക് പ്രകാശനം ചെയ്യുന്നു
ചാലിയാർ കരകവിഞ്ഞ് ഒഴുകിയതിനെത്തുടർന്ന് കോഴിക്കോട് കച്ചേരിക്കുന്ന് ലക്ഷം വീട് കോളനിയിൽ വെള്ളം കയറി വീടുകൾ മുങ്ങിയപ്പോൾ.
ഫുട്‌ബാൾ
തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവ. വി ആൻഡ് എച്ച്.എസ്.എസ് ഫോർ ഗേൾസ് സ്‌കൂളിൽ ഇന്നലെ വിതരണം ചെയ്‌ത പാഠപുസ്‌തകങ്ങൾ വാങ്ങാൻ എത്തിയ രക്ഷിതാക്കൾ
കോവിഡ്‌ പ്രോട്ടോക്കോള്‍ ലംഗിച്ച്‌ സെക്രട്ടേറിയറ്റിനുമുന്നിൽ പി.പി.ഇ കിറ്റ്‌ ധരിച്ച്‌ സമരം ചെയ്യാനെത്തിയ സിവില്‍ പൊലീസ്‌ റാങ്ക്‌ ഹോള്‍ഡേഴ്‌സിനെ പൊലീസ്‌ അറസറ്റ്‌ ചെയ്യ്‌ത്‌ മാറ്റുന്നു
കനത്ത മഴയിൽ ഇരുക്കരയും മൂട്ടി ഒഴുക്കുന്ന കൽപ്പാത്തി പുഴ.
എറണാകുളം ചിലവന്നൂർ ബണ്ട് റോഡിന് സമീപം ഉപ്പ്മീൻ ഉണക്കാനായി നിരത്തിയിരിക്കുന്നു. കടകളിൽ വിവിധ ഇനത്തിലുള്ള ഉണക്കമീനുകൾ വില്പനയ്ക്കായി നിരത്തിയിട്ടുണ്ട്.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കും, സർക്കാരിന്റെ അഴിമതികളും സി.ബി.ഐ. അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവയ്‌ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫിന്റെ നേതൃതത്തിൽ സംസ്‌ഥാന വ്യാപകമായി നടത്തുന്ന സ്‌പീക് അപ്പ് കേരള സത്യാഗ്രഹത്തിന്റെ ഭാഗമായി എ.പി അനികുമാർ എം.എൽ.എ, പി. ഉബൈദുള്ള എം.എൽ.എ, തുടങ്ങിയവർ മലപ്പുറം ഡി.സി.സി ഓഫീസിന്റെ മുന്നിൽ സത്യാഗ്രഹം അനുഷ്ഠിച്ചപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com