യു.ഡി.എഫ് മലപ്പുറം മുനിസിപ്പൽ കമ്മിറ്റി നിർമ്മിച്ച "നന്മയുള്ള മലപ്പുറം, മേന്മയുള്ള വികസനം" ഡോക്യുമെന്ററിയുടെ പ്രകാശനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിർവ്വഹിക്കുന്നു.
യു.ഡി.എഫ് സ്ഥാനാർത്ഥി ആർ. അനിത ചെങ്കൽചൂള രാജാജി നഗറിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കുട്ടികൾക്കൊപ്പം ഫുഡ് ബാൾ കളിക്കുന്നു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.എഫ്.ഐ മലപ്പുറത്ത് നടത്തിയ പ്രതിഷേധം.
സെക്രട്ടേറിയറ്റ് സർവീസ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെയും, ആക്ഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുയ ഏക ദിന ഉപവാസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു.
തമ്പാനൂർ വാർഡ് സ്ഥാനാർത്ഥികൾ വോട്ടഭ്യർത്ഥിക്കുന്നു.
എൽ.ഡി.എഫ് മലപ്പുറം മുനിസിപ്പൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ വീഡിയോ കോൺഫെറൻസിലൂടെ മന്ത്രി കെ.ടി ജലീൽ ഉദ്ഘാടനം ചെയ്യുന്നു.
രണ്ടില തന്നെ... തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള രണ്ടില ചിഹ്നത്തിനായി കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗവും പി.ജെ. ജോസഫ് വിഭാഗവും തമ്മിൽ നടന്ന നിയമ പോരാട്ടത്തിനൊടുവിൽ ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചത്തോടെ കുഴഞ്ഞത് സ്ഥാനാർത്ഥികളാണ്. ചുവരെഴുത്തുകളിലെല്ലാം ചിഹ്നം മാറ്റി വരയ്ക്കേണ്ട അവസ്ഥയായി. തിരുവനന്തപുരം കാലടി വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. സതീഷ് വസന്ത് ചിഹ്നം മാറ്റിവരയ്ക്കുന്നത് വീക്ഷിക്കുന്നു.
മലപ്പുറം എം.എസ്.പി ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എൽ.പി.എസ്.എ പരീക്ഷയെഴുതി മടങ്ങുന്ന ഉദ്യോഗാർത്ഥികൾ.
തൃശൂർ ടൗൺ ഹാളിൽ സംഘടിപ്പിച്ച വനിതാ കമ്മിഷൻ അദാലത്തിൽ ഡയറക്ടർ വി.യു. കുര്യാക്കോസ് അംഗങ്ങളായ അഡ്വ. എം.എസ്. താര, അഡ്വ. ഷിജി ശിവജി എന്നിവർ പരാതികൾ പരിശോധിക്കുന്നു.
ചിരി മുന്നണി... തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തൃശൂർ പ്രസ് ക്ലബ് സംഘടിപ്പിച്ച തദ്ദേശ പോര് എന്ന സംവാദത്തിൽ പങ്കെടുക്കാനെത്തിയ സി.പി.എം ജില്ലാ സെക്രട്ടറി എം.എം വർഗ്ഗീസ്, കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് എം.പി വിൻസെൻ്റ് , ബി.ജെ.പി ജില്ലാ പ്രസിഡ് കെ.കെ അനീഷ് കുമാർ എന്നിവർ.
എൻ.ഡി.എ തിരഞ്ഞെടുപ്പ് കാര്യാലയത്തിൽ നടന്ന തിരുവനന്തപുരം നഗരസഭയുടെ കുറ്റപത്രം പ്രകാശനം.
പൊട്ടാത്ത കുടമല്ലേ... തൃശൂർ കോർപറേഷൻ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ പള്ളിക്കുളം വാർഡിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി സുമി റോക്സി തൻ്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ കുടം വാങ്ങുന്നതിനോടൊപ്പം വോട്ടു ചോദിക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോട്ടയം പ്രസ് ക്ലബിൽ നടന്ന തദ് ദേശം - 2020 പരിപാടി.
ബാർക്കോഴ വിഷയവുമായി ബന്ധപ്പെട്ട് ഡോ. ബിജു രമേശ്‌ കിഴക്കേകോട്ടയിലെ രാജധാനി ഓഫീസിൽ വച്ച് നടത്തിയ പത്രസമ്മേളനം.
തിരക്കൊഴിഞ്ഞ ശബരിമല സന്നിദാനത്തെ നടപ്പന്തൽ.
പുലര്‍ച്ചെ ഭക്തര്‍ ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍.
ശബരിമലയിൽ ദീപാരാധന തൊഴുന്നവർ.
ശബരിമലയിൽ തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമികത്വത്തിൽ നടന്ന പടിപൂജ.
കണ്ണമ്മൂല വാർഡിലെ സ്ഥാനാർത്ഥികൾ വോട്ട് അഭ്യർത്ഥിക്കുന്നു.
പ്രചാരണ തിരക്കിന് ഒരു ദിവസത്തെ അവധി കൊടുത്ത് വളളക്കടവ് ജുമാ മസ്ജിദിൽ വിവാഹിതനായ തിരുവനന്തപുരം വളളക്കടവ് വാർഡിലെ യു.ഡി.എഫ് സ്‌ഥാനാർത്ഥി അൻവർ നാസർ.
  TRENDING THIS WEEK
നിര്യാതനായ ജോമോൻ ജോസഫിന് മൃതസംസ്കാര ചടങ്ങിൽ അന്ത്യചുംബനം നൽകുന്ന മാതാവ് ഡോ. ശാന്ത ജോസഫ്. പിതാവ് പി.ജെ ജോസഫ് എം.എൽ.എ, സഹോദരങ്ങളായ അപു ജോൺ ജോസഫ്, ഡോ. അനു യമുന ജോസഫ്, ആന്റണി ജോസഫ് തുടങ്ങിയവർ സമീപം
ജോസിന്റെയും
കണികണ്ടുണരുന്ന നന്മ ... തദ്ദേശ സ്വയം ഭരണതിരഞ്ഞെടുപ്പിൽ തൃശൂർ കോർപറേഷൻ 42-ാം ഡിവിഷനിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിത വിജയൻ അതിരാവിലെ തന്നെ തൻ്റെ ജോലിയായ പാൽ കച്ചവടത്തിൽ ഏർപ്പെട്ടപ്പോൾ
കച്ചോടവും കളർഫുൾ... തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ വിൽക്കാനായി കടയ്ക്ക് മുന്നിൽ തൂക്കിയിടുന്ന കടക്കാരൻ.
ഇഷ്ടമുള്ള ചികിത്സ സ്വീകരിക്കാനുള്ള രോഗികളുടെ അവകാശത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത്സ് കേരള സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ സമരം എം. വിൻസെന്റ് എം.എൽ. എ ഉദ്‌ഘാടനം ചെയ്യുന്നു
മെമ്പറാകും മുൻപേ...കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള നാമനിർദ്ധേശ പത്രികയുടെ സൂഷ്മ പരിശോധന ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുമ്പോൾ സ്ഥാനാർത്ഥികൾ ടോക്കണെടുത്ത് ജില്ലാ പഞ്ചായത്തിന്റെ കോൺഫ്രൻസ് ഹാളിൽ കാത്തിരിക്കുന്നു
ദളിത്‌ ക്രിസ്തവ അവകാശങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള കൌൺസിൽ ഓഫ് ചർച്ചസ് സെക്രട്ടറിയറ്റിനുമുന്നിലേക്ക് നടത്തിയ പ്രതിഷേധ പദയാത്ര
പേട്ട പഞ്ചമി ദേവി ആഡിറ്റോറിയത്തിൽ നടന്ന യു.ഡി.എഫ് സ്ഥാനാർഥി സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പതിനൊന്നു വാർഡിലെ സ്ഥാനാർഥികളെ പ്രവർത്തകർക്ക് പരിചയപ്പെടുത്തുന്നു.
ഈ ചുവര് ഒരു മിനി ബാലറ്റ്..., മൂന്ന് സ്ഥാനാർത്ഥികളുടെയും പ്രചരണ പോസ്‌റ്ററുകളും ചുവരെഴുത്തും നിറഞ്ഞ മതിൽ. തിരുവനന്തപുരം വലിയശാലയിൽ നിന്നുള്ള ദൃശ്യം
മഴത്തിരക്ക്... മഴയെ തുടർന്ന് കോട്ടയം നഗരത്തിലനുഭവപെട്ട ഗതാഗതകുരുക്ക്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com