ജലഗതാഗത വകുപ്പിന്റെ സർവീസ് നടത്തുന്ന ബോട്ട്. എറണാകുളം ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച
ശ്രീനാരയണഗുരു മഹാ സമാധിദിനാത്തോടനുബബിച്ച് എസ്.എൻ.ഡി.പി യോഗം പാലക്കാട് താലൂക്ക് യൂണിയൻ ഓഫീസിൽ യൂണിയൻ സെക്രട്ടറി കെ.ആർ.ഗോപിനാഥിൻ്റെ നേതൃത്വത്തിൽ നടത്തിയ പുഷ്പ്പാർച്ചന
മയക്കം...തിരക്കൊഴിഞ്ഞ റോഡിൽ കിടന്നുറങ്ങുന്ന തെരുവ് നായ. എറണാകുളം കണ്ടൈനർ റോഡിൽ നിന്നുള്ള കാഴ്ച
ഇന്ന് നഗരത്തിൽ പെയ്ത മഴയിൽ കുട്ടിയുമായി സ്കൂട്ടറിൽ പോകുന്നവർ.സെക്രട്ടേറിയറ്റിനുമുന്നിൽ നിന്നുള്ള ദൃശ്യം
വിഖ്യാതമായ " നമുക്ക് ജാതിയില്ല" വിളംബരത്തിന്റെ നൂറാം വാർഷിക സ്‌മരണക്കായി തലസ്ഥാനത്ത് സ്ഥാപിച്ച ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയുടെ അനാവരണം മുഖ്യമന്ത്രി പിണറായി വിജയൻ മഹാസമാധി ദിനത്തിൽ നിർവഹിക്കുന്നു. ശിൽപി ഉണ്ണി കാനായി, മന്ത്രിമാരായ കടകംപളളി സുരേന്ദ്രൻ, എ.കെ.ബാലൻ, വി.എസ്.ശിവകുമാർ എം.എൽ.എ എന്നിവർ സമീപം
വീട്ടിലേക്കുള്ള വഴി..., തിരുവാതുക്കൽ മാണിക്കുന്നം റോഡ് ഉയർത്തി പുനർനിർമ്മിച്ചപ്പോൾ നഗരത്തിൽ അനുഭവപ്പെട്ട ശക്തമായ മഴയിൽ വെള്ളം ഒഴുകിപോകുവാൻ സൗകര്യമില്ലാത്തതിനെത്തുടർന്ന് വെള്ളക്കെട്ടിലായ നാടുവത്രമാലിയിൽ പ്രമോദിന്റെ വീട്. റോഡുകൾ പുനർനിർമ്മിക്കുമ്പോൾ വശങ്ങളിൽ ഓടകൾ ഉണ്ടാവാത്തതാണ് ഇത്തരം വെള്ളക്കെട്ടുകൾക്ക് കാരണമാകുന്നത്.
പാലക്കാട് നഗരസഭാ പരിധിയിൽ കൊവിഡ് 19 രോഗവ്യാപനതെ തുടർന്ന് ശകുംന്തള ജംക്ഷൻ മുതൽ മേലാമുറി വരെ കണ്ടൈൻമെൻ്റ് സോൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഒഴിഞ്ഞ് കിടക്കുന്ന വലിയങ്ങാടി.
പച്ചപ്പിൽ...പച്ചപ്പിലേക്ക് ജെ.സി.ബിയുടെ കൈകൾ നീട്ടിയിരിക്കുന്ന കാഴ്ച. ചേർത്തല തൃച്ചാറ്റുകുളത്ത് നിന്ന്
ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയുടെ അനാവരണം ചടങ്ങിന്റെ ഒരുക്കങ്ങൾ സ്ഥലം സന്ദർശിച്ച് വിലയിരുത്തുന്ന വി.എസ്.ശിവകുമാർ എം.എൽ.എ
ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയുടെ അനാവരണം ചടങ്ങിന്റെ ഒരുക്കങ്ങൾ വിലയിരുത്തുവാൻ എത്തിയ മന്ത്രി കടകംപളളി സുരേന്ദ്രനോട് ശില്പി ഉണ്ണി കാനായിമായി സംസാരിക്കുന്നു
ഇന്നലെ പെയ്ത ശക്തമായ മഴയിൽ കുടയും ചൂടി സൈക്കിളിൽ യാത്ര ചെയ്യുന്ന വയോധികൻ വഞ്ചിയൂരിൽ നിന്നുള്ള ദൃശ്യം
മതിലുകൾ... വഴിയരികിലെ മതിലിനു മുകളിൽ ഇരിക്കുന്ന കാക്കയെ എത്തിപ്പിടിക്കുവാൻ ശ്രമിക്കുന്ന തെരുവ് നായ. കോട്ടയം മണിയാപറമ്പിൽ നിന്നുള്ള കാഴ്ച.
തിരുവനന്തപുരം നഗരസഭ പേരൂർക്കട മാർക്കറ്റിൽ സ്ഥാപിച്ചിട്ടുള്ള എയറോബിക് ബിൻ നവീകരണ പ്രവർത്തികളുടെ ഉദ്ഘാടനം മേയർ കെ.ശ്രീകുമാർ നിർവഹിക്കുന്നു,ഡെപ്യൂട്ടി മേയർ അഡ്വ.രാഖി രവികുമാർ,നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ എസ്.പുഷ്പലത, പാളയം രാജൻ,ഐപി. ബിനു,സി.സുദർശനൻ, വാർഡ് കൗൺസിലർ പി.എസ് അനിൽ കുമാർ തുടങ്ങിയവർ സമീപം
തിരുവനന്തപുരം നഗരസഭ ചെമ്പഴന്തി വാർഡിലെ ചാവടിയിൽ നിർമ്മാണം പൂർത്തീകരിച്ച മൃഗാശുപത്രി കെട്ടിടത്തിന്റേയും കോൺഫറൻസ് ഹാളിന്റെയും ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു.മേയർ കെ.ശ്രീകുമാർ,നഗരസഭ സ്ഥിരം അധ്യക്ഷൻമാരായ എസ്.പുഷ്പലത,പാളയം രാജൻ, സി.സുദർശനൻ,വാർഡ് കൗൺസിലർ കെ.എസ് ഷീല,ജില്ലാ അനിമൽ ഹസ്ബന്ററി ഓഫീസർ ഡോ.പ്രേം ജെയിൻ തുടങ്ങിയവർ സമീപം
വൃഷ്ട്ടി പ്രദേശങ്ങളിൽ ശക്തമായ മഴയെ തുടർന്ന് മലമ്പുഴ ഡാമിൻ്റെ നാല് ഷട്ടറുകൾ തുറന്നപ്പോൾ
തുള്ളിത്തുളുമ്പി...കനത്ത മഴയെത്തുടർന്ന് ഇടുക്കി ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നുവിടാനാരംഭിച്ചപ്പോൾ. ആദ്യം രണ്ടും പിന്നീട് ആറും ഷട്ടറുകൾ ഉയർത്തി
മന്ത്രി കെ. ടി. ജലീൽ രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ പ്രതിഷേധ ജ്വാലയിൽ മന്ത്രിയുടെ കോലം കത്തിക്കുന്നു
മന്ത്രി കെ. ടി. ജലീൽ രാജി വയ്‌ക്കണമെന്നാവശ്യപ്പെട്ട് സി. എം. പിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ നിശാ റാലി സി. എം. പി സംസ്ഥാന ജനറൽ സെക്രട്ടറി സി. പി. ജോൺ പന്തം കൊളുത്തി ഉദ്‌ഘാടനം ചെയ്യുന്നു. അസിസ്റ്റന്റ് സെക്രട്ടറി എം.വി. സാജു, ജില്ലാ സെക്രട്ടറി എം.ആർ. മനോജ് തുടങ്ങിയവർ സമീപം
സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് ശ്രീനാരായണ ഗുരുദേവന്റെ വെങ്കലപ്രതിമ സ്ഥാപിക്കുന്ന സ്ഥലം മന്ത്രി എ.കെ. ബാലൻ സന്ദർശിക്കുന്നു
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉൽസവത്തോടനുബന്ധിച്ച് ആറാട്ടിന് വിഗ്രഹങ്ങൾ കിഴക്കേ നട വഴി പദ്മതീർത്ഥത്തിലേക്ക് എഴുന്നള്ളിക്കുന്നു. കൊവിഡ് 19 പ്രോട്ടോക്കോളുളളതിനാൽ ആദ്യമായാണ് പദ്മതീർത്ഥത്തിൽ ആറാട്ട് നടന്നത്
  TRENDING THIS WEEK
ജലപീരങ്കി
യൂത്ത് കോൺഗ്രസ് കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ.
മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടും മഹിളാ മോർച്ച നടത്തിയ കൊല്ലം കമ്മീഷണർ ഓഫീസ് മാർച്ചിൽ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നു
ഇത് സ്ട്രേങ്ങാ ... മന്ത്രി കെ.ടി.ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പാലക്കാട് കളക്ട്രറ്റിലേക്ക് നടത്തുന്ന മാർച്ചിൽ മ്പാരിക്കേഡിൽ ചവിട്ടി ബലം നോക്കുന്ന പോലീസുക്കാരൻ
മന്ത്രി കെ .ടി ജലീൽ രാജിവയ്‌ക്കുക എന്നാവശ്യപ്പെട്ട് യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
കുരുക്ക് മാറ്റാൻ...കുണ്ടന്നൂർ ജംഗ്ഷനിൽ റോഡിലെ കുഴികൾ അടയ്ക്കുന്ന പൊലീസും ജോലിക്കാരും. നിത്യേന വലിയ ഗതാഗത കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്
താഴേക്ക് വിളിച്ചേക്ക്... മന്ത്രി കെ.ടി. ജലീല്‍ രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് എം.എസ്.എഫ് നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചിനിടെ പോലീസ് ബാരിക്കേഡില്‍ കയറിയ പ്രവര്‍ത്തകരോട് ഇറങ്ങാൻ പറയാൻ ആവശ്യപ്പെടുന്ന പി.ഉബൈദുള്ള എം.എല്‍.എ.
"മാവേലിക്കരയിൽ നിന്ന് എറണാകുളം വഴി സീതാ മൗണ്ടിലേക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസ് വീടിന്റെ സ്വീകരണമുറിയിൽ പാർക്ക് ചെയ്തിരിക്കുന്നു". മാനന്തവാടി വള്ളിയൂർക്കാവിനടുത്തുള്ള വടക്കേവീട്ടിൽ ചെന്നാൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയ പ്രതീതിയാണ് വീഡിയോ കെ.ആർ. രമിത്.
നിരവധി പുരസ്കാരങ്ങൾ നേടിയ തൃശൂർ കോർപറേഷൻ അമ്പതാം ഡിവിഷന്റെ കൗൺസിലർ ലാലി ജെയിംസ് ഇപ്പോൾ ജീവിക്കാനായി പച്ചക്കറിക്കച്ചവടം നടത്തുന്നു. വീഡിയോ: റാഫി എം. ദേവസി
കെ.ടി.ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com