മഴപാച്ചിൽ....ഇന്നലെ കൊച്ചി നഗരത്തിൽ പെയ്‌ത കനത്ത മഴയിൽ. എം.ജി റോഡിൽ നിന്നുള്ള കാഴ്ച
കോട്ടയം ജില്ലാ കളക്ടറായി ചുമതലയേല്‍ക്കാന്‍ എത്തിയ വി.വിഗ്നേശ്വരി എറണാകുളം ജില്ലാ കളക്ടറും ഭര്‍ത്താവുമായ എന്‍.എസ്.കെ ഉമേഷിനും,ബന്ധുക്കള്‍ക്കും, സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം കളക്ട്രേറ്റിലേക്ക് വരുന്നു
എറണാകുളം വൈപ്പിൻ കായലിൽ മത്സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളി. ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച
മഴ കനത്തതുമൂലം ജില്ലയിൽ മിക്കയിടത്തും വെള്ളക്കെട്ട് രൂക്ഷമാണ്. വെള്ളക്കെട്ടിലായ പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ ഡ്രൈവിങ് പരിശീലനം നടത്തുന്ന യുവതി
കടൽ വി​ട്ട് കരയി​ലേക്ക്... ട്രോളിംഗ് നിരോധനത്തി​ന്റെ ഭാഗമായി​ ശക്തികുളങ്ങര മത്സ്യബന്ധന ഹാർബറിൽ അടുപ്പി​ച്ച ബോട്ടുകളിൽ നിന്നു വലകൾ മാറ്റുന്ന മത്സ്യത്തൊഴിലാളികൾ
കഴക്കൂട്ടം - കോവളം ദേശിയപാതയായ കുമരിച്ചന്തക്ക് സമീപം ടയിൽസുമായി വന്ന ടോറസ് നിയന്ത്രണം വിട്ട് സർവീസ് റോഡിൽ പാർക്ക്‌ ചെയ്തിരുന്ന വാഹനങ്ങൾക്ക് മുകളിലൂടെ മറിഞ്ഞപ്പോൾ
തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ നിർമ്മാണ ഘട്ടങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി എത്തിയ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് മൃഗങ്ങൾക്കായുള്ള ആശുപത്രി മുറിയെ വിവരിച്ചു കാണിച്ചു കൊടുക്കുന്ന മന്ത്രി കെ.രാജൻ .
ഡി.വൈ.എഫ്.ഐ - എസ്.എഫ്.ഐയുടെ പ്രതിഷേധ ഗുസ്തി പ്രദർശനം
തിരിഞ്ഞ കാമറ : പാലക്കാട് തൃശ്ശൂർ സംസ്ഥാന പാതയിൽ കണ്ണനൂർ മണലുരിന് സമീപം റോഡിൽ സ്ഥാപിച്ച കാമറ ദിശ തെറ്റി നിൽക്കുന്നു
വൈദ്യുതി ചാർജ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച്
ഏറ്റുമാനുർ കാരിത്താസ് ജംഗഷനിൽ വിദേശ നിർമ്മിത യന്ത്രമായ ഇൻഫ്രാറെഡ് ഹോട് ടു ഹോട്ട് ഉപയോഗിച്ച് എം.സി. റോഡിലെ കുഴികൾ അടക്കുന്നു
എ.ഐ ക്യാമറകൾ മിഴി തുറന്നിട്ടും നിയമലംഘനം നിർപാതം തുടരുകയാണ്, ഇരുചക്രവാഹനത്തിൽ ഹെൽമറ്റില്ലാതെ കുട്ടികളുമായി സഞ്ചരിക്കുന്ന രക്ഷിതാവ്. എറണാകുളം നഗരത്തിൽ നിന്നുള്ള കാഴ്ച
വലയൊരുക്കം... മത്സ്യബന്ധനത്തി​നു പോകുന്നതിനു മുമ്പ് വല ഒരുക്കുന്ന മത്സ്യത്തൊഴിലാളികൾ. കൊല്ലം വാടിയിൽ നിന്നുള്ള കാഴ്ച
കേരള സ്റ്റൈൽ...എളമക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സുസ്ഥിര ചുറ്റുവട്ടം പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘടനം ചെയ്യാനെത്തിയ ഇന്ത്യയിലെ ജർമ്മൻ അംബാസിഡർ ഡോ. ഫിലിപ്പ് അക്കർമാനെ സ്വികരിക്കുന്ന. മേയർ അഡ്വ. എം. അനിൽകുമാർ
ലൈഫ് സിഗ്നൽ...എറണാകുളം ഗോശ്രീ പാലത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഐ.ഒ.സി എൽ.പി.ജി ടെർമിനലിന്റെ ചുറ്റുമതിലിൽ ചുവരെഴുതുന്ന പെയിന്റിംഗ് തൊഴിലാളി
മണ്ണും വിണ്ണും...എറണാകുളം ഹൈക്കോർട്ട് ജംഗ്ഷന് സമീപത്തെ ജി സ്മാരകത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുന്നടിയായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്ന തൊഴിലാളികൾ. പിറകിലായി ചാത്യാത്ത് റോഡിൽ സ്ഥിതി ചെയ്യുന്ന ഫ്ളാറ്റ് സമുച്ചയങ്ങൾ
മഹാരാജാസ് കോളേജിന്റെ വ്യാജ സീലും ലെറ്റർ ഹെഡും ഉപയോഗിച്ച് എസ്.എഫ്.ഐ നേതാവ് ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ചതിലും, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എഴുതാത്ത പരീക്ഷ പാസായ വിഷയത്തിലും പ്രതിഷേധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ മഹാരാജാസ് കോളേജിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
മഹാരാജാസ് കോളേജിന്റെ വ്യാജ സീലും ലെറ്റർ ഹെഡും ഉപയോഗിച്ച് എസ്.എഫ്.ഐ നേതാവ് ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ചതിലും, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എഴുതാത്ത പരീക്ഷ പാസായ വിഷയത്തിലും പ്രതിഷേധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ മഹാരാജാസ് കോളേജിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
മഹാരാജാസ് കോളേജിന്റെ വ്യാജ സീലും ലെറ്റർ ഹെഡും ഉപയോഗിച്ച് എസ്.എഫ്.ഐ നേതാവ് ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ചതിലും, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എഴുതാത്ത പരീക്ഷ പാസായ വിഷയത്തിലും പ്രതിഷേധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ മഹാരാജാസ് കോളേജിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ
മഹാരാജാസ് കോളേജിന്റെ വ്യാജ സീലും ലെറ്റർ ഹെഡും ഉപയോഗിച്ച് എസ്.എഫ്.ഐ നേതാവ് ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ചതിലും, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എഴുതാത്ത പരീക്ഷ പാസായ വിഷയത്തിലും പ്രതിഷേധിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ മഹാരാജാസ് കോളേജിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
  TRENDING THIS WEEK
മഴമൂടിയ പ്രതീക്ഷ.... കോഴിക്കോട് ബീച്ചിൽ കളിപ്പാട്ട കച്ചവടത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളി കനത്ത മഴയെ തുടർന്ന് പ്ലാസ്റ്റിക് കവറിനടിയിൽ അഭയം തേടിയപ്പോൾ.
എനിക്കൊന്നും കാണണ്ട... ടവൽ കൊണ്ട് മുഖം പൊത്തി സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് കുടുംബത്തോടൊപ്പം പോവുന്ന പെൺകുട്ടി. എ.ഐ കാമറ വെച്ച ആദ്യ ദിവസം കോഴിക്കോട് മാനാഞ്ചിറ റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്യുന്നവർ.
ഇത് ഇവിടെ ഇരിക്കട്ടെ ... ബൈക്കിൽ യാത്ര ചെയ്യുന്ന കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ കുട്ടിക്ക് ഹെൽമെറ്റ് തെരഞ്ഞെടുത്ത് കൊടുക്കുന്ന അച്ഛൻ. തൃശൂർ കുറുപ്പം റോഡിലെ കടയിൽ നിന്നുമുള്ള ചിത്രം.
എ ഐ നോ ..... നിയമം എത്ര കർശനമാക്കിയാലും അതൊന്നും ബാധകമല്ലെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടരുണ്ട്. എ ഐ ക്യാമറയെല്ലാം ഇത്തരക്കാർക്ക് നിസാരം. പക്ഷേ, നിയമ ലംഘനം അപകടമാണ് വിളിച്ചുവരുത്തുകയെന്നത് അറിഞ്ഞിരിക്കണം. എ ഐ ക്യാമറ പ്രവർത്തന സജ്ജമായ ആദ്യദിനം കോഴിക്കോട് നടക്കാവിൽ കണ്ട നിയമ ലംഘന ബൈക്ക് യാത്ര.
സംസ്ഥാനത്ത് കാലവർഷക്കാറ്റ് എത്തിയിരിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യ്‌ത്ത് തുടങ്ങിയിരിക്കുകയാണ്. ഇന്നലെ പെയ്ത മഴയിൽ നനഞ്ഞ് നടന്നു നീങ്ങുന്ന വയോധികൻ. പത്തനംതിട്ട ഇളകൊള്ളൂർ പള്ളിപ്പടിയിൽ നിന്നുളള ദൃശ്യം
പ്രവേശനോത്സവത്തിനെത്തിയ കുരുന്ന് അമ്മയെക്കാണാൻ വാശിപിടിച്ചു കരഞ്ഞപ്പോൾ ആശ്വസിപ്പിക്കാനായി മൊബൈൽ ഫോണിൽ വിളിച്ച് അമ്മയുടെ ആശ്വാസവാക്കുകൾ കേൾപ്പിച്ചുകൊടുക്കുന്ന രക്ഷകർത്താവ്. ആലപ്പുഴ തണ്ണീർമുക്കം ഗവ. എച്ച്.എസ്.എസിൽ നിന്നുള്ള കാഴ്ച
യൂണിഫോം
ആലപ്പുഴ കുപ്പപ്പുറം സ്കൂളിലേക്ക് കായലിലൂടെ വള്ളത്തിലെത്തുന്ന വിദ്യാർത്ഥികൾ.
മരുതുംകുഴി കാട്ടാംവിളയിലെ വീടായ കോടിയേരിയിൽ എത്തിച്ച കോടിയേരി ബാലകൃഷ്ണന്റെ മെഴുക് പ്രതിമക്ക് അരികിൽ ഭാര്യ വിനോദിനി വിതുമ്പിയപ്പോൾ . മകൻ ബിനീഷ് കോടിയേരി , കൊച്ചുമക്കളായ ഭാവ്നി, കാർത്തിക്, ഭദ്ര എന്നിവർ സമീപം
കൂടെവിടെ... വികസനത്തിന്റെ ഭാഗമായി മരങ്ങൾ മുറിച്ചു മാറ്റുകയും അവിടെ അമ്പരചുംബികളായ ഫ്ലാറ്റുകൾ കെട്ടിപ്പൊക്കുകയും ചെയ്തതോടെ നഷ്ടപ്പെട്ടത് ഇത്തരം പക്ഷികളുടെ വാസസ്ഥലങ്ങൾ ആണ്.നഗരത്തിലെ മിക്ക വഴിവിളക്കുകളിലും കാണാം ഇവയുടെ കൂടുകൾ.ഇന്നും പ്രകൃതിക്കുമേലുള്ള മനുഷ്യരുടെ കയ്യേറ്റത്തിന് കുറവൊന്നുമില്ല.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com