കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം.
മഴയ്ക്ക് ഒപ്പം അപകടം വരുന്ന മറ്റൊരു വഴി.
എറണാകുളം ഏലൂരിലെ പാലറയിലെ കണ്ടെയിൻമെന്റ് സോണുകളിലേക്ക് പരിശോധിച്ച് ആളുകളെ കടത്തിവിടുന്നു. ശക്തമായ മഴയിൽ വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ് സമീപ പ്രദേശങ്ങൾ.
ശക്തമായി പെയ്യുന്നമഴ. എറണാകുളം തമ്മനം സ്റ്റേഡിയം റോഡിൽ നിന്നുള്ള കാഴ്ച.
പാലക്കാട് മലമ്പുഴ റൂട്ടിൽ മുകൈ പുഴയിൽ അടിഞ്ഞ് കുടിയ പായലുകളെ ജെ.സി.മ്പി ഉപയോഗിച്ച് നിക്കം ചെയുന്നു.
എറണാകുളം നഗരത്തിൽ ശക്തമായി പെയ്യുന്ന മഴ.
ശകത്മായ കടൽക്ഷോഭത്തിൽ ഏതാണ്ട് പൂർണ്ണമായും തകർന്ന ശംഖുംമുഖം വലിയതുറ റോഡ്.
ശക്തമായി പെയ്യുന്നമഴയത്ത് വഴിയോര കച്ചവടം നടത്തുന്നവർ. എറണാകുളം തമ്മനം സ്റ്റേഡിയം റോഡിൽ നിന്നുള്ള കാഴ്ച.
കനത്ത മഴയിൽ ഇരുക്കരയും മൂട്ടി ഒഴുക്കുന്ന കൽപ്പാത്തി പുഴ.
ശക്തമായ മഴയെതുടർന്ന് കടത്തിണ്ണയിൽ അഭയംതേടിയ ആൾ. ആലുവയിൽ നിന്നുള്ള കാഴ്ച.
ശംഖുംമുഖം വലിയതോപ്പ് ബീച്ച് റോഡിലേക്ക് ശക്തമായി തിരയടിച്ച് കയറിയതിനെ തുടർന്ന് തകർന്ന റോഡും, തീരത്ത് കടപുഴകിയ തെങ്ങുകളും.
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങിനായി നിയമസഭാ സമുച്ചയ വളപ്പിൽ തയ്യാറാക്കിയ ചെറുപാടത്ത് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വിളവെടുത്ത ശേഷം നെൽക്കതിരുകൾ മേയർ കെ. ശ്രീകുമാറിന് കൈമാറുന്നു.
വഴി മാറിയ പുഴ... ശക്തമായ മഴയിൽ മീനച്ചലാർ കരകവിഞ്ഞ് വെള്ളം പൊങ്ങിയ പാലാ ഈരാറ്റുപേട്ട റൂട്ടിലെ അമ്പാറ റോഡ്.
വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തി പ്രാപിച്ചത്തോടെ വിവിധ ഭാഗങ്ങളിലുടെ ഒഴുക്കി വെള്ളം മലമ്പുഴ ഡാമിലേക്ക് എത്തുന്നു.
കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ വീഡിയോ കോൾ വഴി മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൊബൈൽ ഒഫ് ചെയ്യും മുമ്പ് പൊലീസ് ഉദ്യോഗസ്ഥൻ മജിസ്ട്രേറ്റിന് സല്യൂട്ട് നൽകുന്നു. കൊവിഡ് കാലത്ത് പ്രതികളെ റിമാന്റ് ചെയ്യാൻ വീഡിയോ കോളിലൂടെയാണ് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കുന്നത്.
കലി തുള്ളിയ മഴ... ഇന്നലെ പെയ്ത കനത്ത മഴയിൽ എറണാകുളം എം.ജി. റോഡിൽ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ നീങ്ങുന്ന വാഹനങ്ങൾ.
ചാലിയാർ കരകവിഞ്ഞ് ഒഴുകിയതിനെത്തുടർന്ന് മാവൂർ തെങ്ങിലക്കടവിൽ വെള്ളം കയറിയപ്പോൾ. അപകടാവസ്ഥയിലേക്ക് പോവുകയാണെങ്കിൽ ഉപയോഗിക്കാനായി സജ്ജീകരിച്ചിരിക്കുന്ന തോണികൾ.
കൊല്ലം കളക്ടറേറ്റിൽ എത്തിയ സ്ത്രീകൾ പെരുമഴയത്ത് കുട ചൂടി പുറത്തിറങ്ങുന്നു.
ഇന്നലെ പെയ്ത കനത്ത മഴയിൽ എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെ വെള്ളക്കെട്ട്.
ഇന്നലെ പെയ്ത കനത്ത മഴയിൽ എറണാകുളം എം.ജി. റോഡിലൂടെ നീങ്ങുന്ന വാഹനങ്ങൾ.
  TRENDING THIS WEEK
കൊല്ലം ജില്ലാ ജയിലിൽ നിന്നും കൊവിഡ് ബാധിച്ചവരെ ചന്ദനത്തോപ്പിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റുന്നു.
തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് വി.കെ പ്രശാന്ത് എം.എൽ.എയ്ക്ക് നൽകി മന്ത്രി ഡോ.ടി.എം .തോമസ് ഐസക് പ്രകാശനം ചെയ്യുന്നു
ചാലിയാർ കരകവിഞ്ഞ് ഒഴുകിയതിനെത്തുടർന്ന് കോഴിക്കോട് കച്ചേരിക്കുന്ന് ലക്ഷം വീട് കോളനിയിൽ വെള്ളം കയറി വീടുകൾ മുങ്ങിയപ്പോൾ.
തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ ഗവ. വി ആൻഡ് എച്ച്.എസ്.എസ് ഫോർ ഗേൾസ് സ്‌കൂളിൽ ഇന്നലെ വിതരണം ചെയ്‌ത പാഠപുസ്‌തകങ്ങൾ വാങ്ങാൻ എത്തിയ രക്ഷിതാക്കൾ
കോവിഡ്‌ പ്രോട്ടോക്കോള്‍ ലംഗിച്ച്‌ സെക്രട്ടേറിയറ്റിനുമുന്നിൽ പി.പി.ഇ കിറ്റ്‌ ധരിച്ച്‌ സമരം ചെയ്യാനെത്തിയ സിവില്‍ പൊലീസ്‌ റാങ്ക്‌ ഹോള്‍ഡേഴ്‌സിനെ പൊലീസ്‌ അറസറ്റ്‌ ചെയ്യ്‌ത്‌ മാറ്റുന്നു
പാലക്കാട് പുതുശ്ശേരി കുരിടിക്കാട് ഞാവളുങ്കൽ വീട്ടിൽ ഹരികൃഷണൻ പെൻസിലിൽ നിർമ്മിക്കുന്ന മനോഹര കൊത്തുപണികൾ
നമ്മൾ പഠിക്കില്ല... തീരദേശ ദേശീയപാതയുടെ പണികൾക്കായി എത്തിയ അന്യസംസ്ഥാന തൊഴിലാളികളെ വൈകുന്നേരം ക്യാമ്പുകളിൽ കൊണ്ടുപോകുന്നതിനായി വാഹനത്തിൽ കയറ്റുന്നു. യാതൊരുവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവരുടെ യാത്ര. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ആശുപത്രിയുടെ കെട്ടിടം പണിക്കായി എത്തിച്ച അന്യസംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പാവം... ഇയാളും മനുഷ്യനാണ്...
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കും, സർക്കാരിന്റെ അഴിമതികളും സി.ബി.ഐ. അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവയ്‌ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫിന്റെ നേതൃതത്തിൽ സംസ്‌ഥാന വ്യാപകമായി നടത്തുന്ന സ്‌പീക് അപ്പ് കേരള സത്യാഗ്രഹത്തിന്റെ ഭാഗമായി എ.പി അനികുമാർ എം.എൽ.എ, പി. ഉബൈദുള്ള എം.എൽ.എ, തുടങ്ങിയവർ മലപ്പുറം ഡി.സി.സി ഓഫീസിന്റെ മുന്നിൽ സത്യാഗ്രഹം അനുഷ്ഠിച്ചപ്പോൾ.
നന്മയുള്ള കാവൽക്കാർ... എറണാകുളം കടവന്ത്രയ്ക്ക് സമീപം റോഡ് മുറിച്ചു കടക്കാൻ നിന്ന വൃദ്ധയെ വാഹനങ്ങൾ തടഞ്ഞ് സുരക്ഷിതമായി എത്തിക്കുന്ന സമീപത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com