കേരളകൗമുദി ചെയർമാൻ മാധവി സുകുമാരന്റെ 33 മത് ചരമവാർഷിക ദിനത്തിൽ തിരുവനന്തപുരം പേട്ട കേരളകൗമുദി അങ്കണത്തിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്നു
ബി.ജെ.പി സ്ഥാനാർത്ഥി സംഗമത്തിൽ തിരുവനന്തപുരം നഗരത്തിന്റെ സമഗ്ര വികസനത്തിനായുള്ള വികസന രേഖ കേന്ദ്രമന്ത്രി വി.മുരളീധരൻ പ്രകാശനം ചെയ്യുന്നു .
എയ്ഡ്‌സ് ദിനമായ ഇന്നലെ വിഴിഞ്ഞം ജംഗ്ഷനിൽ കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ പൊലീസ് ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തുന്നു
ജാഗ്രത നിർദ്ദേശത്തെ തുടർന്ന് കടലിൽ പോകുവാനാകാതെ വിഴിഞ്ഞം തീരത്ത് അടുപ്പിച്ചിട്ടിരിക്കുന്ന വള്ളങ്ങൾ
തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പാലക്കാട് മന്തക്കാട് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയാൻ എത്തിയപ്പോൾ മലമ്പുഴ മണ്ഡലത്തിൽ നിന്ന് ജില്ലാ പഞ്ചായത്തിലെക്ക് മത്സരിക്കുന്ന മനീഷ സന്തോഷിനെ ഷാൾ അണിയിക്കുന്നു.
നക്ഷത്രമെണ്ണി... കൊവിഡ് പശ്ചാത്തലത്തിൽ വന്നെത്തിയ ക്രിസ്മസ് കാലത്തെ വരവേൽക്കാൻ വിപണിയുണർന്ന് കഴിഞ്ഞു. തൊടുപുഴ നഗരത്തിലെ കടയിൽ നിന്ന് നക്ഷത്രം വാങ്ങുന്നവർ.
എൻ .ഡി .എ യുടെ തിരഞ്ഞെടുപ്പ് കൺവെൻഷന്റെ ഉദ്ഘാടനം
കട്ടനും ഒഴിഞ്ഞകസേരയും...., പാലക്കാട് അകത്തേതറ യു.ഡി.എഫ് മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ യു.ഡി.എഫ് കൺവീനർ എം.എം ഹസനും വി.കെ. ശ്രീകണ്ഠൻ എം.പിയും തിരക്കിട്ട രാഷ്ട്രിയ ചർച്ചയിൽ.
തദ്ദേശ സ്വയം ഭരണ തരെഞ്ഞടുപ്പ് പ്രചാരണാർത്ഥം യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പാലക്കാട് മന്തക്കാട് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയാൻ എത്തിയപ്പോൾ മലമ്പുഴ മണ്ഡലത്തിൽ നിന്ന് ജില്ലാ പഞ്ചായത്തിലെക്ക് മത്സരിക്കുന്ന മനിഷ സന്തോഷ് എം.എം.ഹസൻ്റെ കാൽതൊട്ട് വന്ദിക്കുന്നു.
സ്ത്രീയാധിപത്യം..., തദ്ദേശതിരഞ്ഞെടുപ്പിന് അൻപത് ശതമാനം വനിതാസംവരണം നൽകിയതോടെ വഴിയോരങ്ങളിലെ ചുവരുകളിലെല്ലാം പുരുഷന്മാരോടൊപ്പം വനിതാ സ്ഥാനാർത്ഥികളുടെയും പോസ്റ്ററുകൾ നിറഞ്ഞത് പോയ തിരഞ്ഞെടുപ്പുകളെക്കാൾ ജനശ്രദ്ധനേടാൻ ഈ തിരഞ്ഞെടുപ്പിന് സാധിച്ചിട്ടുണ്ട്. ചൂണ്ടശ്ശേരിക്ക് സമീപം ഭൂരിഭാഗവും വനിതാ സ്ഥാനാർത്ഥികളുടെ പോസ്റ്റർ കൊണ്ട് നിറഞ്ഞ കടയുടെ ചുവർ.
മലപ്പുറം പ്രസ്സ്‌ക്ലബ്ബില്‍ നടന്ന മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
എല്ലാം സീറ്റു ഉറപ്പാ ..., പാലക്കാട് അകത്തേതറ മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയാൻയത്തിയ യു.ഡി.എഫ് കൺവീനർ എം.എം.ഹസനും വി.കെ.ശ്രീകണ്ഠൻ എം.പിയും രാഷ്ടീയ ചർച്ചയിൽ.
1) മലപ്പുറം നഗരസഭയിലെ 25ാം വാര്‍ഡിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫിറോസ് തെക്കേടത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കിഴക്കേത്തലയിലെ വീട്ടില്‍ വോട്ടഭ്യര്‍ത്ഥിക്കുന്നു.2) മലപ്പുറം നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ 12ാം വാര്‍ഡിലെ കെ.എം.ഗിരിജ, 10ാം വാര്‍ഡിലെ എം.സബിത, 11ാം വാര്‍ഡിലെ ജിജി മോഹന്‍ എന്നിവര്‍ പ്രസ്സ് ക്ലബ്ബിലെ മീറ്റ് ദി ലീഡര്‍ പരിപാടി കഴിഞ്ഞിറങ്ങിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൊപ്പം.3)മുനവ്വറലി ശിഹാബ് തങ്ങൾ സ്വന്തം വാർഡിൽ പ്രവർത്തകർക്കൊപ്പം തിരഞ്ഞെടുപ്പ് പോസ്റ്റർ പതിക്കുന്നു.
കൊവിഡ് പശ്ചാത്തലത്തിൽ ശബരിമലയിലേക്കുള്ള ഭക്തരുടെഎണ്ണം കുറച്ചതിനെ തുടർന്ന് ശരംകുത്തി വഴിയുള്ള ഭക്തരുടെ വരവും കുറഞ്ഞു. വിരലിലെണ്ണാവുന്ന ശരങ്ങൾ മാത്രമാണിപ്പോളുള്ളത്.
പാലക്കാട് സിവിൽ സ‌റ്റേഷൻ വരാന്തയിൽ തപാൽ വോട്ടിനായി എത്തിച്ച പോസ്റ്റൽ കവറുകൾ തിരെഞ്ഞടുപ്പു വിഭാഗം ഓഫീസിൻ്റെ മുമ്പിൽ സുക്ഷിച്ചിരിക്കുന്നു.
സമയം ശരിയാണോ ... തൃശൂർ മുല്ലശ്ശേരി ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷൈനി കൊച്ചുദേവസി പ്രചാരണത്തിനിടെ തന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ ടൈം പീസ് കാണിച്ച് വോട്ട് തേടുന്നു
ആലത്തൂർ എം.പി. രമ്യ ഹരിദാസ് കാലിന് പരിക്ക് പറ്റിയതിന് ശേഷം ആദ്യമായി യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയപ്പോൾ
അഗ്രഹാര വീഥിയിൽ ..., കൽപ്പാത്തി ഈസ്റ്റ് അഞ്ചാം വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥി കെ.വി.വിശ്വനാഥൻ തിരത്തെടുപ്പ് പ്രചാരണവേളയിൽ വോട്ട് അഭ്യർത്ഥിക്കുന്നു.
വെള്ളം കുടിപ്പിച്ചു...കോട്ടയം പ്രസ്‌ക്ലബിൽ നടന്ന തദ്ദേശം പരിപാടിയിൽ യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ മധ്യമപ്രവർത്തകൊരോട് സംസാരിക്കുന്നതിനിടയിൽ മാസ്ക് മാറ്റി വെള്ളംകുടിക്കുന്നു
തിരുവനന്തപുരം നഗരസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച യു.ഡി.എഫ് പുറത്തിറക്കിയ പ്രകടന പത്രികയുടെ (അനന്ത സമൃദ്ധി) പ്രകാശനം
  TRENDING THIS WEEK
"ആ നന്മക്ക് കിട്ടിയ വന്ദനം" ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് സെക്രട്ടേറിയറ്റിന് മുന്നിലെ നടപ്പാതയിൽ വിശ്രമിക്കുകയായിരുന്ന പൂജപ്പുര സ്വദേശിയായ വഴിയാത്രക്കാരന് സിവിൽ പൊലീസുകാരനായ എ.ആർ നവാദ് കുടിവെള്ളം വാങ്ങി നൽകിയപ്പോൾ നന്ദി സൂചകമായി കാൽതൊട്ട് വന്ദിച്ചപ്പോൾ. സിവിൽ പൊലീസുകാരനായ എസ് ഗോകുൽ സമീപം.
ഇലക്ഷൻ ഹെഡ്‌സ്... തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പിന്റെ ഭാഗമായി കോട്ടയം മുട്ടമ്പലത്തെ പ്രിന്റിംഗ് യൂണിറ്റിന് മുന്നിലെ ചുവരിൽ വിവിധ രാഷ്ട്രീയ പാർട്ടി സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ നിരത്തിയപ്പോൾ.
അഗ്രഹാര വീഥിയിൽ ..., കൽപ്പാത്തി ഈസ്റ്റ് അഞ്ചാം വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥി കെ.വി.വിശ്വനാഥൻ തിരത്തെടുപ്പ് പ്രചാരണവേളയിൽ വോട്ട് അഭ്യർത്ഥിക്കുന്നു.
പൂജപ്പുരയിൽ നടന്ന ബി.ജെ.പി കുടുംബ സംഗമത്തിന്റെ ഉദ്‌ഘാടനം.
ഇടപ്പള്ളി കൂനംതൈ പുതുപള്ളിപ്രം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടന്ന തൃക്കാർത്തിക വിളക്ക്.
അടിയൊഴുക്കും തിരയും കുറവായതിനാൽ അധികൃതരുടെ അനുമതിയോടെ കടലിൽ കുളിക്കുന്ന സന്ദർശകർ. കോവളം തീരത്ത് നിന്നുള്ള കാഴ്ച.
ശബരിമലയിൽ ദേവസ്വം പ്രസിഡന്റ്‌ എൻ. വാസു മാദ്ധ്യമങ്ങളോട് സംസാരിക്കുന്നു.
കാലത്തിൻറെ കച്ചകെട്ടി... തദ്ദേശതിരഞ്ഞെടുപ്പിന് കോവിഡ് ബാധിതര്‍ക്കും ക്വാറന്‍റയനിലുള്ളവര്‍ക്കും സ്പെഷ്യല്‍ തപാല്‍ വോട്ട് എത്തിച്ച് വോട്ടു ചെയ്യുന്നതിന് അവസരമൊരുക്കുന്നതിനായി രൂപീകരിച്ച സ്പെഷ്യല്‍ പോളിംഗ് ടീമിലെ ഉദ്യോഗസ്ഥർക്ക് കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ വെച്ച് നടത്തിയ പരിശീലന പരിപാടിയിൽ നിന്ന്
ഡീഗോ മറഡോണയുടെ വിയോഗത്തിൽ അനുശോചിച്ച് തിരുവനന്തപുരം ഫുട്‌ബാൾ ലൗവേഴ്‌സ് ഫോറം മാനവീയം വീഥിയിൽ സംഘടിപ്പിച്ച അനുസ്‌മരണ യോഗം.
തൃക്കാർത്തിക ദിനത്തിൽ വലിയശാല തെരുവിൽ വീട്ടുമുറ്റത്ത് കാർത്തിക ദീപം തെളിയിക്കുന്നവർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com