പരിസ്ഥിതി സൗഹാർദ്ദ ജീവിതശൈലിയെക്കുറിച്ച് അവബോധം വളർത്തുന്നതിനായി തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിൽ സൈനികകേന്ദ്ര മേധാവി ബ്രിഗേഡിയർ ലളിത് ശർമ്മയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ സൈക്കിൾ റാലി
ആലപ്പുഴ കടൽപ്പാലത്തിന് സമീപം മഴക്ക് മുന്നോടിയായി ഇരുണ്ടുമൂടിയ കാർമേഘം
കേരളത്തിൻ്റെ സ്വന്തം ഇൻ്റർനെറ്റ് പദ്ധതിയായ കെ- ഫോണിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിയമസഭാ ആർ.ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ നിർവഹിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വയനാട് കണിയാമ്പറ്റ പന്തലാടിക്കുന്ന് ആദിവാസി കോളനിയിലെ പ്ലസ് ടു വിദ്യാർത്ഥി പി.എസ് ആദർശിനോട് കെ- ഫോൺ മുഖേനയുള്ള ഇൻ്റർനെറ്റ് വീഡിയോ കോൾ വഴി സംസാരിക്കുന്നു. മന്ത്രിമാരായ വി.ശിവൻകുട്ടി, റോഷി അഗസ്റ്റിൻ, ആന്റണി രാജു, ജി.ആർ.അനിൽ, കെ.കൃഷ്ണൻകുട്ടി, എം.ബി.രാജേഷ് എന്നിവർ സമീപം
യൂണിഫോം
പ്രവേശനോത്സവത്തിനെത്തിയ കുരുന്ന് അമ്മയെക്കാണാൻ വാശിപിടിച്ചു കരഞ്ഞപ്പോൾ ആശ്വസിപ്പിക്കാനായി മൊബൈൽ ഫോണിൽ വിളിച്ച് അമ്മയുടെ ആശ്വാസവാക്കുകൾ കേൾപ്പിച്ചുകൊടുക്കുന്ന രക്ഷകർത്താവ്. ആലപ്പുഴ തണ്ണീർമുക്കം ഗവ. എച്ച്.എസ്.എസിൽ നിന്നുള്ള കാഴ്ച
ഇനി കരയിലേക്ക്...ട്രോളിംഗ് നിരോധനത്തിന് തയ്യാറെടുക്കുന്ന വള്ളത്തിൽ വലകൾ കയറ്റിയിടുന്ന തൊഴിലാളികൾ. കാളമുക്ക് ഹാർബറിൽ നിന്നുള്ള കാഴ്ച
ഇടവപെയ്ത്... പെട്ടെന്നുണ്ടായ മഴയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന യാത്രക്കാർ തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ചിത്രം.
മഹാരാജാസ് കോളേജിന്റെ വ്യാജ സീലും ലെറ്റർ ഹെഡും ഉപയോഗിച്ച് എസ്.എഫ്.ഐ നേതാവ് ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ചതിലും, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എഴുതാത്ത പരീക്ഷ പാസായ വിഷയത്തിലും പ്രതിഷേധിച്ച് കെ.എസ്.യുവിന്റെ നേതൃത്വത്തിൽ മഹാരാജാസ് കോളേജിലേക്ക് നടത്തിയ മാർച്ച്
ഇൻഫ്രാറെഡ് ടെക്‌നോളജി ഉപയോഗിച്ച് റോഡുകളുടെ കുഴികൾ അടക്കുന്നതന്റെ സംസ്ഥാന തല ഉദ്ഘാടനം ഏറ്റുമാനൂർ മണ്ഡലത്തിലെ കാരിത്താസ്‌ ജംഗ്‌ഷനിൽ മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കുന്നു.മന്ത്രി,വി.എൻ വാസവൻ,സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസൽ തുടങ്ങിയവർ സമീപം
മഹാരാജാസ് കോളേജിന്റെ വ്യാജ സീലും ലെറ്റർ ഹെഡും ഉപയോഗിച്ച് എസ്.എഫ്.ഐ നേതാവ് ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ചതിലും, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എഴുതാത്ത പരീക്ഷ പാസായ വിഷയത്തിലും പ്രതിഷേധിച്ച് കെ.എസ്.യുവിന്റെ നേതൃത്വത്തിൽ മഹാരാജാസ് കോളേജിലേക്ക് നടത്തിയ മാർച്ചിൽ തള്ളിക്കയറാൻ ശ്രമിച്ച പ്രവത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
മഹാരാജാസ് കോളേജിന്റെ വ്യാജ സീലും ലെറ്റർ ഹെഡും ഉപയോഗിച്ച് എസ്.എഫ്.ഐ നേതാവ് ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ചതിലും, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എഴുതാത്ത പരീക്ഷ പാസായ വിഷയത്തിലും പ്രതിഷേധിച്ച് കെ.എസ്.യുവിന്റെ നേതൃത്വത്തിൽ മഹാരാജാസ് കോളേജിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിക്കുന്ന പ്രവർത്തകൻ
മഹാരാജാസ് കോളേജിന്റെ വ്യാജ സീലും ലെറ്റർ ഹെഡും ഉപയോഗിച്ച് എസ്.എഫ്.ഐ നേതാവ് ജോലിയിൽ പ്രവേശിക്കാൻ ശ്രമിച്ചതിലും, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി എഴുതാത്ത പരീക്ഷ പാസായ വിഷയത്തിലും പ്രതിഷേധിച്ച് കെ.എസ്.യുവിന്റെ നേതൃത്വത്തിൽ മഹാരാജാസ് കോളേജിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
സർഫിംഗ് പരിശീലിക്കുന്ന ആൾ തിരുവനന്തപുരം കോവളം ഹവ്വാബീച്ചിൽ നിന്നുള്ള ദൃശ്യം
ഇന്നലെ തലസ്‌ഥാനത്ത് പെയ്ത് മഴ .തിരുവനന്തപുരം സ്റ്റാച്യുവിൽ നിന്നുള്ള ദൃശ്യം
തിരുവനന്തപുരം കോവളം ഹവ്വാ ബീച്ചിന്റെ ദൃശ്യങ്ങൾ പകർത്തുന്ന വിദേശ വിനോദ സഞ്ചാരി
ലോക സമുദ്ര ദിനം. കടലിൽ കാണപ്പെടുന്ന പ്ലാസ്റ്റിക്കിൽ ഭൂരിഭാഗവും കരയിൽ നിന്നുള്ളതാണ്.തീരത്ത് വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കവറിനുള്ളിലെ മാലിന്യത്തിലേയ്ക്ക് തലയിടുന്ന കാക്ക. തിരുവനന്തപുരം മരിയനാട് ബീച്ചിൽ നിന്നുള്ള കാഴ്ച്ച.
ഓരോ ചില്ലയിലും ഓരോ ജീവജാലങ്ങൾ...നാടിന്റെ പുരോഗതി പ്രകൃതിയോട് ഒത്തിണങ്ങിയാണ് നമുക്ക് വേണ്ടത് പ്രകൃതിയെ നോവിച്ചു കൊണ്ടുള്ള നിർമ്മാണാപ്രവർത്തനങ്ങൾ മനുഷ്യനടക്കമുള്ള ജീവജാലങ്ങൾക്ക് ഭൂമിയിൽ നിലനിന്നു പോകാൻ കഴിയാത്ത സാഹചര്യം വിദൂരമല്ല. ചെറിയൊരു ചില്ലയിലിരുന്നു കുഞ്ഞിന് തീറ്റകൊടുക്കുന്ന കിളി. ഹൈക്കോടതി ജംഗ്ഷന് സമീപത്തു നിന്നുള്ള കാഴ്ച
വാഹനാപകടത്തിൽ അന്തരിച്ച കൊല്ലം സുധിയുടെ മൃതദേഹം വാകത്താനം സെൻ്റ് മാത്യൂസ് പാരിഷ് ഓഡിറ്റോറിയത്തിൽ മരണാനന്തര ശുശ്രൂഷകൾക്ക് കൊണ്ടുവന്നപ്പോൾ അന്ത്യചുംബനം നൽകാനെത്തിച്ച ഇളയ മകൻ ഋതുൽ അമ്മ രേണുവിനെ നോക്കുന്നു.
അന്തരിച്ച കൊല്ലം സുധിയുടെ മൃതദേഹം വാകത്താനം സെൻ്റ് മാത്യൂസ് പാരിഷ് ഓഡിറ്റോറിയത്തിൽ മരണാനന്തര ശുശ്രൂഷകൾക്ക് കൊണ്ടുവന്നപ്പോൾ അന്ത്യമോപചാരം അര്‍പ്പിക്കനെത്തിയ ജനത്തിരക്ക്
അന്തരിച്ച കൊല്ലം സുധിയുടെ മൃതദേഹം വാകത്താനം സെൻ്റ് മാത്യൂസ് പാരിഷ് ഓഡിറ്റോറിയത്തിൽ മരണാനന്തര ശുശ്രൂഷകൾക്ക് കൊണ്ടുവന്നപ്പോൾ പൊട്ടിക്കരയുന്ന ഭാര്യ രേണു
  TRENDING THIS WEEK
മഴമൂടിയ പ്രതീക്ഷ.... കോഴിക്കോട് ബീച്ചിൽ കളിപ്പാട്ട കച്ചവടത്തിനെത്തിയ ഇതര സംസ്ഥാന തൊഴിലാളി കനത്ത മഴയെ തുടർന്ന് പ്ലാസ്റ്റിക് കവറിനടിയിൽ അഭയം തേടിയപ്പോൾ.
സ്മൈൽ കുട്ടികളേ... സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ കാണാൻ എത്തിയ സബ് ഇൻസ്പെക്ടർ  കുട്ടികളുമായി സെൽഫി എടുക്കുന്നു. തൃശൂർ സേക്രഡ് ഗേൾസ് എച്ച്.എസ്.എസിൽ നിന്നും.
എനിക്കൊന്നും കാണണ്ട... ടവൽ കൊണ്ട് മുഖം പൊത്തി സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് കുടുംബത്തോടൊപ്പം പോവുന്ന പെൺകുട്ടി. എ.ഐ കാമറ വെച്ച ആദ്യ ദിവസം കോഴിക്കോട് മാനാഞ്ചിറ റോഡിലൂടെ ബൈക്കിൽ യാത്ര ചെയ്യുന്നവർ.
ഇത് ഇവിടെ ഇരിക്കട്ടെ ... ബൈക്കിൽ യാത്ര ചെയ്യുന്ന കുട്ടികൾക്കും ഹെൽമറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ കുട്ടിക്ക് ഹെൽമെറ്റ് തെരഞ്ഞെടുത്ത് കൊടുക്കുന്ന അച്ഛൻ. തൃശൂർ കുറുപ്പം റോഡിലെ കടയിൽ നിന്നുമുള്ള ചിത്രം.
എ ഐ നോ ..... നിയമം എത്ര കർശനമാക്കിയാലും അതൊന്നും ബാധകമല്ലെന്ന് വിശ്വസിക്കുന്ന ഒരുകൂട്ടരുണ്ട്. എ ഐ ക്യാമറയെല്ലാം ഇത്തരക്കാർക്ക് നിസാരം. പക്ഷേ, നിയമ ലംഘനം അപകടമാണ് വിളിച്ചുവരുത്തുകയെന്നത് അറിഞ്ഞിരിക്കണം. എ ഐ ക്യാമറ പ്രവർത്തന സജ്ജമായ ആദ്യദിനം കോഴിക്കോട് നടക്കാവിൽ കണ്ട നിയമ ലംഘന ബൈക്ക് യാത്ര.
സംസ്ഥാനത്ത് കാലവർഷക്കാറ്റ് എത്തിയിരിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യ്‌ത്ത് തുടങ്ങിയിരിക്കുകയാണ്. ഇന്നലെ പെയ്ത മഴയിൽ നനഞ്ഞ് നടന്നു നീങ്ങുന്ന വയോധികൻ. പത്തനംതിട്ട ഇളകൊള്ളൂർ പള്ളിപ്പടിയിൽ നിന്നുളള ദൃശ്യം
പതിനെട്ടരഅടവ്... പുതിയ അദ്ധ്യായന വർഷം സ്കൂളിലെത്തിയ കുട്ടി ക്ലാസിൽ കയറാൻ വിസമ്മതിച്ച്  അമ്മയോട് കരഞ്ഞ് ഒടുവിൽ അമ്മയുടെ കാലിൽ കെട്ടിപിടിച്ച് കരയുന്ന വിവിധ ദൃശ്യങ്ങൾ തൃശൂർ ഒളരി ഗവ.സ്കൂളിൽ നിന്ന്
പ്രവേശനോത്സവത്തിനെത്തിയ കുരുന്ന് അമ്മയെക്കാണാൻ വാശിപിടിച്ചു കരഞ്ഞപ്പോൾ ആശ്വസിപ്പിക്കാനായി മൊബൈൽ ഫോണിൽ വിളിച്ച് അമ്മയുടെ ആശ്വാസവാക്കുകൾ കേൾപ്പിച്ചുകൊടുക്കുന്ന രക്ഷകർത്താവ്. ആലപ്പുഴ തണ്ണീർമുക്കം ഗവ. എച്ച്.എസ്.എസിൽ നിന്നുള്ള കാഴ്ച
യൂണിഫോം
ആലപ്പുഴ കുപ്പപ്പുറം സ്കൂളിലേക്ക് കായലിലൂടെ വള്ളത്തിലെത്തുന്ന വിദ്യാർത്ഥികൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com