തീയിൽ കുരുത്ത പാഠങ്ങൾ... തൃശൂർ വിയൂരിലെ കേരള ഫയർ ആൻറ് റസ്ക്യു അക്കാഡമിൽ ഫയർ ആൻ്റ് റസ്ക്യു ട്രെയിനികൾക്ക് ട്രെയിനിഗിൻ്റെ ഭാഗമായി ഗ്യാസ് ഫയർ അണയ്ക്കുന്നത് എങ്ങിനെ എന്ന് പ്രാക്റ്റിക്കിലായി പരിചയപ്പെടുത്തുന്നു.
കൊവിഡ് വ്യാപനം തടയുന്നതിനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നഗരത്തിലെ തെരുവോരങ്ങളിൽ കഴിയുന്നവർക്കായുള്ള ഉച്ചഭക്ഷണം നഗരസഭയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുന്നു. തകരപ്പറമ്പിൽ നിന്നുളള ദൃശ്യം.
ഇറച്ചി വെട്ടി കിട്ടുന്ന തുച്ഛമായ വരുമാനത്തിലൂടെ ഹബീബ് വാങ്ങിയ അണുനശീകരണ ഉപകാരണയുമായ് കൊവിഡ് പരിശോധന നടക്കുന്ന ബീമാപള്ളി യു.പി. സ്കൂളിൽ അണുനശീകരണം നടത്തുന്നു.
കൊവിഡിന്റെ മറവിൽ ജനങ്ങളെ ചുട്ടു കൊല്ലരുത്, ജനവാസ കേന്ദ്രത്തിൽ എൽ.പി.ജി. സംഭരണി സ്ഥാപിക്കരുത് തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ഐ.ഒ.സി. യുടെ അനധികൃത നിർമ്മാണം തടയുന്നതിന്റെ ഭാഗമായി വൈപ്പിൻ ഐ.ഒ.സി. പ്ലാന്റിന് മുന്നിൽ എൽ.പി.ജി. വിരുദ്ധ സമര സമിതി കഞ്ഞി വെച്ച് പ്രതിഷേധിക്കുന്നു.
നഗരത്തിലെ വിവിധയിടങ്ങളിൽ ഡ്യൂട്ടി ചെയ്‌ത വനിതാ പൊലീസുകാർക്ക് മുൻ കരുതലിന്റെ ഭാഗമായ് കന്റോൺമെന്റ് സ്റ്റേഷനിൽ നടന്ന കൊവിഡ് -19 സ്രവ പരിശോധയ്ക്കായ് എത്തിയപ്പോൾ.
മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കുക സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിൻ്റെ പങ്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായുള്ള ബന്ധം അന്വേക്ഷിക്കുക എന്ന് ആവശ്യപ്പെട്ട് കൊണ്ട് പാലക്കാട് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ട്രറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ. ബാരി ക്യാഡ്‌മറികടന്ന് പ്രവർത്തർ കളക്ട്രറ്റിലെക്ക് കടന്നപ്പോൾ പോലീസുകാർ അറസ്റ്റ് ചെയ്ത് നീക്കുന്നു.
കഴിഞ്ഞ രണ്ട് പ്രളയം കണ്ട നമ്മുടെ നാടിന് ചിലവ് കുറഞ്ഞ ഒരു ലൈഫ് ജാക്കറ്റ് കാലിക്കൂപ്പിയിൽ തീർത്തതാണ് ഈലൈഫ്ജാക്കറ്റ്. ഫയർ ആൻറ് റസ്ക്യൂ അക്കാഡമിയിലെ സ്മിംഗ് പൂളിൽ നിന്നൊരു ദൃശ്യം.
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുള്ളത് കൊണ്ട് മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് എം. ജോസഫ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കോട്ടയം ഗാന്ധിസ്ക്വയറിൽ നടത്തിയ ശയനപ്രദിക്ഷണ സമരം മോൻസ് ജോസഫ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു.
ട്രിപ്പിൾ ലൊക്ക് ഡൗണിനെ തുടർന്ന് വിജനമായ തിരുവനന്തപുരം വലിയതുറ കടൽപ്പാലം. ട്രിപ്പിൾ ലൊക്ക് ഡൗൺ പ്രഖ്യാപിക്കിക്കുന്നതിന് മുൻപായി ഇവിടം സന്ദർശിക്കുന്നതിനും പാലത്തിൽ ഇരുന്ന് ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനും ഒരുപാടു പേർ എത്തുമായിരുന്നു.
ആകാശപ്പാതയിൽ കൃഷിയിറക്കി... കോട്ടയത്തെ ആകാശനടപ്പാതയുടെ പണി പൂർത്തീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷി ചെയ്ത് നടത്തിയ സമരം സംസ്ഥാന കമ്മിറ്റിയംഗം എൻ. ഹരി ഉദ്ഘടാനം ചെയ്യുന്നു.
പുതിയ വെളിച്ചം... എറണാകുളം ജില്ലയിലെ അരൂക്കൂറ്റി പാലത്തിൽ പെയിന്റിം ജോലി പുരോഗമിക്കുന്നു.
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ക്ഷേത്രപരിസരത്ത് ഹിന്ദു ഐക്യവേദിയും മറ്റ് ഹിന്ദു സംഘടനകളും ചേർന്ന് ഭക്തജനങ്ങൾക്ക് മധുരം വിതരണം ചെയ്യുന്നു.
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കുക എന്നാവശ്യപ്പെട്ട് മഹിളാ മോർച്ച മലപ്പുറം കലക്ടറേറ്റിന് മുൻപിൽ നടത്തിയ പ്രതിഷേധം രവി തേലത്ത് ഉദ്ഘാടനം ചെയ്യുന്നു.
നിർമാണ തൊഴിലാളി യുണിയൻ (സി.ഐ.ടി.യു) ദേശീയ പ്രക്ഷിഭത്തിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ സമരം വി.പി സകറിയ ഉദ്ഘാടനം ചെയ്യുന്നു.
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച് കൊണ്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ വിധിയിൽ സന്തോഷാർഹം മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ കിഴക്കേനടയിൽ ദീപം തെളിയിച്ചപ്പോൾ.
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച് കൊണ്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ വിധിയിൽ സന്തോഷാർഹം ക്ഷേത്ര ലക്ഷദീപ ആഘോഷ സമിതിയുടെ നേതൃത്വത്തിൽ കിഴക്കേനടയിൽ ദീപം തെളിയിച്ചപ്പോൾ.
പിറന്നാൾ ദിനത്തിൽ പദ്മനാഭ സ്വാമി ക്ഷേത്ര ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയ അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ബായിയ്ക്ക് ലക്ഷദീപ ആഘോഷ സമിതി പിറന്നാൾ സമ്മാനം നൽകുന്നു. മകൻ ആദിത്യ വർമ, പൂയം തിരുന്നാൾ ഗൗരി പാർവതി ബായി തുടങ്ങിയവർ സമീപം.
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് രാജകുടുംബത്തിന്റെ അവകാശം സംരക്ഷിച്ച് കൊണ്ട് സുപ്രീംകോടതിയിൽ നിന്നുണ്ടായ വിധിയിൽ സന്തോഷാർഹം ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കിഴക്കേനടയിൽ ദീപം തെളിയിച്ചപ്പോൾ.
പിറന്നാൾ ദിനത്തിൽ പദ്മനാഭ സ്വാമി ക്ഷേത്ര ദര്ശനം കഴിഞ്ഞ് പുറത്തിറങ്ങിയ രാജകുടുംബാഗമായ അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ഭായിയ്ക്ക് മകൻ ആദിത്യ വർമ മധുരം നൽകുന്നു. പൂയം തിരുന്നാൾ ഗൗരി പാർവതി ബായി സമീപം.
പൂന്തുറയിലെ ആരോഗ്യ പ്രവർത്തനങ്ങൾ വിലയിരുത്തനെത്തിയ മേയർ കെ. ശ്രീകുമാർ ആയുഷ് ആശുപത്രിയിലെ കൊവിഡ് ഡ്യൂട്ടി ചെയ്യുന്നവരോട് പ്രവർത്തനങ്ങൾ ചോദിച്ച് മനസിലാക്കുന്നു
  TRENDING THIS WEEK
കൂടെ അല്പം കരുതലും... സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ എറണാകുളം കമ്മിഷണർ ഓഫീസ് മാർച്ച് കോർപ്പറേഷന് മുന്നിൽ ബാരിക്കേട് വച്ച് തടയാൻ മുൻകരതലുകളെടുക്കുന്ന എ.സി.പി. കെ. ലാൽജി സെൻട്രൽ സി.ഐ. എസ്. വിജയശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്.
സ്വർണക്കടത്ത് കേസിലെ പ്രതികളെ എറണാകളം എൻ.ഐ.എ. ഓഫീസിൽ എത്തിച്ചപ്പോൾ
കണ്ടെയ്‌ൻമെന്റ് സോണായ പൂന്തുറയിൽ സി ഐ, ബി.എസ്. സജികുമാറിന്റെ നേതൃത്വത്തിൽ ഐ. ആർ. ബി കമാൻഡോ പ്രദേശത്ത് നടത്തിയ റൂട്ട് മാർച്ച്‌ എസ് ഐ ബിനു സമീപം സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വർദ്ധനവിനെ തുടർന്നാണ് കാമാൻഡോയെ വിന്യസിച്ചത്
ഋതുഭേദങ്ങളുടെ മാറ്റത്തിനനുസരിച്ച് നിറം മാറുന്ന പ്രകൃതമാണ് കണ്ണൂരിലെ മാടായി പാറയ്ക്ക്.
കൊവിഡ് ഭീതിയെത്തുടർന്ന് ജനമൈത്രി പൊലീസും കസബ പൊലീസും ആരോഗ്യ വകുപ്പും പാളയത്തെ ചുമട്ട് തൊഴിലാളികളും സംയുക്തമായി നടത്തിയ അണുനശീകരണത്തിനിടെ അണുനാശിനിയുടെ നിയന്ത്രണം തെറ്റി പൊലീസിന് നേരെ വന്നപ്പോൾ ഓടി മാറുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
ട്രിപ്പിൾ ലോക്ക് വിശ്രമകാലം... തലസ്‌ഥാനത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിൽ നിർമ്മാണ പ്രവർത്തങ്ങൾ സ്തംഭിച്ചതിനെതുടർന്ന് വിശ്രമത്തിലായ തൊഴിലാളിൾ. പാളയത്ത് നിന്നുളള ദൃശ്യം.
വിക്ടർ ജോർജ് അനുസ്മരണ ദിനത്തോടനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച അദ്ദേഹത്തിന്റെ ചിത്രപ്രദര്ശനം വീക്ഷിക്കുന്ന പി.ജെ ജോസഫ് എം.എൽ.എ. വിക്ടർ ജോർജിന്റെ ഭാര്യ ലില്ലി, മകൻ നീൽ തുടങ്ങിയവർ സമീപം.
ആക്ഷൻ ഹീറോ ഡി.സി.പി ... തലസ്ഥാനത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിനെ തുടർന്ന് നഗരത്തിലെ വിവിധ പൊലീസ് ചെക്ക് പോയിന്റുകളിൽ പരിശോധനയ്ക്കിറങ്ങിയ ഡി.സി.പി ഡോ.ദിവ്യ ഗോപിനാഥ്.സ്റ്റാച്യുവിൽ നിന്നുളള ദൃശ്യം
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ എറണാകുളം കമ്മിഷണർ ഓഫീസ് മാർച്ച്.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ കോട്ടയം ഗാന്ധിസ്ക്വയറിൽ നടത്തിയ പ്രതിഷേധ മാർച്ച്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com