സീനിയർ അഭിഭാഷകന്റെ മർദ്ദനമേറ്റ യുവ അഭിഭാഷക ശ്യാമിലി ജസ്റ്റിനെ ചികിത്സക്കായി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ
നന്തൻകോട് കൂട്ടക്കൊലക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷാവിധി കേട്ട ശേഷം പ്രതി കേഡൽ ജീൻസൺ രാജയെ ജയിലിലേക്ക് കൊണ്ടുപോകുന്നു
ഇന്ദിരാ ഭവനിൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ കെ. സുധാകരൻ വേദിയിൽ നേതാക്കൾ ആദരിച്ച ഷാൾ മടക്കി വെക്കുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എന്നിവർ സമീപം
ഇന്ദിരാ ഭവനിൽ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റ സണ്ണി ജോസഫ് എം.എൽ.എ പ്രവർത്തകരെ അഭിവാദ്യം ചെയ്തു സംസാരിക്കും മുൻപ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി സംഭാഷണത്തിൽ. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് കെ. സുധാകരൻ എം.പി സമീപം
കെ.പി.സി.സി പ്രസിഡന്റായി ഇന്ദിരാഭവനിൽ ചുമതലയേറ്റ സണ്ണി ജോസഫിനൊപ്പം എം.ലിജു, വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിൽ എം.എൽ.എ , എ.പി.അനിൽകുമാർ എം.എൽ.എ , പി.സി വിഷ്ണുനാഥ് എം.എൽ.എ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ ദീപാദാസ് മുൻഷി, കെ.സി.വേണുഗോപാൽ എം.പി,സ്ഥാനമൊഴിഞ്ഞ കെ.സുധാകരൻ എം.പി,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി, പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എന്നിവർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റ സണ്ണി ജോസഫ് എം.എൽ.എയെ സ്ഥാനമൊഴിഞ്ഞ കെ.സുധാകരൻ എം.പി ഇന്ദിരാഭവനിലെ പ്രസിഡന്റിന്റെ കസേരയിലേക്ക് ആനയിച്ചിരുത്തിയ ശേഷം തലയിൽ കൈ വെച്ച് ആശിർവദിക്കുന്നു. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്, വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ എന്നിവർ സമീപം
തിരക്കേറിയ വൈറ്റില ജംഗ്ഷനിൽ വാഹനങ്ങൾക്കുള്ള സിഗ്നൽ ഓണായതിനെത്തുടർന്ന് കടന്ന് പോകുന്ന വാഹനങ്ങൾക്കിടയിലൂടെ അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്ന കാൽനടയാത്രിക‌ർ
എറണാകുളം ബി.ഒ.ടി പാലത്തിന് മുകളിൽക്കൂടി കടന്ന് പോകുന്ന നേവിയുടെ വിമാനം
സ്ഥലത്തിന്റെ പേര് പോലെ തന്നെ കാടുപിടിച്ചു കിടക്കുന്ന സ്ഥലമാണ് മുളവുക്കാട് പൊലീസ് സ്റ്റേഷൻ പരിസരം. പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾക്ക് മുകളിലെക്ക് കടുവളർന്നപ്പോഴുള്ള കഴ്ച
പാലക്കാട് പ്രസന്നലക്ഷ്മി ഓഡിറ്റോറിയത്തിൽ നടക്കുന്ന ജോയിന്റ് കൗൺസിൽ 56-ാം സംസ്ഥാന സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു.
ഭാരതീയ ദളിത് കോൺഗ്രസ് പാലക്കാട് കളക്ട്രേറ്റിനുമുന്നിൽ ആരംഭിച്ച രാപ്പകൽ സമരം വി.കെ ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ ലിയോതേർട്ടീന്ത് ഹയർ സെക്കൻഡറി സ്‌കൂളിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തിലേക്ക് കുട്ടികളെ കയറ്റി വിട്ട ശേഷം പുറത്ത് കാത്തുനിൽക്കുന്ന രക്ഷിതാക്കൾ
ആലപ്പുഴ എസ്.ഡി.വി ഗേൾസ് ഹൈസ്കൂളിൽ എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ അദ്ധ്യാപകരോടൊപ്പം സന്തോഷം പങ്കിടാനെത്തിയപ്പോൾ പ്രധാനാദ്ധ്യാപികയായ ആർ. ജയശ്രീ വിതുമ്പുന്നു. കഴിഞ്ഞ എട്ടുവർഷമായി സ്കൂളിന് നൂറുശതമാനം വിജയം നേടിക്കൊടുത്ത ജയശ്രീ ഈ മാസം വിരമിക്കുകയാണ്
ആലപ്പുഴ ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ ജില്ലാപൊലീസിന്റെ സ്റ്റാളിലെ ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥ,​ കുട്ടിയുടെ തന്നെ വിരലടയാളം ശേഖരിച്ച് കാണിച്ചപ്പോൾ
ആലപ്പുഴ കളർകോട് വാഹനാപകടത്തിൽ മരിച്ച എം.ബി.ബി.എസ് വിദ്യാർത്ഥികൾക്കുള്ള ആരോഗ്യ സർവ്വകലാശാലയുടെ ധനസഹായം സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിൽ നിന്ന് ഏറ്റു വാങ്ങിയ ശേഷം വിതുമ്പുന്ന മരണപ്പെട്ട ആയുഷിന്റെ 'അമ്മ ഉഷയും ആൽവിന്റെ അമ്മ മീനയും
ഡി.സി.സി വൈ.പ്രസിഡന്റ് എം.ജി കണ്ണന്റെ മൃതദേഹം ഡി.സി.സി ഓഫീസിൽ പൊതുദർശനത്തിന് വച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്,ഷാനിമോൾ ഉസ്മാൽ,ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ,മന്ത്രി വീണാ ജോർ‌ജ്ജ്.
മരണമടഞ്ഞ ഡി.സി.സി വൈ. പ്രസിഡന്റ് എം.ജി കണ്ണന്റെ മൃതദേഹം ഡി.സി.സി ഓഫീസിൽ പൊതുദർശനത്തിന് വച്ചപ്പോൾ.
രാമൻകുളങ്ങരയ്ക്ക് സമീപം ദേശീയപാതയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടം.
ഓട്ടോറിക്ഷ മസ്ദൂർ സംഘം (ബി.എം.എസ്) ജില്ലാ സമ്മേളനം ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ആനന്ദ് ഉദ്ഘാടനം ചെയ്യുന്നു
g സി.പി.ഐ കൊല്ലം മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിൻ്റെ ഉദ്ഘാടനം അജിത്ത് കോളാടി നിർവ്വഹിക്കുന്നു.
  TRENDING THIS WEEK
പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പ്പാർച്ചന നടത്താനെത്തിയ നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെ കൈപിടിച്ച് ഛായ ചിത്രത്തിനരികിലേക്ക് കൊണ്ടുപോകുന്ന ചാണ്ടി ഉമ്മൻ എംഎൽഎ.വർക്കിംഗ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാറും പിസി വിഷ്ണുനാഥുംഷാഫി പറമ്പിലും സമീപം
കോട്ടയം പയ്യപ്പാടി മലകുന്നം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ കോടതി ജീവപര്യന്തം വിധിച്ച ശേഷം പ്രതികളായ കമ്മൽ വിനോദും ഭാര്യ കുഞ്ഞുമോളും കോടതിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ
മലപ്പുറം വളാഞ്ചേരി സ്വാദേശിനിയായ യുവതിക്ക് നിപ സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറം കലക്ട്രറ്റില്‍ വെച്ച് നടന്ന പ്രെസ്സ് മീറ്റിൽ സംസാരിക്കുന്ന മന്ത്രി വീണ ജോർജ്. എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ,ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രാഗഡെയ്,ദേശീയ ആരോഗ്യ ദൗത്യം സ്‌റ്റേഷന്‍ മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ.കെ.ജെ റീന എന്നിവർ സമീപം
മലപ്പുറം വളാഞ്ചേരി സ്വാദേശിനിയായ യുവതിക്ക് നിപ സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറം കലക്ട്രറ്റില്‍ വെച്ച് നടന്ന പ്രെസ്സ് മീറ്റിൽ സംസാരിക്കുന്ന മന്ത്രി വീണ ജോർജ്. എം എൽ എ ആബിദ് ഹുസൈൻ തങ്ങൾ,ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ ഖോബ്രാഗഡെയ്,ദേശീയ ആരോഗ്യ ദൗത്യം സ്‌റ്റേഷന്‍ മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ.കെ.ജെ റീന എന്നിവർ സമീപം
മലപ്പുറം കോട്ടക്കുന്നിൽ നടന്ന സർക്കാരിന്റെ 4ആം വാർഷികത്തോടാനുബന്ധിച്ച് നടത്തുന്ന പരിപാടിയിൽ വള്ളികുന്ന് കയർ വ്യവസായ സംഘത്തിലെ അംഗം കയർ പിരിക്കുന്നു
എനിച്ച് സന്തോഷമായേ....കഞ്ഞിക്കുഴി മൗണ്ട് കാർമൽ ഹയർസെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ വിദ്യാർത്ഥിനികൾക്ക് ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെയ്ൻ എ.എസ് മിഠായി നൽകുമ്പോൾ വിദ്യർത്ഥിനിയുടെ കൂടെ വന്ന അനിയത്തി മിഠായി വാങ്ങി ഓടിപ്പോകുന്നു
പ്രൊഫ: വി കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ടിലെ ശുപാർശകൾ ഉടൻ നടപ്പിലാക്കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഫ്രറ്റേണിറ്റി മലപ്പുറം ജില്ലാ കമ്മറ്റി കളക്ടറിലേറ്റിലേക്ക് നടത്തിയ മാർച്ച്
നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും വൈസ് പ്രസിഡന്റുമാരായ എ.പി.അനിൽകുമാറും,പിസി വിഷ്ണുനാഥും,ഷാഫി പറമ്പിലും പുതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പുഷ്പ്പാർച്ചന നടത്തുന്നു. എംഎൽഎമാരായ ചാണ്ടി ഉമ്മൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ,മുൻ എംഎൽഎ കെ.സി.ജോസഫ്,അഡ്വ.ടോമി കല്ലാനി ,അഡ്വ.ഫിൽസൺ മാത്യൂസ്,ജോഷി ഫിലിപ്പ്,സുധാ കുര്യൻ തുടങ്ങിയർ സമീപം
മലപ്പുറം വ്യാപാര വ്യവസായി ഓഡിറ്റോറിയത്തിൽ നടന്ന വികസിത കേരളം കൺവെൻഷനിലെത്തിയ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറിനെ സ്വീകരിക്കുന്നു
മഴ മുന്നറിയിപ്പുണ്ടെങ്കിലും ജില്ലയിൽ വെയിൽ ശക്തമാണ്. വെയിലിൽ വാഴയില ചൂടി സൈക്കിൾ ഓടിച്ചുപോകുന്നയാൾ. പൊന്നാനി കർമ്മ റോഡിൽ നിന്നുള്ള കാഴ്ച
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com