ഇപ്പൊ ഡബിൾ ഓക്കേ... രാജ്യവ്യാപകമായി ലോക്ക്ഡൗണും ജില്ലയിൽ നിരോധനാജ്ഞയും നിലനിൽക്കുന്ന സാഹചര്യത്തിൽ വാഹനമൊന്നും ലഭിക്കാതെ മലപ്പുറം കുന്നുമ്മലിലൂടെ മാസ്‌ക് ധരിക്കാതെ നടന്ന് പോവുന്ന വയോധികക്ക് മാസ്‌ക് ധരിപിച്ച് കൊടുക്കുന്ന വനിതാ പോലീസ്.
ലോക്ക് ഡൗൺ സമയത്തും സജീവമായ തിരുവനന്തപുരം ചാല പച്ചക്കറി മാർക്കറ്റ്
കരുതണം സാറേ... രാജ്യവ്യാപകമായി ലോക്ക് ഡൗണും ജില്ലയിൽ നിരോധനാജ്ഞയും നിലൽക്കുന്ന സാഹചര്യത്തിൽ മലപ്പുറം കൂട്ടിലങ്ങാടി അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹനങ്ങൾ തടയുന്നതിനിടെ യാത്രക്കാരിലൊരാൾ പൊലീസിന് സാനിറ്റൈസർ നൽകുന്നു.
ഈ കരുതൽ മതിയോ..., കൊറോണ വ്യാപനം തടയാൻ കേരളത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷവും കൈക്കുഞ്ഞുമായി സ്‌കൂട്ടറിൽ യാത്ര ചെയ്യുന്ന കുടുംബം.
പത്തായം നിറയെ..., ലോക്ക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും മുളങ്കുന്നത്ത്ക്കാവ് ഫുഡ് കോർപറേഷൻ്റെ ഗോഡൗണിൽ എത്തിയ അരി ലോറി മാർഗം ജില്ലയിലെ വിവിധ റേഷൻ കടകളിലേക്ക് വിതരണം ചെയ്യാനായ് തൃശൂർ കുരിയച്ചിറയിലെ കേന്ദ്ര വെയർഹൗസിംഗ് കോർപറേഷൻ്റെ ഗോഡൗണിൽ ഇറക്കി വെക്കുന്ന തൊഴിലാളികൾ
വിടരാനൊരു മോഹം ...ലോക്ക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ പാസഞ്ചർ ട്രെയിനുകളുടെ ഗതാഗതം പൂർണ്ണമായി നിലച്ചപ്പോൾ തൃശൂർ റെയിൽവേ സ്റ്റേഷനിലെ ഒരു ട്രാക്കിൽ ചെടികൾ വളർന്ന് പൂക്കൾ വിടർന്നപ്പോൾ
കരുതലാവാം...സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗണിൽ സാധനങ്ങൾ കിട്ടാതെവരുമോ എന്ന ആശങ്കയിൽ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ആളുകൾ കടകളിൽ തിരക്ക് കൂട്ടിയിരുന്നു എന്നാൽ സർക്കാർ ഉല്പന്നങ്ങൾക്ക് ഒരുതരത്തിലുള്ള ഷാമവും ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകിയിരുന്നു. പച്ചക്കറികളും മറ്റ് സാധനങ്ങളും ലോഡ് കണക്കിനെത്തിയ എറണാകുളം മാർക്കറ്റിൽ നിന്ന് സാധനം വാങ്ങാനെത്തിയ കന്യാസ്ത്രീകൾ
ഇനിയാവർത്തിക്കരുത്..., ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിക്കാതെ കോട്ടയം നഗരത്തിൽ കുട്ടിയുമായി യാത്ര ചെയ്തയാളെ പൊലീസ് നിർദേശം നല്കിവിടുന്നു
കോട്ടക്കലിൽ നിന്നും സ്വദേശമായ തമിഴ്‌നാട്ടിലേക്ക് നടന്ന് തുടങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ ഉച്ചയോട് കൂടെയാണ് മലപ്പുറം കൂട്ടിലങ്ങാടിയിൽ വാഹന പരിശോധനയിലുള്ള പൊലീസിന്റെ അടുത്തെത്തുന്നത്.നടന്ന് ക്ഷീണിച്ചെത്തിയ ഇവർക്ക് ഉടൻ തന്നെ പൊലീസ് കയ്യിലുണ്ടായിരുന്ന വെള്ളവും, ബ്രെഡും, പഴവുമടങ്ങിയ കിറ്റ് വീതിച്ചു നൽകി. മാസ്ക് ഇല്ലാതെ നടന്നെത്തിയ ഇവർക്ക് വൈകാതെ തന്നെ മാസ്ക് എത്തിക്കുകയും ചെയ്തു. രാജ്യത്ത് ലോക്ക് ഡൗണും ജില്ലയിൽ നിരോധനാജ്ഞയും നിലനിൽക്കുന്ന സാഹചര്യത്തിൽ നാട്ടിലേക്ക് പോകാൻ അനുവാദമില്ലാത്തതിനാൽ പൊലീസിന്റെ സഹായത്തോട് കൂടെ ഇവരെ മലപ്പുറം നഗരസഭ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് താമസിക്കാനൊരുക്കിയ കോട്ടപ്പടി ജി.എല്‍.പി സ്‌കൂളിലേക്ക് മാറ്റി
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ പിടിച്ചിട്ടിരുന്ന ചരക്കു ലോറികൾ കേരളത്തിലേക്ക് കടത്തി വിട്ടതിനെ തുടർന്ന് കോഴിക്കോട് വലിയങ്ങാടിയിൽ ഉണ്ടായ തിരക്ക്
ഇടപ്പള്ളി കമ്മ്യൂണിറ്റി കിച്ചണിൽ പാകം ചെയ്ത ഭക്ഷണം കൗൺസിലർ വി കെ മിനിമോളുടെ നേതൃത്വത്തിൽ പാലാരിവട്ടത്ത്‌ തെരുവുൽ കഴിയുന്നവർക്ക് വിതരണം ചെയ്യുന്നു
ലോക്ക് ... ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യാത്തിൽ പാലക്കാട് ബി.ഒ.സി. റോഡിൽ നിർത്തിയിട്ടിരിക്കുന്ന ലോറികൾ ഓട്ടം ഇല്ലാതത്തിനാൽ ഇവരുടെ ജീവിതവും ഒരോ ദിവസവും മുന്നോട്ട് പോക്കാൻ പ്രയാസം മേറുന്നു. ഒഴിഞ്ഞ റോഡിലുടെ പോവുന്ന വയോധികനെയും കാണാം.
സവോളയെത്തി... കോട്ടയം പച്ചക്കറി മാർക്കറ്റിലെത്തിയ ലോറിയിൽ നിന്ന് സവോളയിറക്കുന്ന തൊഴിലാളികൾ
ക്ഷാമമില്ലാതെ ... ലോക്ക് ഡൗൺ സമയത്തും സജീവമായ തിരുവനന്തപുരം ചാല പച്ചക്കറി മാർക്കറ്റിൽ നിന്നും സാധനങ്ങൾ വാങ്ങാനെത്തിയ വീട്ടമ്മ
വില കൂടാത്ത കരുതൽ...സംസ്ഥാനത്ത് സമ്പൂർണ്ണ ലോക്ക് ഡൗണിൽ സാധനങ്ങൾ കിട്ടാതെവരുമോ എന്ന ആശങ്കയിൽ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ആളുകൾ കടകളിൽ തിരക്ക് കൂട്ടിയിരുന്നു എന്നാൽ സർക്കാർ ഉല്പന്നങ്ങൾക്ക് ഒരുതരത്തിലുള്ള ഷാമവും ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകിയിരുന്നു. പച്ചക്കറികളും മറ്റ് സാധനങ്ങളും ലോഡ്കണക്കിനെത്തിയ എറണാകുളം മാർക്കറ്റിൽനിന്ന് സാധനം വാങ്ങുന്ന കാഴ്ച
ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതോടെ കോട്ടയം നഗരത്തിൽ ഡി.വൈ.എസ്.പി ശ്രീകുമാറിൻ്റെ നേതൃത്വത്തിൽ പരിശേധനക്കെത്തിയ പൊലീസുദ്യോഗസ്ഥർ
കൊച്ചിയിൽ കൊറോണ വൈറസ് ബാധ മൂലം മരിച്ച മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി സേട്ട് യാക്കൂബിന്റെ മൃതദേഹം ശംസ്കാരത്തിനായി മട്ടാഞ്ചേരി കച്ചി ഹനഫി മസ്ജിദിൽ കൊണ്ടുവന്നപ്പോൾ
അതിജീവിക്കാം കരുതലോടെ..., ലോക്ക് ഡൗൺ ഭീതിയിൽ കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിൽ വയോധികന് മാസക്ക് ധരിപ്പിക്കുന്ന യുവതി കേരള തമിഴ്നാട് അതിർത്തിയായ ഗോപാലപുരം ചെക്ക് പോസ്റ്റിന് സമീപത്ത് നിന്നുള്ള കാഴ്ച്ച.
ലോക്ക് ഡൗൺ പശ്ചാതലത്തിൽ പുതുപ്പിരിയാരം എഫ്.സി.ഐയിൽ നിന്ന് ലോറിയിൽ അരികയറ്റുന്ന തൊഴിലാളികൾ
പവർ ഫുൾ ... ലോക്ക് ഡൗണിൽ വീട്ടിലിരിക്കുന്ന ആളുകൾക്ക് കറൻറ് തകരാറ് മൂലമുണ്ടാക്കുന്ന വൈദ്യുത പ്രതിസന്ധി ഒഴിവാക്കാനായി മാസ്ക് ധരിച്ച് പോസ്റ്റിൽ കയറിൻ്റെ സഹായത്താൽ നിന്ന് താഴെ നിന്ന് എറിഞ്ഞ് കൊടുത്ത പ്ലയർ കൈയ്യെത്തി പിടിക്കുന്ന ലൈൻമാൻ തൃശൂർ ശക്തൻ നഗറിൽ നിന്നൊരു ദൃശ്യം
  TRENDING THIS WEEK
വല്ലാത്ത പോക്കാണ്..., ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ എറണാകുളം നഗരത്തിൽ സിറ്റി പൊലീസ് പരിശോധന നടത്തുന്നു
വിജനതയിൽ തീരമണയാതെ ... രാജ്യമൊട്ടാകെ തുടരുന്ന ലോക്ക് ഡൗണിനെ തുടർന്ന് തിരുവനന്തപുരം പ്രസ് ക്ലബിന്റെ റോഡരുകിലെ ഫുട്പാത്തിൽ പാതി മയക്കത്തിലായ വഴിയാത്രക്കാരൻ
, മുൻകരുതൽ ..., ലോക്ക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ തൃശൂർ ശക്തൻ മാർക്കറ്റിൽ നിന്നും ഒരു മാസത്തേക്കുള്ള കോഴി മുട്ടകൾ വാങ്ങി പോകുന്ന യുവാവ്
കൽപറ്റയിൽ വാഹനപരിശോധന നടത്തിയ പൊലീസ് കണ്ടത് കാറിന്റെ പിൻസീറ്റിൽ യാത്രചെയ്യുന്ന വ്യത്യസ്തനായ ഒരു യാത്രക്കാരനെയാണ്, ഉടമസ്ഥനോടൊപ്പം മൃഗാശുപത്രിയിലേക്ക് പോകുകയായിരുന്ന ഈ പഗിനെ യാത്ര തുടരാൻ പൊലീസ് അനുവദിച്ചു, മൃഗസംരക്ഷണവും അവശ്യ സേവനത്തിൽ സർക്കാർ കഴിഞ്ഞ ദിവസം ഉൾപ്പെടുത്തിയിരുന്നു
അന്നം മുടങ്ങാതെ...ലോക്ക് ഡൗണിനെ തുടർന്ന് വഴിയരികിൽ അലഞ്ഞ് നടന്നവരും മറ്റുള്ളവർക്കായും എറണാകുളം എസ്.ആർ.വി. സ്കൂളിൽ കൊച്ചി നഗരസഭാ ഒരുക്കിയ ക്യാമ്പിൽ ഭക്ഷണം വാങ്ങി പോകുന്ന വൃദ്ധൻ
പ്രതിരോധിക്കാൻ... കോട്ടയം നഗരത്തിൽ വാഹന പരിശോധന നടത്തുന്ന പൊലീസുദ്യോഗസ്ഥർക്ക് ജില്ലാ ആശുപത്രിയിൽ നിന്ന് സാനിറ്റൈസർ വിതരണം ചെയ്യുന്നു
ഒന്നും പറയാനില്ല അനുസരിച്ചാൽ നിനക്ക് കൊള്ളാം : ലോക്ക് ഡൗണിനെ തുടർന്ന് സ്റ്റാച്യുവിൽ നടക്കുന്ന വാഹനപരിശോധനയിൽ മതിയായ രേഖകൾ ഇല്ലാതെ എത്തിയ ഇരുചക്രവാഹനയാത്രക്കാരനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
തമിഴ്നാട്ടിൽ നിന്ന് ചാല കമ്പോളത്തിൽ ഇന്നലെ എത്തിച്ച അരിയും ഉള്ളിയും ഇറക്കുന്ന തൊഴിലാളികൾ
മലപ്പുറം കുന്നുമ്മലില്‍ തൃശൂര്‍ റെയിഞ്ച് ഡി ഐ ജി എസ്.സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയിൽ നിന്ന്
കോവിഡ് 19 വ്യാപനം തടയാൻ മലപ്പുറം ജില്ലയിൽ നിരോധനാജ്ഞയും രാജ്യമൊട്ടാകെ ലോക്ക് ഡൗണും നിലനിൽക്കുന്നതിനെ തുടർന്ന് മലപ്പുറം നഗരത്തിൽ അനാവശ്യമായി നിരത്തിലിറങ്ങിയ വാഹനങ്ങൾ തടഞ്ഞ് നിർദ്ദേശങ്ങൾ നൽകുകയും സത്യവാങ്മൂലം പരിശോധിക്കുകയും ചെയ്യുന്ന പൊലീസ്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com