തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആന്റി ഡിഫേസ്മെന്റ് സ്ക്വാഡുകളുടെ നേതൃത്വത്തിൽ കോഡൂരിലെ പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച പ്രചാരണ ബോർഡുകൾ ഉദ്യോഗസ്ഥർ കീറി കളയുന്നു.
സംവരണ അട്ടിമറിക്കെതിരെ വിശ്വകർമ്മ ഐക്യവേദി മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കലക്ടറേറ്റിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ.
ഇന്ന് നടക്കുന്ന ദേശീയ പണിമുടക്കിന് അഭിവാദ്യം അർപ്പിച്ച് കൊണ്ട് സംയുക്ത തൊഴിലാളി യൂണിയൻ മലപ്പുറത്ത് നടത്തിയ പ്രകടനം.
മറക്കരുത്... കൈപ്പത്തിയാണ് ചിഹ്നം... മലപ്പുറം നഗരസഭാ 26ആം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി വലീദ് കൊന്നോല വാർഡിൽ ക്വാറന്റൈനിലിരിക്കുന്ന യുവാവിനോട് വീഡിയോ കാൾ വഴി വോട്ട് അഭ്യർത്ഥിക്കുന്നു.
മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചതിനെ തുടർന്ന് തിരുവനന്തപുരം ഇന്ദിരാഭവനിൽ അഹമ്മദ് പട്ടേലിന്റെ ഛായാച്ചിത്രത്തിന് മുന്നിൽ പുഷ്പ്പാർച്ചന നടത്തുന്നു.
ഇലക്ഷന് ഒരുങ്ങി... തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടിയുടെ നിറത്തിലുള്ള ഷർട്ടും മുണ്ടും സാരിയും ഷാളും മാസ്ക്കും വെച്ച് ബൊമ്മകളെ കോട്ടയം കേളമംഗലം ടെക്‌സ്‌റ്റൈൽസിൽ ഒരുക്കിവയ്ക്കുന്നു.
ഇടിപ്പടമാ... കോട്ടയം തിയേറ്റർ റോഡിലേക്ക് വഴിതെറ്റിവന്ന ലോഡ് കയറ്റിയ വാഹനം തിരിക്കുന്നതിനിടയിൽ മറിഞ്ഞു വീണപ്പോൾ.
റബ്ബർ ടാപ്പിങ്ങിൽ ഏർപ്പെടുന്ന കള്ളിക്കാട് പഞ്ചായത്ത് വാവോട് വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബിനു എസ്.
വലിയതുറ വാർഡ് സ്ഥാനാർത്ഥികൾ വോട്ടഭ്യർത്ഥിക്കുന്നു.
ശിൽപി കാനായി കുഞ്ഞിരാമൻ നിർമിച്ച ശംഖുംമുഖത്തെ സാഗരകന്യക ശിൽപത്തെ അവഹേളിക്കുന്ന സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ശിൽപത്തിന് മുന്നിൽ വച്ച് കഥാകൃത്ത് ബാബു കുഴിമറ്റം രചിച്ച അഞ്ച് അശ്ലീലകഥകൾ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാനായി കുഞ്ഞിരാമന് നൽകി നിർവഹിക്കുന്നു.
ഇലക്ഷൻ ഫ്രെയിംസ്... തദ്ദേശതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ പാർട്ടി സ്ഥാനാർത്ഥികളുടെ ചിത്രം ഫ്രെയിം ചെയ്യുന്ന തൊഴിലാളികൾ. തൊടുപുഴ മങ്ങാട്ടുകവല ബൈപാസ് റോഡിന് സമീപത്ത് നിന്നുള്ള കാഴ്ച.
ദേശ് വാസിയോം... തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൂറ്റൻ പ്രതിമകൾ വാടകക്ക് കൊടുക്കുന്നതിന് ഒരുക്കിയപ്പോൾ. തൃശൂർ അയ്യന്തോളിൽ നിന്നൊരു ദൃശ്യം.
സുരക്ഷ ശക്തം... തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ പോളിംഗ് ബൂത്തുകളിൽ ഇരിക്കുന്ന ഉദ്യോഗസ്ഥർക്കായുള്ള കൊവിഡ് പ്രതിരോധ കിറ്റുകൾ തൃശൂർ കോസ്റ്റ് ഫോർഡിൽ എത്തിച്ചപ്പോൾ.
ശബരിമല മാളികപ്പുറത്ത് മേൽശാന്തി രെജിൽ നീലകണ്ഠൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന ഭഗവതിസേവ.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ നിന്നും ഇടത്പക്ഷ സ്ഥാനാർഥികൾക്ക് വിതരണം ചെയ്യുവാനുള്ള സുവനീർ ലോറിയിൽ കൊണ്ടുപോകുന്നതിനിടെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.എം ബാലുവിന്റെ നേതൃത്വത്തിൽ പ്രവർത്തകർ തടയാൻ ശ്രമിക്കുന്നു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ നിന്നും ഇടത്പക്ഷ സ്ഥാനാർഥികൾക്ക് വിതരണം ചെയ്യുവാനുള്ള സുവനീർ ലോറിയിൽ കൊണ്ടുപോകുന്നതിനിടെ പട്ടം വാർഡ് മുൻ കൗൺസിലർ മുരുകേശൻ വാഹനത്തിന്റെ മുന്നിൽ കിടന്ന് പ്രതിഷേധിക്കുന്നു.
യു.ഡി.എഫ് മലപ്പുറം മുനിസിപ്പൽ കമ്മിറ്റി നിർമ്മിച്ച "നന്മയുള്ള മലപ്പുറം, മേന്മയുള്ള വികസനം" ഡോക്യുമെന്ററിയുടെ പ്രകാശനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിർവ്വഹിക്കുന്നു.
യു.ഡി.എഫ് സ്ഥാനാർത്ഥി ആർ. അനിത ചെങ്കൽചൂള രാജാജി നഗറിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കുട്ടികൾക്കൊപ്പം ഫുഡ് ബാൾ കളിക്കുന്നു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.എഫ്.ഐ മലപ്പുറത്ത് നടത്തിയ പ്രതിഷേധം.
സെക്രട്ടേറിയറ്റ് സർവീസ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെയും, ആക്ഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുയ ഏക ദിന ഉപവാസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു.
  TRENDING THIS WEEK
നിര്യാതനായ ജോമോൻ ജോസഫിന് മൃതസംസ്കാര ചടങ്ങിൽ അന്ത്യചുംബനം നൽകുന്ന മാതാവ് ഡോ. ശാന്ത ജോസഫ്. പിതാവ് പി.ജെ ജോസഫ് എം.എൽ.എ, സഹോദരങ്ങളായ അപു ജോൺ ജോസഫ്, ഡോ. അനു യമുന ജോസഫ്, ആന്റണി ജോസഫ് തുടങ്ങിയവർ സമീപം
ജോസിന്റെയും
കണികണ്ടുണരുന്ന നന്മ ... തദ്ദേശ സ്വയം ഭരണതിരഞ്ഞെടുപ്പിൽ തൃശൂർ കോർപറേഷൻ 42-ാം ഡിവിഷനിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി അജിത വിജയൻ അതിരാവിലെ തന്നെ തൻ്റെ ജോലിയായ പാൽ കച്ചവടത്തിൽ ഏർപ്പെട്ടപ്പോൾ
കച്ചോടവും കളർഫുൾ... തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തതോടെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ വിൽക്കാനായി കടയ്ക്ക് മുന്നിൽ തൂക്കിയിടുന്ന കടക്കാരൻ.
മെമ്പറാകും മുൻപേ...കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള നാമനിർദ്ധേശ പത്രികയുടെ സൂഷ്മ പരിശോധന ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുമ്പോൾ സ്ഥാനാർത്ഥികൾ ടോക്കണെടുത്ത് ജില്ലാ പഞ്ചായത്തിന്റെ കോൺഫ്രൻസ് ഹാളിൽ കാത്തിരിക്കുന്നു
പേട്ട പഞ്ചമി ദേവി ആഡിറ്റോറിയത്തിൽ നടന്ന യു.ഡി.എഫ് സ്ഥാനാർഥി സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പതിനൊന്നു വാർഡിലെ സ്ഥാനാർഥികളെ പ്രവർത്തകർക്ക് പരിചയപ്പെടുത്തുന്നു.
ഈ ചുവര് ഒരു മിനി ബാലറ്റ്..., മൂന്ന് സ്ഥാനാർത്ഥികളുടെയും പ്രചരണ പോസ്‌റ്ററുകളും ചുവരെഴുത്തും നിറഞ്ഞ മതിൽ. തിരുവനന്തപുരം വലിയശാലയിൽ നിന്നുള്ള ദൃശ്യം
സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ പാലക്കാട് മോയൻസ് സ്കൂൾ സന്ദർശിക്കുന്നു
തിരുവനന്തപുരം കോർപറേഷനിലെ എൻ.ഡി.എ യുടെ തിരഞ്ഞെടുപ്പ് കാര്യാലയം പുളിമൂട്ടിൽ കെ.സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു.ഒ.രാജഗോപാൽ എം.എൽ.എ,സിനിമാതാരം കൃഷ്ണകുമാർ,സി.ശിവൻകുട്ടി, കെ.രാമൻപിള്ള തുടങ്ങിയവർ സമീപം
തുലാവർഷം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com