ഓൺലൈനാ... കോട്ടയം എം.ഡി സ്കൂളിൽ ആദ്യ അലോട്ട്മെൻ്റിൽ പ്ലസ് വണ്ണിന് പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ നാഷണൽ സർവീസ് സ്‌കീമിൽ ചേരാനായി മൊബൈലിൽ ക്യൂആർ കോഡ് സ്കാൻ ചെയ്യുന്നു
വള്ളവും വലയും ... വേമ്പനാട്ട് കായലിൽ നിരോധിത വലയുപയോഗിച്ച് മത്സ്യബന്ധനം നടത്തിയവരുടെ വള്ളങ്ങൾ ബോട്ടിലെത്തി പിടിച്ചെടുക്കുന്ന ഫിഷറീസ് ഉദ്യോഗസ്ഥർ
ഉളളൂർ സർവ്വീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ മഹാകവി ഉളളൂർ സ്‌മാരക സാഹിത്യ അവാർഡ് തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ മന്ത്രി വി .എൻ വാസവൻ പുരസ്‌കാര ജേതാവ് സുനിൽ പി ഇളയിടത്തിന് സമ്മാനിക്കുന്നു . കടകംപളളി സുരേന്ദ്രൻ എം .എൽ .എ , പ്രൊഫ . വി .എൻ മുരളി തുടങ്ങിയവർ സമീപം
തിരുവനന്തപുരം പ്രസ് ക്ലബിൽ നടന്ന ഉളളൂർ സർവ്വീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ മഹാകവി ഉളളൂർ സ്‌മാരക സാഹിത്യ അവാർഡ് നേടിയ പുരസ്‌കാര ജേതാവ് സുനിൽ പി ഇളയിടത്തിനെ അഭിനന്ദിക്കുന്ന മന്ത്രി വി .എൻ വാസവൻ .കടകംപളളി സുരേന്ദ്രൻ എം .എൽ .എ സമീപം
പ്ലസ് ഒൺ പ്രവേശനം നടക്കുന്ന കോട്ടൺ ഹിൽ ഗവ. ഗേൾസ് എച്ച്. എസ്.എസിൽ എത്തിയ മന്ത്രി വി.ശിവൻകുട്ടി പ്രവേശനം നേടാൻ എത്തിയ വിദ്യാത്ഥിനികളോടും രക്ഷിതാക്കളോടുമായ് സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ. സ്‌കൂൾ പ്രിൻസിപ്പൽ ലീന.എം തുടങ്ങിയവർ സമീപം
റെയിൽവേ പാളത്തിൽ ഗ്രീസ് തേയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. എറണാകുളം കെ.എസ്.ആർ.ടി.സിയ്ക്ക് സമീപത്ത് നിന്നുള്ള കാഴ്ച.
റെയിൽ വേ പാളത്തിൽ ഗ്രീസ് തേയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ. എറണാകുളം കെ.എസ്.ആർ.ടി.സിയ്ക്ക് സമീപത്ത് നിന്നുള്ള കാഴ്ച.
കൊവിഡ് പ്രതിസന്ധിയെ തുടർന്ന് രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട ആഡംബര ഉല്ലാസക്കപ്പലായ എം.വി. എംപ്രസ്സ്
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ സ്ക്കൂൾ തുറക്കാൻ സർക്കാർ തീരുമാനിച്ചതിനെ തുടർന്ന് പാലക്കാട് ജില്ലയിലെ വിവിധ സ്ക്കൂൾക്കായി ബി.ഇ.എം ഹയർ സെക്കണ്ടറി സ്ക്കൂളിൽ പാഠപുസ്തക്കങ്ങൾ ഇറക്കുന്ന തൊഴിലാളികൾ.
എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ കൊച്ചി മുനിസിപ്പൽ കോർപ്പറേഷനും കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ സി-ഹെഡിന്റെ എകോപനത്തിൽ ചാത്യാത്ത് നടപ്പാതയിൽ നടത്തിയ 'കനോപ്പി ആർട്ട്ഹോളിക്ക്' ചിത്രകലാ ക്യാമ്പിലെ കലാസൃഷ്ടി ഉദ്‌ഘാടനം നിർവഹിച്ച ശേഷം നോക്കിക്കാണുന്ന കഥാകൃത്ത് ശ്രീ. പി.എഫ്. മാത്യൂസ്, മേയർ എം. അനിൽകുമാർ, തുടങ്ങിയവർ.
കൂരയ്ക്ക് മീതെ... ബഹുനില കെട്ടിടത്തിന് മുകളിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി. എറണാകുളം ചിലവന്നൂരിൽ നിന്നുള്ള കാഴ്ച.
കേരളകൗമുദി സ്‌ഥാപക പത്രാധിപർ കെ.സുകുമാരന്റെ പിതാവും മലയാള സാഹിത്യത്തിലെ സവ്യസാച്ചിയുമായിരുന്ന "സി.വി കുഞ്ഞുരാമന്റെ തിരഞ്ഞെടുത്ത ചിത്രലേഖനങ്ങൾ" പ്രകാശനം കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവിയ്ക്ക് കലാപൂർണ്ണ പബ്ളിക്കേഷൻസ് മാനേജിംഗ് ഡയറക്‌ടർ ഡോ. പി.കെ. സുകുമാരൻ നൽകി നിർവഹിക്കുന്നു.
മുംബൈയിൽ നിന്നും കൊച്ചിയിലെത്തിയ ആഡംബര യാത്ര കപ്പലിൽ നിന്നും ഇറങ്ങിയ യാത്രക്കാരെ സംസ്ഥാന വിനോദ സഞ്ചാര വകുപ്പും പോർട്ട് ട്രസ്റ്റും ചേർന്ന് നൽകിയ സ്വീകരണം.
94 - മത് ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനത്തിൽ ശിവഗിരി മഹാസമാധിയിൽ പൂജ നടത്തുന്ന ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ എന്നിവർ
നെയ്യാറ്റിൻകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചപ്പോൾ. പുതിയതുറ കിഴക്കേക്കരത്താൻവിള സ്വദേശി ജോയിയുടെ ഫോർഡ് ഐക്കൺ കാറാണ് കത്തിയത്. കാറിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട് ജോയിയും സുഹൃത്ത് യൂജിനും കാർ നിർത്തി പുറത്തിറങ്ങുകയായിരുന്നു. ഷോർട്ട്സർക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സെത്തി തീയണച്ചു. ദേശീയപാതയിൽ സ്വദേശാഭിമാനി ഹാളിന് മുന്നിൽ ഇന്നലെ വൈകിട്ട് നാലിനായിരുന്നു സംഭവം.
ബി.ഡി.ജെ.എസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജന ജഗ്രത സദസ്സിന്റെ ഉദ്‌ഘാടനം ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാർ നിർവഹിക്കുന്നു. വസന്തകുമാരി ടീച്ചർ, ഉഷാ ശിശുപാലൻ, ഇടവക്കോട് രാജേഷ്, ശിശുപാലൻ,വേണു കാരണവർ,ആലുവിള അജിത്,കല്ലംപള്ളി സുജാത,നെടുമങ്ങാട് രാജേഷ്,മലയിൻകീഴ് രാജേഷ്, പരുത്തിപ്പള്ളി സുരേന്ദ്രൻ,ഉപേന്ദ്രൻ കോൺട്രാക്റ്റർ,പേട്ട രാധാകൃഷ്‌ണൻ എന്നിവർ സമീപം
എറണാകുളം മട്ടാഞ്ചേരി ഹാർബർ പാലത്തിന്റെ രാത്രികാഴ്ച. തോപ്പുംപടി ബി.ഒ.ടി പാലത്തിൽ നിന്ന് പകർത്തിയ ദൃശ്യം
മഹാസമാധി നിനോത്തടനുബന്ധിച്ച് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ എം.ആർ. ഉഷേന്ദ്രൻ തന്ത്രിയുടെ നേതൃത്വത്തിൽ എസ്.എൻ.ഡി.പി ഭാരവാഹികളും നാല് ശാഖായോഗാംഗങ്ങളും ചേർന്ന് നടന്ന സമൂഹ പ്രാർത്ഥന.
ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ദിനാചരണത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മഹാദേവവർ ക്ഷേത്രാങ്കണത്തിലെ ഗുരുദേവ ക്ഷേത്രത്തിൽ നടത്തിയ പ്രത്യേക പൂജയുടെ ഭാഗമായി ബ്രഹ്മകലശം എഴുന്നെള്ളിക്കുന്നു
എസ്.എൻ.ഡി.പി യോഗം മലപ്പുറം യൂണിറ്റിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുവിന്റെ 94-ാമത് മഹാസമാധി ദിനാചരണത്തിൽ യൂണിയൻ പ്രസിഡന്റ് ദാസൻ കോട്ടക്കൽ ഭദ്രദീപം തെളിയിക്കുന്നു
  TRENDING THIS WEEK
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കൊല്ലം തുറമുഖത്തൊരു ചരക്കു കപ്പലെത്തി. എഫ്.സി.ഐയിലേക്കുള്ള 47 കണ്ടെയ്നർ ഭക്ഷ്യധാന്യങ്ങളുമായിട്ടാണ് കപ്പൽ എത്തിയത്.
ഔഷധി ചെയർമാനും, മുൻ കളക്ടറുമായ കെ.ആർ. വിശ്വംഭരന്റെ ഭൗതിക ശരീരം സ്വവസതിയിൽ എത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മകൻ അഭിരാമൻ, ഹൈബി ഈഡൻ എം.പി എന്നിവർ സമീപം
അമ്മയും കയറിക്കോ... അച്ഛന്റെ ബൈക്കിനു പിറകിൽ ഇരുന്നു യാത്ര ചെയ്യുമ്പോൾ റോഡിൽ വീണ തൊപ്പിയെടുക്കാൻ ഇറങ്ങിയതാണ് അമ്മ, തൊപ്പികിട്ടിയ സന്തോഷത്തിൽ അമ്മയോട് ബൈക്കിനു പിന്നിൽ കയറാൻ പറയുന്ന കുരുന്ന്. കൊച്ചി നഗരത്തിൽ നിന്നുള്ള കാഴ്ച.
ലാസ്റ്റ് സല്യൂട്ട്...ഔഷധി ചെയർമാനും എറണാകുളം മുൻ കളക്ടറുമായ ഡോ വിശ്വംഭരന്റെ ഭൗതിക ശരീരം പച്ചാളം ശാന്തികവാടത്തിൽ എത്തിച്ചപ്പോൾ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു
ഹോട്ട് വീൽസ് റോളർ സ്കേറ്റിംഗ് ക്ലബിന്റെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടം സ്റ്റേഡിയത്തിൽ നടത്തുന്ന റോളർ സ്കേറ്റിംഗ് പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികൾ
തെരുവിന്റെ കാവലാൾ മയക്കം... റോഡരുകിൽ കൂട്ടിയിട്ടിരിക്കുന്ന ഇലട്രിക് പോസ്റ്റിൽ കിടന്നുറങ്ങുന്നയാൾക്കൊപ്പം കിടക്കുന്ന തെരുവ് നായ. എറണാകുളം ചാത്യാത്ത് റോഡിൽ നിന്നുള്ള കാഴ്ച.
എറണാകുളം വൈ.എം.സി.എയിൽ നടക്കുന്ന കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സൗഹൃദ സംഭാഷണത്തിൽ.
കേരളകൗമുദി സ്‌ഥാപക പത്രാധിപർ കെ.സുകുമാരന്റെ 40-മത് ചരമ വാർഷിക ദിനത്തിൽ കേരളകൗമുദി അങ്കണത്തിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്ന മന്ത്രി ആന്റണി രാജു, മുൻ ദേവസ്വം ബോർഡ് അംഗം കെ.പി ശങ്കരദാസ് എന്നിവർ.
കേരളകൗമുദി സ്‌ഥാപക പത്രാധിപർ കെ.സുകുമാരന്റെ 40-മത് ചരമ വാർഷിക ദിനത്തിൽ കേരളകൗമുദി അങ്കണത്തിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്ന സി.ദിവാകരൻ.
പാചക വാതക വിലവർദ്ധനവിനെതിരെയും, കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും മഹിളാ കോൺഗ്രസ് (എസ്) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജി.പി.ഒ യ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ജ്വാല അടുപ്പ് കൂട്ടി സമരത്തിൽ പ്രതിഷേധ ജ്വാല അടുപ്പിലേക്ക് പകരുന്ന ജില്ലാ പ്രസിഡന്റ് പാളയം രാജൻ. മഹിളാ കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് ആർ. ബിന്ദു, സംസ്‌ഥാന ജനറൽ സെക്രട്ടറി ഉഴമലയ്ക്കൽ വേണുഗോപാൽ എന്നിവർ സമീപം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com