കോൺഗ്രസ് നേതാവും കെ.പി.സി.സി മുൻ പ്രസിഡന്റും ഗവർണ്ണറുമായിരുന്ന കെ.എം. ചാണ്ടിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ജന്മശതാബ്ധി ആഘോഷത്തിന്റെ ഉദ്ഘാടനം.
മഴയിൽ കുളിച്ച്... തെളിഞ്ഞ ആകാശം പെട്ടന്ന് ഇരുണ്ട് കൂടി മഴ പെയ്തപ്പോൾ. എറണാകുളം എം.ജി റോഡിൽ നിന്നുള്ള കാഴ്ച.
മഴയിൽ കുളിച്ച്... തെളിഞ്ഞ ആകാശം പെട്ടന്ന് ഇരുണ്ട് കൂടി മഴ പെയ്തപ്പോൾ. എറണാകുളം എം.ജി റോഡിൽ നിന്നുള്ള കാഴ്ച.
സാമൂഹിക അകലത്തിലാണെങ്കിലും അവർ തമ്മിലുളള അന്തർധാര ശക്തമായിരുന്നു... കോൺഗ്രസ് നേതാവും കെ.പി.സി.സി മുൻ പ്രസിഡന്റും ഗവർണ്ണറുമായിരുന്ന കെ.എം. ചാണ്ടിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ജന്മശതാബ്ധി ആഘോഷത്തിന്റെ ഉദ്ഘാടന ചടങ്ങിനിടെ സംഭാഷണത്തിലേർപ്പെട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ എന്നിവർ സമീപം.
നിറങ്ങളിൽ... എറണാകുളം പനമ്പള്ളി നഗറിലെ റോഡരുകിൽ ഓട്ടോയിൽ കപ്പങ്ങാ വില്പനയ്ക്കായി നിരത്തിയിരിക്കുന്ന കാഴ്ച. തമിഴ് നാട്ടിൽ നിന്ന് എത്തുന്നതാണ് ഈ പഴുത്ത കപ്പങ്ങാ.
പാലക്കാട് കോട്ടമൈതാനിയിൽ സ്വാതന്ത്ര്യ ദിന ആഘോഷത്തിനായി പവലിൻ ഒരുങ്ങുന്നു.
പാലക്കാട് കാണിക്കമാത സ്കൂളിന് സമീപം ശക്തമായ കാറ്റിൽ ഡിവൈഡറുകൾ റോഡിലേക്ക് മറിഞ്ഞ് വീണ നിലയിൽ.
ചാലിയാർ കരകവിഞ്ഞ് ഒഴുകിയതിനെത്തുടർന്ന് മാവൂർ തെങ്ങിലക്കടവിൽ വെള്ളം കയറിയപ്പോൾ കോഴിയെയും എടുത്ത് കരകയറാൻ പോവുന്ന യുവാവ്.
ചാലിയാർ കരകവിഞ്ഞ് ഒഴുകിയതിനെത്തുടർന്ന് കോഴിക്കോട് കച്ചേരിക്കുന്ന് ലക്ഷം വീട് കോളനിയിൽ വെള്ളം കയറി വീടുകൾ മുങ്ങിയപ്പോൾ.
കേരളകൗമുദി ഫ്ലാഷ് പ്രസിദ്ധീകരിച്ച 'ഗുരുമൊഴി " ഗ്രന്ഥത്തിന്റെ പ്രകാശനം ചലച്ചിത്ര നടനും എം.പിയുമായ സുരേഷ് ഗോപി നിർവഹിക്കുന്നു. കേരളകൗമുദി ജനറൽ മാനേജർ (സെയിൽസ്) ഡി. ശ്രീസാഗർ, കോർപറേറ്റ് സർക്കുലേഷൻ മാനേജർ (ഫ്ലാഷ് ആൻഡ് പീരിയോഡിക്കൽസ്) പി. മനേഷ് കൃഷ്‌ണ എന്നിവർ സമീപം
നഗരക്കടവിൽ... ഈരയിൽകടവ് പാടത്ത് ഉടക്ക് വലയിട്ട് മീൻ പിടിക്കുന്നയാൾ കോട്ടയം നഗരത്തിന്റെ പശ്ചാത്തലത്തിൽ.
വണ്ടിയും... വലിയും... വിവിധ കേസുകളിലായി കസ്റ്റഡിയിലെടുത്ത് മലപ്പുറം സിവിൽ സ്റ്റേഷനിൽ പിടിച്ചിട്ട് സൂക്ഷിക്കുന്ന വാഹനങ്ങൾ ലേലത്തിലെടുത്ത് കൊണ്ട് പോകുന്നു.
അയോധ്യയിൽ ശ്രീരാമക്ഷേത്ര തറക്കലിടലോടനുബന്ദിച്ച് ഭക്തജന സംഘടനയുടെ നേതൃത്വത്തിൽ പത്മനാഭ സ്വാമി ക്ഷേത്രനടയിൽ ശ്രീരാമന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു.
മുസ്‌ലിം ലീഗ് ദേശീയസമിതി യോഗം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വീട്ടിൽ ചേർന്നപ്പോൾ.
കൊല്ലം ശക്തികുളങ്ങരയിൽ മത്സ്യബന്ധനത്തിന് പോകുന്നതിന് മുന്നോടിയായി പുതിയ വല തയ്യാറാക്കുന്ന മത്സ്യതൊഴിലാളികൾ.
അയോധ്യയിൽ ശ്രീരാമക്ഷേത്ര തറക്കലിടലോടനുബന്ദിച്ച് പദ്മനാഭസ്വാമി ക്ഷേത്രം കിഴക്കേനടയിൽ അയ്യപ്പ സമാജവും കേന്ദ്ര സംരക്ഷണ സമിതിയും നടത്തിയ ആഘോഷം അന്നത്തെ കർസേവകനായിരുന്ന കെ. രാജശേഖരൻ ഉദ്‌ഘാടനം ചെയ്യുന്നു. അന്നത്തെ കർസേവകരായിരുന്ന ജി. മാണിക്യം, വെങ്കിട ശർമ്മ, ബാലു, ചാല മണി, മോഹൻ കുമാർ തുടങ്ങിയവർ സമീപം.
ഏഴാം തിയതി മുതൽ കടലിൽ പോകാമെന്ന മുന്നറിയിപ്പ് നിലനിൽക്കെ പൂന്തുറ തീരത്തുനിന്നും അഞ്ചു കിലോമീറ്ററിനുള്ളിൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന തൊഴിലാളികൾ.
മനുഷ്യർ കടലിലേക്ക് വലിച്ചെറിഞ്ഞ മാലിന്യങ്ങൾ തിരികെ തീരത്തേക്ക് തന്നെ അടിഞ്ഞുകൂടിയപ്പോൾ. പൂന്തുറക്ക് സമീപം മണപ്പുറത്ത് നിന്നുള്ള കാഴ്ച.
എറണാകുളം വൈപ്പിനിൽ നിന്ന് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായവരെ തേടിയിറങ്ങിയ സ്‌ക്യൂബാ ഡൈവേഴ്‌സ്.
സമ്പർക്കമരുതേ... എറണാകുളം ജനറൽ ആശുപത്രിയിൽ രോഗിയുടെ സന്ദർശനം കഴിഞ്ഞ് മടങ്ങി സുരക്ഷാ ജീവനക്കാരുടെ സമീപത്ത് കൂടി കടന്ന് പോകുന്ന ബന്ധുക്കൾ.
  TRENDING THIS WEEK
വിനായക്
വായനശാല
അന്തരിച്ച നടൻ അനിൽ മുരളിയുടെ മൃതദേഹം പൂജപ്പുരയിലെ വസതിയിൽ കൊണ്ടുവന്നപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന മകൻ ആദിത്യൻ. അനിൽ മുരളിയുടെ സഹോദരൻ എം.എസ്. ഗിരി തുടങ്ങിയവർ സമീപം.
കൊല്ലം ജില്ലാ ജയിലിൽ നിന്നും കൊവിഡ് ബാധിച്ചവരെ ചന്ദനത്തോപ്പിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റുന്നു.
തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് വി.കെ പ്രശാന്ത് എം.എൽ.എയ്ക്ക് നൽകി മന്ത്രി ഡോ.ടി.എം .തോമസ് ഐസക് പ്രകാശനം ചെയ്യുന്നു
പാലക്കാട് പുതുശ്ശേരി കുരിടിക്കാട് ഞാവളുങ്കൽ വീട്ടിൽ ഹരികൃഷണൻ പെൻസിലിൽ നിർമ്മിക്കുന്ന മനോഹര കൊത്തുപണികൾ
നമ്മൾ പഠിക്കില്ല... തീരദേശ ദേശീയപാതയുടെ പണികൾക്കായി എത്തിയ അന്യസംസ്ഥാന തൊഴിലാളികളെ വൈകുന്നേരം ക്യാമ്പുകളിൽ കൊണ്ടുപോകുന്നതിനായി വാഹനത്തിൽ കയറ്റുന്നു. യാതൊരുവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവരുടെ യാത്ര. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ആശുപത്രിയുടെ കെട്ടിടം പണിക്കായി എത്തിച്ച അന്യസംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പാവം... ഇയാളും മനുഷ്യനാണ്...
നന്മയുള്ള കാവൽക്കാർ... എറണാകുളം കടവന്ത്രയ്ക്ക് സമീപം റോഡ് മുറിച്ചു കടക്കാൻ നിന്ന വൃദ്ധയെ വാഹനങ്ങൾ തടഞ്ഞ് സുരക്ഷിതമായി എത്തിക്കുന്ന സമീപത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ.
കണ്ടെയ്‌ൻമെന്റ് സോണായ പൂന്തുറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന ആന്റിജൻ ടെസ്റ്റിൽ നിന്ന്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com