കുതിരില്ല വീരൃം... കേരള നിയമസഭയിൽ അക്രമം കാണിച്ച കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശൃപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റി കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.
കൊവിഡ് വ്യാപനത്തെ തുടർന്ന് നാളുകളായി അടഞ്ഞ് കിടക്കുന്ന എറണാകുളം സുഭാഷ് പാർക്കിലേക്ക് വെളിയിൽ നിന്ന് പിതാവിനൊപ്പം നോക്കി സന്തോഷം പങ്കുവയ്ക്കുന്ന കുട്ടികൾ.
കേരള തമിഴ്നാട് അതിർത്തിയായ വാളയാർ ചാവടിയിൽ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവുന്നവർ ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നു ഓഗസ്റ്റ് അഞ്ച് മുതൽ കേരളത്തിൽ നിന്ന് ഇത് വഴി കടന്ന് പോവുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും രണ്ട് ഡോസ് വാക്സിൻ രേഖയോ കരുതണം കൊവിഡ് മൂന്നാം തരംഗം വ്യാപനസാഹചര്യത്തിലാണ് ഇത്തരം പരിശോധനകൾ കർശനമാക്കുന്നത്.
കേരളകൗമുദി ആലപ്പുഴ യൂണിറ്റ് പുറത്തിറക്കിയ ' കേരളകൗമുദിയും ആലപ്പുഴയും' എന്ന പുസ്‌തകം എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എഴുമറ്റൂർ രവീന്ദ്ര റോക്‌ പ്രൊഡക്‌ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ എസ്. രവീന്ദ്രന് നൽകി പ്രകാശനം ചെയ്യുന്നു. കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ, ഡെസ്ക് ചീഫ് എം.പി. സുനിൽ, ബ്യൂറോ ചീഫ് കെ.എസ്. സന്ദീപ്, പരസ്യ മാനേജർ പി.ബി. ശ്രീജിത്ത്, യൂണിറ്റ് സർക്കുലേഷൻ മാനേജർ സി. രതീഷ്, സർക്കുലേഷൻ മാനേജർ രമേശ് പണിക്കർ, അസി. സർക്കുലേഷൻ മാനേജർ പി.കെ. സുന്ദരേശൻ, പ്രസ് ഇൻ - ചാർജ് നാരായണൻ നായർ, ഡി.ടി.പി ചീഫ് കെ. രാജേഷ്, അക്കൗണ്ട്സ് മാനേജർ കെ.സി.ആന്റണി, ചേർത്തല ലേഖകൻ പി.പി. രാജേഷ് എന്നിവർ സമീപം.
മത്സ്യ വിപണന സ്ത്രീകളോട് വർദ്ധിച്ച് വരുന്ന അക്രമങ്ങൾക്കും അധിക്ഷേപങ്ങൾക്കുമെതിരെ തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ
മത്സ്യകച്ചവടം ചെയ്യുന്നവരോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ട്രിവാൻഡ്രം സോഷ്യൽ സർവീസ് സൊസൈറ്റി നിയമസഭക്ക് മുന്നിൽ നടത്തിയ പ്രധിഷേത ധർണ
മണിപ്പുഴയിലെ കോട്ടയം അർബൻ സഹകരണ ബാങ്കിനുമുന്നിൽ മൃതദേഹവുമായി പ്രതിഷേധിക്കുവാനെത്തിയവരെ കോടിമതയിൽ പൊലീസ് തടഞ്ഞതിനെത്തുടർന്ന് തൂങ്ങിമരിച്ച ഇരട്ടസഹോദരങ്ങളുടെ മാതാവ് ഫാത്തിമയെ റോഡിൽനിന്ന് വാഹനത്തിൽ കയറ്റുവാൻ ശ്രമിക്കുന്ന ബന്ധുക്കൾ.
സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്‌സ് നടത്തി വരുന്ന സമരത്തിൽ ജോലി കിട്ടും എന്ന പ്രതീക്ഷയോടെ പ്ലക്കാർഡും പിടിച്ച് സമരം നടത്തുന്ന ഉദ്യോഗാർത്ഥി. ഇന്നാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുന്നത്.
വനിതാ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾ മുട്ടിൽ നിന്ന് പ്രതീകാത്മകമായ് പിച്ചചട്ടി എടുത്ത് നടത്തിയ സമരം.
സച്ചാർ സമിതി റിപ്പോർട്ട് അട്ടിമറിക്കരുത് എന്നാവശ്യപ്പെട്ട് സംയുക്ത മുസ്‌ലിം സംഘടനകളുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണയുടെ ഉദ്ഘാടനം മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നിർവഹിക്കുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉൾപ്പെടെ പ്രമുഖർ സമീപം.
ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിന്റെ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതൽ മുൻനിറുത്തി തൃശൂർ പി.എസ്.സി ഓഫീസിലേക്ക് എത്തുന്നവരോട് വിവരങ്ങൾ ആരായുന്ന പൊലീസ്.
തനിച്ചാക്കിയല്ലോ... കോട്ടയം കടുവാക്കുളം കൊച്ചു പറമ്പിൽ വീട്ടിൽ ആത്മഹത്യ ചെയ്ത ഇരട്ട സഹോദരങ്ങളായ നസീറിന്റെയും നിസാറിന്റെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ഉമ്മ ഫാത്തിമ അലമുറയിട്ട് കരയുന്നു
തൃശൂർ ശക്തൻ നഗറിൽ സ്ഥാപിക്കാനുളള ആകാശപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
നഗരത്തിലെ ക്ളീനിംഗ് ജോലികൾ കഴിഞ്ഞ് മടങ്ങുന്ന കോർപ്പറേഷൻ ജീവനക്കാരി. എറണാകുളം മഹാരാജാസ് കോളേജിന് മുന്നിൽ നിന്നുള്ള കാഴ്ച
നിയമസഭ കൈയ്യാങ്കളി കേസിൽ വിചാരണ നേരിടുന്ന മന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചപ്പോൾ
ആത്മഹത്യ ചെയ്ത് വ്യാപാരികൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകുക , വ്യാപാരസ്‌ഥാപനങ്ങൾ അടച്ചിട്ടുളള കൊവിഡ് പ്രതിരോധം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ സെക്രട്ടേറിയറ്റ് ധർണയെ അഭിസംബോധന ചെയ്യുന്ന സംസ്‌ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ
മത്സ്യ തൊഴിലാളി സ്ത്രീയെ ആക്രമിച്ച പൊലീസിനെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ തീരദേശ മഹിളാവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധം
പെന്തകോസ്‌റ്റൽ കൗൺസിൽ ഓഫ് ഇന്ത്യാ കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ഫാദർ സ്റ്റാൻ സ്വാമി അനുസ്മരണവും വിശ്വാസ സംരക്ഷണ സമ്മേളനത്തിന്റേയും ഉദ്ഘാടനം മന്ത്രി വി .എൻ വാസവൻ നിർവഹിക്കുന്നു.പ്രമോദ് നാരായണൻ എം .എൽ .എ സമീപം
തന്ത്ര മന്ത്ര പൂജാവിധികൾ പഠിച്ച ഹിന്ദുക്കളെ ജാതി വിവേചനമില്ലാതെ ശബരിമലയിൽ മേൽ ശാന്തിമാരായി നിയമിക്കുക, പിന്നാക്ക ദളിത് വിഭാഗങ്ങളോടുളള ദേവസ്വം ബോർഡിന്റെ ജാതി വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ഡി.ജെ.എസ് സംസ്‌ഥാന നേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഉപവാസത്തിന്റെ ഉദ്ഘാടനം ബി.ഡി.ജെ.എസ് സംസ്‌ഥാന അദ്ധ്യക്ഷൻ തുഷാർ വെളളാപ്പളളി നിർവഹിക്കുന്നു.
വനിതാ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർത്ഥികൾ മുടി മുറിച്ച് നടത്തിയ പ്രതിഷേധം.
  TRENDING THIS WEEK
കേരളകൗമുദി ആലപ്പുഴ യൂണിറ്റ് പുറത്തിറക്കിയ ' കേരളകൗമുദിയും ആലപ്പുഴയും' എന്ന പുസ്‌തകം എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എഴുമറ്റൂർ രവീന്ദ്ര റോക്‌ പ്രൊഡക്‌ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്‌ടർ എസ്. രവീന്ദ്രന് നൽകി പ്രകാശനം ചെയ്യുന്നു. കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് എസ്. വിക്രമൻ, ഡെസ്ക് ചീഫ് എം.പി. സുനിൽ, ബ്യൂറോ ചീഫ് കെ.എസ്. സന്ദീപ്, പരസ്യ മാനേജർ പി.ബി. ശ്രീജിത്ത്, യൂണിറ്റ് സർക്കുലേഷൻ മാനേജർ സി. രതീഷ്, സർക്കുലേഷൻ മാനേജർ രമേശ് പണിക്കർ, അസി. സർക്കുലേഷൻ മാനേജർ പി.കെ. സുന്ദരേശൻ, പ്രസ് ഇൻ - ചാർജ് നാരായണൻ നായർ, ഡി.ടി.പി ചീഫ് കെ. രാജേഷ്, അക്കൗണ്ട്സ് മാനേജർ കെ.സി.ആന്റണി, ചേർത്തല ലേഖകൻ പി.പി. രാജേഷ് എന്നിവർ സമീപം.
നൃത്ത, സംഗീത രൂപത്തിൽ രാമകഥ അവതരിപ്പിച്ച് നർത്തകി ഉഷാ ഫ്രെഡിയും സംഘവും. രാമായണ മാസത്തിൽ രാമകഥാമാധുരിയെന്ന പരിപാടിക്ക് പ്രിയമേറുകയും ചെയ്യുന്നുണ്ട്
പറവപ്പാടം... കുട്ടനാടൻ പാടശേഖരങ്ങൾ രണ്ടാംകൃഷിക്കായി ഒരുക്കുന്നതിനിടയിൽ ചെറുമീനുകളെ ഭക്ഷണമാക്കാനെത്തിയ കൊക്കുകൾ. ആലപ്പുഴ കൈനകരിയിൽ നിന്നുള്ള ദൃശ്യം
ഇ'ച്ചിരി' ഉപ്പേരീം... സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വാങ്ങി വീട്ടിലെത്തിച്ചപ്പോൾ കിറ്റിനൊപ്പം കിട്ടിയ ഉപ്പേരി പൊട്ടിച്ച് കഴിക്കുന്ന ചേരിക്കൽ വീട്ടിൽ ഓമനയമ്മ. കോട്ടയം പഴയസെമിനാരിക്ക് സമീപത്തെ വീട്ടിലെ കാഴ്ച
കാത്തിരുന്ന് ... സെക്രട്ടേറിയറ്റിന് മുന്നിൽ എൽ .ജി .എസ് റാങ്ക് ഹോൾഡേഴ്‌സ് നടത്തി വരുന്ന സമരത്തിൽ ജോലി കിട്ടും എന്ന പ്രതീക്ഷയോടെ പ്ലക്കാർഡും പിടിച്ച് സമരം നടത്തുന്ന ഉദ്യോഗാർത്ഥി .നാളെയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിയുന്നത്
ഒരു ഫോട്ടോ ക്ലിക്ക് സെക്കൻഡ് ജലോപരിതലത്തിൽ വിരിയുന്ന ലാലേട്ടന്റെ വ്യത്യസ്തമായ ചിത്രം സൃഷ്ടിച്ച് ആർ. ശ്രീരാജ്.
പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറ കോഴി മാലിന്യ സംസ്കരണ കേന്ദ്രത്തലുണ്ടായ തീപിടുത്തം അണക്കാൻ ശ്രമിക്കുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ.
മന്ത്രി വി .ശിവൻകുട്ടി രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് എ .ബി .വി .പി യുടെ ആഭിമുഖ്യത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗം
ലൈഫ് അത്ര സ്വീറ്റല്ല... കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിന് സമീപം കൂൾബാറിനടുത്തുള്ള ലോട്ടറിക്കടയിലെ കാഴ്ച.
തിരുവിഴാംകുന്ന് അമ്പലപ്പാറ കോഴി മാലിന്യ സംസ്കരണ കേന്ദ്രത്തലുണ്ടായ തീപിടുത്തം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com