അന്തരിച്ച തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ. എം.മാധവൻ കുട്ടിയുടെ മൃതദേഹം തൃശൂർ തിരുവമ്പാടി ക്ഷേത്രം ഓഫീസിൽ പൊതുദർശനത്തിന് വച്ചപ്പോൾ റീത്ത് സമർപ്പിക്കുന്ന മന്ത്രി എ.സി മൊയ്തീൻ, ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മന്ത്രി വി.എസ് സുനിൽ കുമാർ തുടങ്ങിയവർ.
ചിരിക്ക് പിന്നിൽ...! കോട്ടയം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച തദേശം 2020 പരിപാടിയിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാദ്ധ്യമപ്രവർത്തകരുമായി സംവാദത്തിൽ.
അണയാത്ത തിരിനാളം... അന്തരിച്ച തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രഫ. എം.മാധവൻ കുട്ടിയുടെ മൃതദേഹം തൃശൂർ തിരുവമ്പാടി ക്ഷേത്രം ഓഫീസിൽ പൊതുദർശനത്തിന് വച്ചപ്പോൾ.
കടുപ്പം കൂട്ടി... കോട്ടയം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച തദേശം 2020 പരിപാടിയിൽ പങ്കെടുക്കാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കട്ടൻകാപ്പി നൽകിയപ്പോൾ.
കരയ്ക്കടുപ്പിക്കാൻ... മലപ്പുറം നഗരസഭ 32ആം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിനായി കടലുണ്ടിപ്പുഴയിൽ അലങ്കരിച്ച തോണിയിൽ യാത്ര നടത്തുന്ന പ്രവർത്തകർ.
കർഷക സമരത്തിനിടെ എസ്.എഫ്.ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ മലപ്പുറത്ത് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുന്നു.
മണ്ണന്തല വാർഡ് സ്ഥാനാർത്ഥികൾ വോട്ടഭ്യർത്ഥിക്കുന്നു.
മലപ്പുറം നഗരസഭ 31ആം വാർഡിൽ കുട്ടികളോടൊപ്പം സൈക്കിളിൽ പ്രചാരണത്തിനിറങ്ങിയ സ്ഥാനാർഥി.
പടനയിക്കാൻ... കോട്ടയം ഡി.സി.സി.ഹാളിൽ നടന്ന നഗരസഭയിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ യോഗം ഉദ്‌ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വേദിയിലേക്ക് സ്വീകരിക്കുന്നു.
വിജയക്കുട ചൂടിക്കണം... മലപ്പുറം നഗരസഭയിലേക്ക് മത്സരിക്കുന്ന 11ാം വാർഡ് മൂന്നാംപടി യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജിജി മോഹനും, 16ാം വാർഡ് കോട്ടക്കുന്ന് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി സബീർ പി.എസ്.എയും തങ്ങളുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ കുട കാണിച്ച് പ്രചാരണം നടത്തുന്നു.
പി. പി. ഇ കിറ്റ് ധരിച്ച് ശ്രീകോവിലിനുമുന്നിൽ സുരക്ഷയ്ക്ക് നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ.
കേരള കൗമുദി ദിനപത്രത്തിലും ഫ്ലാഷിലും വന്ന ഫോർട്ട് വാർഡിലെ സ്ഥാനാർത്ഥി എസ് ചിത്രയുടെ ചിത്രങ്ങൾ തന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പോസ്റ്ററിൽ അച്ചടീച്ചപ്പോൾ.
പിൻവാങ്ങി ..., കഴിഞ്ഞ ദിവസം അന്തരിച്ച തൃശൂർ കോർപറേഷൻ 47-ാം ഡിവിഷൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എം.കെ മുകുന്ദന് ആദരാജ്ഞലികൾ ആർപ്പിച്ച് പുല്ലഴിയിൽ സ്ഥാപിച്ച ആദര ബോർഡിൽ നോക്കിനിൽക്കുന്ന വോട്ടർ തൊട്ടടുത്ത് മറ്റ് മുന്നണി സ്ഥാനാർത്ഥികളുടെ കട്ടൗട്ടുകളും കാണാം
കരുത്താർജ്ജിച്ച്... തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തൃശൂർ കോർപറേഷൻ 42-ാം ഡിവിഷനിൽ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ തമ്പിക്ക് സ്പോർട്സ് യോഗയായ ഏക പാദഭാഗസനത്തിൽ ദക്ഷിണേന്ത്യൻ യോഗ മത്സരത്തിലും, സംസ്ഥാന, ജില്ലാ മത്സരത്തിലും നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.
കൊവിഡ് -19 ന്റെ നീണ്ട ഇടവേളയ്ക്ക് ശേഷം തിരുവനന്തപുരം കോ ബാങ്ക് ടവറിൽ നടന്ന കേരള ബാങ്കിന്റെ തിരഞ്ഞെടുക്കപ്പെട്ട ആദ്യഭരണ സമിതി അധികാരമേൽക്കുന്ന ചടങ്ങിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പി.ടി.പി നഗർ വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി എം.ആർ. പ്രശസ്തിനു വേണ്ടി പടയണി മേഖലയിൽ സ്ഥാനാർത്ഥിക്കൊപ്പം വോട്ട് അഭ്യർത്ഥിക്കുന്ന കെ. മുരളീധരൻ എം.പി.
സന്നിധാനത്തെത്തിയ ഭക്തരുടെ താപനില പരിശോദിച്ച് കടത്തിവിടുന്ന പൊലീസ് ഉദ്യോഗസ്ഥർ.
ദേശീയ പണിമുടക്കിനോടനുബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയൻ മലപ്പുറം നഗരത്തിൽ നടത്തിയ പ്രകടനം.
പണിയും പണിമുടക്കും... കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയനുകൾ നടത്തിയ 24 മണിക്കൂർ ദേശീയ പണിമുടക്കിനെ തുടർന്ന് നിശ്ചലമായ തിരുവനന്തപുരം ചാല കമ്പോളത്തിലെ അടഞ്ഞു കിടക്കുന്ന കടകളുടെ ഷട്ടറുകൾ പെയിന്റടിച്ച് വൃത്തിയാക്കുന്ന ജീവനക്കാർ.
'പണി' മുടക്കല്ലേ മഴയേ... ദേശീയ പണിമുടക്കു ദിനത്തിൽ മലപ്പുറം നഗരത്തിൽ പെയ്ത ശക്തമായ മഴ നനയാതിരിക്കാൻ ഓടുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോ ജീവനക്കാരൻ.
  TRENDING THIS WEEK
മറക്കരുത്... കൈപ്പത്തിയാണ് ചിഹ്നം... മലപ്പുറം നഗരസഭാ 26ആം വാർഡ് യു.ഡി.എഫ് സ്ഥാനാർഥി വലീദ് കൊന്നോല വാർഡിൽ ക്വാറന്റൈനിലിരിക്കുന്ന യുവാവിനോട് വീഡിയോ കാൾ വഴി വോട്ട് അഭ്യർത്ഥിക്കുന്നു.
ജോസിന്റെയും
മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ അന്തരിച്ചതിനെ തുടർന്ന് തിരുവനന്തപുരം ഇന്ദിരാഭവനിൽ അഹമ്മദ് പട്ടേലിന്റെ ഛായാച്ചിത്രത്തിന് മുന്നിൽ പുഷ്പ്പാർച്ചന നടത്തുന്നു.
യു.ഡി.എഫ് മലപ്പുറം മുനിസിപ്പൽ കമ്മിറ്റി നിർമ്മിച്ച "നന്മയുള്ള മലപ്പുറം, മേന്മയുള്ള വികസനം" ഡോക്യുമെന്ററിയുടെ പ്രകാശനം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി നിർവ്വഹിക്കുന്നു.
ഓർമ്മകളിലെ ജ്വാല... ഡീഗോ മറഡോണയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഫുട്ബോൾ ലവേഴ്സ് ഫോറം മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയിൽ മറഡോണ സൈൻ ചെയ്ത ജേഴ്സിയണിഞ്ഞ് മെഴുകുതിരി തെളിയിച്ച ആരാധകൻ.
പേട്ട പഞ്ചമി ദേവി ആഡിറ്റോറിയത്തിൽ നടന്ന യു.ഡി.എഫ് സ്ഥാനാർഥി സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പതിനൊന്നു വാർഡിലെ സ്ഥാനാർഥികളെ പ്രവർത്തകർക്ക് പരിചയപ്പെടുത്തുന്നു.
ഫോർട്ട്‌ വാർഡിലെ സ്ഥാനാർത്ഥികൾ വോട്ട് അഭ്യർത്ഥിക്കുന്നു.
യു.ഡി.എഫ് കടകംപളളി വാർഡ് തിരഞ്ഞെടുപ്പ് കൺവെൻഷൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു.
നേരമില്ലാ നേരം... തദ്ദേശതിരഞ്ഞെടുപ്പിന്റെ ദിനങ്ങൾ അടുക്കുന്തോറും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പ്രചാരണത്തിന്റെ മൂർച്ചയും കൂടി വരികയാണ്. രാത്രി ഏറെ വൈകിയും സ്ഥാനാർത്ഥിയുടെ പോസ്റ്റർ പതിക്കുന്ന പ്രവർത്തകർ. തൊടുപുഴ പാലാ റോഡിൽ കുറിഞ്ഞിയിൽ നിന്നുള്ള കാഴ്ച.
ജില്ലയിലെ തിരഞ്ഞെടുപ്പ് പൊതുനിരീക്ഷകന്‍ വി. രതീശന്‍തൃശൂർ ജില്ലാ കളക്ടര്‍ എസ്. ഷാനവാസുമായി കൂടികാഴ്ച നടത്തുന്നു
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com