ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി ജയന്തി ദിനത്തോടനുബന്ധിച്ച് കൊല്ലം താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന ശോഭ യാത്രയിൽ കലാകാരൻമാർ അവതരിപ്പിച്ച നൃത്തത്തിൽ നിന്നും
കാണാതായ ലൈഫ് ഗാർഡ് ജോൺസൺ ഗബ്രിയേലിനു വേണ്ടി ശംഖുംമുഖത്ത് മത്സ്യതൊഴിലാളികൾ നടത്തി വരുന്ന തിരച്ചിൽ
കെവിൻ കൊലക്കേസ് പ്രതികളെ കോടതിവിധിക്ക് ശേഷം പുറത്തേക്ക് കൊണ്ടുവരുന്നു
വിധിയും ഗതിയും ദുരഭിമാനം... കെവിൻ കൊലക്കേസിൽ ഒന്നാം പ്രതിയായ ഷാനു ചാക്കോയെ കോടതി വിധിക്ക് ശേഷം ജയിലിലേക്ക് കൊണ്ടുപോകുന്നു. കേസിൽ കുറ്റവിമുക്തനായ കെവിൻറെ ഭാര്യ നീനുവിൻറെ അച്ഛൻ ചാക്കോ സമീപം.
ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി ജയന്തി ദിനത്തോടനുബന്ധിച്ച് കൊല്ലം താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന ശോഭ യാത്രയുടെ മുൻനിര.
പുരോഗമന കലാസാഹിത്യ സംഘം കേരള ലളിതകലാ അക്കാഡമി എന്നിവയുടെ അഭിമുഖ്യത്തിൽ പ്രളയ ദുരിതാശ്വാസ നിധിയിലേക്കായി തൃശൂർ കോർപറേഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച തത്സമയ കാരിക്കേച്ചർ രചന, പുസ്തക വിൽപ്പന എന്നിവയുടെ സ്റ്റാൾ.
ഗണേശോത്സവത്തോടനുബന്ധിച്ച് പാലക്കാട് വടക്കന്തറ അമ്പലത്തിന് സമീപം മഹാനിമജ്ഞന ശോഭയാത്രയ്ക്ക് ഒരുങ്ങുന്ന ഗണേശവിഗ്രഹങ്ങളുടെ അവസാന മിനിക്കുപണികൾ പുരോഗമിക്കുന്നു.
തൃശൂരിൽ അന്തരിച്ച മുൻ സന്തോഷ് ട്രോഫി താരവും ബോഡി ബിൽഡറുമായ കൊച്ചു തറയിലിന് അന്ത്യമോപചാരം അർപ്പിക്കുന്ന മുൻ ഇന്ത്യൻ ഫുട്ബാൾ കോച്ച് ടി.കെ ചാത്തുണ്ണി, ഫുട്ബാളർ മാർട്ടിൻ മാത്യു എന്നിവർ.
കണ്ണൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥികൾ പ്രളയ ബാധിതർക്കൊരു കൈത്താങ്ങായി സംഘടിപ്പിച്ച ഫുഡ്ഫെസ്റ്റ്.
ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിപാർക്കിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഗോപികാനൃത്തത്തിൽ പങ്കെടുക്കാനെത്തിയ ഗോപികമാർ കുട്ടികൃഷ്ണനൊപ്പം.
എം.ജി യൂണിവേഴ്‌സിറ്റി കോളേജ് തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയ കോട്ടയത്തെ വിവിധ കോളേജുകളിലെ എസ്.എഫ്.ഐ പ്രവർത്തകർ നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം.
എറണാകുളം കെ.പി.സി.സി. ജംഗ്‌ഷന് സമീപം നിർത്തിയിട്ടിരിക്കുന്ന ടെമ്പോ ട്രാവലറിന് തീപിടിച്ചപ്പോൾ.
കോട്ടയം ബി.സി.എം കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ ആഹ്ളാദം പങ്കിടുന്ന വിദ്യാർത്ഥികൾ.
എയ്‌ഡഡ്‌ മേഖലയിലെ മുഴുവൻ നിയമനങ്ങളും പി.എസ്.സിയ്ക്ക് വിടണമെന്നാവശ്യപ്പെട്ടുകൊണ്ട് എയ്‌ഡഡ്‌ സെക്ടർ സംവരണ സമര സമിതി സെക്രട്ടേറിയറ്റിനുമുന്നിൽ ആരംഭിച്ച 24 മണിക്കൂർ ഉപവാസ സമരം ജനതാദൾ (എസ്) ദേശീയ ജനറൽ സെക്രട്ടറി നീലലോഹിതദാസൻ നാടാർ ഉദ്‌ഘാടനം ചെയ്യുന്നു.
വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത ട്രേഡ് യൂണിയൻ ജി.പി.ഒയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ.
ഗണേശോത്സവം ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഗണേശ വിഗ്രഹങ്ങളുടെ മിഴിതുറക്കൽ ചടങ്ങ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവ്വഹിച്ചപ്പോൾ.
ഇനി ഇങ്ങനെ കാണാം... കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന ഓണം ഫെയറിന്റെ അന്യായമായ പ്രവേശന ഫീസ് പിൻവലിക്കണമെന്നവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഫെയർ ഉപരോധിച്ചപ്പോൾ കാണാനെത്തിയ കുരുന്നുകൾ അകത്തേക്ക് നോക്കുന്നു
എം.ജി. യുണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ മഹാരാജാസ് കോളേജിൽ വിജയിച്ച എസ്.എഫ്.ഐ. സ്ഥാനാർത്ഥികളും വിദ്യാർത്ഥികളും നടത്തിയ ആഹ്ലാദ പ്രകടനം
സുസ്വാഗതം ...തൃശൂർ പുറനാട്ടുക്കരയിൽ ശ്രീരാമകൃഷ്ണമഠം ഉപാദ്ധ്യക്ഷൻ സ്വാമി ഗൗതമാനന്ദക്ക് നൽകിയ സ്വീകരണം
തൃശൂർ പുഴക്കൽ പാലം ഗതാഗതത്തിനായ് ഉടൻ തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് അനിൽ അക്കര എം.എൽ.എയുടെ നേതൃത്വത്തിൽ പാലത്തിന് സമീപം ആരംഭിച്ച രാപ്പകൽ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിക്കുന്ന പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി കുര്യാക്കോസ്, എം.പി മാരായ ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, ജോസഫ് ചാലിശ്ശേരി, മുൻ എം.എൽ.എ തേറമ്പിൽ രാമകൃഷ്ണൻ, എ.ഐ.സി.സി മെമ്പർ എൻ.കെ സുധീർ എന്നിവർ
  TRENDING THIS WEEK
എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ നടന്ന ബി.ജെ.പി. സംസ്ഥാന നേതൃയോത്തിൽ പങ്കെടുക്കാൻ എത്തിയ എം.എൽ.എ. ഒ. രാജഗോപാൽ, കുമ്മനം രാജശേഖരൻ എന്നിവർ.
അപകട "കോണി"...നഗരത്തിൽ നിന്നും കോണിയും വാങ്ങി വീട്ടിലേക്ക് മടങ്ങുകയാണ് ഈ ദമ്പതികൾ. പലപ്പോഴും ഇത്തരം സാഹസിക യാത്രകൾ അപകടങ്ങളിൽ ചെന്ന് അവസാനിക്കാറുണ്ട്. എറണാകുളം കണ്ടെയ്‌നർ റോഡിൽ നിന്നുള്ള കാഴ്ച
നന്മമനസ്... ആരോ ഉപേഷിച്ചതിനെ തുടന്ന് റോഡിൽ കിടന്ന് ഉറങ്ങുകയായിരുന്ന പൂച്ചക്കുട്ടിയെ അതുവഴി നടന്ന് വന്ന ടിനിൽ എന്ന യുവാവ് എടുത്ത് ലാളിക്കുന്നു. വീട്ടിൽ പൂച്ചവളർത്തുന്ന ടിനിൽ അതിനെ ഉപേക്ഷിക്കാതെ വീട്ടിലേക്ക് കൊണ്ടുപോയി. എറണാകുളം കുമ്പളത്ത് നിന്നുള്ള കാഴ്ച.
വെള്ളംപൊങ്ങി വീട്ടിലേക്കുള്ള വഴി അടഞ്ഞപ്പോൾ നേരെ വീടിനുള്ളിലേക്ക് പാലം സ്ഥാപിച്ചപ്പോൾ
ആമ്പൽപൊയ്കയിൽ താമരച്ചിറകടി... കോട്ടയം പനച്ചിക്കാട് അമ്പാട്ടുകടവ് പാടത്ത് പൂത്തുനിൽക്കുന്ന ആമ്പലുകൾക്കിടയിൽ തീറ്റതേടുന്ന താമരക്കോഴി.
എല്ലാം കാണുന്നവർ..., കോട്ടയം കല്ലുങ്കത്തറ കരീമഠം പ്രദേശം വെള്ളപ്പൊക്കത്തിലകപ്പെട്ടതിനെത്തുടർന്ന് ഐക്കരശാലി പാലത്തിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിന് സമീപത്തെ കുരിശുപള്ളിക്ക് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുന്നവർ
ഇര തേടിയിറങ്ങിയവർ...റോഡിനിരുവശത്തുമുള്ള പച്ചപ്പിൽ ഇര തേടിയിറങ്ങിയ മൈനകൾ. എറണാകുളം കണ്ടെയ്‌നർ റോഡിൽ നിന്നുള്ള കാഴ്ച.
തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക്‌സ് മീറ്റിൽ മത്സരത്തിൽ പങ്കെടുക്കാൻ വെളിയിയുടെ ഇടയിലൂടെ പുറത്തേക്കിറങ്ങുന്ന ബാലൻ. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന്റെ നവീകരണം സിൻഡികേറ്റിന്റെ മുന്നിൽ ഒരു തീരുമാനവുമാകാതെ മുടങ്ങി കിടക്കുകയാണ്
വിധിയും ഗതിയും ദുരഭിമാനം... കെവിൻ കൊലക്കേസിൽ ഒന്നാം പ്രതിയായ ഷാനു ചാക്കോയെ കോടതി വിധിക്ക് ശേഷം ജയിലിലേക്ക് കൊണ്ടുപോകുന്നു. കേസിൽ കുറ്റവിമുക്തനായ കെവിൻറെ ഭാര്യ നീനുവിൻറെ അച്ഛൻ ചാക്കോ സമീപം.
വിശപ്പാണ് കണ്ണിൽ... കോട്ടയം കല്ലുങ്കത്തറ കരീമഠം പ്രദേശം വെള്ളപ്പൊക്കത്തിലകപ്പെട്ടതിനെത്തുടർന്ന് ഐക്കരശാലി പാലത്തിൽ പടുതാമറയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലിരുന്ന് ഭക്ഷണം കഴിക്കുന്ന കുട്ടി.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com