ശ്രീനാരായണ സാംസ്‌കാരിക സമുച്ചയത്തിൽ കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടന്ന ജില്ലാ ബഡ്‌സ് സ്കൂൾ കലോത്സവത്തിൽ സീനിയർ പെൺകുട്ടികളുടെ നാടോടി നൃത്തം നടക്കുമ്പോൾ വേദിക്ക് മുന്നിലിരുന്ന് മത്സരാർത്ഥിക്ക് വിവിധ ഭാവങ്ങൾ കാണിച്ചുകൊടുക്കുന്ന കടയ്ക്കൽ ബഡ്‌സ് സ്‌കൂളിലെ അദ്ധ്യാപിക ശ്രീതു ഫോട്ടോ: എം.എസ്.ശ്രീധർലാൽ
ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച
ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച
ശബരിമല ദർശനത്തിനെത്തിയ അയ്യപ്പമ്മാരുടെ തിരക്ക്
പാലക്കാട് ചിറ്റൂർ നെല്ലിമേട് ജി.എൽ.പി. സ്ക്കൂളിൽ ജില്ലാ ക്ഷീര സംഗമത്തോടനുബന്ധിച്ച് കുട്ടികൾക്കായുള്ള ചിത്ര രചന മത്സരത്തിൽ നിന്ന്.
ബി.ജെ.പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേകർ എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷന്റെ പ്രവർത്തനങ്ങൾ കാണാനെത്തിയപ്പോൾ പുതുതായി പണിയുന്ന കെട്ടിടത്തിന്റെ ചിത്രം മാദ്ധ്യമപ്രവർത്തകർക്ക് കാണിച്ചു കൊടുക്കുന്നു.
ബി.ജെ.പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേകർ എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനില പ്രവർത്തനങ്ങൾ വിലയിരുത്തുന്നു
നമുക്കെന്ത് ഹർത്താൽ…….ഹർത്താൽ ദിനമായ ഇന്നലെ റോഡിൽ വാഹനങ്ങൾ കുറവായതിനാൽ റോഡിലേക്ക് കടക്കാൻ ശ്രമിക്കുന്ന ഉടുമ്പ് മലാപ്പറമ്പ് നിന്നുള്ള ദൃശ്യം
കോഴിക്കോട് കോർപ്പറേഷൻ സമുദ്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവത്തിൽ ​​​​​​​നൃത്തം ചെയ്യുന്ന കുട്ടിയെ പ്രോത്സാഹിപ്പിക്കുന്ന ഒപ്പനയ്ക്ക് തയ്യാറായിരിക്കുന്ന മറ്റു കുട്ടികൾ
മു​സ്‌​ളിം എം​പ്ലോ​യീ​സ് കൾ​ച്ച​റൽ അ​സോ​സി​യേ​ഷൻ (മെ​ക്ക) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തിൽ കൊ​ല്ലം പ്ര​സ് ക്ല​ബ് ഹാ​ളിൽ നടത്തിയ ചർ​ച്ചാ സം​ഗ​മം സം​സ്ഥാ​ന പ്ര​സി​ഡന്റ് പ്രൊ​ഫ. ഡോ. പി.ന​സീർ ഉ​ദ്​ഘാ​ട​നം ചെ​യ്യു​ന്നു
ഗതാഗത യോഗ്യമല്ലാതെ കുണ്ടും കുഴിയുമായി തകർന്ന പൂമുഖം ആലാട്ടുകാവ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചപ്പോൾ
ഭരണഘടനാ ദിനാചരണത്തോടനുബന്ധിച്ച് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നിയമ പ്രഭാഷണം നടത്താനെത്തിയ സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജംദാറുമായി സൗഹൃദ സംഭാഷണത്തിൽ
വൈദ്യുതി ചാർജ്ജ് വർധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ കൊല്ലത്തെ കെ.എസ്.ഇ.ബി. ചീഫ് എൻജിനീയറുടെ കാര്യാലയത്തിലേക്ക് യൂത്ത് കോൺഗ്രസ്സ് നടത്തിയ മാർച്ച് യൂത്തു കോൺഗ്രെസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം ഉൽഘാടനം ചെയുന്നു
അയ്യനെ കാണാൻ...ശബരിമല ദർശനത്തിനായി പതിനെട്ടാംപടിക്ക് മുന്നിൽ കാത്തുനിൽക്കുന്ന അയ്യപ്പമ്മാരുടെ തിരക്ക്
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-)മത് ഐഎഫ്എഫ്കെ യോടനുബന്ധിച്ചു ടൂറിംഗ് ടാക്കിസ് വിളമ്പര ജാഥക്ക് ബസേലിയസ് കോളേജ് തിയേറ്ററിൽ നൽകിയ സ്വീകരണം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു. കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊ.ഡോ. ജ്യോതിമോൾ,പ്രദീപ്‌ നായർ, ഹരിലാൽ,അക്കാദമി എക്സിക്യൂട്ടീവ് അംഗം പ്രകാശ് ശ്രീധർ തുടങ്ങിയവർ സമീപം
കേരളകൗമുദിയും എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കോട്ടയം യൂണിയനും സംയുക്തമായി നാഡിവിദഗ്ധൻ ഡോ. വിഷ്ണു മോഹനനുമായി ചേർന്ന് നാഗമ്പടം ശിവഗിരി തീർത്ഥാടനനുമതി സ്മാരക ഹാളിൽ സംഘടിപ്പിച്ച സൗജന്യ നാച്ചുറോപ്പതി ക്യാമ്പിൽ പങ്കെടുക്കാനെത്തിയവർ.
കേരളകൗമുദിയും എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കോട്ടയം യൂണിയനും സംയുക്തമായി നാഡിവിദഗ്ധൻ ഡോ. വിഷ്ണു മോഹനനുമായി ചേർന്ന് നാഗമ്പടം ശിവഗിരി തീർത്ഥാടനനുമതി സ്മാരക ഹാളിൽ സംഘടിപ്പിച്ച സൗജന്യ നാച്ചുറോപ്പതി ക്യാമ്പ് എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യുന്നു. ഷീല മോഹൻ,ജയ പ്രദീപ്, മിനി ഷാജി, ഓമന തുളസീദാസ്, കൊച്ചുമോൾ സജി, വനിതാ സംഘം യൂണിയൻ പ്രസിഡൻറ് ഇന്ദിരാ രാജപ്പൻ, യൂണിയൻ ജോയിൻറ് കൺവീനർ വി.ശശി കുമാർ, കേരളകൗമുദി യൂണിറ്റ് ചീഫ് ആർ.ബാബുരാജ്,വനിതാ സംഘം യൂണിയൻ സെക്രട്ടറി സുഷമ മോനപ്പൻ എന്നിവർ സമീപം.
കേരളകൗമുദിയും എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കോട്ടയം യൂണിയനും സംയുക്തമായി നാഡിവിദഗ്ധൻ ഡോ. വിഷ്ണു മോഹനനുമായി ചേർന്ന് നാഗമ്പടം ശിവഗിരി തീർത്ഥാടനനുമതി സ്മാരക ഹാളിൽ സംഘടിപ്പിച്ച സൗജന്യ നാച്ചുറോപ്പതി ക്യാമ്പിൽ ഡോ. വിഷ്ണു മോഹനും ഭാര്യ ഡോ. കൃഷ്ണപ്രിയയും രോഗനിർണയം നടത്തുന്നു.
താരകം തന്നെ നോക്കി... ക്രിസ്മസ് വിപണി സജീവമായതോടെ കോട്ടയം മാർക്കറ്റിൽ വിൽപനക്കെത്തിച്ച നക്ഷത്രങ്ങൾ കൊണ്ട് വർണാഭമായ കട.
കേരളകൗമുദിയ്ക്കുവേണ്ടി എസ്. മനോജ് കുമാർ അയ്യപ്പസന്നിധിയിൽ നടത്തിയ കളഭാഭീഷേകത്തിന് മുന്നോടിയായി പൂജിച്ച കളഭകലശവുമായി തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി ക്ഷേത്രത്തിന് വലംവയ്ക്കുന്നു.
  TRENDING THIS WEEK
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഉണർവിൽ മന്ത്രി ആർ ബിന്ദുവിൽ നിന്നും പുരസ്‍കാരം ഏറ്റു വാങ്ങുന്ന മുഹമ്മദ് ആസിം പി
ഇതാണ് ചുവട്...എറണാകുളം ടൗൺ ഹാളിൽ നടന്ന വയോജന സൗഹൃദ വാർഷികാഘോഷം 'സൗഹൃദം കൊച്ചി' പരിപാടിയിൽ ഗായകൻ കൊച്ചിൻ മൻസൂർ ഗാനമാലപിച്ചപ്പോൾ നൃത്തം ചെയ്യുന്ന അമ്മമാർ. കോമൺ ഏജ് ഫൗണ്ടർ ആൻഡ്രു ലാർപെന്റ് സമീപം
ആനന്ദ കണ്ണീരിൽ...കലോത്സവത്തിൽ ആദ്യമായി അരങ്ങേറിയ ഗോത്രവർഗ്ഗ കലാരൂപമായ ഇരുള നൃത്തം എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയതറിഞ്ഞ് കരയുന്ന കൂട്ടുകാരിയെ ആശ്വസിപ്പിക്കുന്നു
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം.
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു പി വിഭാഗം പെൺ കുട്ടികളുടെ ഓട്ടൻതുള്ളൽ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ എറൈന ഫാത്തിമ വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ മുല്ലശ്ശേരി
എച്ച്.എസ് വിഭാഗം ബാന്റ് മേളം ഒന്നാം സ്ഥാനം നേടിയ ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം
എച്ച്.എസ് വിഭാഗം ബാന്റ് മേളം ഒന്നാം സ്ഥാനം നേടിയ ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്.എസ് വിഭാഗം പരിചമുട്ട് ഒന്നാം സ്ഥാനം നേടിയ ശ്രീകൃഷ്ണ എച്ച്.എസ് മറ്റത്തൂർ
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം
തൃശൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ ആദ്യമായി അരങ്ങേറിയ ഗോത്രവർഗ്ഗ കലാരൂപമായ ഇരുള നൃത്തം എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ എൻ.എസ്. എച്ച് .എസ് വാള്ളൂർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com