കേരളകൗമുദി സ്ഥാപക പത്രാധിപർ കെ.സുകുമാരന്റെ 38-ാം ചരമവർഷികാചരണത്തിന്റെ ഭാഗമായി കേരളകൗമുദി കൊല്ലം യൂണിറ്റിൽ നടന്ന പത്രാധിപർ അനുസ്മരണത്തിൽ പത്രാധിപരുടെ ഛായാചിത്രത്തിന് മുന്നിൽ യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ ഭദ്രദീപം തെളിക്കുന്നു
ഈ മനോഹര വീഥിയിൽ... പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റ് കെട്ടിടം പൊളിച്ചു മാറ്റുന്നതിനെ തുടർന്ന് കടകളിലെ വരാന്തയിൽ അഭയംതേടിയ വയോധികൻ. ഇത്തരം ആളുകൾ നഗരത്തിലെ വിവിധ ഭാഗങ്ങളിലെ കട വരാന്തകളാണ് രാത്രികാലങ്ങളിൽ അഭയം തേടുന്നു.
പത്രാധിപർ കെ.സുകുമാരന്റെ 38-ാമത് ചരമവാർഷികദിനത്തിൽ പേട്ട കേരളകൗമുദി അങ്കണത്തിലെ പത്രാധിപർ സ്‌മൃതിമണ്ഡപത്തിൽ അടൂർ പ്രകാശ് എം.പി പുഷ്പാർച്ചന നടത്തുന്നു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ ആനന്ദ്, നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.എസ് സാബു എന്നിവർ സമീപം.
ലോക മുള ദിനത്തിന്റെ ഭാഗമായി എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഗായകൻ വിജയ് യേശുദാസ് മുളതൈ നട്ടപ്പോൾ.
ലോക മുള ദിനത്തിന്റെ ഭാഗമായി എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗായകൻ വിജയ് യേശുദാസ്.
പ്രളയത്തിൽ നാശനഷ്ടം വന്ന വ്യാപാരികൾക്ക് സർക്കാർ നഷ്‌ടപരിഹാരം അനുവദിക്കുക, പ്രളയസെസ്സ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള വ്യാപാരിവ്യവസായി ഏകോപനസമിതി സെക്രട്ടേറിയറ്റ് പടിക്കൽ സംഘിടിപ്പിച്ച ധർണ.
മാധവ് ഗാർഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ ഡോ. എൻ.സി ഇന്ദുചൂഢൻ ഉദ്‌ഘാടനം ചെയ്യുന്നു. ബി.സുധാകരൻ, കെ.പ്രഭാകരൻ തുടങ്ങിയവർ സമീപം.
പത്രാധിപർ കെ.സുകുമാരന്റെ 38-ാം ചരമവാർഷികത്തോടനുബന്ധിച്ചു കേരള കൗമുദി നോൺ ജേർണലിസ്റ്റസ് അസോസിയേഷന്റെ അഭിമുഖ്യത്തിൽ പത്രാധിപർ അനുസ്മരണയോഗം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു. മുൻമന്ത്രി പി.കെ.ഗുരുദാസൻ, സി.ദിവാകരൻ എം.എൽ.എ, നോൺ ജേർണലിസ്റ്റസ് അസോസിയേഷൻ ജനറൽ സെക്ക്രട്ടറി കെ.എസ്.സാബു, പ്രസിഡന്റ് വി.ബാലഗോപാൽ തുടങ്ങിയവർ സമീപം.
അനന്തശായി ബാലസദനത്തിന് മുന്നിൽ നിരാഹാരമിരിക്കുന്ന പരമേശ്വര ബ്രഹ്‌മാനന്ദ തീർത്ഥ പുഷ്പാഞ്ജലി സ്വാമിയെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചപ്പോൾ. വി.എസ്.ശിവകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻങ്കര സനൽ തുടങ്ങിയവർ സമീപം.
പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള അങ്കണവാടി ഡിഗ്രി തല ഐ.സി.ഡി.എസ് സൂപ്പർവൈസർ തസ്തിക ഭേദഗതി വരുത്തി നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ആൾ കേരള ഐ.സി.ഡി.എസ് സൂപ്പർവൈസർ റാങ്ക് ഹോൾഡേഴ്സിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരം.
വിരമിക്കൽ ആനുകൂല്യം മൂന്ന് മാസത്തിനുള്ളിൽ വിതരണം ചെയ്യുക, വെട്ടിക്കുറച്ച ക്ഷേമപെൻഷൻ പുന:സ്ഥാപിക്കുക, ചികിത്സാ ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അംഗൻവാടി സ്റ്റാഫ് പെൻഷണേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ ആന്റണി രാജു ഉദ്‌ഘാടനം ചെയ്യുന്നു. സെക്ക്രട്ടറി അന്നമ്മ ജോർജ്, പ്രസിഡന്റ് ത്രേസ്യ.സി.എക്സ് തുടങ്ങിയവർ സമീപം.
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്ത് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ദയാ ബായിയുടെ നേതൃത്വത്തിൽ സേവ് കേരള ക്യാംമ്പയിൻ കമ്മിറ്റി നടത്തിയ കണ്ണൂർ കളക്ട്രേറ്റ് മാർച്ചിൽ നിന്ന്.
കൈവിടല്ലേ... തൃശൂർ മണ്ണുത്തി വെറ്ററിനറി കോളേജ് ഗ്രൗണ്ടിൽ ഇന്ത്യൻ ആർമിയിലേക്കായ് നടക്കുന്ന തെരെഞ്ഞെടുപ്പിലെ ഫിസിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ട തളിപ്പറമ്പ് സ്വദേശി തന്നെ പരിഗണിക്കണമെന്ന് ഉദ്യോഗസ്ഥരോട് അപേക്ഷിക്കുന്നു.
പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റ് കെട്ടിടം പൊളിച്ചു മാറ്റുന്നതിനെ തുടർന്ന് കെട്ടിടത്തിന്റെ മുകളിലുള്ള ഫ്‌ളക്‌സ് ബോർഡ് നീക്കം ചെയ്യുന്നു.
കേരളകൗമുദി സ്ഥാപക പത്രാധിപർ കെ. സുകുമാരൻറെ ചരമവാർഷികത്തോടനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച അനുസ്മരണസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു.
കേരളകൗമുദി സ്ഥാപക പത്രാധിപർ കെ. സുകുമാരൻറെ ചരമവാർഷികത്തോടനുബന്ധിച്ച് കേരളകൗമുദി കോട്ടയം യുണിറ്റിന്റെ ആഭിമുഖ്യത്തിൽ കോടിമതയിലെ സ്‌മൃതി മണ്ഡപത്തിൽ നടത്തിയ പുഷ്‌പാർച്ചന.
പാല ഉപതിരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി.സി.കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി മേലുകാവിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലേക്ക് സ്വീകരിക്കുന്നു.
പാല ഉപതിരെഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി.സി.കാപ്പന്റെ തിരഞ്ഞെടുപ്പ് യോഗം നടക്കുന്ന മേലുകാവിലെ വേദിയിൽ ഉദ്ഘാടകൻ മുഖ്യമന്ത്രി പിണറായി വിജയനെ കാത്ത് നിൽക്കുന്ന മന്ത്രിമാരായ എം.എം.മണിയും എ.കെ.ശശീന്ദ്രനും. കെ.ജെ.തോമസ് സമീപം
പത്രാധിപർ കെ.സുകുമാരന്റെ 38 മത് ചരമവാർഷിക ദിനത്തിൽ തിരുവനന്തപുരം പേട്ട കേരളകൗമുദി അങ്കണത്തിലെ പത്രാധിപർ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എം.എൽ.എ മാരായ വി.എസ് ശിവകുമാർ, സി.ദിവാകരൻ, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കൗൺസിലർ ഡി.അനിൽകുമാർ, ടി.ശരത്ചന്ദ്രപ്രസാദ്,തുടങ്ങി പ്രമുഖർ സമീപം
പത്രാധിപർ കെ.സുകുമാരന്റെ 38 മത് ചരമവാർഷിക ദിനത്തിൽ തിരുവനന്തപുരം പേട്ട കേരളകൗമുദി അങ്കണത്തിലെ പത്രാധിപർ സ്‌മൃതി മണ്ഡപത്തിൽ കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചന നടത്തുന്ന പ്രസിഡന്റ് വി.ബാലഗോപാൽ,ജനറൽ സെക്രട്ടറി കെ.എസ് സാബു,വെൽഫെയർ ഫോറം പ്രസിഡന്റ് എം.എം സുബൈർ,സെക്രട്ടറി വിജയകുമാരൻ നായർ,ഡെപ്യുട്ടി എഡിറ്റർ വി.എസ് രാജേഷ്,അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ആർ.ബൈജു,വൈസ് പ്രസിഡന്റ് എസ്.ഉദയകുമാർ തുടങ്ങിയവർ സമീപം
  TRENDING THIS WEEK
നിശാഗന്ധിയിൽ ഓണം വാരാഘോഷത്തിന്റെ ഉദ്‌ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗം നീണ്ടപ്പോൾ നടൻ ടോവിനോ തോമസും നടി കീർത്തി സുരേഷും
നിശാഗന്ധിയിൽ നടന്ന ഓണംവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങിനെത്തിയ നടൻ ടോവിനോ തോമസും മികച്ച നടിയ്ക്കുള്ള ദേശീയ അവാർഡ് നേടിയ കീർത്തി സുരേഷും തമാശ പങ്കിടുന്നു
കൈ വിടരുത്..., പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി ആവശ്യപെട്ട മരടിലെ ഫ്ലാറ്റ്കളിൽ ഒന്നായ ഹോളി ഫെയ്ത്തിലെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല താമസക്കാരോട് കാര്യങ്ങൾ ചോദിച്ചറിയുന്നു. ഹൈബി ഈഡൻ എം.പി. സമീപം
നിശാഗന്ധിയിൽ നടന്ന ഓണംവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങ്.
ഓണാഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടന്ന സാംസ്‌കാരിക ഘോഷയാത്ര കാണാൻ എത്തിയ ജനത്തിരക്ക്
ഒടുവിൽ തീരുമാനമായി... നാളെ പൊളിച്ചു മാറ്റുന്ന പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റ്.
കരക്കെത്തും മുമ്പേ... കോഴിക്കോട് കടപ്പുറത്ത് കയാക്കിങ്ങിനെത്തിയ സഞ്ചാരികൾ കരക്കെത്തും മുൻപ് തിരയിൽ അകപ്പെടുന്നു
ആലപ്പുഴയിൽ നടന്ന യോഗക്ഷേമസഭ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് പ്രവാസി പ്രതിനിധി സമ്മേളനം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ഉദ്‌ഘാടനം ചെയ്യുന്നു.
നിശാഗന്ധിയിൽ നടന്ന ഓണംവാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനചടങ്ങിൽ കൊച്ചുനർത്തകികൾ അവതരിപ്പിച്ച നൃത്തം
കൊല്ലം മൺട്രോതുരുത്തിലെ കണ്ടൽ കാണാൻ എത്തിയ വിദേശ വിനോദ സഞ്ചാരിക
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com