കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിനെ തുടർന്ന് പാലക്കാട് ഐ.എം.എ ജംഗ്ഷനിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി പോലീസ് പരിശോധിക്കുന്നു.
കൊവിഡ് വ്യാപനം തടയാനുള്ള നടപടിയുടെ ഭാഗമായി ലോക് ഡൗണിന് സമാനമായ നിയന്ത്രണം ഉണ്ടായിട്ടും എങ്ങും തിരക്കോട് തിരക്ക്. തൃശൂർ പടിഞ്ഞാറെ കോട്ടയിൽ നിന്നൊരു ദൃശ്യം.
കൊവിഡ് രോഗവ്യാപനതെ തുടർന്ന് അതിഥി തൊഴിലാളികൾ കൂട്ടത്തോടെ പോവുന്നു. പാലക്കാട് ഒലവക്കോട് റെയിൽവേ സ്‌റ്റേഷന് മുന്നിൽ നിന്നുള്ള കാഴ്ച്ച.
കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ സുരക്ഷയും സംരക്ഷണവും മറയില്ലാത്ത മുഖവും ഉറപ്പ് നൽകുന്ന ഇലക്ട്രിക് ഫേസ്ഷീൽഡിന് മലയാളിക്ക് പേറ്റന്റ്
എന്തോരു വിജയമാ... കോട്ടയം പുതുപ്പള്ളിയിലെ കുടുംബ വീട്ടിലിരുന്ന് ടി.വിയിൽ തിരഞ്ഞെടുപ്പ് വാർത്ത കാണുന്നതിനിടയിൽ എൽ.ഡി.എഫ് വ്യക്തമായഭൂരിപക്ഷം നേടിയെന്നറിഞ്ഞപ്പോൾ ഉമ്മൻചാണ്ടിയുടെ വിവിധ ഭാവങ്ങൾ.
കൈവിട്ടുപോയല്ലോ... പുതുപ്പള്ളിയിലെ കുടുംബവീട്ടിലിരുന്ന് ഉമ്മൻചാണ്ടി തിരുവഞ്ചൂർ രാധാകൃഷ്ണനുമായും ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പുമായും തിരഞ്ഞെടുപ്പ്ഫലം ചർച്ച ചെയ്യുന്നു.
കോട്ട കാത്തു... കോട്ടയം മണ്ഡലത്തിൽ വിജയിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിവാദ്യം ചെയ്യുന്നു.
എൽ.ഡി.എഫിന്റെ വിജയത്തെ തുടർന്ന് എ.കെ.ജി സെന്ററിന് മുന്നിലൂടെ കാറിൽ കൊടിയുമായ് പോകുന്ന പ്രവർത്തകൻ.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഫലം അറിഞ്ഞ ശേഷം വോട്ടെണ്ണൽ കേന്ദ്രമായ തിരുവനന്തപുരം മാർ ഈവാനിയോസ് കോളേജിലെത്തി റിട്ടേണിംഗ് ആഫീസറിൽ നിന്നും വിജയിച്ച സർട്ടിഫിക്കറ്റ് സ്വീകരിച്ച ശേഷം പുറത്തേക്ക് വന്ന കോവളം യു.ഡി.എഫ് സ്‌ഥാനാർത്ഥി എം. വിൻസെന്റ്. ജില്ലയിൽ വിജയിച്ച യു.ഡി.എഫിന്റെ ഒരേയൊരു സ്‌ഥാനാർത്ഥിയാണ് എം. വിൻസെന്റ്.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്‌ഥാനത്ത്‌ വോട്ട് എണ്ണലിനും തുടർന്നുള്ള ആഹ്ലാദ പ്രകടനത്തിനും വിലക്ക് ഉള്ളതിനാൽ എൽ.ഡി.എഫിന്റെ വിജയത്തെ തുടർന്ന് എ.കെ.ജി സെന്ററിന് മുന്നിൽ കൊടിയുമായ് എത്തിയ പ്രവർത്തകനെ പൊലീസ് തിരിച്ച് അയക്കുന്നു.
കാലത്തിൽ കാലിടറി... തിരഞ്ഞെടുപ്പ് പരാജയം ഉറപ്പായതോടെ പാലായിലെ വീട്ടിലെത്തിയ പ്രവർത്തകരോട് സംസാരിച്ച ശേഷം വീടിനുള്ളിലേക്ക് കെ.എം മാണിയുടെ ഛായചിത്രത്തിന് മുന്നിലൂടെ കടന്ന്പോകുന്ന ജോസ് കെ. മാണി.
നിയമസഭ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ വിജയത്തെ തുടർന്നുള്ള ആഹ്ലാദപ്രകടങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കാൻ തയ്യാറാകുന്ന പ്രവർത്തകർ. എ.കെ.ജി സെന്ററിന് മുന്നിൽ നിന്നുള്ള കാഴ്ച്ച.
ഉലയാത്ത വിജയം... നിയമസഭാ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ ഗംഭീര വിജയം ആഘോഷിക്കുന്ന പാർട്ടി പ്രവർത്തകർ. മലപ്പുറം പെരിമ്പലം പള്ളിപ്പടി കടവിൽ നിന്നുള്ള കാഴ്ച.
'കോണി'പ്പടിയിറക്കം... വേങ്ങര മണ്ഡലത്തിൽ നിന്നും വിജയിച്ച പി.കെ. കുഞ്ഞാലിക്കുട്ടി തന്റെ വീട്ടിൽ നിന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലേക്ക് പുറപ്പെടുന്നു. ഏറനാട്ടിൽ നിന്നും വിജയിച്ച പി.കെ ബഷീറും, താനൂറിൽ പരാജയപ്പെട്ട പി.കെ ഫിറോസ് എന്നിവർ സമീപം.
കൊഴിഞ്ഞ രണ്ടിലകൾ... കേരളാ കോൺഗ്രസ് (എം) പാർട്ടി ചെയർമാൻ ജോസ് കെ. മാണി പരാജയപ്പെട്ടതറിഞ്ഞ് കാഞ്ഞിരപ്പള്ളിയിൽ വിജയിച്ച എൻ. ജയരാജും, കടുത്തുരുത്തിയിൽ പരാജയപ്പെട്ട സ്റ്റീഫൻ ജോര്ജും പാലായിലെ വീട്ടിൽ ജോസ് കെ. മാണിയെ കാണാനെത്തിയപ്പോൾ.
മൂന്ന് മൂന്ന് തവണ ജയം... പാലക്കാട് നിയമസഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻ്റെ തുടർച്ചയായ വിജയതെ തുടർന്ന് വിക്ടോറിയ കോളേജിൽ രാവിലെ മുതൽ ക്യാററിംഗ് തൊഴിൽ ചെയുന്ന വനിതകളോടപ്പം സ്നേഹപൂർവ്വം സെൽഫിയ്ക്ക് പോസ് ചെയുന്നു.
പൊന്നാനി മണ്ഡലത്തിൽ നിന്നും വിജയിച്ച എൽ ഡി എഫ് സ്ഥാനാർഥി പി. നന്ദകുമാറിന് മധുരം നൽകുന്ന മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ.
തോൽവിക്ക് മുന്നിൽ... പാലായിലെ വീട്ടിൽ പ്രവർത്തകരോടൊപ്പമിരുന്ന് ടി.വിയിൽ തിരഞ്ഞെടുപ്പ്ഫലം വീക്ഷിക്കുന്ന ജോസ് കെ. മാണി.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം മൊബൈലിൽ കാണുന്ന മലപ്പുറം കുന്നുമ്മൽ നഗരത്തിലെ ഓട്ടോ ഡ്രൈവർമാർ.
പാലക്കാട് നിയമസഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ.
  TRENDING THIS WEEK
കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിനെ തുടർന്ന് പാലക്കാട് ഐ.എം.എ ജംഗ്ഷനിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി പോലീസ് പരിശോധിക്കുന്നു.
ബ്രെയ്ക്ക് ദി ചെയിൻ ബ്രെയ്ക്ക് ആയപ്പോൾ... കൊവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ പാലക്കാട് സിവിൽ സ്റ്റേഷനിൽ പൊതുജനങ്ങൾക്കായി കൈകഴുക്കാനായി വെച്ച വെള്ളവും വാഷ് മ്പൈയ്സും നിശ്ചലമായപ്പോൾ. ദിനംപ്രതി വിവിധ ആവിശ്യങ്ങൾക്കായി ഇവിടെ എത്തുന്നവർക്ക് ഇത് ഉപയോഗിക്കാൻ സാധിക്കാതെ അവസ്ഥയാണ് ഇപ്പോൾ.
കൊവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചത്തോടെ വാളയാർ അതിർത്തിയിൽ പരിശോധിക്കുന്ന പോലീസുക്കാരൻ.
പാലക്കാട് കൊട്ടമൈതാനിയിൽ നടക്കുന്ന ആൻ്റിജെൻ പരിശോധന.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഫലം അറിഞ്ഞ ശേഷം വോട്ടെണ്ണൽ കേന്ദ്രമായ തിരുവനന്തപുരം മാർ ഈവാനിയോസ് കോളേജിലെത്തി റിട്ടേണിംഗ് ആഫീസറിൽ നിന്നും വിജയിച്ച സർട്ടിഫിക്കറ്റ് സ്വീകരിച്ച ശേഷം പുറത്തേക്ക് വന്ന കോവളം യു.ഡി.എഫ് സ്‌ഥാനാർത്ഥി എം. വിൻസെന്റ്. ജില്ലയിൽ വിജയിച്ച യു.ഡി.എഫിന്റെ ഒരേയൊരു സ്‌ഥാനാർത്ഥിയാണ് എം. വിൻസെന്റ്.
പരീക്ഷണം പോസിറ്റീവ്... കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് പിപിഇ കിറ്റ് ധരിച്ച് എസ്.എസ്.എൽ.സി അവസാന പരീക്ഷയും എഴുതി കഴിഞ്ഞ് കോട്ടയം എം.ഡി സ്‌കൂളിലെ ഹാളിൽ നിന്നും പുറത്തിറങ്ങിയ വിദ്യാർത്ഥിയുടെ സമീപത്തുകൂടി ഉത്തരപേപ്പറുമായി ഓഫീസിലേക്ക് പോകുന്ന അദ്ധ്യാപികമാർ.
തലയെവിടെ... ലോക്ക് ഡൗണിനെത്തുടർന്ന് പൊലീസ് പരിശോധന നടക്കുന്ന തിരുനക്കരയിലെത്തിയ ലോറിക്ക് മുന്നിൽ കാലു കയറ്റിവെച്ചിരിക്കുന്നയാളെ കണ്ട പൊലീസ്. അത്യാവശ്യകാര്യങ്ങൾക്കായ് യാത്രചെയ്യുന്നവർക്ക് മാസ്ക് ഉറപ്പാക്കിയശേഷമാണ് പൊലീസ് കടത്തിവിടുന്നത്.
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചത്തലത്തിൻ വിവിധ ഇടങ്ങൾ കണ്ടെയ്മെൻ്റ് സോണുകൾ ആക്കിയതിനെ തുടർന്ന് വിജനമായ തൃശൂർ പാലിയേക്കര ടോൾ പ്ലാസ.
ഓട്ടോഗ്രാഫില്ല സാനിററ്റൈസർ തരാം... എസ്.എസ്.എൽ.സി അവസാന പരീക്ഷയും കഴിഞ്ഞ് കോട്ടയം എം.ഡി സ്‌കൂളിലെ ഹാളിൽ നിന്നും പുറത്തിറങ്ങിയ വിദ്യാർത്ഥി യാത്രപറയുന്നതിന് മുൻപ് കൂട്ടുകാർക്ക് സാനിററ്റൈസർ നൽകുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com