ഇന്നലെ പെയ്‌ത ശക്തമായ മഴയിൽ കണ്ണമ്മൂല ബണ്ട്കോളനിയിലുണ്ടായ വെള്ളക്കെട്ടിലൂടെ ആർത്തുല്ലസിക്കുന്ന കുട്ടികൾ
വഴുതക്കാട് ഗവ.കോട്ടൺഹിൽ സ്കൂളിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വയോജന ദിനാചരണവും വയോസേവന അവാർഡ് സമർപ്പണ ചടങ്ങിൽ നെടുമങ്ങാട് വയോമിത്രത്തിൽ നിന്നെത്തിയ സി. സരസ്വതി അമ്മയും ഇന്ദിരയും സിനിമാഗാനത്തിന് നൃത്തച്ചുവട് വച്ചപ്പോൾ
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് സന്നാഹമത്സരത്തിനെത്തിയ രോഹിത്ത് ശർമ്മ
സിനിമാ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയ സൂപ്പർ സ്റ്റാർ രജനികാന്ത് ഡൊമസ്റ്റിക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് വാഹനത്തിൽ വരുന്നവേളയിൽ ആരാധകരെ കൈവീശിക്കാണിക്കുന്നു
ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിനൊപ്പം ചേരാൻ തിരുവനന്തപുരത്തെത്തിയ വിരാട് കൊഹ്‌ലി വിമാനത്താവളത്തിൽ നിന്ന് പുറത്തേയ്ക്ക് വരുന്നു.കാര്യവട്ടത്ത് ഇന്നലെ നടക്കേണ്ടിയിരുന്ന നെതർലൻഡ്‌സിനെതിരായ സന്നാഹ മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് വ്യക്തിപരമായ കാരണങ്ങളാൽ കൊഹ്‌ലി വിട്ടുനിന്നിരുന്നു
കോട്ടയം പബ്ളിക് ലൈബ്രറി ആര്ട്ട് ഗാലറിയിൽ നടക്കുന്ന നേച്ചർ വൈബ്‌സ് വന്യജീവി ഫോട്ടോ പ്രദർശനം ഉദ്‌ഘാടനം ചെയ്ത മന്ത്രി വി.എൻ.വാസവൻ ചിത്രങ്ങൾ കാണുന്നു
കൈയ്യൊപ്പോടെ...എസ്.എൻ.വി സദനത്തിൽ നടന്ന ചടങ്ങിൽ താൻ രചിച്ച സമ്പൂർണ കൃതികൾ ആദ്യ വായനക്കാർക്ക് കൈയ്യൊപ്പിട്ട് നൽകുന്ന പ്രൊഫ. എം.കെ. സാനു
കൈയ്യൊപ്പോടെ...എസ്.എൻ.വി സദനത്തിൽ നടന്ന ചടങ്ങിൽ താൻ രചിച്ച സമ്പൂർണ കൃതികൾ ആദ്യ വായനക്കാർക്ക് കൈയ്യൊപ്പിട്ട് നൽകുന്ന പ്രൊഫ. എം.കെ. സാനു
മുറ്റത്ത് വെള്ളം കെട്ടിക്കിടക്കുന്ന കോട്ടയം കിളിരൂർ ഗവ.യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് മക്കളോടൊപ്പം ഒറ്റക്കാലില്‍ ചാടി വരുന്ന ഇല്ലിക്കല്‍ സ്വദേശി സുരേഷ്. മെഷീൻ വാൾകൊണ്ട് കാല്‍വിരളിന്റെ പകുതി മുറിഞ്ഞുപോയ സുരേഷ് ജോലിക്ക് പോകാനാവാതെ വാടക വീട്ടിൽ ഒരു മാസത്തോളമായി വിശ്രമത്തിലിരിക്കെയാണ് വെള്ളം പൊങ്ങിയത്.ക്യാമ്പിൽ സുരേഷിനൊപ്പം ഭാര്യയും ഏഴ് മക്കളുമുണ്ട്.
ശക്തമായ മഴയില്‍ കോട്ടയം കാഞ്ഞിരം പാലത്തിന് സമീപത്തെ റോഡില്‍ വെള്ളം കയറിക്കിടന്നിട്ടും പ്രദേശത്തെ കാട് വെട്ടിത്തെളിച്ച് മടങ്ങുന്ന തിരുവാര്‍പ്പ് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ്‌ തൊഴിലുറപ്പ് തൊഴിലാളികള്‍
ശക്തമായ മഴയെ തുടർന്ന് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കടലിൽ പോകരുതെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ് അവഗണിച്ച് കൊണ്ട് മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകുന്ന മത്സ്യത്തൊഴിലാളികൾ.
തലസ്ഥാനത്ത് പെയ്‌ത കനത്ത മഴയിൽ പേട്ട ,ചാക്ക റോഡിലെ വെള്ളക്കെട്ട്.
തേക്കുംമൂട് ബണ്ട് കോളനിയിലെ വീടുകളിൽ വെള്ളം കയറിയപ്പോൾ
തലസ്‌ഥാനത്ത് പെയ്‌ത കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടായ മുട്ടത്തറ ബൈപ്പാസ് റോഡും ,സർവ്വീസ് റോഡും
ഗ്യാസും വെള്ളവും ... തലസ്ഥാനത്ത് പെയ്‌ത കനത്ത മഴയിൽ കിഴക്കേകോട്ടയിലുണ്ടായ വെള്ളക്കെട്ടിലൂടെ ഗ്യാസ് സിലിണ്ടറുകളുമായി ഇരുചക്രവാഹനത്തിൽ പോകുന്നയാൾ.
അന്നവും.മഴയും ... തലസ്ഥാനത്ത് പെയ്‌ത കനത്ത മഴയത്ത് ഉന്തുവണ്ടിയിൽ പഴങ്ങൾ വിൽക്കുന്ന സ്‌ത്രീ ആൾ തിരക്കൊഴിഞ്ഞ നേരം കുടയും പിടിച്ച് ഭക്ഷണം കഴിക്കുന്നു.
തലസ്‌ഥാനത്ത് പെയ്ത് കനത്ത മഴയെ തുടർന്ന് ബൈപ്പാസിലെ ഈഞ്ചയ്ക്കൽ ജംഗ്‌ഷനിലുണ്ടായ രൂക്ഷമായ ഗതാഗത കുരുക്ക് .ഏറെ ഗതാഗത കുരുക്ക് നീണ്ട് നിന്നു
എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന രാജ്യാന്തര കലിഗ്രഫി ഫെസ്റ്റിവല്ലിൽ നിന്ന്
എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന രാജ്യാന്തര കലിഗ്രഫി ഫെസ്റ്റിവല്ലിൽ നിന്ന്
ബോസ്റ്റൺ ​ ഗ്ലോബൽ ഫോറത്തിന്റെ ലോക നേതൃ പുരസ്കാരം മാതാ അമൃതാനന്ദമയിക്ക് എഴുപതാമത് പിറന്നാൾ സമ്മേളനത്തിൽ ഫോറം സ്ഥാപകൻ ഡോ.തുആൻ എൻ​ഗുയെൻ സമ്മാനിക്കുന്നു.
  TRENDING THIS WEEK
ഉപേക്ഷിക്കപ്പെട്ട പട്ടത്തിന്റെ ചരട് തെരുവ് നായ്ക്കളുടെ ദേഹത്ത് ചുറ്റിയ നിലയിൽ. കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് നിന്നുള്ള ദൃശ്യം .
മാതാ അമൃതാനന്ദമയിയുടെ എഴുപതാമത് ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് കൊല്ലം അമൃതപുരിയിൽ സ്വാമി അമൃതസ്വരൂപാനന്ദയുടെ നേതൃത്വത്തിൽ അമ്മയ്ക്ക് പാദപൂജ ചെയ്യുന്നു
അരി​കി​ൽ, അരി​കി​ൽ, ചീനവലയ്ക്കരി​കി​ൽ... കൊല്ലം അഷ്ടമുടി കായലിൽ ചീനവലയ്ക്കരികിലൂടെ കടന്നുപോകുന്ന ഹൗസ് ബോട്ട്
കനത്ത മഴയിൽ വെള്ളം കെട്ടിക്കിടക്കുന്ന കോട്ടയം ഈരയിൽകടവ് മണിപ്പുഴ ബൈപാസ് റോഡിലൂടെ പോകുന്ന ബൈക്ക് യാത്രക്കാരൻ്റെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ച് മിനി ലോറി കടന്ന് പോയപ്പോൾ.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖല അവലോകന യോഗം നടക്കുന്ന തൃശൂർ ലൂർദ് ചർച്ച് ഹാളിൽ മന്ത്രിമാരായ ആർ.ബിന്ദു,കെ. രാധാകൃഷ്ണൻ ,കെ.രാജൻ കളക്ടർ കൃഷ്ണ തേജ തുടങ്ങിയർ ഒരുക്കങ്ങൾ വിലയിരുത്തുന്നു
കെണിയിൽ ചുറ്റി... വിനോദത്തിന് വേണ്ടി പറത്തുന്ന പട്ടങ്ങൾ മിക്കതും ചരട് പൊട്ടി സമീപപ്രദേശങ്ങളിലെ മരങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളിലും കുരുങ്ങിക്കിടക്കുകയാണ്. ഈ ചരടുകളിൽ കാണാതെ അനേകം പക്ഷികൾ ചാവുന്നതും പരിക്കും പറ്റുന്നതും ഈ പ്രദേശത്ത് നിത്യാസംഭവമാവുകയാണ്. കണ്ണൂർ പയ്യാമ്പലം കടപ്പുറത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട പട്ടത്തിന്റെ ചരട് ചിറകിൽ ചുറ്റി മരത്തിൽ തൂങ്ങി കിടക്കുന്ന പരുന്ത്.
ശക്തമായ മഴയില്‍ കോട്ടയം കാഞ്ഞിരം പാലത്തിന് സമീപത്തെ റോഡില്‍ വെള്ളം കയറിക്കിടന്നിട്ടും പ്രദേശത്തെ കാട് വെട്ടിത്തെളിച്ച് മടങ്ങുന്ന തിരുവാര്‍പ്പ് പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ്‌ തൊഴിലുറപ്പ് തൊഴിലാളികള്‍
പാലക്കാട് വി ടി ബി സ്മാരക സാംസ്‌കാരിക സമുച്ചയത്തിൽ മന്ത്രി സജിചെറിയാൻ സന്ദർശിക്കുന്നു
സി.പി.എം സഹകരണ കൊള്ളക്കെതിരെ തൃശൂർ ഡി.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സഹകരണ സംരക്ഷണ പദയാത്രയിൽ തട്ടിപ്പിന് ഇരയായി മരണപ്പെട്ട ആളുകൾക്ക് പുഷ്പാർച്ചന നടത്തിയശേഷം എം.എൽ.എ ടി.സിദ്ധിഖ് ഉദ്ഘാടനം ചെയ്യുന്നു.എം.പി ടി.എൻ പ്രതാപൻ, ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂർ,പത്മജ വേണുഗോപാൽ എന്നിവർ സമീപം.
മാതാ അമൃതാനന്ദമയിയുടെ എഴുപതാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് അമൃതപുരിയിൽ നടന്ന പാദപൂജയിൽ പങ്കെടുക്കാനെത്തിയ ഭക്തർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com