ആമ്പൽ പൂവാണെ...കോട്ടയം പനച്ചിക്കാട് അമ്പാട്ടുകടവിലെത്തിയ കുടുംബം ആമ്പൽ പൂപറിച്ച് കുട്ടിക്ക് കൊടുക്കുന്നു
മണ്ണ് മറഞ്ഞ് പോവുന്ന ഗ്രാമീണ കാഴ്ച്ച ... മീൻ പിടിക്കാനായി കുരുത്തി വലയുമായി പോവുന്ന വയോധികൻ പാലക്കാട് തേങ്കുറിശ്ശിയിൽ നിന്നുള്ള ദൃശ്യം.
തരൂർ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി 6 കോടി 26 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന 20 റോഡുകളുടെ ഉദ്ഘാടനം മന്ത്രി എ.കെ.ബാലൻ നിർവഹിക്കുന്നു
16ഇനം പഴം പച്ചക്കറികൾക്ക് അടിസ്ഥാന വില പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതിൻ്റെ ഓൺലൈൻ ദൃശ്യം തൃശൂർ ജില്ലാ പ്ലാനിംഗ് ഹാളിലിരുന്ന് വീക്ഷിക്കുന്ന മന്ത്രി വി.എസ് സുനിൽകുമാർ, ചീഫ് വിപ്പ് കെ.രാജൻ എന്നിവർ
വാളയാർ പെൺകുട്ടികൾക്ക് നീതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച തിരുവനന്തപുരം മണ്ഡലം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരളാ പാരാമെഡിക്കൽ ലബോറട്ടറി ഓണേഴ്‌സ് ഫെഡറേഷൻ മലപ്പുറം ജില്ലാ കമ്മീറ്റി സംഘടിപ്പിച്ച ഡി.എം.ഒ ഓഫീസ് ധർണ്ണ.
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച ജനാധിപത്യ കേരള കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി എജീസ് ഓഫീസിനു മുന്നിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന വൈസ് ചെയർമാൻ ആന്റണി രാജു ഉദ്‌ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് വാമനപുരം പ്രകാശ് കുമാർ, ജില്ലാ സെക്രട്ടറിമാരായ തോമസ് ഫെർണാണ്ടസ്, പീരു മുഹമ്മദ് തുടങ്ങിയവർ സമീപം
നമ്മുടെ ചിഹ്നം... തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായ് വിവിധ രാഷ്ട്രീയ പാർട്ടികൾ അവരവരുടെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ ചുവരുകളിൽ പതിപ്പിച്ച് സജീവമായപ്പോൾ തൃശൂർ പുത്തൂരിൽ നിന്നൊരു ദൃശ്യം
സുരക്ഷയാണ് ആദ്യാക്ഷരങ്ങൾ... വിജയദശമി ദിനത്തിൽ മലപ്പുറം ചന്നത്ത് ദക്ഷിണാമൂർത്തി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങ്.കോവിഡ് പ്രോട്ടോകോൾ പ്രകാരം മാതാപിതാക്കൾ തന്നെയാണ് കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നത്.
തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് മുന്നോടിയായ് രാഷ്ട്രീയ പാർട്ടികൾ പ്രചാരണം ആരംഭിച്ചപ്പോൾ.
ആളൊരുങ്ങും മുന്നേ അരങ്ങോരുങ്ങി... തിരുവനന്തപുരം കോർപറേഷൻ ഇലക്ഷൻ തീയതി പ്രഖ്യാപിക്കും മുന്നേ രാഷ്ട്രീയപാർട്ടികളുടെ പ്രചരണം തുടങ്ങി. ബി.ജെ.പിയ്ക്ക് വേണ്ടി പേട്ട മുത്താരമ്മൻ കോവിൽ റോഡിൽ ചുവരെഴുത്തുക്കൾ ആരംഭിച്ചപ്പോൾ.
അന്ത്യയാത്ര... കൊവിഡ്‌ ബാധിച്ച് ചികിത്സയിലായിരിക്കെ മരിച്ച തൊടുപുഴ പൊലീസ് സ്റ്റേഷൻ എസ്.ഐ സി.കെ രാജുവിന്റെ കോളപ്രയിലെ വീട്ടുവളപ്പിൽ സംസ്കരിക്കുന്നതിനായി കൊണ്ടുവന്നപ്പോൾ.
കാണാനാവതില്ലല്ലോ... കൊവിഡ്‌ ബാധിച്ച് ചികിത്സയിലായിരിക്കെ മരണപ്പെട്ട തൊടുപുഴ പൊലീസ് സ്റ്റേഷൻ എസ്.ഐ സി.കെ രാജുവിന്റെ മൃതദേഹം കോളപ്രയിലെ വീട്ടുവളപ്പിൽ സംസ്കരിക്കുന്നതിന് മുന്നെ കൊവിഡ്‌ മാനദണ്ഡപ്രകാരം മൂന്ന് മീറ്റർ അകലെ നിന്ന് കാണാനെത്തിയ ഭാര്യ മായ, മക്കൾ നവനീത്, മാളവിക, മാറ്റ് ബന്ധുക്കൾ തുടങ്ങിയവർ.
പൂജയെടുപ്പെഴുന്നള്ളിപ്പിന്റെ ഭാഗമായി പൂജപ്പുര മണ്ഡപത്തിലെത്തിച്ച കുമാരസ്വാമിയെ പള്ളിവേട്ടയ്ക്കായി വേട്ടക്കളത്തിലേയ്ക്ക് ആനയിച്ചപ്പോൾ. കോവിഡ് മാനദണ്ഡങ്ങൾ നിലവിലുള്ളതിനാൽ പള്ളിവേട്ട സമയത്ത് ക്ഷേത്ര പരിസരത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം വിലക്കിയിരുന്നു.
കൊവിഡ്‌ ബാധിച്ച് ചികിത്സയിലായിരിക്കെ മരിച്ച തൊടുപുഴ എസ്.ഐ സി.കെ. രാജുവിന്റെ കോളപ്രയിലെ വീട്ടുവളപ്പിൽ നടന്ന സംസ്കാര ചടങ്ങിൽ ചിതക്ക് തീ കൊടുക്കുന്ന മകൻ നവനീത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്ഷേത്രങ്ങളിൽ വിദ്യാരംഭച്ചടങ്ങിന് നിയന്ത്രണങ്ങളുള്ളതിനാൽ തിരുവനന്തപുരം പട്ടം മരപ്പാലത്തെ വസതിയിൽ ജാനവ്‌ ദേവ്‌ എന്ന കുരുന്നിന്‌ പിതാവ്‌ പ്രണവ്‌ ആദ്യാക്ഷരം കുറിക്കുന്നു. പ്രണവിന്റെ മാതാവ്‌ ബിന്ദു, സഹോദരി ബീന എന്നിവർ സമീപം.
വിദ്യാരംഭ ദിനത്തിൽ പാളയം സെന്റ് ജോസഫ് കത്തീട്രൽ പള്ളി വികാരി ഫാ: നിക്കോളാസിന്റെ വസതിയിൽ നടന്ന ചടങ്ങിൽ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്നു.
കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ വിദ്യാമണ്ഡപത്തിൽ മാതാപിതാക്കളുടെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിക്കുന്നതിനിടയിൽ മാസ്ക് മാറ്റി കരയുന്ന കുട്ടി.
നവീകരണത്തിനായി മലപ്പുറം ഡെയിലി മാർക്കറ്റ് പൊളിച്ച് നീക്കുന്നു.
കുരുന്ന് വിദ്യ... കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ വിദ്യാമണ്ഡപത്തിൽ അമ്മയുടെ  മടിയിലിരുന്ന് ആദ്യാക്ഷരം കുറിക്കാനെത്തിയ കുട്ടി സ്വർണ്ണ മോതിരം കൊണ്ട് നാവിൽ എഴുതാൻ ശ്രമിക്കുന്നു.
  TRENDING THIS WEEK
വെറ്റില
ഭാഗ്യലക്ഷ്മി
ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിൻ ഗുജറാത്തിലേക്ക് പോകും വഴി ഇന്ധനം നിറയ്ക്കാൻ കൊച്ചി നാവിക ആസ്ഥനത്തിന് സമീപം വെണ്ടുരുത്തി കായലിൽ ലാൻഡ് ചെയ്തപ്പോൾ.
പൊലീസ് സ്മൃതി ദിനത്തിൽ കൊച്ചിയിൽ ഐ.ജി. വിജയ് സാഖറെ ആദരവ് അർപ്പിക്കുന്നു.
സ്കൈ സൈക്കിൾ
ചുവന്ന് തുടുത്ത്... തിരൂരങ്ങാടി ചെറുമുക്ക് വെഞ്ചാലി വയലിൽ വിരിഞ്ഞു നിൽക്കുന്ന ചുവന്ന ആമ്പൽ ശേഖരിക്കുന്നയാൾ. പുലർച്ചയോടെ വിരിയുന്ന ചുവന്ന ആമ്പൽ രാവിലെ പത്തര മണി വരെ മാത്രമേ വിരിഞ്ഞ് നിൽക്കൂ. കൊവിഡ് കാലത്തും നിരവധി പേരാണ് പൂക്കൾ കാണാനെത്തുന്നത്.
ശില്പം
പൂജവെപ്പിനോടനുബന്ധിച്ച് ചേർപ്പ് തിരുവുള്ളക്കാവ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പുസ്തം പൂജവയ്ക്കുന്നു.
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ വിമാനത്തിന്റെ തകർന്ന ഭാഗങ്ങൾ മാറ്റുന്നു.
വർണ്ണ കുടയും ചൂടി... ജീവിതത്തിലെ വർണങ്ങൾ തേടി സൈക്കിൾ ഹാൻഡിലിൽ വലിയ വർണ്ണ കുടയും ഘടിപ്പിച്ച് ലോട്ടറി വിൽപനയിലൂടെ ഉപജീവനം കണ്ടെത്തുകയാണ് ഈ വയോധികൻ. തിരുവനന്തപുരം നഗരത്തിൽ നിന്നുളള കാഴ്ച.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com