കൽപ്പാത്തി രഥോത്സവത്തോടനുബസിച്ച് വിശാലാക്ഷി സമേത വിശ്വനാഥസ്വാമിക്ഷേത്രത്തിൽ ഒന്നാം ദിനത്തിൽ അഗ്രഹാര വിഥിയിൽ നടന്ന രഥ പ്രയാണം
ദേവസം ബോർഡ് സംഭരണ നിയമന ഉത്തരവിൽ വിശ്വകർമ്മജരെ അവഗണിച്ചതിൽ പ്രതിഷേധിച്ചു കേരള വിശ്വകർമ്മ ഐക്യവേദിയുടെ നേതൃത്വത്തിൽ ദേവസ്വം ബോർഡ് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ
വാളയാർ പെൺകുട്ടികളുടെ കൊലപാതകം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ മുസ്ലിം യൂത്ത് ലീഗ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിനുനേരെ പോലീസ് ജലഭീരങ്കി പ്രയോഗിക്കുന്നു .
വാളയാർ പെൺകുട്ടികളുടെ കൊലപാതകം സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ മുസ്ലിം യൂത്ത് ലീഗ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാർച്ചിൽ പന്തം കൊളുത്തുന്നു.
നെഹ്‌റു പീസ് ഫൌണ്ടേഷൻ ഏർപ്പെടുത്തിയ നെഹ്‌റു എക്‌സലൻസ് അവാർഡ് മന്ത്രി ജി. സുധാകരനിൽ നിന്നും കേരള കൗമുദി ചീഫ് റിപ്പോർട്ടർ കോവളം സതീഷ്‌കുമാർ സ്വീകരിക്കുന്നു. സി. ദിവാകരൻ എം.എൽ.എ, എസ്. പ്രദീപ്‌ കുമാർ, സുബൈർ വള്ളക്കടവ്, സി. ഗോപകുമാർ എന്നിവർ സമീപം
ആചാര്യ പ്രണാമം... എൻ.എൻ.പിള്ളയുടെ ഓർമ്മദിനത്തിൽ അയ്മനം ഒളശ്ശയിലെ വസതിയിൽ ഒത്തുകൂടിയ പഴയകാല നാടക പ്രവർത്തകർ വിജയരാഘവന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു
കൽപ്പാത്തി രഥോത്സവത്തോടനുബസിച്ച് വിശാലാക്ഷി സമേത വിശ്വനാഥസ്വാമിക്ഷേത്രത്തിൽ നിന്ന് ഉത്സവമൂർത്തികളെ എഴുന്നെളിക്കുന്നു
പാലക്കാട് തച്ചമ്പാറ ദേശബന്ധു ഹയർ സെക്കന്ററി സ്ക്കുളിൽ നടക്കുന്ന 60 - മത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം വി.കെ. ശ്രീകണ്ഠൻ എം.പി.ഉദ്ഘാടനം നിർവഹിക്കുന്നു
ആലപ്പുഴ ജില്ലാ ശിശുഷേമസമിതിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ നടന്ന ശിശുദിന റാലിയിൽ നിന്ന്.
ആലപ്പുഴ ജില്ലാ ശിശുഷേമസമിതിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ നടന്ന ശിശുദിന റാലിയിൽ നിന്ന്.
ലൈഫ് പദ്ധതിയിൽ മുൻപ് രേഖകൾ ഹാജരാക്കിയവരെ നിലനിർത്തുക, ലൈഫ് പദ്ധതിയിൽ രേഖകൾ ഹാജരാക്കുന്നതിനുള്ള സമയം നീട്ടി നൽകുക, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ഗുണഭോക്താക്കളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് മാറ്റുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ. പി കൗൺസിലർമാർ നഗരസഭാ കാര്യാലയത്തിന് മുന്നിൽ നടത്തിയ സൂചനാ സമരം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് ഉദ്‌ഘാടനം ചെയ്യുന്നു
വിവിധ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് മലബാർ ദേവസ്വം സ്റ്റാഫ് യൂണിയൻ സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ ധർണ വി.ഡി സതീശൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു
വാളയാർ ഇരകൾക്ക് നീതി നൽകുക,പി.എസ്.സി പരീക്ഷ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള യൂത്ത് ഫ്രണ്ട് (ജേക്കബ്) ശിശു ദിനത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഏകദിന ഉപവാസം അനൂപ് ജേക്കബ് എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു
വാളയാർ വിഷയത്തിൽ നീതി തേടി കോൺഗ്രസ്സ് സേവാദൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ഏകദിന കൂട്ട ഉപവാസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു
ഇന്ദിരാഭവനിൽ സംഘടിപ്പിച്ച ജവഹർ ലാൽ നെഹ്രുവിന്റെ ജന്മദിനാഘോചടങ്ങിൽ നെഹ്റുവിന്റെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എം.പി, ഡി.സി.സി.പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, തമ്പാനൂർ രവി, എം.എം ഹസ്സൻ തുടങ്ങിയവർ
യു.പി. വിഭാഗം നാടോടി നൃത്ത മത്സരത്തിൻ്റെ ഫലം പ്രഖ്യാപിക്കുമ്പോൾ നെഞ്ചിടിപ്പോടെ വിധി കാത്തിരിക്കുന്ന സാദികയും അമ്മ സ്വപനയും. മകൾ ഒന്നാം സ്ഥാനം നേടിയെന്ന അറിയിപ്പ് വന്നപ്പോൾ കയ്യടിക്കുന്ന അമ്മ
ശിശു ദിനത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന വിദ്യാലയം പ്രതിഭകളിലേയ്ക്ക് പരിപാടിയുടെ ഭാഗമായി ചരിത്രകാരൻ ഡോ.കെ.എൻ പണിക്കരെ ജവഹർ നഗറിലെ വസതിയിൽ സന്ദർശിക്കാനെത്തിയ പേരൂർക്കട ഗവഃ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികൾ അദ്ദേഹത്തിൽ നിന്നും അനുഗ്രഹം തേടുന്നു. ഭാര്യ ഉഷ, മന്ത്രി സി. രവീന്ദ്രനാഥ് എന്നിവർ സമീപം
പാലക്കാട് നടക്കുന്ന റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്‌കൂൾ വിഭാഗം ആൺകുട്ടികളുടെ നാടോടിനൃത്തത്തിൽ ഒന്നാം സമ്മാനം നേടിയ ഹരികേഷ് എസ്.നാരായണൻ (വാണിയംകുളം ടി.ആർ.കെ.എച്ച്.എസ്.)
ശിശുദിനത്തോടനുബന്ധിച്ച് സെന്റർ ഫോർ എംപവർമെന്റ് ആൻഡ് എൻറീച്ച്മെന്റിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കായി എറണാകുളം ഫൈൻ ആർട്സ് ഹാളിൽ നടന്ന ആഘോഷത്തിൽ നിന്ന്
തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ നടന്ന സംസ്‌ഥാന ശിശുക്ഷേമ സമിതിയുടെ ശിശുദിനാഘോഷത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കുട്ടികളുടെ പ്രധാനമന്ത്രി അമൃതശ്രീ വി.പിളള,പ്രസിഡന്റ് തമീം ഇഹ്സാൻ,സ്‌പീക്കർ റോസ്‌നാ ജോസഫ്,സ്വാഗത പ്രാസംഗികൻ ലിയോസ് എം.വി,ശിശുദിന സ്റ്റാമ്പ് രൂപകല്പന ചെയ്ത് അലീന എ.പി,,മന്ത്രി കെ.കെ ശൈലജ,ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി എസ്.പി ദീപക് എന്നിവരോടൊത്ത് വേദിയിലേക്ക്
  TRENDING THIS WEEK
വനിതകൾക്ക് വേണ്ടാത്ത വനിതാ കമ്മീഷൻ... കോഴിക്കോട് മുനിസിപ്പൽ കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നളന്ദയിൽ നടന്ന കേരള വനിതാ കമ്മീഷൻ സംസ്ഥാന തല സെമിനാർ ഉദ്‌ഘാടനം ചെയ്യുന്ന വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈൻ. സദസ്സിൽ ജനപങ്കാളിത്തം നന്നേ കുറവായതിനാൽ കാലിയായ കസേരകളെ അഭിസംബോധന ചെയ്യേണ്ടി വന്നു അദ്ധ്യക്ഷക്ക്. ആളുകൾ എത്തുംവരെ പരമാവധി വൈകിപ്പിച്ചായിരുന്നു പരിപാടി തുടങ്ങിയത്.
അറവ് കത്തിക്ക് മുന്നിൽ പിടികൊടുക്കാതെ... അറവ് ശാലയിലേക്ക് കൊണ്ടുപോകുമ്പോൾ കയറ് പൊട്ടിച്ച് ഓടി രക്ഷപ്പെടുന്ന പോത്ത്. വാഹനത്തിരക്കേറിയ റോഡിലൂടെ യാത്രക്കാരെ പേടിപ്പിച്ച് കിലോമീറ്ററുകൾ ഓടുകയായിരുന്നു. ചേർത്തല ഇടപ്പള്ളി ദേശിയ പാതയിലെ അരൂരിൽ നിന്നുള്ള കാഴ്ച.
ശത്രുവിൻെ വലിപ്പവും ശേഷിയുമെല്ലാം ചിലപ്പോൾ ഒന്നുമല്ലാതാകും; ഇരയുടെ ആത്മധൈര്യത്തിന് മുൻപിൽ. തന്നെ ആക്രമിക്കാൻ ശ്രമിച്ച നായയെ നെഞ്ച് വിരിച്ച് നേരിടുന്ന പൂച്ചക്കുഞ്ഞ്, സംഗതി അത്ര പന്തിയല്ല എന്ന് മനസ്സിലാക്കിയ നായ തിടുക്കത്തിൽ സ്ഥലം കാലിയാക്കുന്നതും കാണാം. വയനാട്ടിലെ ഇരുളത്ത് നിന്നുള്ള കാഴ്ച.
ഭരണകൂട ഭീകരതയിൽ പ്രതിഷേധിച്ച് ആർ.എസ്.പി പ്രവർത്തകർ നടത്തിയ കളക്ട്രേറ്റ് മാർച്ചിൽ പങ്കെടുത്ത എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.
ചാല ബോയ്സ് സ്കൂളിൽ ആരംഭിച്ച സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവം 'വർണപ്പട്ട് ' ഉദ്‌ഘാടനം ചെയ്യാനായി മന്ത്രി കെ. കെ ശൈലജ വേദിയിലേക്ക് വരുന്നു.
അറവ് കത്തിക്ക് മുന്നിൽ പിടികൊടുക്കാതെ... അറവ് ശാലയിലേക്ക് കൊണ്ടുപോകുമ്പോൾ കയറ് പൊട്ടിച്ച് ഓടി രക്ഷപ്പെടുന്ന പോത്ത്. വാഹനത്തിരക്കേറിയ റോഡിലൂടെ യാത്രക്കാരെ പേടിപ്പിച്ച് കിലോമീറ്ററുകൾ ഓടുകയായിരുന്നു. ചേർത്തല ഇടപ്പള്ളി ദേശിയ പാതയിലെ അരൂരിൽ നിന്നുള്ള കാഴ്ച.
സെന്റർ ഫോർ എംപവർമെൻറ് ആൻഡ് എൻറിച്ച്മെന്റ് ടാഗോർ തീയേറ്ററിൽ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ സ്പെഷ്യൽ ഡേ ആഘോഷപരിപാടിയിൽ കലാപരിപാടി അവതരിപ്പിച്ച അനന്യ വിജേഷിനെ ഉദ്‌ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ താലോലിക്കുന്നു.
വിരൽ യുദ്ദം... കുടിവെള്ള പദ്ധതിയിലെ അഴിമതി സി.ബി.ഐ. അന്വേഷിക്കുക, കുടിവെള്ളം ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കോൺഗ്രസ് ആലപ്പുഴ സൗത്ത്, നോർത്ത് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി ഓഫീസിനു മുന്നിലേക്ക് നടന്ന മാർച്ചിൽ സംഘർഷത്തെ തുടർന്ന് അറസ്റ്റുചെയ്തു മാറ്റിയ പ്രവർത്തകനും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ പരസ്പരം വിരൽ ചുണ്ടി പ്രതിരോധിച്ചപ്പോൾ.
പ്രസവ ആനുകൂല്യ കുടിശ്ശിക 13000 രൂപ ഉടൻ വിതരണം ചെയ്യുക ,തയ്യൽ തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുക്കുവാൻ അമ്മമാർക്കൊപ്പം എത്തിയ കുട്ടികൾ.
യാക്കോബായ സഭ ദേവാലയ സംരക്ഷണ സമിതിയുടെ അഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തി വരുന്ന സഹനസമരത്തിൽ ഇടുക്കി ഭദ്രാസനാധിപൻ മോർ പീലക്സിനോസ് സക്കറിയാസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യുന്നു. സമരസമിതി ജനറൽ കൺവീനർ ഡി തോമസ് കൈയത്ര, കൺവീനർമാരായ ഫാ തോമസ് പൂതിയോട്ട്, ഫാം ജോൺ ഐപ്പ്, ഫാ ബിബിൻ ബേബി എന്നിവർ സമീപം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com