ചേർപ്പ് ഊരകത്തമ്മ തിരുവടി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ കുലവാഴ വിതാനം.
സരസ്വതി പുണ്യം... പൂജവയ്പ്പിനോടനുബന്ധിച്ച് തൃശൂർ തിരുവുള്ളക്കാവ് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ പുസ്തകം പൂജയ്ക്ക് വയ്ക്കുന്ന വിദ്യാർത്ഥികൾ.
നവരാത്രി മഹോത്‌സവത്തോടനുബന്ധിച്ച് തിരുവനന്തപുരം ആര്യശാല ദേവീക്ഷേത്രത്തിലെ ശീവേലി എഴുന്നളളത്തിന് ഗാർഡ് ഓഫ് ഓണർ നൽകുന്ന പൊലീസ് സേനാംഗങ്ങൾ.
കുമാര കോവിലിൽ നിന്നും കൊണ്ട് വന്ന വെളളിക്കുതിരയെ തൊഴുന്ന ഭക്തജനങ്ങൾ.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന സി.പി.ഐ സംസ്‌ഥാന സമ്മേളനത്തിന്റെ അവസാന ദിവസത്തെ പ്രതിനിധി സമ്മേളനം കഴിഞ്ഞ് മടങ്ങുന്ന മുൻ മന്ത്രി സി. ദിവാകരൻ.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന സി.പി.ഐ സംസ്‌ഥാന സമ്മേളനത്തിന്റെ അവസാന ദിവസത്തെ സമ്മേളനത്തിൽ തുടർച്ചയായ മൂന്നാം തവണയും സംസ്‌ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രൻ, സി.പി.ഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അതുൽ കുമാർ അഞ്ജാൻ, സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ, സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ ഇസ്മായിൽ എന്നിവരോടൊപ്പം പ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നു.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന സി.പി.ഐ സംസ്‌ഥാന സമ്മേളനത്തിന്റെ അവസാന ദിവസത്തെ സമ്മേളനത്തിൽ തുടർച്ചയായ മൂന്നാം തവണയും സംസ്‌ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കാനം രാജേന്ദ്രൻ പ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നു.
മധുര കരിമ്പ്... നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പാലക്കാട് വലിയങ്ങാടിയിൽ വിപണിയിൽ സജീവമായ കരിമ്പ്.
പൂജവയ്‌പ്പിനോടനുബന്ധിച്ച് പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ നടന്ന ഗ്രന്ഥമെഴുന്നള്ളിപ്പ്.
കുഴിയിൽ വീഴാതെ നോക്കണേ... കോട്ടയം തിരുനക്കര ഗാന്ധി സ്ക്വയറിന് സമീപം നടപ്പാതയിൽ സ്ലാബ് തകർന്നുണ്ടായ കുഴി.
ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കോട്ടയം തിരുനക്കരയിലെ ഗാന്ധി പ്രതിമയില്‍ തോമസ് ചാഴികാടന്‍ എം പിയും, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയും പുഷ്പാര്‍ച്ചന നടത്തുന്നു.
വെള്ളത്തിനായി വെള്ളത്തിലൂടെ... ജല സ്രോതസുകളുടെ തീരത്തിന്റെ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന കയർ ഭൂവസ്ത്രം വള്ളത്തിൽ കൊണ്ടുപോകുന്നു. ആലപ്പുഴ കൈനകരി മുണ്ടക്കൽ പാലത്തിൽ നിന്നുള്ള ദൃശ്യം.
തിരുനക്കര ബസ്സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലെക്സിലെ കട നഗരാസഭാധികൃതർ അടപ്പിച്ചതിനെ തുടർന്ന് കടയുടെ പുറത്തിരുന്ന് ചെരുപ്പ് വിൽക്കുന്ന വ്യാപാരി മോഹനൻ.
ഞങ്ങൾക്ക് വാക്സിൻ ഇല്ലേ..? തെരുവ് നായകൾക്കുള്ള വാക്സിൻ എടുക്കുന്നതിനായി തെരുവ് നായ്ക്കളെ പിടിക്കാൻ ഡോഗ് ക്യാച്ചർസ് പ്രവർത്തകൻ എത്തിയപ്പോൾ വഴിൽ നിന്ന ആടുകൾ മാറിപ്പോകുന്നു. ആലപ്പുഴ കനാൽ വാർഡിനു സമീപത്തു നിന്നുള്ള ദൃശ്യം.
ആലപ്പുഴയിൽ നിന്നും കാണാതായ ബിന്ദുമോന്റെ മൃതുദേഹം കുഴിച്ചിടാൻ ഉപയോഗിച്ച ചങ്ങനാശ്ശേരി പൂവം എ.സി കോളനിയിലെ വീട്.
എന്നെ കണ്ടാൽ എത്ര വയസ് തോന്നിക്കും... തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ അജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരം ലഭിച്ച പി.ജയചന്ദ്രനുമായി കുശല സംഭാഷണം നടത്തുന്ന മന്ത്രി ആർ.ബിന്ദു.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ആരംഭിച്ച സി.പി.ഐ സംസ്‌ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന "ഫെഡറിലിസവും കേന്ദ്ര -സംസ്‌ഥാന ബന്ധങ്ങളും" സെമിനാറിൽ മുഖ്യപ്രഭാഷണത്തിനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ഉപഹാരം നൽകി സ്വീകരിക്കുന്ന മന്ത്രി ജി.ആർ അനിൽ.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ആരംഭിച്ച സി.പി.ഐ സംസ്‌ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന "ഫെഡറിലിസവും കേന്ദ്ര -സംസ്‌ഥാന ബന്ധങ്ങളും" സെമിനാറിൽ ആമുഖ പ്രഭാഷണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി സംഭാഷണം നടത്തുന്ന മന്ത്രി കെ.രാജൻ.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ആരംഭിച്ച സി.പി.ഐ സംസ്‌ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന "ഫെഡറിലിസവും കേന്ദ്ര -സംസ്‌ഥാന ബന്ധങ്ങളും" സെമിനാറിൽ ആമുഖ പ്രഭാഷണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി മുഖ്യപ്രഭാഷണത്തിനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സംഭാഷണത്തിൽ.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ആരംഭിച്ച സി.പി.ഐ സംസ്‌ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന "ഫെഡറിലിസവും കേന്ദ്ര -സംസ്‌ഥാന ബന്ധങ്ങളും" സെമിനാറിൽ പ്രഭാഷണത്തിനെത്തിയ സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ, ആമുഖ പ്രഭാഷണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ, മുഖ്യപ്രഭാഷണത്തിനെത്തിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.
  TRENDING THIS WEEK
കരുതലോടെ... മുണ്ടക്കയം മുരിക്കുംവയലിൽ നടന്ന ട്രൈബൽ മാനേജ്മെന്റിൻറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉദ്ഘാടന സമ്മേളനം കഴിഞ്ഞ് മടങ്ങി പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കുന്ന സേനാംഗങ്ങൾ.
കൊച്ചി കോർപ്പറേഷന് കിഴിലെ റോഡുകളിലെ കുഴികളും നടപ്പാതയിലെ കേബിൾ കമ്പികൾ മരണകെണിയാകുന്നു എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്‌ നടത്തിയ മാർച്ചിൽ പൊലീസ് ജലപിരാക്കി ഉപയോഗിക്കുന്നു.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ സൗത്ത് ആഫ്രിക്ക ടി 20 ക്രിക്കറ്റ് മത്സരം കാണുവാനെത്തിയ മാവേലി വേഷധാരി.
ബി.ജെ.പി. കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനത്തോടനുബന്ധിച്ച് നാഗമ്പടം ക്ഷേത്ര മണപ്പുറത്ത് നടന്ന സമ്മേളന വേദിയിലേക്ക് ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദയെ സ്വീകരിക്കുന്നു.
കേരള സ്റ്റേറ്റ് ആശാവർക്കേഴ് സ് ഫെഡറേഷൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സക്കറിയ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന കേരള കോൺഗ്രസ് (എം) ജില്ലാ പ്രദിനിധി സമ്മേളന ചടങ്ങിൽ കോട്ടയം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്ത പ്രഫ ലോപ്പസ് മാത്യുവിനെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി അനുമോദിക്കുന്നു.
കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രദിനിധി സമ്മേളനം.
ദാഹജലംതേടി... കനത്ത വേനൽ ചൂടിൽ ചെറുതുരുത്തി ഭാരതപുഴയുടെ തീരത്ത് വെള്ളം തേടിയെത്തിയ പശുവും കിടാവും മഴ മാറിനിന്നതോടെ പകൽ ചൂട് അസഹ്യമാണ്.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെ ദാഹം മാറ്റുന്നു, കുടിച്ച് കഴിഞ്ഞേ ശേഷം ബോട്ടിൽ നോക്കുന്നു പിന്നിട് സുരക്ഷാ ഉദ്യോഗസ്ഥന് കൈമാറുന്നു.
കാവലാ... കോട്ടയം കോടിമത എംജി റോഡിൽ കൂടി പശുക്കിടാവിനെയും കൊണ്ടുപോകുമ്പോൾ തെരുവ് നായകൾ പുറകെ ഓടി കൂടിയപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com