തനിച്ചാക്കിയല്ലോ... കോട്ടയം കടുവാക്കുളം കൊച്ചു പറമ്പിൽ വീട്ടിൽ ആത്മഹത്യ ചെയ്ത ഇരട്ട സഹോദരങ്ങളായ നസീറിന്റെയും നിസാറിന്റെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോൾ ഉമ്മ ഫാത്തിമ അലമുറയിട്ട് കരയുന്നു
തൃശൂർ ശക്തൻ നഗറിൽ സ്ഥാപിക്കാനുളള ആകാശപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
നഗരത്തിലെ ക്ളീനിംഗ് ജോലികൾ കഴിഞ്ഞ് മടങ്ങുന്ന കോർപ്പറേഷൻ ജീവനക്കാരി. എറണാകുളം മഹാരാജാസ് കോളേജിന് മുന്നിൽ നിന്നുള്ള കാഴ്ച
നിയമസഭ കൈയ്യാങ്കളി കേസിൽ വിചാരണ നേരിടുന്ന മന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകർ റോഡ് ഉപരോധിച്ചപ്പോൾ
ആത്മഹത്യ ചെയ്ത് വ്യാപാരികൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകുക , വ്യാപാരസ്‌ഥാപനങ്ങൾ അടച്ചിട്ടുളള കൊവിഡ് പ്രതിരോധം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ സെക്രട്ടേറിയറ്റ് ധർണയെ അഭിസംബോധന ചെയ്യുന്ന സംസ്‌ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ
മത്സ്യ തൊഴിലാളി സ്ത്രീയെ ആക്രമിച്ച പൊലീസിനെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ തീരദേശ മഹിളാവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധം
പെന്തകോസ്‌റ്റൽ കൗൺസിൽ ഓഫ് ഇന്ത്യാ കേരള സ്റ്റേറ്റിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ഫാദർ സ്റ്റാൻ സ്വാമി അനുസ്മരണവും വിശ്വാസ സംരക്ഷണ സമ്മേളനത്തിന്റേയും ഉദ്ഘാടനം മന്ത്രി വി .എൻ വാസവൻ നിർവഹിക്കുന്നു.പ്രമോദ് നാരായണൻ എം .എൽ .എ സമീപം
തന്ത്ര മന്ത്ര പൂജാവിധികൾ പഠിച്ച ഹിന്ദുക്കളെ ജാതി വിവേചനമില്ലാതെ ശബരിമലയിൽ മേൽ ശാന്തിമാരായി നിയമിക്കുക, പിന്നാക്ക ദളിത് വിഭാഗങ്ങളോടുളള ദേവസ്വം ബോർഡിന്റെ ജാതി വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ഡി.ജെ.എസ് സംസ്‌ഥാന നേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഉപവാസത്തിന്റെ ഉദ്ഘാടനം ബി.ഡി.ജെ.എസ് സംസ്‌ഥാന അദ്ധ്യക്ഷൻ തുഷാർ വെളളാപ്പളളി നിർവഹിക്കുന്നു.
വനിതാ സിവിൽ പൊലീസ് ഓഫീസർ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർത്ഥികൾ മുടി മുറിച്ച് നടത്തിയ പ്രതിഷേധം.
തന്ത്ര മന്ത്ര പൂജാവിധികൾ പഠിച്ച ഹിന്ദുക്കളെ ജാതി വിവേചനമില്ലാതെ ശബരിമലയിൽ മേൽ ശാന്തിമാരായി നിയമിക്കുക, പിന്നാക്ക ദളിത് വിഭാഗങ്ങളോടുളള ദേവസ്വം ബോർഡിന്റെ ജാതി വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ഡി.ജെ.എസ് സംസ്‌ഥാന നേതാക്കൾ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ഉപവാസത്തിന്റെ ഉദ്ഘാടനത്തിനെത്തിയ സംസ്‌ഥാന അദ്ധ്യക്ഷൻ തുഷാർ വെളളാപ്പളളിയെ ഷാൾ അണിയിച്ച് സ്വീകരിക്കുന്ന ജില്ലാ പ്രസിഡന്റ് അജി എസ്.ആർ.എം. ആലുവിള അജിത്ത് സമീപം.
എറണാകുളം ചെല്ലാനത്ത് പൊക്കാളി പാടത്ത് നിന്നൊരു പ്രഭാത കാഴ്ച
കാഴ്ച... തട്ട് മേശയുടെയും ഉന്തുവണ്ടിയുടെയും അടിയിൽ കിടന്നുറങ്ങുന്നയാൾ.കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
അപകടം മറികടക്കാൻ... ഡർബാർ ഹാൾ ഗ്രൗണ്ടിൽ റോഡിലേക്ക് ചാഞ്ഞ് നിന്ന മരം മുറിച്ച് മാറ്റുന്ന തൊഴിലാളി.
രണ്ടാംകൃഷിയിറക്കിയ ആലപ്പുഴ പൊങ്ങ പൂപ്പള്ളി കായൽ പാടശേഖരത്തിൽ വളമിടുന്ന (കളനാശിനി) കർഷകൻ.
റോഡരികിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിൽ നിന്ന് ആഹാരം തേടിയെത്തിയ ആടുകൾ. എറണാകുളം ചിലവന്നൂർ റോഡിൽ നിന്നുള്ള കാഴ്ച.
ലൈഫ് അത്ര സ്വീറ്റല്ല... കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിന് സമീപം കൂൾബാറിനടുത്തുള്ള ലോട്ടറിക്കടയിലെ കാഴ്ച.
എസ്.എൻ.ഡി.പി വൈദിക യോഗം കണയന്നൂർ യൂണിയന്റെ നേതൃത്വത്തിൽ ദേവസ്വം ബോർഡിലെ ജാതി വിവേചനത്തിനെതിരെ എറണാകുളം ശിവക്ഷേത്രത്തിന് സമീപം നടന്ന നാമജപ പ്രതിഷേധം കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് ഉദ്ഘാടനം ചെയ്യുന്നു
ടോക്യോ ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസിൽ മത്സരിക്കുന്ന എം.പി ജാബിറിന്റെ പ്രകടനം ആനക്കയം മുടിക്കോടിലെ വീട്ടിൽ ടി.വിയിൽ വീക്ഷിക്കുന്ന കുടുംബാംഗങ്ങൾ
വി .ശിവൻകുട്ടി രാജിവയ്ക്കുക എന്നാവശ്യപ്പെട്ട് ബി .ജെ .പി നേമം നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ ഈഞ്ചക്കലിലെ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ചിന് നേരെ പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗം
വി .ശിവൻകുട്ടി മന്ത്രിയുടെ ഈഞ്ചക്കലിലെ വസതിയിലേക്ക് ബി .ജെ .പി നേമം നിയോജക മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ചിനോടനുബന്ധിച്ച് പൊലീസ് റോഡ് അടച്ചപ്പോൾ കയറുകൾക്ക് ഇടയിലൂടെ കടന്ന് പോകാൻ ശ്രമിക്കുന്ന കാൽനടയാത്രക്കാരി
  TRENDING THIS WEEK
നൃത്ത, സംഗീത രൂപത്തിൽ രാമകഥ അവതരിപ്പിച്ച് നർത്തകി ഉഷാ ഫ്രെഡിയും സംഘവും. രാമായണ മാസത്തിൽ രാമകഥാമാധുരിയെന്ന പരിപാടിക്ക് പ്രിയമേറുകയും ചെയ്യുന്നുണ്ട്
നിയമസഭാ കയ്യാങ്കളി കേസിൽ വിചാരണ നേരിടുന്ന  വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് നടത്തിയ മാർച്ചിനിടയിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
പ്ലസ് ടു പരീക്ഷയിൽ 1200 - ൽ 1200 മാർക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ പട്ടം ഗവ .ഗേൾസ് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനികളായ നന്തനാ.വി, ഫർസാന പ്രവീൺ, അനു.എസ്.എസ്, പാർവതി.എ
പറവപ്പാടം... കുട്ടനാടൻ പാടശേഖരങ്ങൾ രണ്ടാംകൃഷിക്കായി ഒരുക്കുന്നതിനിടയിൽ ചെറുമീനുകളെ ഭക്ഷണമാക്കാനെത്തിയ കൊക്കുകൾ. ആലപ്പുഴ കൈനകരിയിൽ നിന്നുള്ള ദൃശ്യം
ഒരു ഫോട്ടോ ക്ലിക്ക് സെക്കൻഡ് ജലോപരിതലത്തിൽ വിരിയുന്ന ലാലേട്ടന്റെ വ്യത്യസ്തമായ ചിത്രം സൃഷ്ടിച്ച് ആർ. ശ്രീരാജ്.
മന്ത്രി ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം.
മന്ത്രി ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം.
ശക്തമായി പെയ്യുന്ന മഴയത്ത് എറണാകുളം തമ്മനം സ്റ്റേഡിയം റോഡിൽ നിന്നുള്ള കാഴ്ച.
ശക്തമായി പെയ്യുന്ന മഴയത്ത് എറണാകുളം തമ്മനം സ്റ്റേഡിയം റോഡിൽ നിന്നുള്ള കാഴ്ച.
കോഴിക്കോട് സർവകലാശാല അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സ് മത്സരത്തിൽ നിന്ന്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com