എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവകാശപത്രിക അംഗീകരിക്കുക എന്ന ആവശ്യവുമായി നടന്ന കളക്ട്രേറ്റ് മാർച്ച് കേന്ദ്ര കമ്മിറ്റി അംഗം കെ.പി. ഐശ്വര്യ ഉദ്‌ഘാടനം ചെയ്യുന്നു.
കൂടെയിരിക്കാൻ കുട മാത്രം..., ഇന്നലെ കോട്ടയം തിരുനക്കരയിൽ നടന്ന വിവിധ സംഘടനകളുടെ മാർച്ചിനെത്തിയ പ്രവർത്തകരുടെ നടുവിൽ ഏകനായിരിക്കുക കുടക്കച്ചവടക്കാരൻ
അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്‌.ഐ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ അക്രമ സംഭവങ്ങളെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. എം.എൽ.എ. മാരുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു.
മഴ കുറഞ്ഞപ്പോൾ റോഡൊന്ന് കടക്കാൻ...ശക്തമായി പെയ്ത മഴ അല്പമൊന്ന് ശാന്തമായപ്പോൾ റോഡ് മുറിച്ച് കടക്കുന്ന അംഗപരിമിതനായ യുവാവ്. എറണാകുളം ജോസ് ജംഗ്ഷന് സമീപത്ത് നിന്നുള്ള കാഴ്ച
കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ കോട്ടയത്ത് നടത്തിയ മാർച്ച്.
51 ഇന അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾ അപകടകരമാം വിധം ജീപ്പിൽ യാത്ര ചെയ്യുന്നു.
ഉത്തരക്കടലാസ് ചോർച്ച അന്വേഷിക്കുക, യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐയുടെ ഗുണ്ടായിസം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി കൗൺസിലർമാർ യൂണിവേഴ്സിറ്റി ആസ്ഥാനത്തേയ്ക്ക് നടത്തിയ മാർച്ചിൽ പൊലീസ് കൗൺസിലർമാരെ അറസ്റ്റ് ചെയ്തു നീക്കുന്നു.
51 ഇന അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിൽ നിന്ന്.
എസ്.എഫ്.ഐ കണ്ണൂരിൽ സംഘടിപ്പിച്ച അവകാശ പത്രിക മാർച്ച്.
പി.എസ്.സി യുടെ അഴിമതിക്കെതിരെ ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ കൊല്ലം പി.എസ്.സി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധമാർച്ച് അക്രമസക്ത മായപ്പോൾ.
ഗിന്നസ് റെക്കോർഡ് ജേതാവായ ചെണ്ട വിദ്വാൻ കെ. സതീഷിനെ മർദിച്ച വഞ്ചിയൂർ എസ്.ഐക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നാട്ടുകലാകൂട്ടം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ചെണ്ടകൊട്ടി പ്രതിഷേധിക്കുന്നു.
എറണാകുളം ചാവറ കൾച്ചറൽ സെന്ററിൽ നടന്ന മത സൗഹാർദ്ദ രാമായണ പാരായണത്തിൽ പി.ഐ.ശങ്കരനാരായണൻ പാരായണം നടത്തുന്നു.
എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് നടക്കുന്ന പ്രഭാഷണ പരമ്പരയിൽ മുഖ്യാതിഥിയായെത്തിയ നടി ശാരദ ക്ഷേത്ര ദർശനത്തിനിടയിൽ.
യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ആനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന കെ.എസ്.യു പ്രവർത്തകരെ കാണാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ സമീപം.
നഗരത്തിൽ പെയ്ത മഴയിൽ നനയാതിരിക്കാനായി ഫൈബർ ഷീൽഡ് കുടയാക്കിയ പോലീസുകാർ. സെക്രട്ടേറിയറ്റ് മുന്നിൽ നിന്നുള്ള ദൃശ്യം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വളപ്പിനുള്ളിലെ കൊടിമരങ്ങളും ഇൻസ്റ്റലേഷൻസും ചുമരെഴുത്തുകളും മാറ്റുന്നു.
എം.എസ്‌.എഫ്‌. യൂണിവേഴ്‌സിറ്റി കോളേജിലേക്ക്‌ നടത്തിയ മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ നിന്ന്.
തിരുവനന്തപുരം ഹോട്ടൽ ഹിൽട്ടൻ ഗാർഡനിൽ പി.കേശവദേവ് സാഹിത്യ പുരസ്കാരങ്ങൾ വിതരണം ചെയുന്നു.
അക കണ്ണിന്റെ വെളിച്ചത്തിൽ..., പാലക്കാട് ഗവ: വിക്ടോറിയ കോളേജ് മാഗസിൻ ഉദ്ഘാടനം നിർവഹിക്കാൻ എത്തുന്ന നടൻ ടോവിനോ തോമസനെ ആകാംഷയോട് കോളേജ് അങ്കണത്തിൽ കാത്ത് നിൽക്കുന്ന വിദ്യാർത്ഥിനി .
  TRENDING THIS WEEK
നാട്ടുകാർ സൗഹൃദം പങ്കുവയ്ക്കുന്ന, രാഷ്ട്രീയം പറയുന്ന ഇടം എറണാകുളം വൈലോപ്പള്ളി നഗറിൽ അൻപത് വർഷമായി പ്രവർത്തിച്ച് കൊണ്ടിരുന്ന നിഷിൻ ഹോട്ടൽ (വിജയന്റെ ചായക്കട) അടച്ച് പൂട്ടുന്ന വിജയന്റെ മകൻ ഷിമിൻ.
ആഹ്ളാദ നിമിഷം...എറണാകുളം സെൻ തെരേസാസ് കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചെയർപേഴ്സണായി തിരഞ്ഞെടുത്ത റേച്ചൽ ആൻ വർഗീസിനെ എടുത്തുയർത്തി ആഹ്ളാദിക്കുന്ന വിദ്യാർത്ഥികൾ
സമയം കളയാൻ ഇല്ലാ...എറണാകുളം പ്രസ് ക്ലബും പബ്ലിക്ക് റിലേഷൻസ് കൗൺസിൽ ഓഫ് ഇന്ത്യയും ചേർന്ന് സംഘടിപ്പിച്ച ഡോട്ടേഴ് ദിനാചരണത്തിൽ പങ്കെടുത്തു ശേഷം തിരക്ക് കാരണം പുറപ്പെടണമെന്നു സംഘടകാരോട് പറയുന്ന കൊച്ചി സിറ്റി ഡെപ്യുട്ടി കമ്മീഷണർ ജി. പൂങ്കുഴലീ
ഇടപ്പള്ളി സെൻട്രൽ എൻ.എസ്.എസ് കരയോഗം തീർത്ത മന്നത്ത് പത്മനാഭന്റെ പ്രതിമ മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കെ.എസ് രാധാകൃഷ്ണൻ അനാച്ഛാദനം നിർവഹിച്ച ശേഷം പുറത്തേക്ക് വരുന്നു. കേരള മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ഐ.എ.എസ് സമീപം.
യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ചരിത്രവിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ പ്രവര്‍ത്തകനുമായ അഖിലിനെ കുത്തിയ കേസിലെ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ.
സെക്രട്ടേറിയറ്റിനുമുന്നിൽ അനിശ്ചിതകാല നിരാഹാരസത്യാഗ്രഹസമരം കിടക്കുന്ന കെ.എസ്‌.യു സംസ്ഥന പ്രസിഡൻറ് കെ.എം. അഭിജിത്തിനെ എം.എം.ഹസ്സൻ സമരപ്പന്തലിലെത്തി സന്ദർശിക്കുന്നു.
കോട്ടയം മെഡിക്കൽ കോളേജ് കാൻസർ വിഭാഗത്തിന് സമീപത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം പൊലീസ് പരിശോധിക്കുന്നു
സൈനിക് സ്‌കൂൾ ഓൾഡ് ബോയ്സ് അസോസിയേഷന്റെ സുവർണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ എയർഫോഴ്സിലെ സാരംഗ് ഹെലിക്കോപ്പ്റ്റർ ടീം അവതരിപ്പിച്ച എയർ ഷോ ആസ്വദിക്കുന്ന മഞ്ജു വാര്യർ. സൈനിക സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് മഞ്ജു.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിലെ പദ്മതീർത്ഥത്തിൽ അടിഞ്ഞുകൂടിയ ദുർഗന്ധം വമിക്കുന്ന മാലിന്യം നീക്കം ചെയ്യുന്നവർ
അക കണ്ണിന്റെ വെളിച്ചത്തിൽ..., പാലക്കാട് ഗവ: വിക്ടോറിയ കോളേജ് മാഗസിൻ ഉദ്ഘാടനം നിർവഹിക്കാൻ എത്തുന്ന നടൻ ടോവിനോ തോമസനെ ആകാംഷയോട് കോളേജ് അങ്കണത്തിൽ കാത്ത് നിൽക്കുന്ന വിദ്യാർത്ഥിനി .
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com