മാനവികതയുടെ ന്യായാധിപൻമാർ...എറണാകുളം ബി.ടി.എച്ച് ഹോട്ടലിൽ ജസ്റ്റിസ്. വി.ആർ. കൃഷ്ണയ്യർ അനുസ്മരണ ചടങ്ങിനെത്തിയ ജസ്റ്റിസ്. കെ. ചന്ദ്രു ജസ്റ്റിസ്. ജെ.ബി. കോശിയുമായി സൗഹൃദ സംഭാഷണത്തിൽ
വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനുമെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ അഖിലേന്ത്യാ തലത്തിൽ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി നയിക്കുന്ന " ജന ജാഗ്രതാ കാമ്പെയിൻ പദയാത്രയുടെ " ഉദ്ഘാടനം തിരുവനന്തപുരം കല്ലറയിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി .ഡി സതീശൻ ജാഥാ ക്യാപ്റ്റൻ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി യ്ക്ക് പാർട്ടി പതാക കൈമാറി നിർവഹിക്കുന്നു .ഡി .സി .സി പ്രസിഡന്റ് പാലോട് രവി , എം .പി മാരായ അടൂർ പ്രകാശ് , കൊടിക്കുന്നിൽ സുരേഷ് , രാജ്മോഹൻ ഉണ്ണിത്താൻ ,കെ .പി .സി .സി വൈസ് പ്രസിഡന്റ് എൻ .ശക്തൻ , ജനറൽ സെക്രട്ടറിമാരായ ജി .എസ് ബാബു , ദീപ്‌തി മേരി വർഗീസ് ,ട്രഷറർ പ്രതാപ ചന്ദ്രൻ , മുൻ മന്ത്രി വി .എസ് ശിവകുമാർ തുടങ്ങിയവർ സമീപം
തെരുവിൽ അലയുന്ന ബാല്യം... എറണാകുളം പത്മ സിഗ്നൽ ജംഗ്ഷനിൽ പേന വിൽക്കുന്ന അന്യസംസ്ഥാന സ്വദേശിയായ കുട്ടി.
കളറാവട്ടെ ക്രിസ്മസ്... ഡിസംബർ മാസം ആരംഭമായി. ക്രിസ്മസ് ദിനത്തെ അനുസ്മരിച്ച് വീടുകളിലും വഴിയോരങ്ങളിലും ഇനി നക്ഷത്രശോഭയുടെ നാളുകളാണ്. എറണാകുളം ബ്രോഡ്‌വേയിലെ നക്ഷത്രക്കടയിൽ നിന്നുള്ള കാഴ്ച.
പ്രകാശം മുടങ്ങാതെ... എറണാകുളം മേനക ജംഗ്ഷനിൽ പോസ്റ്റിലെ അറ്റകുറ്റ പണിയിലേർപ്പെട്ടിരിക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാരൻ.
കത്തുന്ന വെയിലിൽ... വിടുപണിക്കായി സാധനങ്ങൾ ഇറക്കിയശേഷം ലോറിയിൽ മടങ്ങുന്ന തൊഴിലാളികൾ.
കേരളത്തിലെ 14 ജില്ലകളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ ഗ്രീൻ കെയർ മിഷൻ ഗ്രാൻഡ് സൈക്കിൾ ചലഞ്ചും ദുബായ് ഡിഎക്‌സ്ബി റൈഡേഴ്‌സും ചേർന്ന് സംഘടിപ്പിക്കുന്ന തിരുവനന്തപുരം മുതൽ കാസർകോട് വരെ നടത്തുന്ന കേരള സൈക്കിൾ ടൂറിന്റെ ഫ്ലാഗ് ഓഫിന് മസ്കോട്ട് ഹോട്ടലിൽ എത്തിയ മന്ത്രി പി .എ മുഹമ്മദ് റിയാസ് സൈക്കിൾ യാത്രയിൽ.
സ്നേഹചുംബനം... സാമൂഹ്യ നീതി വകുപ്പ് മലപ്പുറം എം.എസ്.പി കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷി ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.അബ്ദുറഹ്‌മാൻ 2020ലെ ഉജ്ജ്വല ബാല്യം പുരസ്‌കാരം നേടിയ അൽ വീനയെ ചുംബിച്ചപ്പോൾ
നക്ഷത തിളക്കം ... ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നതിന്റെ ഭാഗമായി തൃശൂർ എരിഞ്ഞേരി അങ്ങാടിയിലെ ഒരു കടയിൽ വിൽപ്പനയ്ക്ക് വച്ചിക്കുന്ന നക്ഷത്രത്തിന്റെ രൂപത്തിലുളള ലൈറ്റുകൾ
അജപാലകൻ ... നിലമ്പൂർ നെടുങ്കയം വനപ്രദേശത്ത മേഞ്ഞ് നടക്കുന്ന ആടിന്റെ മുകളിലിരിക്കുന്ന സീത എന്ന കുരങ്ങ്
ജീവിത വഴിയിൽ ... പണിസ്ഥലത്ത് നിന്ന് വിറക് കെട്ടുമായി വീടുകളിലേക്ക് മടങ്ങുന്ന ആദിവാസി സ്ത്രീകൾ .വയനാട് ജില്ലയിലെ ചേകാടിക്ക് സമീപത്ത് നിന്നുളള കാഴ്ച
2010-2014 കാലയളവിലെ കായികതാരങ്ങളുടെ റിക്രൂട്ട്‌മെന്റ് നീട്ടിയതിനെതിരെയുള്ള പ്രതിഷേധത്തിന്റെ രണ്ടാം ദിവസം സെക്രട്ടേറിയറ്റ് പടിക്കൽ കായികതാരങ്ങൾ സംഘടിപ്പിച്ച പ്രതിഷേധം
പെരിയ ഇരട്ടക്കൊല കേസിലെ പ്രതികളെ എറണാകുളം സി.ജെ.എം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ.
തളരാതെ മുന്നോട്ട്... ഭിന്നശേഷി ദിനം തൃശൂർ രാമവർമ്മപുരം ജി.വി.എച്ച്.എസിലെ പ്രധാന അദ്ധ്യാപിക എ.സി സീന സ്കൂളിലേക്ക് ചക്ര കസേരയിൽ വരുന്നു. കുട്ടിക്കാലം മുതൽ ഒരു കാലിലെ പേശികൾക്കു ബലക്കുറവുള്ളതിനാൽ നടക്കാൻ പരസഹായം വേണം. ചക്ര കസേരയിൽ ഇരുന്നു കൊണ്ട് മാതൃകപരമായ ഒട്ടേറെ പ്രവർത്തനങ്ങൾ ടീച്ചർ നിർവഹിച്ചിട്ടുണ്ട്.
കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്.
ആട് മേയ്ക്കാൻ ...മലപ്പുറം ജില്ലയിലെ നിലമ്പൂർ നെടുങ്കയം വനത്തിന് സമീപം ആടിനെ മേയ്ക്കാൻ പോകുന്ന ആദിവാസി സ്ത്രീകൾ
നേടിയെടുത്തേ... മരക്കാർ എന്ന സിനിമയുടെ ആദ്യ ഷോക്കുള്ള ടിക്കറ്റ് കൈപ്പറ്റിയ ശേഷം ആഹ്ലാദം പങ്കിടുന്ന യുവാവ്. തൃശൂർ രാഗം തിയേറ്ററിൽ നിന്ന്.
ഗ്രൂപ്പിനില്ല... നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി ജില്ലാ പ്രസിഡന്റായി നിയമിതയായ മോളി ഫ്രാൻസിസ് സ്ഥാനം ഏറ്റെടുക്കുന്ന യോഗത്തിൽ പങ്കെടുക്കുന്ന മുൻ കോൺഗ്രസ് നേതാക്കളായ പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ, ലതിക സുഭാഷ്, സി.ഐ സെബാസ്റ്റ്യൻ എന്നിവർ.
തെളിയട്ടെ നല്ലൊരു നാളെ .... ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് തൃശൂർ തെക്കേ ഗോപുരനടയിൽ ജില്ലാ ഭരണകൂടത്തിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ റെഡ് റിബണിന്റെ മാതൃകയിൽ ചിരാത് തെളിയിക്കുന്നു
ജീവിത യാത്ര...വേമ്പനാട്ട് കായലിന് കുറുകേയുള്ള അരൂർ കുമ്പളം റെയിൽവേ പാലത്തിൽ പെയിന്റ് ചെയ്യുന്നതിന് വലകെട്ടി ജോലിയിൽ ഏർപ്പെട്ടിരുക്കുന്ന തൊഴിലാളികൾ. പാളത്തിലൂടെ ചെന്നൈ ആലപ്പുഴ എക്സ്പ്രസ് കടന്ന് പോകുമ്പോഴുള്ള കാഴ്ച
  TRENDING THIS WEEK
വ്യവസായ മന്ത്രി പി.രാജീവും മകൾ ഹൃദ്യയും വൈക്കത്തുള്ള ഭാര്യാഗൃഹത്തിൽ ഇന്നലെ പ്രസവിച്ച ആട്ടിൻകുട്ടികളുമായി. ചിന്നുകുട്ടി, മിന്നുകുട്ടി എന്നിങ്ങനെയാണ് ആട്ടിൻകുട്ടികൾക്ക് നൽകിയ പേരുകൾ
കൊച്ചിയിൽ നടക്കുന്ന മിസ് കേരള മത്സരത്തിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ. അവസാന റൗണ്ടിൽ ഇടംപിടിച്ച ഇരുപത്തഞ്ച് പേരാണ് റാമ്പിൽ എത്തുന്നത്.
പൊക്കമില്ലായ്മായാണ് എന്റെ പൊക്കം ...നിയമസഭയിൽ നടന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ .മാണിയ്ക്ക് പൊന്നാട അണിയിക്കുന്നതിനായി പൊക്കക്കുറവുളള റാന്നി എം .എൽ .എ പ്രമോദ് നാരായണനെ എടുത്തുയർത്തുന്ന മന്ത്രി റോഷി അഗസ്റ്റിൻ
നിലമ്പൂർ ടൗണിൽ നിന്നുളള അസ്തമന കാഴ്ച.
കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദേശീയ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന്റെ ഫെമിനാരാജിന്റെ ഗോള്‍ശ്രമം.
ലോക എയ്‍ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചപ്പോൾ‌.
തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന അൻപത്തി ഒന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പുരസ്കാരവുമായി മികച്ച നടൻ ജയസൂര്യ ,മികച്ച നടി അന്ന ബെൻ,മികച്ച സംവിധായകൻ സിദ്ധാർഥ ശിവ, പ്രത്യേക അവാർഡ് ജേതാവായ നഞ്ചിയമ്മ എന്നിവർ
മലപ്പുറം ജില്ലാലൈബ്രറി കൗൺസിൽ വികസന സമിതിയുടെ നേതൃത്വത്തിൽ മേൽമുറി മഅദിൻ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിൽ നിന്ന്.
കാലിക്കറ്റ് യൂണിവഴ്സിറ്റിയിൽ നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യൻഷിപ്പിൽ ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയും ഛത്തീസ്ഗഡും തമ്മിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഡിനായി ഹാട്രിക് നേടിയ കിറൺ പിസ്ഡയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ദാദ്രാ ആന്‍ഡ് നാഗര്‍ഹവേലിയുടെ താരങ്ങൾ. മത്സരത്തിൽ ഛത്തീസ്ഗഡ് എതിരില്ലാത്ത ഒൻപത് ഗോളുകൾക്ക് വിജയിച്ചു
കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ കേരളവും മിസോറാമും തമ്മിൽ നടന്ന ദേശീയ സീനിയർ വനിതാ ഫുട്ബോളിൽ നിന്ന്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com