മുൻ ഐടി സെക്രട്ടറി എം. ശിവശങ്കർ താമസിച്ചിരുന്ന തിരുവനന്തപുരം സെക്രട്ടേറിയറ്റിനു സമീപമുളള ഫ്ളാറ്റിലെ കെയർ ടേക്കർ വിജയ കുമാറിനെ ജി.എസ്.ടി കമ്മീഷണറുടെ കാര്യാലയത്തിൽ പ്രവർത്തിക്കുന്ന കസ്റ്റംസ് ഓഫീസിൽ മൊഴി എടുക്കാനായി കൊണ്ട് പോകുന്നു.
ഒടുവിൽ... തൃശൂർ എം.ജി റോഡിലെ ഒരു ലോഡ്ജിൽ മുംബയിൽ നിന്ന് വന്ന് ക്വാറൻ്റയിനിൽ താമസിച്ചിരുന്ന ജോൺസൻ ആത്മഹത്യ ചെയ്തതിനെ തുടർന്ന് മൃതദേഹം ആംബുലൻസിലേക്ക് മാറ്റുന്നു.
അവശേഷിച്ചത്... തൃശൂർ എം.ജി റോഡിലെ ഒരു ലോഡ്ജിൽ മുംബയിൽ നിന്ന് വന്ന് ക്വാറൻ്റയിനിൽ താമസിച്ചിരുന്ന ജോൺസൻ എന്ന ആൾ ആത്മഹത്യ ചെയ്തതിനെ തുടർന്ന് അദ്ദേഹം ഉപയോഗിച്ചിരുന്ന പി.പി.ഇ കിറ്റ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ കത്തിച്ചു കളയുന്നു.
മുൻ ഐടി സെക്രട്ടറി എം. ശിവശങ്കർ താമസിച്ചിരുന്ന തിരുവനന്തപുരം സെക്രട്ടേറിയറ്റിനു സമീപമുളള ഫ്ളാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ പരിശോധന്ന നടത്തുന്നു.
മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു പ്രവർത്തകർ കൊല്ലം കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചപ്പോൾ.
പുതിയ കാലം പുതിയ പാഠം... കൊവിഡ് 19 മനുഷ്യന്റെ ജിവിത ശൈലി തന്നെ മാറ്റിമറിക്കുമ്പോൾ എറണാകുളം ജനറൽ ആശുപത്രിയുടെ ചുമരിൽ രോഗത്തെ എങ്ങനെ പ്രതിരോധികം എന്ന് ചിത്രങ്ങളിൽ മുന്നറിയിപ്പ് നൽകിയപ്പോൾ.
കൂടെ അല്പം കരുതലും... സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ എറണാകുളം കമ്മിഷണർ ഓഫീസ് മാർച്ച് കോർപ്പറേഷന് മുന്നിൽ ബാരിക്കേട് വച്ച് തടയാൻ മുൻകരതലുകളെടുക്കുന്ന എ.സി.പി. കെ. ലാൽജി സെൻട്രൽ സി.ഐ. എസ്. വിജയശങ്കർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്.
കൊവിഡ് കാലത്തെ പൊലീസ് പ്രതിരോധം... കോട്ടയം കളക്ട്രേറ്റിന് മുൻപിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിഷേധ സമരങ്ങളാണ് നടക്കുന്നത്. സമരക്കാരെ പ്രതിരോധിക്കാൻ കളക്ട്രേറ്റിന്റെ പ്രധാന കവാടത്തിലേക്ക് ബാരിക്കേഡ് തള്ളി കൊണ്ട് പോകുന്ന പൊലീസുകാർ.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവ മോര്‍ച്ച ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിൽ പൊലീസ് ലാത്തി വീശിയപ്പോൾ.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് ജില്ല കമ്മിറ്റി മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി ഉദ്ഘാടനം ചെയ്യുന്നു.
മുഖ്യമന്ത്രിയും ആഭരണ നിർമാണ ലോബിയും തമ്മിലുള്ള രഹസ്യ കൂട്ടുകെട്ട് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി ഒ.ബി.സി ഡിപാർട്ട്മെൻറ് ജില്ല കമ്മിറ്റി മലപ്പുറം കലക്ടറേറ്റിനു മുമ്പിൽ നടത്തിയ പൊന്നുരുക്കി സമരം എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തപ്പോൾ.
സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യത്തിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ കോട്ടയം ഗാന്ധിസ്ക്വയറിൽ നടത്തിയ പ്രതിഷേധ മാർച്ച്.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ എറണാകുളം കമ്മിഷണർ ഓഫീസ് മാർച്ച്.
പൂന്തുറയിൽ കടകൾ തുറന്ന് പ്രവർത്തിക്കാത്തതിനാൽ സമീപ പ്രദേശമായ എസ് എം ലോക്കിൽ ആവശ്യസാധനങ്ങൾക്കായി പോയവരെ പൂന്തുറ ബാലാനഗറിന് സമീപം പൊലീസ് തടഞ്ഞപ്പോൾ.
ആളിക്കത്തും പ്രതിഷേധം... മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് കലക്ടറേറ്റ് മാർച്ചിനെതിരായ പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ച് എം.എസ്.എഫ് മലപ്പുറാം കുന്നുമ്മലിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കുന്നു.
ലോക്കിലും സുരക്ഷിതം... പൂന്തുറ ബാലൻനഗറിന് സമീപത്ത് പൊലീസ് ഉദ്യോഗസ്ഥർ മാസ്ക് വിതരണം ചെയ്യുന്നു.
മുസ്‌ലിം യൂത്ത് ലീഗിന്റെ കലക്ട്രേറ്റ് മാര്‍ച്ചുകള്‍ക്ക് നേരെനടന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റി നടത്തിയ പ്രകടനം.
കൊല്ലം ചാത്തന്നൂരിൽ നിയന്ത്രണം വിട്ട് മറിഞ്ഞ പാചക വാത ടാങ്കർ ലോറി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നു.
മൂക്കിന് താഴെ മാസ്ക്... കൊവിഡ് രോഗം രൂക്ഷമായതിനെത്തുടർന്ന് എറണാകുളം നഗരത്തിലെ കണ്ടയ്ന്മെന്റ് സോണിന് സമീപത്ത് കൂടെ മാസ്ക് ശരിയായി ധരിക്കാതെ കടന്ന് പോകുന്ന വൃദ്ധൻ.
ഇരുട്ടിൽ മടക്കം... തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ക്ലിയറിംഗ് ഏജന്റ്സ് അസ്സോസിയേഷൻ നേതാവ് ഹരിരാജ്‌ ചോദ്യം ചെയ്യലിന് ശേഷം കൊച്ചി കസ്റ്റംസ് (പ്രിവന്റീവ്) കമ്മീഷണർ ഓഫിസിൽ നിന്ന് മടങ്ങുന്നു.
  TRENDING THIS WEEK
മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ജന്മവാർഷിക ദിനമായ ഇന്നലെ മ്യുസിയം പൊലീസ് സ്റ്റേഷന് സമീപത്തെ കെ. കരുണാകരന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന മകൻ കെ. മുരളീധരൻ എം പി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം വിൻസെന്റ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, എന്നിവർ സമീപം
"ട്രിപ്പിൾ ലോക്കോടെ"- ട്രിപ്പിൾ ലോക് ഡൗൺ ദിനത്തിൽ കണ്ടൊയ്ൻമെന്റ് സോണായ പൂന്തുറ കുമരിചന്തക്ക് സമീപം പരിശോധനകൾക്കായ് എത്തിയ പൊലീസുകാർ
സായിയും പൗർണമിയും
സ്വപ്ന സുരേഷിന്റേ അമ്പലമുക്കിലുള്ള ഫ്ലാറ്റിൽ പരിശോധനയിൽ കണ്ടെടുത്ത സാധനങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ സീൽ ചെയ്ത കവറിൽ കൊണ്ടുപോകുന്നു
കണ്ടെയ്‌ൻമെന്റ് സോണായ പൂന്തുറയിൽ സി ഐ, ബി.എസ്. സജികുമാറിന്റെ നേതൃത്വത്തിൽ ഐ. ആർ. ബി കമാൻഡോ പ്രദേശത്ത് നടത്തിയ റൂട്ട് മാർച്ച്‌ എസ് ഐ ബിനു സമീപം സമ്പർക്ക രോഗികളുടെ എണ്ണത്തിൽ വർദ്ധനവിനെ തുടർന്നാണ് കാമാൻഡോയെ വിന്യസിച്ചത്
കൊവിഡ് ഭീതിയെത്തുടർന്ന് ജനമൈത്രി പൊലീസും കസബ പൊലീസും ആരോഗ്യ വകുപ്പും പാളയത്തെ ചുമട്ട് തൊഴിലാളികളും സംയുക്തമായി നടത്തിയ അണുനശീകരണത്തിനിടെ അണുനാശിനിയുടെ നിയന്ത്രണം തെറ്റി പൊലീസിന് നേരെ വന്നപ്പോൾ ഓടി മാറുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
കണ്ടെയ്‌ൻമെന്റ് സോണായ് പ്രഖ്യാപിച്ചതിനെ തുടർന്ന് അടച്ചിട്ട പൂന്തുറ പൊലീസ് സ്റ്റേഷന് പുറത്ത് ഗേറ്റിൽ സ്ഥാപിച്ചിരിക്കുന്ന പരാതിപ്പെട്ടി പരിശോധിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ
കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ടെയ്മെന്റ് സോണായ എറണാകുളം ബ്രോഡ് വേയ്ക്ക് സമീപം മേനകയിൽ നിന്ന് സാധനങ്ങൾ വാങ്ങി ബസിൽ കയറാനെത്തുയാൾ
ട്രിപ്പിൾ ലോക്ക് വിശ്രമകാലം... തലസ്‌ഥാനത്ത് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിൽ നിർമ്മാണ പ്രവർത്തങ്ങൾ സ്തംഭിച്ചതിനെതുടർന്ന് വിശ്രമത്തിലായ തൊഴിലാളിൾ. പാളയത്ത് നിന്നുളള ദൃശ്യം.
തൊപ്പി കൊണ്ട് രണ്ടുണ്ട് കാര്യം ... തലസ്‌ഥാനത്ത് അതിരൂക്ഷമായ കൊവിഡ് 19 വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ട്രിപ്പിൾ ലോക്ക് ഡൗണിൽ വാഹനവുമായ് പുറത്തിറങ്ങിയവരുടെ വാഹനത്തിന്റെ നമ്പരുകൾ മഴയെ തുടർന്ന് തൊപ്പിക്കുളളിൽ മൊബൈൽ വെച്ച് നനയാതെ പൊലീസിന്റെ ആപ്പിലേക്ക് അയക്കുന്ന പൊലീസ് ഓഫീസർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com