തിരുവനന്തപുരത്ത് നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കന്ററി വിഭാഗം ചവിട്ടുനാടകത്തിൽ ഒന്നാം സ്ഥാനം നേടിയ വഴുതക്കാട് കാർമൽ ജി. എച്ച്. എസ്. എസിലെ വിദ്യാർത്ഥികൾ
വരദൂര്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിന്‍റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ,ഭാഗമായി നടന്ന കന്നുകാലി പ്രദർശന മത്സരത്തിൽ കറവപ്പശു വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനക്കാർ കണ്ടുമുട്ടിയപ്പോൾ
വിധിനിര്‍ണയത്തിലെ അപാകതയെ തുടര്‍ന്ന് സംഘാടകരുമായി ഒന്നാം വേദിയിൽ കയറി തര്‍ക്കിക്കുന്ന വിദ്യാര്‍ത്ഥികൾ.
പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ കുറ്റക്കാരായവർക്ക് നേരെ കർശന നടപടി ആവശ്യപ്പെട്ട് എ.ബി.വി.പി. വയനാട് കളക്ട്രേറ്റിലേക്കു നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് പോലീസ് സമരക്കാരെ അറസ്റ് ചെയ്തു നീക്കുന്നു.
വിദ്യാലയം പ്രതിഭകളിലേക്ക് എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി പൂച്ചാക്കൽ എസ്.എൻ.എച്ച്.എസ്.എസ്. ശ്രീകണ്ഠേശ്വരം സ്കൂളിലെ വിദ്യാർത്ഥികൾ പൂർവ വിദ്യാർത്ഥിയും കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫറുമായ എൻ.ആർ.സുധർമ്മദാസിനെ വസതിയിലെത്തി ആദരിച്ചപ്പോൾ. അദ്ധ്യാപകരായ എം.എസ്. ബിന്ദുമൾ, പി. ആശ, ടി.എ. സുഹൈൽ, ഡി. ദിനീഷ്, ഡി. റെജി എന്നിവർ സമീപം.
അക്കാഡമിക വിരുദ്ധമായ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക, യു.ജി.സി.എ നിലനിർത്തുക, ഫെഡറൽ സംവിധാനം അട്ടിമറിക്കാനുളള കേന്ദ്ര നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ രാജ്ഭവൻ മാർച്ച്.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ആറു കൊല്ലത്തിലൊരിക്കൽ നടക്കുന്ന മുറജപത്തിന്റെ ആരംഭത്തോടനുബന്ധിച്ച് വ്യാഴാഴ്ച വൈകുന്നേരം പദ്മതീർത്ഥക്കുളത്തിൽ ഇരുനൂറോളം വേദ പണ്ഡിതരുടെ ആഭിമുഖ്യത്തിൽ നടന്ന ജലജപം.
തമിഴ്‌നാട് സ്വദേശിയായ അയ്യപ്പഭക്തൻ തന്റെ സഹധര്മിണിയായ മാളികപ്പുറത്തെ പതിനെട്ടാം പടിക്കുമുന്നിലേക്ക് കൈപിടിച്ചെത്തിക്കുന്നു.
അയ്യനെ കാണുവാൻ... സന്നിധാനത്തും ദർശനത്തിനെത്തിയ കുഞ്ഞു മാളികപ്പുറം.
സന്നിധാനത്തു ദർശനത്തിനെത്തിയ അയ്യപ്പഭക്തന് ദേഹശ്യാസ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വൈത്യ പരിശോധനക്കായ് മാറ്റുന്നു.
സന്നിധാനത്ത് തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടേയും, മേൽശാന്തി സുധീർ നബൂതിരിയുടേയും മുഖ്യകാർമ്മികത്വത്തിൽ നടന്ന പടിപൂജ.
ലൂർദ് മാതാവേ... ശനിയാഴ്‌ച കൂദാശ നടക്കുന്ന കോട്ടയം ലൂർദ് ഫൊറോനാ പള്ളി.
തിരുവനന്തപുരം മെഡിക്കൽ കോളേജ്, എസ്.എ.ടി, കണ്ണാശുപത്രി എന്നിവിടങ്ങളിൽ കുടുംബശ്രീ വഴി നിയമനം നടത്തിയ മുഴുവൻ അറ്റൻഡർ ഗ്രേഡ് ജീവനക്കാരേയും സ്ഥിരപ്പെടുത്തുക, നിയമവിരുദ്ധമായ പിരിച്ചുവിടൽ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കുടുംബശ്രീ പ്രമോട്ടേഴ്സ് ഹോസ്പിറ്റൽ വർക്കേഴ്സ് യൂണിയന്റെ സെക്രട്ടേറിയറ്റ് ധർണ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു. എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, കേരള കുടുംബശ്രീ പ്രമോട്ടേഴ്സ് ഹോസ്പിറ്റൽ വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് പട്ടം ശശിധരൻ, വർക്കിങ് പ്രസിഡന്റ് പി.എസ്. നായിഡു, ജനറൽ സെക്രട്ടറി എസ്. ഗീത, സുനിൽ മതിലകം, മൈക്കിൾ ബാസ്റ്റിൻ എന്നിവർ സമീപം
കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ മോഡൽ സ്‌കൂൾ ജംഗ്ഷന് സമീപമുണ്ടായ വെള്ളക്കെട്ട്
സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിലൊന്നായ ഗോൾഡൻ കായലോരത്തിലെ കെട്ടിടഭാഗങ്ങൾ പൊളിച്ച് ട്രോളിയിൽ താഴെക്ക് ഇടുന്നു.
കേന്ദ്രസർക്കാർ പി.എഫ് പെൻഷൻ വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പി.എഫ് പെൻഷനേഴ്‌സ് അസ്സോസ്സിയേഷൻ കോട്ടയത്ത് നടത്തിയ നെഞ്ചത്തടിച്ച് നിലവിളിച്ച് പ്രകടനം.
സാമ്പത്തിക-വ്യാപാര മാന്ദ്യത്തിന് കാരണമായ കേന്ദ്ര നയങ്ങൾ തിരുത്തുക, തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന തൊഴിൽ നിയമ ഭേദഗതി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഷോപ്‌സ് ആൻഡ് കോമേഴ്‌സ്യൽ എംപ്ലോയീസ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ രാജ്ഭവൻ മാർച്ചിന്റെ ഉദ്ഘാടനം സി.ഐ.ടി.യു സംസ്‌ഥാന സെക്രട്ടറി വി.ശിവൻകുട്ടി നിർവഹിക്കുന്നു.
മാർക്ക് ദാനം, വാളയാർ വിഷയങ്ങളിൽ പ്രതിഷേധിച്ച് കെ.എസ്.യു നടത്തിയ നിയമസഭാ മാർച്ചിൽ പങ്കെടുത്ത ഷാഫി പറമ്പിൽ എം.എൽ.എ യെയും പ്രവർത്തകരെയും പൊലീസ് മൃഗീയമായ് തല്ലിചതച്ചതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ഡി.സി.സി യുടെ ആഭിമുഖ്യത്തിൽ നടത്തിയ നിയമസഭാ മാർച്ച്.
സന്നിധാനത്തു ദീപാരാധന തൊഴാനെത്തിയ ഭക്തർ.
സന്നിധാനത്തു നടതുറക്കുന്നതും കാത്തു നിൽക്കുന്ന അയ്യപ്പഭക്തർ.
  TRENDING THIS WEEK
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ മന്ത്രി കെ.ടി. ജലീൽ സഹോദരി ഐഷയേയും അമ്മ സജിതയേയും ആശ്വസിപ്പിക്കുന്നു.
ചോറൂണിനു സന്നിധാനത്തെത്തിയ കുരുന്നിനെ അയ്യപ്പവിഗ്രഹം ഉയർത്തിക്കാണിക്കുന്ന ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ
ആത്മഹത്യ ചെയ്ത ചെന്നൈ ഐ.ഐ.ടി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ വീട്ടിലെത്തിയ ഷാനിമോൾ ഉസ്മാൻ എം.എൽ.എയും ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും സഹോദരി ഐഷയെ ആശ്വസിപ്പിക്കുന്നു.
സുപ്രീം കോടതി പൊളിച്ച് നീക്കാൻ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളിലൊന്നായ ഗോൾഡൻ കായലോരത്തിലെ കെട്ടിടഭാഗങ്ങൾ പൊളിച്ച് ട്രോളിയിൽ താഴെക്ക് ഇടുന്നു.
മുഖ്യമന്ത്രിയുടെ കാർ തടഞ്ഞ് ജനം.... ശെരിക്കുമുള്ള മുഖ്യമന്ത്രിയെന്ന് കരുതിയെങ്കിൽ തെറ്റി. മുഖ്യമന്ത്രിയായി സൂപ്പർതാരം മമ്മൂട്ടി അഭിനയിക്കുന്ന 'വൺ' സിനിമയുടെ ഷൂട്ടിംഗിനിടയിൽ ആരാധകരും നാട്ടുകാരും താരത്തിന്റെ വാഹനത്തിന് ചുറ്റും കൂടിയപ്പോൾ. ജനത്തെ നിയന്ത്രിക്കാൻ പൊലീസും ക്രൂവും ഒരുപാട് പണിപ്പെട്ടു. യൂണിവേഴ്സിറ്റി ആസ്ഥാനത്തിനും എ.കെ.ജി സെന്ററിനുമിടയിലാണ് ഇന്നലെ വണ്ണിന്റെ ചിത്രീകരണം നടന്നത്
ടാഗോർ തിയേറ്ററിൽ ആർദ്രം ജനകീയ ക്യാമ്പയിനിന്റെ ഉദ്ഘാടന ചടങ്ങ്.
ശബരിമല പതിനെട്ടാം പടിക്കുമുന്നിൽ നാളികേരം ഉടക്കാൻ എത്തിയ ഭക്തർ
കൽപ്പറ്റ പുളിയാർമല ഗാന്ധി മ്യൂസിയത്തിൽ നടന്ന ഗാന്ധിജി സങ്കൽപ്പ യാത്രയുടെ ഉദ്ഘാടന യോഗത്തിൽ ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡൻറ് എ.പി. അബ്ദുള്ള ക്കുട്ടി സംസാരിക്കുന്നു
സന്നിധാനത്തു ദർശനത്തിനെത്തിയ കുഞ്ഞിനെ ഉയർത്തി അയ്യപ്പനെ കണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.
കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ പെൺകുട്ടികളുടെ ലോംഗ് ജംപിൽ നിന്ന്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com