സ്വർണ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കുണ്ടെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എറണാകുളം എം.ജി. റോഡിൽ നടത്തിയ പ്രതിഷേധം
സ്വർണ്ണക്കടത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് കളക്ട്രേറ്റിന് മുൻപിൽ പൊലീസ് തടഞ്ഞപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന്റെയും സ്വപ്നയുടേയും കോലം ബാരിക്കേഡിൽവെച്ച് കത്തിക്കുന്നു
കരുതലും കാവലും...സ്വർണ്ണക്കടത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് കൊ വിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഗ്ലൗസും മാസ്ക്കും ധരിച്ച് തടയുന്ന പൊലീസുകാർ
'സുരക്ഷ'... ജയിലിൽ നിന്നും കോടതിയിലേക്ക് കൊണ്ടുവരുന്ന പ്രതികളുടെ കൈക്കളിൽ കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കൈയ്യിൽ ഗ്ലൗസ് ഇടിച്ചതിനു ശേഷം വിലങ്ങണിയിച്ചപ്പോൾ തൃശൂർ അയ്യന്തോളിലെ കോടതിക്ക് മുന്നിൽ നിന്നൊരു ദൃശ്യം
ട്രിപ്പിൾ ലോക്ക് ഡൗണിനെ തുടർന്ന് നഗര അതിർത്തിയായ വഴയിലയിൽ പൊലീസ് പരിശോധന നടത്തുന്നു
ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് പെരിങ്ങൽകുത്ത് ഡാമിൽ നിന്ന് വെള്ളം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കി വിടുന്നു
എറണാകുളത്ത് കണ്ടൈയ്യ്മെന്റ് സോണായ പാലാരിവട്ടത്തു നിന്നും തമ്മനറോഡിലേക്കുള്ള പ്രധാന കവാടത്തിൽ പൊലീസ് പരിശോധന ശക്തമാക്കിയപ്പോൾ
സ്വപ്ന സുരേഷിന്റേതെന്ന് കരുതുന്ന അമ്പലമുക്കിലുള്ള ഫ്ലാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു
ട്രിപ്പിൾ ലോക്ഡൗൺ ആദ്യദിനത്തിൽ കണ്ടെയ്‌ൻമെന്റ് സോണായ കുമാറിച്ചന്തക്ക് സമീപത്തെ പ്രധാന കവാടത്തിൽ പൊലീസ് പരിശോധനക്കായ് എത്തിയ പോലീസുകാർ റോഡ് പൂർണമായും അടക്കുന്നു
ട്രിപ്പിൾ ലോക്ഡൗൺ ദിനത്തിൽ തിരുവനന്തപുരത്തെ കണ്ടെയ്‌ൻമെന്റ് സോണായ പൂന്തുറയിൽ പരിശേധനകൾ നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ
സ്വപ്ന സുരേഷിന്റേതെന്ന് കരുതുന്ന അമ്പലമുക്കിലുള്ള ഫ്ലാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷം തിരികെ പോകുന്നു
കോവിഡ് ബാധിച്ച് മരിച്ച തോപ്പുംപടി സ്വദേശി യുസഫ് സൈഫുദീന്റെ മൃതദേഹം ബോറ പള്ളി കമ്പറിസ്ഥാനിൽ കൊണ്ടു വന്നപ്പോൾ
ട്രിപ്പിൾ ലോക് ഡൗണിൽ സുരക്ഷകൾ ലംഘിക്കുന്നവരെ കണ്ടുപിടിക്കുന്നതിന്റെ ഭാഗമായ് ബീമാപള്ളിയിൽ പൊലീസ് ഹെലിക്യാം ഉയർത്തിയപ്പോൾ
ട്രിപ്പിൾ ലോക് ഡൗണിൽ തിരക്കൊഴിഞ്ഞ തിരുവല്ലം ജംഗ്ഷൻ
നിയന്ത്രണങ്ങൾ ഇല്ലാതെ ... പാലക്കാട് നഗരത്തിൽ അനുഭവപ്പെട്ട ഗതാഗത കുരുക്ക്
"ട്രിപ്പിൾ ലോക്കോടെ"- ട്രിപ്പിൾ ലോക് ഡൗൺ ദിനത്തിൽ കണ്ടൊയ്ൻമെന്റ് സോണായ പൂന്തുറ കുമരിചന്തക്ക് സമീപം പരിശോധനകൾക്കായ് എത്തിയ പൊലീസുകാർ
പെട്രോൾ -ഡീസൽ വില വർദ്ധനവിനെതിരെ ആൾ കേരള മീറ്റ് മാർച്ചൻ്റ് അസോസിയേഷൻ ജില്ല കമ്മിറ്റി മലപ്പുറം ദൂരദർശൻ കേന്ദ്രത്തിനു മുന്നിൽ നടത്തിയ നിൽപ്പു സമരം
എറണാകുളത്ത് കണ്ടൈയ്‌മെന്റ് സോണായ പനമ്പള്ളി നഗറിൽ പൊലീസ് പരിശോധന നടത്തുന്നു
കൊവിഡ് സ്ഥിരീകരിച്ചതോടെ എറണാകുളം നഇരത്തിൽ കണ്ടെയ്മെന്റ് സോണുകളുടെ എണ്ണം കൂടി. കൈകുഞ്ഞുമായി നടന്ന് നീങ്ങുന്ന കുടുംബം മേനക ജംഗ്ഷന് സമീപത്ത് നിന്നുള്ള കാഴ്ച
തീറ്റതേടി...റോഡരുകിൽ കൂടിക്കിടക്കുന്ന മാലിന്യ കൂമ്പാരത്തിൽ നിന്ന് തീറ്റതേടുന്ന തെരുവ് നായ. എറണാകുളം ഗാന്ധി നഗറിൽ നുന്നള്ള കാഴ്ച
  TRENDING THIS WEEK
മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ജന്മവാർഷിക ദിനമായ ഇന്നലെ മ്യുസിയം പൊലീസ് സ്റ്റേഷന് സമീപത്തെ കെ. കരുണാകരന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്ന മകൻ കെ. മുരളീധരൻ എം പി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം വിൻസെന്റ് എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, എന്നിവർ സമീപം
കെ.എസ്.ഇ.ബി.യുടെ സോളാർ പദ്ധതിയിൽ ആയിരം കോടിയുടെ അഴിമതിയെന്ന് ആരോപിച്ച് കോട്ടയം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനം നടത്തിയ ശേഷം ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പോകുന്നു. ജില്ലാ സെക്രട്ടറി ലിജിൻ ലാൽ സമീപം
കൊവിഡ് സ്ഥിരീകരിച്ചതോടെ കണ്ടെയ്മെന്റ് സോണായ എറണാകുളം ബ്രോഡ് വേയ്ക്ക് സമീപം മേനകയിൽ നിന്ന് സാധനങ്ങൾ വാങ്ങി ബസിൽ കയറാനെത്തുയാൾ
കരുതലും കാരുണ്യവും... യു.ഡി.എഫിൽ നിന്ന് കേരള കോൺഗ്രസ് (എം) ജോസ് വിഭാഗത്തെ പുറത്താക്കിയെന്ന വാർത്ത വന്നശേഷം കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിന് മുൻപ് ചെയർമാൻ ജോസ്.കെ.മാണി മാസ്ക് ധരിക്കുന്നു.കെ.എം.മാണിയുടെ ചിത്രവും മേശയിൽ കാണാം
എല്ലാം കാണുന്നുണ്ട്...കോട്ടയത്തെ കേരളകോൺഗ്രസ്(എം)സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന സ്റ്റിയറിംഗ് കമ്മിറ്റിയോഗത്തിന് ശേഷം ചെയർമാൻ ജോസ്.കെ.മാണി ഓഫീസ് മുറിയിലെത്തിയപ്പോൾ കെ.എം.മാണിയുടെ ചിത്രത്തിന് മുൻപിൽ നിന്ന് പ്രവർത്തകർ ഫോട്ടോ എടുക്കുന്നു
സായിയും പൗർണമിയും
അപൂർവ
മധുരം വിജയം... എസ്.എസ്.എല്‍.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ പൂക്കോട്ടൂർ പി.കെ.എം.ഐ.സി സ്‌കൂളിലെ വിദ്യാർത്ഥിനിയായ റാനിയക്ക് മാതാപിതാക്കൾ മധുരം നൽകിയപ്പോൾ.
എറണാകുളം തേവര പാലത്തിൽ ചൂണ്ടയിടുന്ന യുവാവിന് ചൂണ്ടയിൽ കിട്ടിയ മീൻ.
ഭാഗ്യം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com