പ്രതിഷേധം ശക്തം... കോടതി ഉത്തരവിനെ തുടർന്ന് കോട്ടയം തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ നഗരസഭാ കോംപ്ലെക്സിലെ കടമുറികൾ ഒഴിപ്പിക്കുന്നതിനുള്ള നടപടികളാക്കായി പൊലീസ് സംരക്ഷണയോടെയെത്തിയ നഗരസഭാ സെക്രട്ടറി അനിലാ അന്നാ വർഗീസും മറ്റ് ഉദ്യോഗസ്ഥരും വ്യാപാരികളുടെ പ്രതിഷേധത്തെ തുടർന്ന് നഗരസഭാ ഓഫീസിലേക്ക് തിരികെ പോകുന്നു.
സങ്കടക്കടലിൽ... കോടതി ഉത്തരവിനെ തുടർന്ന് കോട്ടയം തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ നഗരസഭാ കോംപ്ലെക്സിലെ കടമുറികൾ ഒഴിപ്പിക്കുന്നതിനായി നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെത്തിയപ്പോൾ സമരത്തിനെത്തിയ വനിതാ ജീവനക്കാർ സങ്കടത്തോടെ നോക്കി നിൽക്കുന്നു.
കോട്ടയം അർക്കാഡിയ ഹോട്ടലിൽ നടന്ന ചടങ്ങിൽ എൻ.സി.എസ് വസ്ത്രത്തിന്റെ ബ്രാൻഡ് അംബാസിഡറായ കുഞ്ചാക്കോ ബോബനെത്തിയപ്പോൾ. ചെയർമാൻ എൻ.എം. രാജു, ഡയറക്ടർ അലൻ ജോർജ് എന്നിവർ സമീപം.
എം.സി റോഡിൽ കോടിമത പള്ളിപ്പുറത്ത് കാവിന് സമീപം ഓക്‌സിജനുമായെത്തിയ ടാങ്കർ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ കടയിൽ ഇടിച്ചുണ്ടായ അപകടം.
കോടതി ഉത്തരവിനെ തുടർന്ന് കോട്ടയം തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ നഗരസഭാ കോംപ്ലെക്സിലെ കടമുറികൾ ഒഴിപ്പിക്കുന്നതിനായി പൊലീസ് സംരക്ഷണയോടെയെത്തിയ നഗരസഭാ സെക്രട്ടറി അനിലാ അന്നാ വർഗീസിനേയും മറ്റ് ഉദ്യോഗസ്ഥരേയും വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻറ് എം.കെ. തോമസ് കുട്ടിയുടെ നേതൃത്വത്തിൽ തടയുന്നു.
താൽകാലികം... ദേശീയപാത തൃശൂർ പുതുക്കാടിൽ അശാസ്ത്രീയമായ രീതിയിൽ റോഡിലെ കുഴികൾ അടയ്ക്കുന്നത് പരിശോധിക്കുന്ന പൊതുമരാമത്ത് എക്സിക്യുട്ടീവ് എൻഞ്ചിനിയർ എസ്.ഹാരീഷ്, അസി. എൻഞ്ചിനിയർ എ.കെ നവീൻ എന്നിവർ.
കാറൊഴിഞ്ഞു, ഇനി കളറാക്കാം... മഴയൊന്ന് മാറി ഇത്തിരി തെളിഞ്ഞപ്പോൾ കോട്ടയം മൗണ്ട് കാർമ്മൽ സ്കൂളിൽ പെയിൻറ് ചെയ്യുന്ന തൊഴിലാളികൾ.
ഏറ്റുമാനൂരിൽ നടന്ന സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ: വി.ബി ബിനുവിനെ പ്രതിനിധികൾ അഭിനന്ദിക്കുന്നു.
ആശ്വാസത്തണലിൽ... കഞ്ഞിക്കുഴി മൗണ്ട് കാർമ്മൽ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ മുറ്റത്തെ മരത്തണലിൽ വിശ്രമിക്കുന്നു.
ഏറ്റുമാനൂരിൽ നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
ഇനി വ്യത്തിയാക്കൽ... മീനച്ചിലാർ കരകവിഞ്ഞ് നാഗമ്പടം ആറ്റുമാലി ഭാഗത്ത് വെള്ളം കയറിയ വീട് വൃത്തിയാക്കുന്നു.
സ്മരണയിൽ... കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺ ഹാളിൽ നടന്ന ജോർജ് ഈഡൻ സ്നേഹസ്മരണ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായി സൗഹൃദം പങ്കുവയ്ക്കുന്ന എസ്. ശർമ്മ. കെ. ബാബു എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ.
എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ നടക്കുന്ന മൺസൂൺ ഫുട്ബാൾ മത്സരവേദിയിലെത്തിയ കേരളാ ബ്ളാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ച്.
ഒത്തൊരുമിച്ച്... തൃശൂർ റിജ്യണൽ തിയറ്ററിൽ സംഘടിപ്പിച്ച സമർപ്പണയുടെ രാമായണ ഫെസ്റ്റിൽ കവി മധുസൂദനൻ നായർക്ക് ശബരി സൽക്കാരം നൽക്കുന്ന നഞ്ചിയമ്മ ഫ്രെഫ. എം.കെ സാനു, മാർ അപ്രേം തിരുമേനി, അഡ്വ. ബി. ഗോപാലകൃഷ്ണൻ, അഡ്വ. സജി നാരായണൻ, ഗോപിനാഥ് വന്നേരി തുടങ്ങിയവർ സമീപം.
തിരുവനന്തപുരം കണ്ണമ്മൂല വിദ്യാധിരാജ ചട്ടമ്പിസ്വാമി ജന്മസ്‌ഥാനമണ്ഡപത്തിലെത്തിയ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ.
സി.പി.ഐ കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഏറ്റുമാനൂരിൽ നടന്ന പൊതുസമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു.
ഏറ്റുമാനൂരിൽ നടക്കുന്ന സി.പി.ഐ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി പൊതുസമ്മേളന നഗറിൽ മുതിർന്ന പാർട്ടി അംഗം വി.കെ. കരുണാകരൻ പതാക ഉയർത്തുന്നു.
ക്യാമ്പിലെ കളികൾ... കോട്ടയം മൗണ്ട് കാർമ്മൽ സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുട്ടികൾ സ്‌കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നു.
മുറ്റത്തൊരു വള്ളം കളി... കോട്ടയം കുമരകം റോഡിൽ ചെങ്ങളം ഭാഗത്ത് വെള്ളം കയറിയ വീടിന്റെ മുറ്റത്ത് കടലാസ് വള്ളം ഉണ്ടാക്കി കളിക്കുന്ന കുട്ടികൾ.
വെള്ളക്കെട്ടായി മാറിയ നാഗമ്പടം നെഹ്യ സ്റ്റേഡിയം.
  TRENDING THIS WEEK
മറുക്കരതേടി... കനത്ത മഴയെ തുടർന്ന് തൃശൂർ ചാലക്കുടി കൂടപ്പുഴയിൽ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് തങ്ങളുടെ വീട്ടു സാധനങ്ങൾ ചെമ്പിലാക്കി ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് പോകുന്ന കുടുംബങ്ങൾ.
കോട്ടയം കുമരകം റോഡിന് സമീപം വെള്ളം കയറിയ തെക്കേ ചെങ്ങളം ഭഗവതി ക്ഷേത്രം
കുഞ്ഞേ നീ സുരക്ഷിതൻ... മഴയെ തുടർന്ന് തൃശൂർ മാള കുഴൂർ പഞ്ചായത്തിലെ തിരുത്ത തുരുത്തിൽ വെള്ളം കയറിയതിനെ തുടർന്ന് യന്ത്രം ഘടിപ്പിച്ച വഞ്ചിയിൽ ഫിഷറീസ് വകുപ്പിന്റെ സീ റെസ്ക്യു സ്ക്വാഡ് തുരുത്തിലെ കൈ കുഞ്ഞിനെയും അമ്മ രമ്യ, അച്ചൻ മഹേഷ് തുടങ്ങിയവരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നു.
വീട്ടിലേക്കുള്ള വഴി... വെള്ളം കയറിയ വഴിയിലൂടെ സമീപത്തെ കമ്പിവേലിയിൽ പിടിച്ച് വീഴാതെ നടന്നു നീങ്ങുന്ന വയോധിക. കോട്ടയം ചെങ്ങളത്ത് നിന്നുള്ള കാഴ്ച.
വെള്ളത്തിലായി... മീനച്ചിലാർ കരകവിഞ്ഞ് കോട്ടയം പാറപ്പാടം ദേവീ ക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ.
ജീവിത തോണി... കായലിൽ വലവിരിച്ചതിനു ശേഷം മിൻ കുടുങ്ങിയോ എന്ന് നോക്കുന്ന മത്സ്യത്തൊഴിലാളി. പനമ്പുകാട് നിന്നുള്ള കാഴ്ച.
വെള്ളക്കെട്ടായി മാറിയ നാഗമ്പടം നെഹ്യ സ്റ്റേഡിയം.
ചാടി തട... ലൂര്‍ദ് പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പതിനേഴാമത് ലൂര്‍ദിയന്‍ ഇന്റര്‍സ്‌കൂള്‍ ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്ന്റിൽ കോട്ടയം ലൂര്‍ദ് സ്‌കൂളിലെ ജെയിംസിൻറെ പോയിൻറ് നേടാനുള്ള ശ്രമം പുതുപ്പള്ളി ഡോണ്‍ ബോസ്‌കോ സ്‌കൂളിന്റെ ലെവിൻ താടയുന്നു. മത്സരത്തിൽ ലൂർദ് സ്‌കൂൾ ജയിച്ചു.
ചേർത്തുപിടിച്ചു... കനത്ത മഴയെ തുടർന്ന് ജില്ലാ കളക്ടർ വൈകി അവധി പ്രഖ്യാപിച്ചപ്പോൾ അമ്മക്കൊപ്പം കുഞ്ഞനുജനെ ചേർത്തുപിടിച്ചു വീട്ടിലേക്കു പോകുന്ന കുട്ടി. എറണാകുളം സൗത്തിൽ നിന്നുള്ള കാഴ്ച.
ശക്തമായി പെയ്ത മഴയത്ത് കുട്ടികൾ സ്കൂളിലെത്തിയ ശേഷം ജില്ലാ കളക്ടറുടെ അവധി പ്രഖ്യാപം വന്നശേഷം മഴയത്ത് തിരിച്ച് വീട്ടിലേക്കുപോകാൻ ബസിൽ കയറുന്ന വിദ്യാർത്ഥിനികൾ. എറണാകുളം കച്ചേരിപ്പടിയിൽ നിന്നുള്ള കാഴ്ച.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com