സർക്കാർ അഴിമതികൾ സിബിഐ അന്വേഷിക്കുക. എൻ ഐ എ ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീൽ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ് സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തിൽ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല മുദ്രാവാക്യം മുഴക്കുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, അനൂപ് ജേക്കബ് എം. എൽ. എ തുടങ്ങിയവർ സമീപം
മന്ത്രി കെ.ടി.ജലീൽ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് എൻ.ഡി.എയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ ബി.ഡി.ജെ.എസ് സംസ്ഥാന ചെയർമാൻ തുഷാർ വെള്ളാപ്പളളി ഉദ്‌ഘാടനം ചെയ്യുന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എസ്. സുരേഷ്. പത്മകുമാർ, കരമന ജയൻ, പെരിങ്ങമല അജി, എസ്.ആർ.എം അജി തുടങ്ങിയവർ സമീപം
സർക്കാരിന്റെ അഴിമതികൾ സി.ബി.ഐ അന്വേഷിക്കുക, എൻ.ഐ.എ ചോദ്യം ചെയ്‌ത മന്ത്രി കെ.ടി.ജലീലിനെ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ സത്യാഗ്രഹം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, എം.എം. ഹസ്സൻ, അനൂപ് ജേക്കപ്പ് തുടങ്ങിയവർ സമീപം
കൊവിഡ് വ്യാപനത്തെ തുടർന്ന് തിരക്കൊഴിഞ്ഞ എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്
കൊവിഡ് വ്യാപനത്തെ തുടർന്ന് വഴിയോര കച്ചവടത്തിന് ഇറങ്ങുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. എറണാകുളം തമ്മനം റോഡിൽ നിന്നുള്ള കാഴ്ച
തൊരാ മഴ തീരാ ഭയം... കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന ഇടുക്കി ജലസംഭരണി. ഇന്നലെ 2384.42 അടിയാണ് ഡാമിലെ ജലനിരപ്പ്. പരമാവധി സംഭരണ ശേഷി 2403 അടിയാണ്. തുടർച്ചയായി ഇതേ നിലയിൽ മഴ പെയ്താൽ ഡാം തുറന്നു വിടേണ്ട സാഹചര്യമുണ്ടാകും
സ്പെഷ്യൽ റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിക്കുക, സംഭരണ അട്ടിമറി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എം.സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി എസ് സി ഓഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥന ജനറൽ സെക്രട്ടറി പി.എം വിനോദ് ഉദ്ഘാടനം ചെയ്യുന്നു
സ്വർണ്ണക്കള്ളക്കടത്ത് സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് യു.ഡി.എഫ് കോട്ടയം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കലക്ടറേറ്റ് സത്യാഗ്രഹം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്‌ഘാടനം ചെയ്യുന്നു
നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന പേട്ട റെയിൽവേ സ്റ്റേഷൻ കെട്ടിടം
മുഖ്യമന്ത്രി പിണറായിവിജയൻ,മന്ത്രി ജലീൽ എന്നിവർക്കെതിരെ എ.ബി.വി.പി. യുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിലേക്ക് നടന്ന സമരത്തിൽ നിന്ന്
ഇന്നലെ നഗരത്തിൽ പെയ്ത മഴ.തകരപ്പറമ്പിൽ നിന്നുള്ള ദൃശ്യം
എറണാകുളം മാധവഫാർമസി ജംഗ്‌ഷനിൽ ഡി.സി.പി. ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ ഗതാഗതനിയമം ലംഘിച്ച കാർ യാത്രികനോട് ഇ ചലാൻ സംവിധാനത്തിലൂടെ പിഴ ഈടാക്കുന്നു.
അകത്തേതറയിൽ പിഡനത്തിന് ഇരയായ പെൺക്കുട്ടിക് നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹേമാംബിക പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്നയെ എറണാകുളം എൻ.ഐ.എ. പ്രത്യേക കോടതിയിൽ നിന്ന് എൻ.ഐ.എ. യുടെ കസ്റ്റഡയിൽ വിട്ടപ്പോൾ
കുഴിയിൽ കുരുങ്ങിയ കുരുക്ക്...ശക്തമായ മഴ പെയ്തതോടെ എറണാകുളം കുണ്ടന്നൂർ ജംഷ്ഷൻ ഗതാഗത കുരുക്കിലാണ്. തകർന്ന റോഡാണ് കുരുക്കിന് പ്രധാനകാരണം.
കുഴിയിൽ...ശക്തമായ മഴ പെയ്തതോടെ എറണാകുളം കുണ്ടന്നൂർ ജംഷ്ഷൻ ഗതാഗത കുരുക്കിലാണ്. തകർന്ന റോഡാണ് കുരുക്കിന് പ്രധാനകാരണം. റോഡിലെ കുഴിയടക്കുന്ന ഹോംഗാർഡും തൊഴിലാത്തിയും
കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സി.പി.എം ജി.പി.ഒയ്ക്ക് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു
സ്വർണ്ണക്കള്ളക്കടത്ത് മയക്കുമരുന്ന് മാഫിയകളുടെ താവളമായി മാറിയ എൽ.ഡി.എഫ് സർക്കാരിനെതിരെ മലപ്പുറം മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധം
മാധ്യമപ്രവർത്തകർക്കായി യൂത്ത് ലീഗ് സംഘടിപ്പിച്ച മീഡിയ മീറ്റ് പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ കലക്ടറേറ്റ് മാർച്ചിൽ പൊലീസ് ലാത്തി ചാർജിൽ പ്രതിഷേധിച്ച് കോൺഗ്രസ്,യൂത്ത് കോൺഗ്രസ്സ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി മലപ്പുറം പോലീസ് സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച മാർച്ച്
  TRENDING THIS WEEK
ജമ്മു കശ്മീരിലെ പിയർ ബുദാൻ അലി ഷായുടെ ദർഗ ജെകെയിലെ സാമുദായിക ഐക്യത്തിന് ഉദാഹരണമാണ്.. എല്ലാ മതസ്ഥർക്കും ഇവിടെ വരാൻ കഴിയും എന്നതാണ് ഈ പള്ളിയുടെ പ്രത്യേകത.
ഇന്ത്യയിൽ ഏകദേശം 40 ലക്ഷം മറവി രോഗികൾ ഉണ്ടെന്ന സത്യമറിഞ്ഞാൽ നിങ്ങൾ ഞെട്ടും.40 വയസ്സിനു മേൽ ഇത്തരം അവസ്ഥ അനുഭവിക്കുന്നവർ നിർബന്ധമായും ചികിത്സ തേടണം. അൽഷിമേഴ്സ് രോഗം പൂർണമായി ചികിത്സിച്ചു മാറ്റാനായില്ലെങ്കിലും തീവ്രത കുറയ്ക്കാൻ സാധിക്കുമെന്ന് എസ് യു ടി ആശുപത്രിയിലെ കൺസൽട്ടന്റ് ന്യൂറോളജിസ്ര് ഡോ. സുശാന്ത് പറയുന്നു
മന്ത്രി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു
അടി പേടിച്ച് അടവൊന്ന് മാറ്റി... മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്നാവിശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് കോഴിക്കോട് കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിനിടെ പൊലീസിന്റെ ഷീൽഡ് തട്ടിയെടുത്ത് ലാത്തി ചാർജിനെ നേരിടുന്ന കോണ്‍ഗ്രസ്സ് പ്രവർത്തകൻ
യൂത്ത് കോൺഗ്രസ് കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായപ്പോൾ.
എന്താപ്പാ ദ്... മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിനെ തുടർന്ന് കലക്ടറേറ്റ് കവാടം അടച്ചത് കാരണം കളക്ട്രേറ്റിൽ അത്യാവശ്യത്തിനെത്തിയ സ്ത്രീ അകത്ത് കയറാനാവാതെ വിഷമിച്ചപ്പോൾ.
ഇത് സ്ട്രേങ്ങാ ... മന്ത്രി കെ.ടി.ജലീലിൻ്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പാലക്കാട് കളക്ട്രറ്റിലേക്ക് നടത്തുന്ന മാർച്ചിൽ മ്പാരിക്കേഡിൽ ചവിട്ടി ബലം നോക്കുന്ന പോലീസുക്കാരൻ
കുരുക്ക് മാറ്റാൻ...കുണ്ടന്നൂർ ജംഗ്ഷനിൽ റോഡിലെ കുഴികൾ അടയ്ക്കുന്ന പൊലീസും ജോലിക്കാരും. നിത്യേന വലിയ ഗതാഗത കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്
മന്ത്രി കെ.ടി ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ മലപ്പുറം കുന്നുമ്മലിൽ ദേശീയ പാത ഉപരോധിക്കുന്നതിനിടെ ഭക്ഷണ വിതരണത്തിന്റെ ഭാഗമായി വന്ന ഡെലിവറിമാനെ തടഞ്ഞ് കയർക്കുന്ന പ്രവർത്തകർ.
കെ.ടി.ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com