ഉത്തരേന്ത്യൻ ദളിത് യുവതികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ തിരുവനന്തപുരം പബ്ലിക് ഓഫീസിന് മുന്നിൽ വനിത കൂട്ടായ്മ സംഘടിപ്പിച്ച ധർണ എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി. ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു
പൊലീസ് സ്മൃതി ദിനാചരണത്തിന്റെയും ഫ്ലാഗ് ഡേയുടെയും ഭാഗമായി സെക്രട്ടേറിയറ്റിനുമുന്നിൽ കന്റോൺമെൻറ് സി.ഐ ഷാഫി പൊതുജനങ്ങൾക്ക് പൊലീസ് ഫ്ലാഗ് സ്റ്റിക്കർ പതിപ്പിക്കുന്നു
പൊലീസ് സ്മൃതിദിനാചരണത്തോടനുബന്ധിച്ച് പൊലീസ് ആസ്ഥാനത്തെ സ്മൃതി മണ്ഡപത്തിൽ പൊലീസ് മേധാവി ലോക്നാഥ്‌ ബെഹ്റ പുഷ്പചക്രം സമർപ്പിച്ച് ആദരാഞ്ജലികൾ അർപ്പിക്കുന്നു
മകൻ സ്വത്ത് തട്ടിയെടുത്തശേഷം വീട്ടിൽ കയറ്റുന്നില്ലെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയ ശേഷം സെക്രട്ടേറിയറ്റിനുമുന്നിൽ സമരം കിടക്കാനെത്തിയ ആലപ്പുഴ തുറവൂർ സ്വദേശി ശശിധരന് ക്ഷീണം അനുഭവപെട്ടതിനെത്തുടർന്ന് പൊലീസ് ചായ വാങ്ങി നൽകുന്നു
ദേവസ്വം ബോർഡ് ശബരിമല ലേലനടപടികൾ നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാര വ്യവസായി ഏകോപനസമിതി ശബരിമല യൂണിറ്റ് സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ പ്രതിഷേധം
കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷന്റെയും,കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശ സംരക്ഷണമാവിശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന ഉപവാസ സമരത്തിൽ സഹായ മെത്രാൻ ഡോ.ആർ.ക്രിസ്തുദാസ് സംസാരിക്കുന്നു
മത്സ്യ തൊഴിലാളി ദ്രോഹ ഓർഡിനൻസ് പിൻവലിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ആർ. എസ്. പി യുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനുമുന്നിൽ ഓർഡിനൻസ് പകർപ്പ് കത്തിച്ചു പ്രതിഷേധിക്കുന്നു
പിന്നോക്ക സമുദായ സംവരണം അട്ടിമറിക്കുന്നുവെന്നാരോപിച്ച്  വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ വി. ദിനകരൻ ഉദ്ഘാടനം ചെയ്യുന്നു
ആളൊഴുകിയെത്തി... കോവിഡ് മാനദണ്ഡമനുസരിച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തനമാരംഭിച്ചപ്പോൾ തൊടുപുഴ പൂമാലക്ക് സമീപം ഞണ്ടിറുക്കി വെള്ളച്ചാട്ടം കാണാനെത്തിയവർ
മഴയത്തൊരുറക്കം... റോഡരുകിലെ കടത്തിണ്ണയിൽ കിടന്നുറങ്ങുന്നവർ. കോട്ടയം തിരുനക്കരയിൽ നിന്നുള്ള കാഴ്ച.
ഒന്ന് കടന്നോട്ടെ... കോട്ടയം തിരുനക്കര ഗാന്ധിസ്ക്വയറിൽ റോഡ് മുറിച്ച് കടക്കാൻ യാത്രക്കാരിയെ സഹായിക്കുന്ന വനിതാ പൊലീസ്. തിരുനക്കര ഗാന്ധിസ്ക്വയറിന് സമീപം സ്വകാര്യ ബസ് സ്റ്റാൻഡിലേക്ക് പോകാനുള്ള റോഡിലെ സീബ്രാ ലൈൻ പൂർണ്ണമായും മാഞ്ഞ് പോയതുകൊണ്ട് യാത്രക്കാർ റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടുകയാണ്.
കേരള സർക്കാറിൻ്റെ പ്രവാസി വിരുദ്ധ നിലപാടിനെതിരെ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് മലപ്പുറത്ത് നടത്തിയ വഞ്ചനാദിനം കെ.പി. നൗഷാദലി ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറത്ത് നടന്ന ബി.ജെ.പി ജില്ലാ നേതൃയോഗം സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേഷ് ഉദ്ഘാടനം ചെയ്യുന്നു.
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ വിമാന ഭാഗങ്ങൾ മാറ്റാനായി അപകട സ്ഥലത്ത് സൗകര്യങ്ങൾ ഒരുക്കുന്നു.
മലപ്പുറം പ്രസ്സ് ക്ലബ് മുൻ പ്രസിഡൻ്റ് വി.കെ. ഉമ്മർ അനുസ്മരണ യോഗത്തിൽ സി.പി. സൈതലവി സംസാരിക്കുന്നു.
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ വിമാന ഭാഗങ്ങൾ മാറ്റാനായി അപകട സ്ഥലത്തെത്തിച്ച ക്രെയിൻ.
തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്ന തിരുവല്ലം ബൈപാസ് റോഡ് മന്ത്രി ജി. സുധാകരൻ സന്ദർശിക്കുന്നു.
കണ്ടോ കണ്ടോ... ഇന്ന് കൂടെ മാത്രം... കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അപകടത്തിൽ പെട്ട എയർ ഇന്ത്യ വിമാനം അച്ഛന്റെ സഹായത്തോടെ ഗെയ്റ്റിന് മുകളിലൂടെ നോക്കി കാണുന്ന കുട്ടി. വിമാന ഭാഗങ്ങൾ ഇന്ന് മുതൽ ക്രെയിൻ ഉപയോഗിച്ച് മാറ്റിത്തുടങ്ങും.
വി.എസ്. അച്യുതാനന്ദൻ 97- ാം പിറന്നാൾ ആഘോഷിക്കുന്നു.
വി.എസ്. അച്യുതാനന്ദൻ്റെ 97 - മത് ജന്മദിനത്തോടനുബന്ധിച്ച് കേരള കൗമുദി പുറത്ത് ഇറക്കിയ പ്രത്യേക സപ്ലിമെൻ്റ് പ്രകാശനം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിക്കുന്നു. മണ്ണാർക്കാട് റിപ്പോർട്ടർ കൃഷ്ണദാസ് കൃപ സമീപം.
  TRENDING THIS WEEK
മുഷിഞ്ഞ വസ്ത്രങ്ങളും നീട്ടി വളർത്തിയ താടിയും മുടിയും കണ്ടാൽ മനോനിലതെറ്റിയെന്ന് ആരും പറയും. എസ്.പി ബാലസുബ്രഹ്മണ്യൻ പാടിയ 'ശങ്കരാ നാദ ശരീര പരാ....' എന്ന ഗാനം സുഗതനെ കൊണ്ട് പാടിച്ച് നാട്ടുകാരിലൊരാൾ യു ട്യൂബിൽ പോസ്റ്റ് ചെയ്തപ്പോൾ വീഡിയോ: കെ.സി. സ്മിജൻ
കച്ചവടത്തിനിടയിൽ തന്നെയും സുഹൃത്തിനേയും അപമാനിക്കുകയും ഉപജീവന മാർഗമായ ബിരിയാണി വില്പന തടസപ്പെടുത്തുകയും ചെയ്തതിൽ മനന്നൊന്ത് ഫേസ്ബുക്ക് ലൈവിലൂടെ പൊട്ടിക്കരഞ്ഞ ട്രാൻസ് ജെൻഡർ സജ്നയ്ക്കൊപ്പം എറണാകുളം ഇരുമ്പനത്ത് ബിരിയാണി വില്പനയ്ക്കെത്തിയ നടൻ സന്തോഷ് കീഴാറ്റൂർ
ഇരുമുഖൻ...ഇരുകണ്ണുകൾക്കും രണ്ട് നിറമുള്ള പൂച്ച. മുണ്ടക്കയം കൊക്കയാർ നിന്നുള്ള കാഴ്ച
സീറ്റ് ചർച്ച...കോട്ടയം ഡി.സി.സി.ഓഫീസിൽ ചർച്ചെക്കെത്തിയ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫും, മോൻസ് ജോസഫും കോൺഗ്രസ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി.ജോസഫിനൊപ്പം
അതിവേഗം പുതിയഫ്ളൈഓവറിനായ് ...പാലാരിവട്ടത്തെ വിവാദ ഫ്ളൈഓവറിന്റെ പൊളിക്കൽ ജോലികൾ
നവരാത്രി ആഘോഷങ്ങൾക്കു തുടക്കംകുറിച്ച് പഴയ കൽപ്പത്തി കൽചെട്ടിതെരുവിൽ മനസിനി വീട്ടിൽ വൃധാലക്ഷിയുടെ വീട്ടിൽ ഒരുക്കിയ ബൊമ്മക്കൊലു.
പാടശേഖരത്തിന് സമാനമായ നെൽക്കൃഷിയാണ് മനോജ് മാഷിന്റെ വീട്ടുമുറ്റത്തിന് ശോഭ പകരുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം ഒലിപ്പുറം സ്വദേശിയായ കുത്തിരേഴി ചേളാരി എച്ച്.എസ്.എസിലെ ഹൈസ്‌കൂൾ വിഭാഗം ഗണിതശാസ്ത്ര അദ്ധ്യാപകനാണ് മനോജ് കൃഷിക്കായി തിരഞ്ഞെടുത്തത് വീടിന്റെ മുറ്റം തന്നെയാണ്. വീഡിയോ: അഭിജിത്ത് രവി
വേളി ടൂറിസം വില്ലേജിൽ നടന്നു വരുന്ന വികസന പ്രവർത്തങ്ങളുടെ ഭാഗമായി സ്ഥാപിച്ച ഇന്ത്യൻ എയർ ഫോഴ്‌സിന്റെ വിമാനം
മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട എം.എൻ. രജികുമാർ. ഭര്യ രജനി മക്കളായ ശബരിനാഥ്, എം.ആർ ഗൗരി എന്നിവർക്കൊപ്പം
പ്രളയത്തിൽ ഒഴുകിയെത്തിയ എഴുന്നൂറോളം പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ച് തോണി ഉണ്ടാക്കിയിരിക്കുകയാണ് മലപ്പുറം വേങ്ങര കുരിയാടുള്ള നാല് ചെറുപ്പക്കാർ. മാലിന്യനിർമാർജന സന്ദേശം എന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ തോണി നിർമ്മാണം. വേങ്ങര കൂരിയാട് കാസ്മ ക്ലബ് പ്രവർത്തകരായ എ. രാഗിൽ, കൂരിയാട്ട് പടിക്കൽ സുബീഷ്, വെട്ടൻ സജിത്ത്, ടി.പി. വിഷ്ണുദേവൻ എന്നിവരാണ് തോണി നിർമ്മിച്ചത്. വീഡിയോ : അഭിജിത്ത് രവി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com