കൊവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണായ ആലപ്പുഴ ജില്ലയിലെ പാണാവള്ളി പഞ്ചായത്ത് പത്താം വാർഡിലെ റോഡുകൾ പൊലീസ് അടച്ചപ്പോൾ.
പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെക്കുറിച്ചുള്ള 'തങ്ങള്‍ വിളക്കണഞ്ഞ വര്‍ഷങ്ങള്‍' എന്ന പുസ്തകം ഹൈദരലി ശിഹാബ് തങ്ങള്‍, എം.വി. ശ്രേയംസ് കുമാറിന് കോപ്പി നല്‍കി പ്രകാശനം ചെയ്തപ്പോൾ.
ചൂണ്ടയിലും കുരുങ്ങും... പാലത്തിൽ നിന്ന് ചൂണ്ടയിട്ട് മത്സ്യം പിടിക്കുന്നയാൾ. എറണാകുളം കാളമുക്കിൽ നിന്നുള്ള കാഴ്ച.
വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്ന് രണ്ടുകോടി തട്ടിയ കേസിൽ അറസ്റ്റിലായ സീനിയർ അക്കൗണ്ടന്റ് ബിജുലാലിനെ ജനറൽ ഹോസ്‌പിറ്റലിൽ വൈദ്യപരിശോധനയ്‌ക്ക് ശേഷം പൊലീസ് പുറത്തേക്ക് കൊണ്ടുവന്നപ്പോൾ.
സേവ് കേരള സ്പീക്കപ്പ് ക്യാമ്പയിന്റെ ഭാഗമായി കെ.പി.സി.സി ആസ്ഥാനത്ത് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എം.എം ഹസൻ എന്നിവർ സത്യാഗ്രഹം അനുഷ്ഠിക്കുന്നു.
ഇനി വാ മൂടിയേക്കാം... കോട്ടയം പ്രസ്ക്ലബിൽ പത്രസമ്മേളനം നടത്തിയ ശേഷം പി.സി. ജോർജ് എം.എൽ.എ മാസ്ക് ധരിക്കുന്നു.
എണ്ണവും അകലവും അറിയാൻ... കോട്ടയം സുവർണ ആഡിറ്റോറിയത്തിൽ ബി.ജെ.പി മുൻസംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ ഉപവാസ സമരംനടത്തുമ്പോൾ പുറത്ത് നിന്ന് ജനലിൽകൂടി വീക്ഷിക്കുന്ന പൊലീസുദ്യോഗസ്ഥൻ. കൊവിഡ് സമ്പർക്ക വ്യാപനം കുറക്കാനുള്ള പൂർണ്ണ ചുമതല മുഖ്യമന്ത്രി പൊലീസിന് നൽകിയതോടെ സമരപരിപാടികൾ ഉൾപ്പെടെ ജനങ്ങൾ കൂടുന്നിടത്ത് പൊലീസ് നിയന്ത്രങ്ങൾ ഏർപ്പെടുത്താൻ തുടങ്ങി.
മുൻകരുതലോടെ... കൊവിഡിൻ്റെ പശ്ചാത്തലത്തിൽ പറപ്പൂക്കര പഞ്ചായത്തിലെ രണ്ട് വാർഡുകൾ കണ്ടെയ്മെൻറ് സോണാക്കി മാറ്റി.
കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ തൃശൂർ സ്വരാജ് റൗണ്ടിൽ വെള്ളകെട്ടുണ്ടായ സാഹചര്യത്തെ തുടർന്ന് വെള്ളം സുഗമമായി ഒഴുക്കുന്നതിന് വേണ്ടി സ്വരാജ് റൗണ്ടിനു ചുറ്റിലുമുള്ള കാനകളിലെ മണ്ണ് നീക്കം ചെയ്യുന്നു.
കാഴ്ചയില്ലായ്മയെ ഉൾക്കാഴ്ചകൊണ്ട് തോൽപ്പിച്ച് സിവിൽ സർവീസ് പരീക്ഷയിൽ 804 ാം റാങ്ക് നേടിയ എസ്.ഗോകുലിന് അമ്മ ശോഭ മധുരം നൽകുന്നു. അച്ഛൻ സുരേഷ് കുമാർ സമീപം.
സ്വപ്നങ്ങൾക്ക് ഉയരമേറെ... കോഴിക്കോട് ടൗൺ ഹാൾ റോഡിൽ പ്രമുഖ കമ്പിനിയുടെ പരസ്യ ബോർഡ് അഴിച്ചെടുക്കുന്ന തൊഴിലാളി. സുരക്ഷയൊന്നുമില്ലാതെയാണ് ബോർഡ് അഴിച്ച് മാറ്റുന്നത്.
സ്വർണ്ണക്കടത്ത് കേസ് പ്രതി കെ.ടി. റമീസിനെ എറണാകുളം എൻ.ഐ.എ. പ്രത്യേക കോടതിയിൽ ഹാജരാക്കിയപ്പോൾ.
കൊവിഡ് രോഗികളുടെ കോൺടാക്ട് ട്രേസിങ്ങുമായി ബന്ധപ്പെട്ട് പൊലീസ് ചുമതലകൾ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഡി.എം.ഒ കൺട്രോൾ റൂമിലെത്തിയ സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്യായ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം.
നിയമത്തിന്റെ തണലിൽ... എറണാകുളം എൻ.ഐ.എ. പ്രത്യേക കോടതിയിൽ പാർക്ക് ചെയ്തിരിക്കുന്ന ജഡ്ജിയുടെ വാഹനത്തിന് സമീപം കടന്ന് കൂടിയ പൂച്ചകൾ.
കണ്ടെയ്‌ൻമെന്റ് സോണായ പൂന്തുറയിൽ ഇന്നലെ മുതൽ നിയന്ത്രണങ്ങൾ കർശനമായതോടെ പ്രധാന കവാടമായ കുമരിചന്തക്ക് സമീപം വാഹനങ്ങളുമായി എത്തിയവരെ പരിശോധനക്ക് ശേഷം കടത്തിവിടുന്നു.
മാസ്ക് മാസ്റ്റാണ്... കൊവിഡ് ജാഗ്രതയുടെ ഭാഗമായി മലപ്പുറം കുന്നുമ്മലിൽ പൊലീസ് നടത്തിയ പരിശോധനയിൽ മാസ്കില്ലാതെ പുറത്തിറങ്ങിയ യുവാവിന് മാസ്ക് നൽകുന്നു. കർശന നടപടിയെടുത്തതാണ് യുവാവിനെ പറഞ്ഞ് വിട്ടത്.
കൊവിഡ് ജാഗ്രതയുടെ ഭാഗമായി മലപ്പുറം നഗരത്തില്‍ തൃശൂര്‍ റെയിഞ്ച് ഡി.ഐ.ജി എസ്.സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ മാസ്കിടാതെ ബൈക്കിലെത്തിയ ആളെ മാസ്ക് ധരിപ്പിക്കുന്നു.
പൂന്തുറയിൽ കൊവിഡ് ബാധിച്ച് മരിച്ച പുഷ്പനായകത്തിന്റെ മരണാനന്തര ചടങ്ങുകളുടെ ഭാഗമായി മൃതദേഹം മറവ് ചെയ്ത കുഴിക്കരികിൽ സ്ഥാപിക്കാനുള്ള കുരിശുമായ് പോകുന്നവർ.
തിരികെ പറന്ന്... എറണാകുളം കാളമുക്ക് ഹാർബറിൽ കെട്ടിയിട്ടിരിക്കുന്ന ബോട്ടുകൾ. കൊവിഡ് വ്യാപന ഭീതിയെത്തുടർന്ന് ഇന്നലെ അവസാനിക്കേണ്ടിയിരുന്ന ട്രോളിംഗ് നിരോധനം 2 ദിവസത്തേക്ക് കൂടി നീട്ടിയതായാണ് അധികൃതരുടെ ഭാഗത്ത് നിന്ന് കിട്ടിയ അറിയിപ്പെന്ന് മത്സ്യത്തൊഴിലാളികൾ.
കണ്ടെയ്ൻമെന്റ് സോണായ ചാലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ കിള്ളിപ്പാലത്തുനിന്ന് വഴി തിരിച്ചുവിടുന്ന പൊലീസ്. കൊവിഡ് വ്യാപനത്തെ തുടർന്ന് കർശന പരിശോധനയാണ് പൊലീസ് നടത്തുന്നത്.
  TRENDING THIS WEEK
വിനായക്
വായനശാല
അന്തരിച്ച നടൻ അനിൽ മുരളിയുടെ മൃതദേഹം പൂജപ്പുരയിലെ വസതിയിൽ കൊണ്ടുവന്നപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന മകൻ ആദിത്യൻ. അനിൽ മുരളിയുടെ സഹോദരൻ എം.എസ്. ഗിരി തുടങ്ങിയവർ സമീപം.
കൊല്ലം ജില്ലാ ജയിലിൽ നിന്നും കൊവിഡ് ബാധിച്ചവരെ ചന്ദനത്തോപ്പിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റുന്നു.
പാലക്കാട് പുതുശ്ശേരി കുരിടിക്കാട് ഞാവളുങ്കൽ വീട്ടിൽ ഹരികൃഷണൻ പെൻസിലിൽ നിർമ്മിക്കുന്ന മനോഹര കൊത്തുപണികൾ
മേച്ചൽ പുറങ്ങളിലേക്ക്... ആട്ടിൻ കൂട്ടവുമായി മേച്ചൽ പുറങ്ങളിലേക്ക് ഇറങ്ങിയ കർഷക സ്ത്രി പാലക്കാട് പാപ്പറമ്പ് ഭാഗത്ത് നിന്ന്.
നമ്മൾ പഠിക്കില്ല... തീരദേശ ദേശീയപാതയുടെ പണികൾക്കായി എത്തിയ അന്യസംസ്ഥാന തൊഴിലാളികളെ വൈകുന്നേരം ക്യാമ്പുകളിൽ കൊണ്ടുപോകുന്നതിനായി വാഹനത്തിൽ കയറ്റുന്നു. യാതൊരുവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവരുടെ യാത്ര. കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു ആശുപത്രിയുടെ കെട്ടിടം പണിക്കായി എത്തിച്ച അന്യസംസ്ഥാന തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
പാവം... ഇയാളും മനുഷ്യനാണ്...
നന്മയുള്ള കാവൽക്കാർ... എറണാകുളം കടവന്ത്രയ്ക്ക് സമീപം റോഡ് മുറിച്ചു കടക്കാൻ നിന്ന വൃദ്ധയെ വാഹനങ്ങൾ തടഞ്ഞ് സുരക്ഷിതമായി എത്തിക്കുന്ന സമീപത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ.
കണ്ടെയ്‌ൻമെന്റ് സോണായ പൂന്തുറയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന ആന്റിജൻ ടെസ്റ്റിൽ നിന്ന്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com