ഒൻപതു ദിവസം നീളുന്ന സമ്പൂർണ ലോക്ക് ഡൗണിന്റെ ഭാഗമായി പൊലീസ് പാപ്പനംകോട് നടത്തുന്ന വാഹന പരിശോധനയ്ക്കിടെ ബൈക്കിൽ എത്തിയ യാത്രക്കാരനോട് തിരിച്ചറിയാൽ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ താൻ പൊലീസ് ആണെന്നും തിരിച്ചറിയൽ കാർഡ് കാണിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞ് തർക്കിക്കുന്നു. തുടർന്ന് തിരിച്ചറിയൽ കാർഡ് കാണിക്കാതെ യാത്ര തുടരാൻ അനുവദിക്കില്ല എന്ന് ഡ്യൂട്ടിയിൽ നിന്ന ഉദ്ധ്യോഗസ്ഥൻ പറഞ്ഞെങ്കിലും ആള് ബൈക്കുമായി കടന്നു കളഞ്ഞു.
ലോക്ക് 'ഡൗൺ'... കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വൈകിട്ട് പോകാനുള്ള ട്രെയിൻ കാത്തിരിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ.
ട്രെയിനിൽ കയറാനായി റെയിൽവെ‌യ്ക്ക് സമീപമുള്ള റോഡ് മുറിച്ചു കടക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ. ലോക്ക് ഡൗണിനെ തുടർന്ന് വിജനമായ റോഡിൽ പൊലീസ് പരിശോധനക്ക് ശേഷമാണ് ആളുകളെ കടത്തിവിടുന്നത്.
ഫാദർ ഡേവിഡ് ചിറമ്മൽ ചാരിറ്റബിൾ ട്രസ്റ്റ് നടത്തി വരുന്ന ഹംഗർ ഹണ്ട് സംവിധാനം.
ഇതാ തെളിവ്... കൊവിഡ് വ്യാപനം തടയാൻ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് കോട്ടയം നഗരത്തിൽ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടയിൽ മൊബൈലിൽ ഐ.ഡി പ്രൂഫ് കാണിക്കുന്ന തൊഴിലാളി.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഒൻപതു ദിവസം നീളുന്ന സമ്പൂർണ ലോക്ക് ഡൗണിന്റെ ഭാഗമായി പൊലീസ് പ്രാവച്ചമ്പലത്ത് നടത്തുന്ന വാഹന പരിശോധന.
എന്തൊരു പൊല്ലാപ്പ്... കോട്ടയം തിരുനക്കരയിലെ പരിശോധനക്കിടയിൽ ഒരു രേഖയുമില്ലാതെ സ്‌കൂട്ടറിൽ വന്ന യുവാവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ പൊലീസ് തൊപ്പി യുവാവിന്റെ കൈയ്യിൽ കൊടുത്തിട്ട് യുവാവിന്റെ ഹെൽമെറ്റ് വയ്ക്കുന്നു. പിന്നീട് വേറെ ഹെൽമെറ്റ് വച്ച് പൊലീസ് യുവാവിനെയും കൊണ്ട് സ്റ്റേഷനിലേക്ക് പോകുന്നു.
ലോക്ക്ഡ്... ലോക്ക് ഡൗണിലെ പൊലിസ് പരിശോധനക്കായ് റോഡിൽ സംവിധാനം ഒരുക്കുന്നു തൃശൂർ നഗരത്തിൽ നിന്നൊരു ദൃശ്യം.
അനുദിനം തീവ്രമാകുന്ന കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ വേണ്ടി സംസ്ഥാനത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെ തുടർന്ന് ചാല കമ്പോളത്തിൽ അവശ്യസാധനങ്ങൾ വാങ്ങാൻ എത്തിയവർ
തിരുവനന്തപുരം നഗരത്തിൽ പെയ്ത ശക്തമായ മഴയുടെ സ്റ്റാച്യുവിൽ നിന്നുള്ള കാഴ്ച്ച
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് കുന്നുമ്മൽ നഗരത്തിലൂടെ മൂന്ന് മാസ്കുകൾക്ക് പുറമെ ഫേസ് ഷീൽഡും ധരിച്ച് യാത്ര ചെയ്യുന്ന സ്ത്രീ.
അനുദിനം തീവ്രമാകുന്ന കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ വേണ്ടി സംസ്ഥാനത്ത് എട്ടാം തീയതി മുതൽ ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെ തുടർന്ന് നഗരത്തിൽ അനുഭവപ്പെട്ട ഗതാഗത തിരക്ക്
നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൽ.ഡി.എഫിൻ്റെ ആഭിമുഖ്യത്തിലുള്ള വിജയദിവസത്തിൽ തൃശൂരിലെ വീട്ടിൽ നിലവിളക്കിൽ തിരി തെളിയിക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനും ഭാര്യ നിയുക്ത എം.എൽ.എ ആർ.ബിന്ദുവും
എൽ.ഡി.എഫ് വിജയദിനാഘോഷത്തിന്റെ ഭാഗമായി വീട്ടിൽ ദീപം തെളിയിച്ച് ആഹ്ലാദം പങ്കിടുന്ന കുടുംബം. കോട്ടയം കാഞ്ഞിരത്ത് നിന്നുള്ള കാഴ്ച.
നിയമ സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയതിനെ തുടർന്ന് എൽ .ഡി .എഫ് ആഹ്വാന പ്രകാരം നടത്തിയ വിജയ ദിനാഘോഷത്തിൽ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യ കമല വിജയൻ ,മകൾ വീണ ചെറുമകൻ ഇഷാൻ എന്നിവരോടൊത്ത് ദീപങ്ങൾ തെളിച്ചാഘോഷിക്കുന്നു
എൽ. ഡി. എഫ് വിജയദിനാഘോഷത്തിന്റെ ഭാഗമായി എം.എൻ. സ്മാരകത്തിൽ പന്ന്യൻ രവീന്ദ്രൻ ദീപം തെളിയിക്കുന്നു. വിക്രമൻ, ബാബു തുടങ്ങിയവർ സമീപം
ജാഗ്രത... കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പാലക്കാട് നഗരസഭയ്ക്ക് മുന്നിൽ വച്ച അപേക്ഷപ്പെട്ടി. ആൾക്കൂട്ടം ഒഴിവാക്കി രോഗവ്യാപനം തടയാന്നണ് പ്രവേശനകവാടത്തിന് മുമ്പിൽ ഇത് വച്ചിരിക്കുന്നത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തൃശൂർ മുണ്ടുരിലെ വിനായക ഓക്സിജൻ പ്ലാന്റ് കളക്ടർ എസ്. ഷാനവാസ് സന്ദർശിക്കുന്നു.
കരുതൽ... ലോക്ഡൗണിന് മുന്നോടിയായി വലിയങ്ങാടിയിൽ നിന്ന് കടകളിലേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങളുമായി സ്കൂട്ടറിൽ പോവുന്നയാൾ.
സംസ്‌ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന വേളയിൽ മുൻകരുതലായ് ഏർപ്പെടുത്തിയ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണത്തെ തുടർന്ന് തിരുവനന്തപുരം പാളയത്ത് പൊലീസ് നടത്തിയ വാഹന പരിശോധന. പിന്നിൽ വാഹനങ്ങളുടെ നീണ്ട നിരയും കാണാം.
  TRENDING THIS WEEK
സുരക്ഷാ വലയമൊരുക്കി... കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ടയം തിരുനക്കകരയിൽ വാഹന പരിശോധന നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുന്ന ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് അട്ടകുളങ്ങരയിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെ സൈക്കിളിൽ എത്തിയ യുവാവിനോട് പൊലീസ് വിവരങ്ങൾ ആരായുന്നു.
കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിനെ തുടർന്ന് പാലക്കാട് ഐ.എം.എ ജംഗ്ഷനിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി പോലീസ് പരിശോധിക്കുന്നു.
കരുതൽ... ലോക്ഡൗണിന് മുന്നോടിയായി വലിയങ്ങാടിയിൽ നിന്ന് കടകളിലേക്ക് ആവശ്യമായ ഭക്ഷ്യസാധനങ്ങളുമായി സ്കൂട്ടറിൽ പോവുന്നയാൾ.
ബ്രെയ്ക്ക് ദി ചെയിൻ ബ്രെയ്ക്ക് ആയപ്പോൾ... കൊവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ പാലക്കാട് സിവിൽ സ്റ്റേഷനിൽ പൊതുജനങ്ങൾക്കായി കൈകഴുക്കാനായി വെച്ച വെള്ളവും വാഷ് മ്പൈയ്സും നിശ്ചലമായപ്പോൾ. ദിനംപ്രതി വിവിധ ആവിശ്യങ്ങൾക്കായി ഇവിടെ എത്തുന്നവർക്ക് ഇത് ഉപയോഗിക്കാൻ സാധിക്കാതെ അവസ്ഥയാണ് ഇപ്പോൾ.
തിരുനക്കരയിൽ വാഹനപരിശോധനക്കിടെ പൊലീസിനെ സത്യവാങ്ങ്മൂലം കാണിക്കുന്ന യാത്രക്കാർ.
നടപടി... കൊവിഡ് വ്യാപനം തടയാനുള്ള നടപടിയുടെ ഭാഗമായി ലോക് ഡൗണിന് സമാനമായ നിയന്ത്രണത്തെ തുടർന്ന് മതിയായ രേഖകൾ കൈവശം വക്കാതെ കാറിൽ പുറത്തിറങ്ങിയ ആളിൽ നിന്ന് പിഴ ചുമത്തിയ ശേഷം നോട്ടിസിൽ ഒപ്പുവെപ്പിക്കുന്ന പൊലിസ് ഉദ്യോഗസ്ഥൻ. തൃശൂർ സ്വരാജ് റൗണ്ടിൽ നിന്നൊരു ദൃശ്യം.
കൊവിഡ് വ്യാപനത്തിൻ്റെ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചത്തോടെ വാളയാർ അതിർത്തിയിൽ പരിശോധിക്കുന്ന പോലീസുക്കാരൻ.
പാലക്കാട് കൊട്ടമൈതാനിയിൽ നടക്കുന്ന ആൻ്റിജെൻ പരിശോധന.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com