എറണാകുളം ജനറൽ ആശുപത്രിയിൽ കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് ടോക്കൺ ലഭിച്ച ആരോഗ്യ പ്രവർത്തകർ.
ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഹ്യൂമൻ റൈറ്റ്സ് എൻവിരോമെൻ്റ് മൂവ്മെൻ്റ് പ്രവർത്തകർ തൃശൂരിൽ സംഘടിപ്പിച്ച പ്രതിഷേധം.
വാക്സിൻ വിക്ടറി... തൃശൂർ ജനറൽ ആശുപത്രിയിൽ നിന്നും കൊവിഡ് പ്രതിരോധ വാക്സിൻ കുത്തിവയ്പ്പിലൂടെ സ്വീകരിച്ച ശേഷം പുറത്തേക്കിറങ്ങി കൊവിഡ് വാക്സിൻ കുത്തിവയ്ക്കാൻ ഇരിക്കുന്നവരുടെ മുമ്പിൽ വിജയചിഹ്നംകാണിക്കുന്ന ജില്ലാ സർവൈ ലെൻസ് ഓഫീസർ ഡോ. ബീന മൊയ്തീൻ.
തിരുവനന്തപുരം പാങ്ങപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന കൊവിഡ് വാക്‌സിന്റെ ജില്ലാ തല ഉദ്‌ഘാടനത്തിൽ പ്രതീകാത്മകമായി ബലൂണിൽ നിർമ്മിച്ച കൊറോണവൈറസിന്റെ മാതൃകയിൽ മന്ത്രി കടകംപളളി സുരേന്ദ്രൻ വാക്‌സിൻ കുത്തിവയ്‌ക്കുന്നു.
പ്രത്യാശയുടെ വാതിൽക്കടന്ന്... കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കോവിഡ് ബൂത്തിൽ ജില്ലയിലെ ആദ്യത്തെ വാക്‌സിൻ സ്വീകരിച്ചശേഷം പുറത്തേക്ക് വരുന്ന മെഡിക്കൽ കോളേജ് സൂപ്രണ്ട്‌ ടി.കെ. ജയകുമാർ.
തിരുവനന്തപുരം പാങ്ങപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കൊവിഡ് വാക്‌സിനേഷൻ സെന്ററിൽ ആദ്യ വാക്‌സിൻ സ്വീകരിക്കാൻ എത്തിയ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. റംലാ ബീവി.
കൊവിഡ് വാക്സിൻ സ്വീകരിക്കാൻ തൃശൂർ ജനറൽ ആശുപത്രിയിൽ കാത്തിരിക്കുന്നവർ.
എറണാകുളം ജനറൽ ആശുപത്രിയിൽ ആദ്യ കൊവിഡ് വാക്സിൻ സ്വീകരികരിച്ച ഡോ. ജോസ് ചാക്കോ പെരിയപുറം.
തിരുവനന്തപുരം പാങ്ങപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടന്ന കൊവിഡ് വാക്‌സിൻ വിതരണത്തിന്റെ ജില്ലാ തല ഉദ്‌ഘാടനത്തിന് എത്തിയ മന്ത്രി കടകംപളളി സുരേന്ദ്രൻ ആദ്യമായി വാക്‌സിൻ സ്വീകരിക്കുന്ന ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. റംലാ ബീവിയുമായി സൗഹൃദ സംഭാഷണത്തിൽ.
സംസ്‌ഥാന ബഡ്ജറ്റ് അവതരണത്തിനായി ഔദ്യോഗിക വസതി നിന്നും നിയമസഭയിലേക്ക് പോകാനിറങ്ങിയ മന്ത്രി തോമസ് ഐസക്.
കേരള കൗമുദി അങ്കണത്തിലെ പത്രാധിപർ കെ. സുകുമാരൻ സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തുന്ന ശ്രീനാരായണ ഗുരു ധർമ്മ സേവാസംഘം (എസ്.എൻ.ഡി.എസ്) ദേശീയ പ്രസിഡന്റ് ഷൈജാ കൊടുവള്ളി, കേന്ദ്ര സമിതി അംഗം ആർ. വാസുദേവൻ നായർ, ദേശീയ ജനറൽ സെക്രട്ടറി പി. അനിൽ പടിക്കൽ, ദേശീയ ജോയിന്റ് സെക്രട്ടറി കെ.ജി. സന്തോഷ് കുമാർ തുടങ്ങിയവർ.
ഞൊടിയിടയിൽ... കോട്ടയം ബേക്കർ ജംഗ്ഷൻ നാഗമ്പടം റോഡിൽ സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടം. വാഹനങ്ങൾക്ക് വേഗം കുറവായിരുന്നതിനാലും ഹെൽമറ്റ് ധരിച്ചതിനാലും പരിക്കുകൾ കൂടാതെ രക്ഷപെട്ടു.
സംസ്‌ഥാന ബഡ്ജറ്റ് അവതരണത്തിനായി പുറപ്പെടുന്നതിന് മുൻപ് മന്ത്രി തോമസ് ഐസക് അമ്മ സാറാമ്മ മാത്യുവിനോട് യാത്ര പറയുന്നു.
കവിതകളുടെ വഴിയിലൂടെ... ധനമന്ത്രി തോമസ് ഐസക്കിൻ്റെ ബഡ്ജറ്റ് അവതരണം പാലക്കാട് കുഴൽമന്ദം ഗവ: ഹൈസ്ക്കുള്ളിലെ എട്ടാം ക്ലാസ് വിദ്ധിയാർത്ഥിയായ സ്നേഹയുടെ കവിത ചെല്ലിയാണ് ആരംഭിച്ചത്.
മന്ത്രി തോമസ് ഐസക് അമ്മ സാറാമ്മ മാത്യുവിനും, സഹോദരി ജെന്നിക്കും ഒപ്പം പ്രഭാത ഭക്ഷണം കഴിക്കുന്നു.
സ്നേഹയെ ഓൾ കേരള ഫോട്ടോഗ്രാഫഴ്സ് അസോസിയേഷൻ സംസ്ഥാന സമിതിയംഗം ഷാജി ദർശന ഉപഹാരം നൽകി ആദരിക്കുന്നു. സമീപം മാതാപിതാക്കളും ഫോട്ടോഗ്രാഫോഴ്സും. സംസ്ഥാന ബഡ്ജറ്റ് അവതരണത്തിൽ മന്ത്രി തോമസ് ഐസക്ക് കുഴൽമന്ദം ഗവ: ഹൈ സ്കൂളിലെ വിദ്യാർത്ഥിയായ സ്നേഹയുടെ കവിത ചൊല്ലിയിരുന്നു.
തണുപ്പകറ്റാൻ മനുഷ്യന് നിരവധി മാർഗങ്ങളുണ്ട്. മറ്റു ജീവജാലങ്ങൾക്ക് പ്രകൃതിയെ ആശ്രയിച്ചേ മതിയാകൂ. നഗരത്തിൽ രണ്ടു ദിവസം പെയ്ത കനത്ത മഴയ്ക്ക് ശേഷം വെള്ളായണി ജംഗ്ഷനിലുള്ള ട്രാഫിക് സിഗ്നലിലെ സൗരോർജ പാനലിൽ വെയിൽ കായുന്ന പ്രാവുകൾ.
''മാലിന്യ മുക്തം..." എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്നതിന് സമീപം കിടക്കുന്ന മാലിന്യങ്ങൾ.
തിരുവിഴാംകുന്നിൽ സ്ഫോടക വസ്തു പൊട്ടി വായ മുറിവേറ്റ് ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തിൽ പ്രതികളെ ഇതുവരെ പിടികുടാൻ കഴിയാതത്തിൽ പ്രതിഷേധിച്ച് പാലക്കാട് ആനപ്രേമി സംഘം മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട അതികാരികൾക്കും പോസ്റ്റൽ വഴി ആന പിണ്ഠം അയച്ച് പ്രതിഷേധിച്ചപ്പോൾ.
ഈ പുഴയുടെ തീരത്ത്... പുഴ സംരക്ഷണത്തിൻ്റെ ഭാഗമായി പാലക്കാട് മലമ്പുഴ റൂട്ടിൽ മുകൈ പുഴയുടെ അരിക്കിൽ ബണ്ട് നിർമ്മിക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾ.
  TRENDING THIS WEEK
എരുമേലി നൈനാർ മസ്ജിദ് അങ്കണത്തിൽ നിന്നാംരംഭിച്ച ചന്ദനക്കുട ഘോഷയാത്രക്ക് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് മുൻപിൽ നൽകിയ സ്വീകരണം. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഘോഷയാത്ര നടത്തിയത്.
ഉറൂസ് മഹാമഹത്തോടനുബന്ധിച്ച് തിരുവനന്തപുരം ബീമാപളളി ദർഗാഷെരീഫ് വൈദ്യുത ദീപാലംകൃതമാക്കിയപ്പോൾ.
മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേലിന്റെ മക്കളായ ഫൈസൽ പട്ടേൽ, മുംതാസ് പട്ടേൽ എന്നിവരോടൊപ്പം തിരുവനന്തപുരത്ത് നടന്ന അനുസ്മരണത്തിൽ കെ.പി.സി.സി പ്രസിഡന്റ്  മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ഉമ്മൻ ചാണ്ടി എന്നിവർ അഹമ്മദ് പട്ടേലിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി പ്രാർത്ഥിക്കുന്നു.പാലോട് രവി ,ജ്യോതികുമാർ ചാമക്കാല തുടങ്ങിയവർ സമീപം
തളരാത്ത ആവേശം... വിജയുടെ മാസ്റ്റർ എന്ന സിനിമ പ്രദർശിപ്പിച്ച കൊല്ലം ധന്യ തീയേറ്ററിൽ കാലിന് പരിക്കേറ്റ് പ്ലാസ്റ്ററിട്ടിട്ടും ആവേശനൃത്തം ചവിട്ടുന്ന യുവാവ്.
കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾ ഇന്നലെ മുതൽ പ്രവർത്തനമാരംഭിച്ചപ്പോൾ അകലം പാലിച്ച് മലപ്പുറം മാട്ടിൽ മാളിലെ മല്ലിക പ്ലക്‌സ്‌ തിയേറ്ററിൽ സിനിമ കാണുന്നവർ.
തിരുവനന്തപുരം ന്യൂ തീയേറ്ററിൽ തമിഴ് സിനിമ മാസ്റ്ററിന്റെ ആദ്യ ഷോയിൽ നായകൻ വിജയുടെ ഇൻട്രോ സീൻ കണ്ടപ്പോളുണ്ടായ ആരാധകരുടെ ആഹ്ലാദ പ്രകടനം.
കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്‌സ്‌ ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ്‌ ഏർപ്പെടുത്തിയ അക്ഷരശ്രീ മാദ്ധ്യമ പുരസ്‌കാരം മന്ത്രി പി. തിലോത്തമൻ കേരളകൗമുദി ലേഖകൻ സുജിലാൽ കെ. എസിന് സമ്മാനിക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, അയിലം ഉണ്ണിക്കൃഷ്ണൻ, ഗീത രാജേന്ദ്രൻ, വിളപ്പിൽ രാധാകൃഷ്ണൻ തുടങ്ങിയവർ സമീപം
പാലക്കാട് നഗരസഭയ്ക്ക് അകത്തുള്ള ഗാന്ധിപ്രതിമയ്ക്കു മുന്നിൽ ബി.ജെ.പി പ്രവർത്തകർ നാട്ടിയ കൊടി പൊലീസ് അഴിച്ചുമാറ്റുന്നു.
വിജയലഹരിയിൽ... വിജയ് ചിത്രം മാസ്റ്റർ കണ്ടിറങ്ങിയ യുവാക്കൾ തിയേറ്ററിന് മുമ്പിൽ നൃത്തം വക്കുന്നു തൃശൂർ രാഗം തിയേറ്ററിന് മുന്നിൽ നിന്നൊരു ദൃശ്യം.
എരുമേലി നൈനാർ മസ്ജിദ് അങ്കണത്തിൽ നിന്ന് ചന്ദനക്കുട ഘോഷയാത്ര കൊച്ചമ്പലത്തിൽക്കയറി വലിയമ്പലത്തിലെ സ്വീകരണത്തിനായി പോകുന്നു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഘോഷയാത്ര നടത്തിയത്.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com