പറന്ന് പന്ന്...മഴയ്ക്ക് മുന്നേ പറന്ന് നീങ്ങുന്ന പരുന്ത് എറണാകുളം ചിലവന്നൂരിൽ നിന്നുള്ള കാഴ്ച
മതചിഹ്നങ്ങളെ അപമാനിക്കുന്നതിനെതിരെ കെ.പി.സി.സി ന്യൂനപക്ഷ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ തൃശൂരിൽ സംഘടിപ്പിച്ച ലളിതാകലാ അക്കാഡമി മാർച്ച്
പി.എന്‍ പണിക്കര്‍ അനുസ്മരണാര്‍ത്ഥം ബി.ഇ.എം.എച്ച്.എസ്. സ്‌കൂളില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കഥാകൃത്ത് മുണ്ടൂര്‍ സേതുമാവന്‍ നിര്‍വ്വഹിക്കുന്നു.
അഴിമതിയെ പ്രതിരോധിക്കാൻ... കൈക്കൂലിവാങ്ങിയതിന് നഗരസഭാ ഉദ്യോഗസ്ഥരെ വിജിലൻസ് അറസ്റ്റ് ചെയ്തശേഷം കൂടിയ കോട്ടയം നഗരസഭാ കൗൺസിലിൽ പ്രതിപക്ഷത്തിൻറെ ആരോപണത്തിന് മറുപടി പറയുന്ന നഗരസഭാദ്ധ്യക്ഷ ഡോ.പി.ആർ.സോനയുടെ വിവിധ ഭാവങ്ങൾ
ഗ്രാമഭംഗി...എറണാകുളത്തിന്റെ അതിർത്തി ഗ്രാമമായ ചെല്ലാനം കണ്ടക്കടവിലെ പ്രകൃതിഭംഗി നിറഞ്ഞു നിൽക്കുന്ന പ്രദേശത്തെ കാഴ്ചകൾ
കൈക്കൂലിക്കാർക്ക് ഉണ്ട കിട്ടും... കൈക്കൂലിവാങ്ങിയതിന് നഗരസഭാ ഉദ്യോഗസ്ഥരെ വിജിലൻസ് അറസ്റ്റ് ചെയ്തശേഷം കൂടിയ കോട്ടയം നഗരസഭാ കൗൺസിലിൽ ഉദ്യോഗസ്ഥർക്കും കൗൺസിലർമാർക്കും ജീവനക്കാരി കൊഴുക്കട്ട വിതരണം ചെയ്യുന്നു
ജില്ലാ കളക്ടർ മീർ മുഹമ്മദ് അലി ഐ. എ.എസിന് ജില്ലാ ആസൂത്രണ സമിതി നൽകിയ യാത്രയയപ്പിൽ നിന്ന്
കരുക്കൾ നീക്കി..., തൃശൂർ സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ സംഘടിപ്പിച്ച ലോക് താന്ത്രിക് ജനതാദൾ ജില്ലാ കൗൺസിലിൽ
പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സമ്മേളനത്തിൽ പൊലീസിനെ ആക്രമിച്ച പ്രതിയെ പങ്കെടുപ്പിച്ചതിൽ പ്രതിഷേധിച്ച് യുവമോർച്ച ഒളിമ്പിയ ഹാളിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച്.
നെൽ കൃഷിക്ക് മുന്നോടിയായി പാടത്ത് വരമ്പ് പിടിക്കുന്ന കർഷകത്തൊഴിലാളി. എറണാകുളം കണ്ടക്കടവിൽ നിന്നൊരു ദൃശ്യം
രാജ്ഭവൻ വളപ്പിൽ പുതുതായി നിർമിച്ച പി.ഡബ്ല്യു.ഡി ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യാൻ രാജ് ഭവനിൽ നിന്നും ഗവർണർ പി സദാശിവം കാൽനടയായി വരുന്നു ഭാര്യ സരസ്വതി സദാശിവവും ഉദ്യോഗസ്ഥരും സമീപം
വെങ്ങാനൂർ തീർത്ഥാടനപ്രഖ്യാപനം
തീപ്പൊരി പ്രസംഗം...കെ.പി.എം.എസ് എറണാകുളം ജില്ലാ കമ്മിറ്റി ടൗൺഹാളിൽ സംഘടിപ്പിച്ച മഹാത്മാ അയ്യൻ‌കാളി 79 അനുസ്മരണ ദിനാചരണം സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്‌ഘാടനം ചെയ്യുന്നു
കൊടിയത്തൂർ പഞ്ചായത്തിലെ പഴംപറമ്പിൽ മണ്ണിടിഞ്ഞ ചെങ്കൽ ക്വോറി
ഫുൾ ഡോർ ലോഡാ... വിദ്യാർത്ഥികളെ ഉൾപ്പെടെ ഫുഡ് ബോർഡിൽ കുത്തിനിറച്ച് ഡോർ അടക്കാനാവാത്തവിധം പോകുന്ന സ്വകാര്യ ബസ്. കോട്ടയം നഗരത്തിൽ നിന്നുള്ള കാഴ്ച
കോഴിക്കോട് ലിങ്ക് റോഡിൽ അപ്സര തിയേറ്ററിനു സമീപം എക്‌സൈസ് സംഘം പിടികൂടിയ 10 കിലോ കഞ്ചാവ് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി.ആർ. അനിൽ കുമാറിന്റെ നേതൃത്ത്വത്തിൽ പരിശോധിക്കുന്നു
മാനാഞ്ചിറ പരിസരം കോർപറേഷൻ തൊഴിലാളികൾ ശുചീകരിക്കുന്നു
കുരുക്കിടാൻ കുറുക്കുവഴിയിലൂടെ..., ചൂണ്ടയിടാൻ വെണ്ടുരുത്തി റെയിൽവേ പാലത്തിൽ നിന്നും താഴേക്കിറങ്ങുന്ന യുവാവ്. യാതൊരു സുരക്ഷയുമില്ലാതെ നിരവധിപ്പേരാണ് ഇതുവഴി ചൂണ്ടയിടാനിറങ്ങുന്നത്
തള്ളച്ചു വളരുന്നുണ്ട് ഇവിടെ ... പാലക്കാട് യാക്കരഭാഗത്ത് പൊതുകിണർ നവീകരണ ഉദ്ഘാടനം കഴിഞ്ഞിട്ട് വർഷങ്ങൾ പിന്നിട്ടും പാഴ്ചെടികൾ മുളച്ച് പടർന്ന നിലയിൽ.
തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കുടിവെള്ളം കിട്ടാത്തതിൽ പ്രതിഷേധിച്ച് നഗരസഭയിലെ യുഡിഎഫ് കൗൺസിലർമാർ കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ ഡോക്ടർ എ.കൗശിഗൻ ഐ.എ.എസിനെ കണ്ട് പരാതി ബോധിപ്പിക്കുന്നു
  TRENDING THIS WEEK
മഴയുമൊരു സിഗ്നൽ... കോട്ടയം ബേക്കർ ജംഗ്ഷനിൽ മഴയിൽ ട്രാഫിക് സിഗ്നൽ തെറ്റിച്ചുവന്ന ഓട്ടോയിൽ തട്ടി വീണ ഇരുചക്ര യാത്രക്കാരി. മഴക്കാലമായതോടെ റോഡപകടങ്ങൾ ക്രമാതീതം വർദ്ധിച്ചു തുടങ്ങി.
ധ്വയ ട്രാൻസ്‌ജെൻഡേഴ്‌സ് ആർട്സ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന 'ക്യൂൻ ഓഫ് ധ്വയ 2019'ഫാഷൻ ഷോയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾ ഫോട്ടോയ്ക്ക് അണിനിരന്നപ്പോൾ
യു.എസ്.എയിൽ നടക്കുന്ന സമ്മർ ഫെസ്റ്റിൽ സംഗീത പരിപാടി അവതരിപ്പിക്കാൻ പോകുന്നത് അറിയിച്ച് തൈക്കൂടം ബ്രിഡ്ജ് അണിയറ പ്രവർത്തകർ എറണാകുളം പ്രസ് ക്ളബിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു
കടൽക്ഷോഭ ബാധിതാ പ്രദേശമായ കുഴിവിളാകം സന്ദർശിക്കാൻ എത്തിയ മന്ത്രി കെ.കൃഷ്ണൻകുട്ടിയെ തീരദേശവാസികൾ തടഞ്ഞപ്പോൾ.
മീൻ പിടിക്കാൻ പോരുമോ... കുമരകത്ത് നിന്ന് വേമ്പനാട് കായലിലേക്ക് വള്ളത്തിൽ മീൻ പിടിക്കാൻ പോകുന്നവർ
പൊതുവിദ്യാഭ്യാസ വകുപ്പും സാമൂഹ്യനീതി വകുപ്പും സംയുക്തമായി പത്താംതരം തുല്യത കോഴ്സ് വിജയികളായ ട്രാൻസ്ജെൻഡർ പഠിതാക്കളെ അനുമോദിക്കുന്നതിനായി തിരുവനന്തപുരം വി.ജെ.ടി ഹാളിൽ സംഘടിപ്പിച്ച സമന്വയ വിജയോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി സി.രവീന്ദ്രനാഥ് വിജയികളോടൊപ്പം. സാക്ഷരതാ മിഷൻ ഡയറക്ടർ പി.എസ്.ശ്രീകല സമീപം
ചെയർമാനിൽ തട്ടിപ്പിരിയുമോ... കോട്ടയത്തെ കേരളകോൺഗ്രസ്(എം)സംസ്ഥാന കമ്മിറ്റി ഓഫിസിൽ കൂടിയ നേതൃയോഗത്തിന് ശേഷം കെ.എം.മാണി ഉപയോഗിച്ചിരിന്ന മുറിയിൽ നിന്ന് പുറത്തേക്ക് വരുന്ന വൈസ് ചെയർമാൻ ജോസ് .കെ.മാണി.
പൊലീസ് കാവലിൽ... പൊലീസ് കാവലുള്ള കോട്ടയത്തെ കേരളകോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചെയർമാന്റെ മുറിയിൽ യോഗം കൂടിയ ശേഷം ജോസ്.കെ.മാണി എം.പി കാറിൽ തിരിച്ചു പോകുന്നു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു പ്രവർത്തകർ ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തെ തുടർന്ന് പരിക്കേറ്റ പൊലീസുകാരനെ സഹപ്രവർത്തകൻ ആശ്വസിപ്പിക്കുന്നു.
പ്രതിഷേധം...രാജ്യ വ്യാപകമായി ഡോക്ടർമാർ നടത്തുന്ന സമരത്തെ തുടർന്ന് ഐ.എം.എയുടെ നേതൃത്വത്തിൽ എറണാകുളം വഞ്ചി സ്ക്വയറിൽ നടന്ന പ്രതിഷേധ ധർണയിൽ നിന്ന്
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com