ഗാന്ധിജയന്തി വാരാഘോഷത്തിൻറെ ഭാഗമായി തിരുനക്കരയിലെ ഗാന്ധിസ്ക്വയർ അലങ്കരിക്കുന്നു.
താളം തെറ്റി... കോട്ടയം തിരുനക്കര ബസ്സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലെക്സ് പൊളിച്ച് പണിയുന്നതിന് മുന്നോടിയായി വ്യാപാരികൾ കടകൾ ഒഴിയുന്നതിന്റെ ഭാഗമായി സംഗീത ഉപകരണങ്ങൾ വിൽക്കുന്ന കടയിലെ സാധനങ്ങൾ എടുത്ത മാറ്റുന്ന ജീവനക്കാരി.
കുഴിയില്ലാത്ത റോഡിന് വേണ്ടി... കോട്ടയം നഗരസഭാ കൗൺസിൽ കൂടുന്നതിനിടെ തന്റെ വാർഡിലെ തകർന്ന റോഡ് പണിയാതിരുന്നതിൽ പ്രതിഷേധിച്ച് പന്നിമറ്റം വാർഡിലെ കൗൺസിലർ ധന്യമ്മാ രാജ് മുനിസിപ്പൽ എഞ്ചിനീയർ ബിജിമോളുടെ അടുത്ത് ചെന്ന് പ്രതിഷേധിക്കുന്നു.
കോട്ടയം നഗരസഭയിലെ ഭരണ അനാസ്ഥയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യനെ ഉപരോധിക്കുന്നു.
കാണേണ്ട കാഴ്ച്ച... എറണാകുളം ടൗൺ ഹാളിൽ നടക്കുന്ന കോയിൻ എക്സ്പോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന പഴയകാല നാണയങ്ങൾ സൂഷ്മതയോടെ നോക്കിക്കാണുന്ന വൃദ്ധൻ.
നീയാണ് സുന്ദരി... വയോജന ദിനത്തിൽ തൃശൂർ രാമവർമ്മപുരം അഗതിമന്ദിരത്തിൽ കഴിയുന്ന ദമ്പതികളായ 67 വയസുള്ള കൊച്ചനിയനും, 66 വയസുള്ള ലക്ഷ്മി അമ്മാളും വിവാഹത്തിൻ്റെ മൂന്നാം വാർഷികാഘോഷ വേളയിൽ വിവാഹദിനത്തിൽ തങ്ങൾക്ക് ലഭിച്ച സമ്മാനം നോക്കി ആസ്വദിക്കുന്നു. ഇരുവരും മുമ്പ് വിവാഹിതരായിരുന്നെങ്കിലും ഉറ്റർവർ മരിച്ചു പോയതിനെ തുടർന്ന് ഏകാന്തതയിലായ ഇവർ മൂന്ന് വർഷം മുമ്പ് രാമവർമ്മപുരം അഗതിമന്ദിരത്തിൽ വച്ച് കാണുകയും വിവാഹിതരാവുകയും ആയിരുന്നു.
കോട്ടയം കുമ്മനം കുളപ്പുരക്കടവിലെ പോപ്പുലർ ഫ്രണ്ട് ഓഫീസ് കുമരകം പൊലീസ് പൂട്ടി സീൽ ചെയ്യുന്നു.
സി.പി.ഐ സംസ്‌ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിന്റെ സദസിലെത്തിയ മുൻ മന്ത്രി സി.ദിവാകരൻ.
സി.പി.ഐ സംസ്‌ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിൽ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ സംഭാഷണത്തിനായി കൈതൊട്ട് വിളിക്കുന്ന മുൻ മന്ത്രി സി.ദിവാകരൻ.
സി.പി.ഐ സംസ്‌ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിക്കുന്നു.
സി.പി.ഐ സംസ്‌ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടന വേദിയിലെത്തിയ മുൻ മന്ത്രി സി.ദിവാകരൻ. മുൻ മന്ത്രി ആർ.ചന്ദ്രശേഖരൻ, ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എന്നിവർ സമീപം.
വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങിയ ഉടമ്മയുടെ ബെക്കിന്റെ പുറക്കിൽ ഓടുന്ന നായ. കൊടുമ്പ് ഓലശ്ശേരി ഭാഗത്ത് നിന്ന്.
കോട്ടയം ബി.സി.എം കോളേജ് ഓഡിറ്റോറിയത്തിൽ സോഷ്യൽ വർക്ക് വിഭാഗവും സ്‌മൈൽ ഇന്ത്യയും പകൽവീടും സംയുക്തമായി നടത്തിയ മുതിർന്നവരുടെ സ്നേഹകൂട്ടായ്മ സഫലം സായാഹ്നം പരിപാടിയിൽ തൊണ്ണൂറുവയസുകാരി പാമ്പാടി സ്വദേശിനി ഏലിയാമ്മ വിദ്യാർത്ഥിനിയോട് ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുന്നു.
കോട്ടയം നഗരത്തിൽ അപ്രത്യക്ഷമായി പെയ്യ്ത മഴയെ ഭയന്ന് ചരക്ക് ലോറിയിലെ പടുത കെട്ടിടത്തിന്റെ മുകളിലേക്കു വലിച്ചുകെട്ടി ചരക്ക് നനയാതെ സുരക്ഷിതമാക്കിയതിനു ശേഷം ലോഡ് ഇറക്കുന്നു. കോട്ടയം ചന്തക്കടവിൽ നിന്നുള്ള ദൃശ്യം.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ സൗത്ത് ആഫ്രിക്ക ടി 20 ക്രിക്കറ്റ് മത്സരം കാണുവാനെത്തിയ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ധോണീയുടെ ആരാധകൻ.
ഒന്നങ്ങോട്ടോ, ഒന്നിങ്ങോട്ടോ... തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ- ദക്ഷിണാഫ്രിക്ക ട്വന്റി20 മത്സരം കാണുവാനെത്തിയ കുട്ടി ആരാധകൻ ത്രിവർണ്ണപതാകയുടെ മാതൃക മുഖത്ത് ചായം പൂശുന്നു.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ സൗത്ത് ആഫ്രിക്ക ടി 20 ക്രിക്കറ്റ് മത്സരം കാണാനെത്തിയവരുടെ ആവേശം.
ജീവിത ചക്രം... വാഹനത്തിൻറെ ടയർ മാറാനായി ഉരുട്ടിക്കൊണ്ടുപോകുന്ന ജീവനക്കാരൻ. കോട്ടയം കോടിമതയിൽ നിന്നുള്ള കാഴ്ച.
ലഹരി മാഫിയ തലവന്മാരെ നിയമത്തിന് മുന്നിൽകൊണ്ടുവരുക, മയക്കുമരുന്ന് കൈവശം വയ്ക്കുന്നവരെ രക്ഷപ്പെടുത്തുന്ന എൻ.ഡി.പി.എസ് ആക്ട് ലെ ചട്ടഭേദഗതി പിൻവലിക്കുക എന്ന ആവശ്യവുമായി വിമൻ ജസ്റ്റിസ് മൂവ്മെന്റ് കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് മാർച്ച് സ്റ്റേറ്റ് ജനറൽ സെക്രട്ടറി അർച്ചന പ്രജിത് ഉദ്‌ഘാടനം ചെയുന്നു.
രണ്ടായിരത്തിഇരുപത്തിരണ്ട്‍ രണ്ടായിരത്തിഇരുപത്തിമൂന്ന് വാർഷിക പദ്ധതി ആറാം മാസം കഴിഞ്ഞിട്ടും നടപ്പാക്കാത്ത നഗരസഭയുടെ അനാസ്ഥക്കെതിരെ ബി.ജെ.പി കൗണ്സിലറുമാർ നഗരസഭയുടെ മുമ്പിൽ നടത്തിയ സമരത്തിൽ കൗണ്സിലർ റീബ വർക്കി സംസാരിക്കുന്നു.
  TRENDING THIS WEEK
കരുതലോടെ... മുണ്ടക്കയം മുരിക്കുംവയലിൽ നടന്ന ട്രൈബൽ മാനേജ്മെന്റിൻറെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉദ്ഘാടന സമ്മേളനം കഴിഞ്ഞ് മടങ്ങി പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന് സുരക്ഷയൊരുക്കുന്ന സേനാംഗങ്ങൾ.
അവസാന വട്ട ഒരുക്കങ്ങൾ പുരോഗമിക്കുന്ന ഇന്ത്യ സൗത്ത് ആഫ്രിക്ക ടി ട്വന്റി ക്രിക്കറ്റ് മത്സരം നടക്കുന്ന തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം.
കൊച്ചി കോർപ്പറേഷന് കിഴിലെ റോഡുകളിലെ കുഴികളും നടപ്പാതയിലെ കേബിൾ കമ്പികൾ മരണകെണിയാകുന്നു എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്‌ നടത്തിയ മാർച്ചിൽ പൊലീസ് ജലപിരാക്കി ഉപയോഗിക്കുന്നു.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ സൗത്ത് ആഫ്രിക്ക ടി 20 ക്രിക്കറ്റ് മത്സരം കാണുവാനെത്തിയ മാവേലി വേഷധാരി.
ബി.ജെ.പി. കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനത്തോടനുബന്ധിച്ച് നാഗമ്പടം ക്ഷേത്ര മണപ്പുറത്ത് നടന്ന സമ്മേളന വേദിയിലേക്ക് ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദയെ സ്വീകരിക്കുന്നു.
കേരള സ്റ്റേറ്റ് ആശാവർക്കേഴ് സ് ഫെഡറേഷൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സക്കറിയ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടന്ന കേരള കോൺഗ്രസ് (എം) ജില്ലാ പ്രദിനിധി സമ്മേളന ചടങ്ങിൽ കോട്ടയം ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുത്ത പ്രഫ ലോപ്പസ് മാത്യുവിനെ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി അനുമോദിക്കുന്നു.
കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രദിനിധി സമ്മേളനം.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെ ദാഹം മാറ്റുന്നു, കുടിച്ച് കഴിഞ്ഞേ ശേഷം ബോട്ടിൽ നോക്കുന്നു പിന്നിട് സുരക്ഷാ ഉദ്യോഗസ്ഥന് കൈമാറുന്നു.
കാവലാ... കോട്ടയം കോടിമത എംജി റോഡിൽ കൂടി പശുക്കിടാവിനെയും കൊണ്ടുപോകുമ്പോൾ തെരുവ് നായകൾ പുറകെ ഓടി കൂടിയപ്പോൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com