TRENDING THIS WEEK
എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കേ ഗോപുര നടയിൽ സംഘടിപ്പിച്ച ലഹരിയില്ലാതെരുവ് കലാ-കായിക സദസിൽ മൈം അവതരിപ്പിച്ചവർ.
എറണാകുളം ശിവക്ഷേത്രോത്സവത്തിന് എത്തിച്ച ആനകളെ കുളിപ്പിച്ച ശേഷം പകൽപ്പൂരത്തിനായി ഒരുക്കിയപ്പോൾ.
ദാ ഇങ്ങനെ കുതിയ്ക്കണം... തൃശൂർ പാലസ് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന കിഡ്സ് കായിക മേളയിൽ പങ്കെടുക്കുന്ന കുരുന്നുകളോട് ഓടുന്നത് ഏങ്ങിനെയെന്ന് കാണിച്ച് കൊടുക്കുന്ന ഉദ്ഘാടക ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ എം.പി. 7 മുതൽ 12 വയസ് വരെയുള്ള കുട്ടികളുടെ കായിക മേളയിൽ 1200 കുട്ടികൾ പങ്കെടുത്തു.
കൊടുമ്പ് ശ്രീ വള്ളിദേവസേനാ സമേത കല്യാണസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ രഥോത്സവത്തിന് മുന്നോടിയായി രഥത്തെ പുറത്ത് നിർത്തിയിട്ടിരിക്കുന്നു.
റബർ ബോർഡ് നിർത്തലാക്കാനുള്ള ശ്രമം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതത്വത്തിൽ കോട്ടയം റബർ ബോർഡ് ഓഫീസിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ ധർണ കെ.മുരളീധരൻ എ. പി ഉദ്ഘാടനം ചെയ്യുന്നു.
ഐ എൻ ടി യു സി കളക്ടറേറ്റിലേക്ക് നടത്തിയ ധർണ്ണയിൽ പങ്കെടുക്കാൻ എത്തിയ പ്രവർത്തകൻ വെയിൽ ചൂട് സഹിക്കവയ്യാതെ മാസ്ക് തലയിൽ ആവരണം ചെയ്തിരിക്കുന്നു.
കേരള നാവോത്ഥാന സമിതിയുടെ (കെ.എൻ.എസ് ) ആഭിമുഖ്യത്തിൽ തിരുവനന്തപുരം ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ നടന്ന ഭരണഘടനാ സംരക്ഷണ സമ്മേളനവും മതേതര സംഗമത്തിന്റേയും ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനെ വേദിയിലെ ഇരിപ്പിടത്തിലേക്ക് ക്ഷണിക്കുന്നു. ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സമീപം.
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മന്ത്രി ജെ.ചിഞ്ചുറാണി പരേഡിന് അഭിവാദ്യം സ്വീകരിക്കുന്നു. ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് തുടങ്ങിയവർ സമീപം.
കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ മന്ത്രി ജെ.ചിഞ്ചുറാണി പരേഡ് പരിശോധിക്കുന്നു.
മഴവില്ല്... കോട്ടയത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ട ശേഷം അപ്രതീക്ഷിതമായി മഴ ശക്തമായപ്പോൾ വീട്ടിൽ പോകാൻ വേണ്ടി നനഞ്ഞ് ഓടിപ്പോകുന്ന യാത്രക്കാർ. തിരുനക്കരയിൽ നിന്നുള്ള രാത്രി കാഴ്ച.