ബസ് കഴുകി വൃത്തിയാക്കുന്ന തൊഴിലാളി. എറണാകുളം കെ.എസ്.ആർ.ടി.സിയിൽ നിന്നുള്ള കാഴ്ച
കോവിഡ് സാമൂഹ്യവ്യാപനം തടയുന്നതിനായി മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ മാധ്യമപ്രവർത്തകർക്കുൾപ്പെടെ നടക്കുന്ന ആന്റി ജൻ പരിശോധന.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിക്കുന്ന നഗരസഭയുടെ ഓപ്പൺ എയർ തിയേറ്ററിന്റെ നിർമാണോൽഘാടനം മേയർ കെ.ശ്രീകുമാർ നിർവഹിക്കുന്നു.വി.എസ് ശിവകുമാർ എം.എൽ.എ,ബാല കിരൺ ഐ.എ.എസ്,പാളയം രാജൻ,പുഷ്പലത എന്നിവർ സമീപം
കുമാരപുരം യു.പി സ്കൂളിൽ നിർമിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം വി.കെ പ്രശാന്ത് എം.എൽ.എ നിർവഹിക്കുന്നു.എസ്.എസ് സിന്ധു,എ.കെ.ജോൺ, വി.വേണുകുമാരന്‍ നായർ തുടങ്ങിയവർ സമീപം
കെടുകാര്യസ്ഥതയുടെ അങ്ങേയറ്റം... പ്രധാന മന്ത്രി ആത്മ നിർബർ യോജനയുടെ ഭാഗമായി അതിഥി തൊഴിലാളികൾക്ക്‌ നൽകാനായി എത്തിച്ച എഴുപതോളം ചാക്ക് അരിയും,കടലയും മലപ്പുറം മുനിസിപ്പാലിറ്റിയിലെ ഗോഡൗണിൽ പുഴുവരിച്ചും എലിനശിപ്പിച്ചും കിടക്കുന്നു.അടുക്കി വെച്ചിരിക്കുന്ന അരിച്ചാകും മറ്റും ഇൻസെറ്റിൽ.
തൃശൂർ ഏരിയ ഡി.ഐ.ജി എസ് സുരേന്ദ്രന്റെ നേതൃത്വത്തിൽ മലപ്പുറം കോട്ടപ്പടി ഡെയ്ലി മാർക്കറ്റിലും പരിസരപ്രദേശങ്ങളിലുമായി നടന്ന പരിശോധന.
ബസിന് മുകളിലിരിക്കുന്ന മാടത്തകൾ. എറണാകുളം കെ.എസ്.ആർ.ടി.സിയിൽ നിന്നുള്ള കാഴ്ച
സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ പുരസ്ക്കാരം നേടിയ ഒല്ലൂർ പൊലീസ് സ്റ്റേഷന് കേരളകൗമുദി റീഡേഴ് ക്ലബിൻ്റെ ആദരം തൃശുർ സിറ്റി പൊലീസ് കമ്മീഷണറുടെ കാര്യാലയത്തിൽ വച്ച് സിറ്റി പൊലീസ് കമ്മീഷണർ ആർ. അദിത്യ ഒല്ലൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബെന്നി ജേക്കബിന് നൽകുന്നു അസിസ്റ്റൻറ് സിറ്റി പൊലീസ് കമ്മീഷണർ വി.കെ രാജു, കേരളകൗമുദി ഡെസ്ക് ചീഫ് സി.ജി സുനിൽ കുമാർ, ഒല്ലൂർ പൊലിസ് സ്റ്റേഷൻ എസ്.ഐ പി.എം വിമോദ് എന്നിവർ സമീപം.
സേഫായിക്കാണാം... കനത്ത മഴയിൽ തകർന്ന മൂന്നാർ മറയൂർ റോഡിലെ പെരിയവരൈ പാലത്തിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വീട്ടിലെ ജനാലയിൽകൂടി കാണുന്ന വൃദ്ധൻ.
എറണാകുളം കത്രിക്കടവ് വഴിയരികിൽ കൂട്ടിയിട്ടിരിക്കുന്ന ഭക്ഷണാവിഷ്ട്ടങ്ങൾ തിരയുന്ന നായ.
സ്വർണ്ണക്കടത്ത് കേസ്പ്രതിചേർക്കപ്പെട്ട റമീസിനെ ഒലവക്കോട് ഡി.എഫ്.ഒ ഓഫീസിൽ എത്തിച്ചപ്പോൾ.
നിർമ്മാണം അവസാനഘട്ടത്തിലായ എറണാകുളം വൈറ്റില ഫ്ളൈഓവർ
മാസ്കണിഞ്ഞ് അണിനിരന്ന വനിതാ പൊലീസ് സേനാംഗങ്ങൾ. തിരുവനന്തപുരം സ്റ്റാച്യുവിൽ നിന്നുളള ദൃശ്യം.
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ ഇടുക്കി മുൻ എസ്.പി കെ.ബി വേണുഗോപാൽ തിരുവനന്തപുരം സി.ബി.ഐ ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായപ്പോൾ.
കരുതലോടെ... കൊവിഡ് വ്യാപനത്തെ തുടർന്ന് തിരക്കൊഴിഞ്ഞ ചാത്യാത്ത് വോക്ക് വേയിൽ ശുചീകരണ പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളി.
ലോക്ക് ഡൗണിൽ ഇളവുകൾ ലഭിച്ചതോടെ സ്തൂളുകൾ തുറക്കുമെന്ന പ്രതീക്ഷയിലാണ് റെഡിമെയ്ഡ് യൂണിഫോം വിൽക്കുന്ന വ്യാപാരികൾ. വഞ്ചിയൂർ ജംഗ്ഷനിലെ കടയിൽ റെഡിമെയ്ഡ് യൂണിഫോം വിൽപനയ്ക്കായി സ്റ്റാൻഡിൽ തൂക്കുന്ന ജീവനക്കാരൻ.
സുഖനിദ്ര... ബസ് സർവീസ് കുറവായതും യാത്രക്കാർ കുറഞ്ഞതും കാരണം ബസ് സ്റ്റോപ്പിൽ കാത്തിരിക്കാൻ ആളില്ലാതായതോടെ അവിടെ കിടന്നുറങ്ങുന്ന തെരുവ് നായ്ക്കൾ. എറണാകുളം തമ്മനത്ത് നിന്നുള്ള കാഴ്ച.
കുഴിയിൽ വീഴാതെ... നിത്യേന നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന പുല്ലേപ്പടി ചിറ്റൂർ റോഡിൽ രൂപപ്പെട്ട കുഴി.
തമ്പാനൂരിലെ മൾട്ടി ലെവൽ കാർ പാർക്കിങ്ങിന്റെയും പൊന്നറ പാർക്കിന്റെയും നിർമാണോൽഘാടനം.
ഇനിയെങ്ങോട്ട്... വെള്ളപ്പൊക്കമേഘലയായ കുട്ടനാട് പ്രദേശത്തെ ആളുകളെ ചങ്ങനാശ്ശേരി ബോട്ട് ജെട്ടിയിൽ എത്തിച്ചപ്പോൾ. സുരക്ഷിത സ്ഥലത്തേക്ക് പോകുവാൻ വാഹനംനോക്കി വഴിയിൽ വല്യച്ഛനൊപ്പമിരിക്കുന്ന കുട്ടി.
  TRENDING THIS WEEK
പെട്ടിമുടി ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടി മൂന്ന് ദിവസമായി തെരച്ചിൽ തുടരുകയാണ്...
ആനക്കഥ
ഇന്നലെ പെയ്ത കനത്ത മഴയിൽ എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിലെ വെള്ളക്കെട്ട്.
കിലോമീറ്ററോളം പെരിയാറിലൂടെ ഒഴുകി വന്ന പിടിയാനക്കുട്ടിയുടെ ജഡം വനപാലകർ തീരത്ത് അടുപ്പിക്കുന്നു. കാട്ടാനയുടെ ജഡത്തിന് നാല് ദിവസത്തിലധികം പഴക്കമുണ്ട്.
ചാലിയാർ കരകവിഞ്ഞ് ഒഴുകിയതിനെത്തുടർന്ന് കോഴിക്കോട് കച്ചേരിക്കുന്ന് ലക്ഷം വീട് കോളനിയിൽ വെള്ളം കയറി വീടുകൾ മുങ്ങിയപ്പോൾ.
കരിപ്പൂരിൽ അപകടത്തിൽ പെട്ട വിമാനത്തിൻ്റെ കോക്ക്പിറ്റ്.
വെള്ളത്തിലാറാടി..., കാലവർഷം കലിതുള്ളി കനത്ത മഴയെ തുടർന്ന് അതിരപ്പിള്ളി വെള്ള ചാട്ടത്തിൽ നിന്നും വെള്ളം നിറഞ്ഞ് കവിഞ്ഞ് പുറത്തേക്കൊഴുക്കുന്നു
പെരിയാർ
കനത്ത മഴയിൽ ഇരുക്കരയും മൂട്ടി ഒഴുക്കുന്ന കൽപ്പാത്തി പുഴ.
വീട് കാണാൻ... വെള്ളം പൊങ്ങിയ കോട്ടയം ഇറഞ്ഞാൽ മേഖലയിലൂടെ വള്ളത്തിൽ വീട്ടിലേക്ക് പോകുന്നയാൾ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com