തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ളിക്ക് ദിന പരേഡ്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ളിക്ക് ദിന പരേഡ് മുഖ്യമന്ത്രി പിണറായി വിജയന്റെ കൊച്ചുമകൻ ഇഷാനോടൊപ്പം വീക്ഷിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനും പത്നി രേഷ്മ ആരിഫും. മുഖ്യമന്ത്രി പിണറായി വിജയൻ പത്നി കമലാ വിജയൻ എന്നിവർ സമീപം.
പൊലീസ് ഇൻ ന്യൂ ലുക്ക്... ബൈപ്പാസ് ബീക്കൺ പൊലീസ് സംഘം പെട്രോളിംഗിനിടെ.
നേപ്പാളിൽ വിഷവാതകം ശ്വസിച്ച് മരണപ്പെട്ട കുന്ദമംഗലം സ്വദേശികളായ രഞ്ജിത്ത് കുമാ‌ർ, ഇന്ദുലക്ഷ്മി എന്നിവരുടെ സംസ്കാര ചടങ്ങിൽ നിന്ന്.
പേട്ട പള്ളിമുക്കിൽ ആരംഭിച്ച കെ.എൽ.എം ആക്സിവ ഫിൻവെസ്റ്റിന്റെ റീജിയണൽ ആൻഡ് ബ്രാഞ്ച് ഓഫീസിന്റെ ഉദ്‌ഘാടനം.
ബീമാപളളി ഉറൂസിന് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറിയപ്പോൾ.
തിരുവനന്തപുരം ഇന്ദിരാഭവനിൽ നടന്ന പുതിയ കെ.പി.സി.സി. ഭാരവാഹികളുടെ ആദ്യ യോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആമുഖപ്രസംഗം നടത്തുന്നു. ഉമ്മൻ‌ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ തുടങ്ങിയവർ സമീപം.
തിരുവനന്തപുരം ഇന്ദിരാഭവനിൽ നടന്ന പുതിയ കെ.പി.സി.സി. ഭാരവാഹികളുടെ ആദ്യ യോഗം.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽ.ഡി.എഫ്.പാളയം രക്തസാക്ഷിമണ്ഡപത്തിൽ സംഘടിപ്പിടിച്ച മനുഷ്യശൃംഖലയിൽ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലുന്നു.
തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൽ.ഡി.എഫ് സംഘടിപ്പിടിച്ച മനുഷ്യശൃംഖല പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ എൽ.ഡി.എഫ് സംഘടിപ്പിടിച്ച മനുഷ്യശൃംഖലയിൽ ദേശിയ പതാകയുമായി എത്തിയ യുവതി.
പത്മപുരസ്‌കാരം ലഭിച്ച നോക്കുവിദ്യ പാവകളി കലാകാരി എം. പങ്കജാക്ഷി കൊച്ചുമകൾ രഞ്ജിനിക്കൊപ്പം കുറവിലങ്ങാട് മോനിപ്പള്ളിയിലെ വീട്ടിൽ ആഹ്ലാദത്തിൽ.
വാനോളം ഉയരട്ടെ : തിരുവനന്തപുരം അയ്യൻ‌കാളി ഹാളിൽ സംഘടിപ്പിടിച്ച ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാന തല ഉദ്‌ഘാടനച്ചടങ്ങിനു ശേഷം സദസ്സിലെത്തിയ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ വികലാംഗനായ മലയിൻകീഴ് സ്വദേശി പ്രേമിനെ പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിക്കുന്നു. ഇലക്ഷൻ കമ്മീഷൻ ഓഫീസർ ടിക്കറാം മീണ സമീപം
റിബബ്ലിക് ദിനപരേഡിനായ് ഒരുക്കിയ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ബോംബ് സ്‌ക്വാഡ് aഉദ്യോഗസ്ഥർ നടത്തിയ സുരക്ഷാ പരിശോധന
റിബബ്ലിക് ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥർ നടത്തിയ സുരക്ഷാ പരിശോധന
പാലക്കാട് മുണ്ടൂർ യുവക്ഷേത്ര കോളേജിൽ നടക്കുന്ന 32 - മത് കേരള ശാസ്ത്ര കോൺഗ്രസിന്റെ ഉദ്ഘാടനം മുഖ്യ മന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു.
എറണാകുളം മഹാരാജാസ് കോളേജ് ആഡിറ്റോറിയത്തിൽ നടക്കുന്ന കെ.എസ്.ഇ.ബി. വൈദ്യുതി അദാലത്തിൽ പിറവം സ്വദേശി ജോർജ് കുട്ടി കെ.എസ്.ഇ.ബി. അധികൃതരോട് പരാതി പറയുന്നു.
എറണാകുളം മഹാരാജാസ് കോളേജ് ആഡിറ്റോറിയത്തിൽ നടക്കുന്ന കെ.എസ്.ഇ.ബി. വൈദ്യുതി അദാലത്തിൽ മന്ത്രി എം.എം. മണി.
എറണാകുളം ഡി.സി.സി. ഓഫിസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വാർത്താസമ്മേളനം.
കേരള വൈദ്യുതി മസ്ദൂർ സംഘം സംസ്ഥാന സമ്മേളനം എറണാകുളം റാവുജി സ്മാരക മന്ദിരത്തിൽ എ.ബി.വി.എം.എസ്. അഖിലേന്ത്യ പ്രസിഡന്റ് ആർ. മുരളീകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യുന്നു.
  TRENDING THIS WEEK
വൈദ്യുതി പോസ്റ്റിൽ അറ്റകുറ്റ ജോലികൾക്കായി എത്തിയപ്പോഴാണ് ലൈൻമാൻ കിളിക്കൂട് കണ്ണിൽപെട്ടത്. അശ്രദ്ധയോടെ കിളിക്കൂട് നീക്കം ചെയ്യാൻ ശ്രമിക്കുമ്പോഴാണ് ഒരു മുട്ട കണ്മുന്നിലൂടെ താഴെ വീഴുന്നത് ശ്രദ്ധിച്ചത്. പരിശോധിച്ചപ്പോൾ രണ്ടു മൂന്നു മുട്ടകൾ കൂടി ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് കൂട് തിരികെ സ്ഥാപിച്ച ശേഷം ശ്രദ്ധയോടെ ജോലിയിൽ ഏർപ്പെട്ട ലൈൻമാൻ. തിരുവനന്തപുരം കരമന നിന്നുള്ള കാഴ്ച.
നേപ്പാളിൽ വിനോദയാത്രയ്ക്കിടെ മരണമടഞ്ഞ തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസആശ്രമത്തിന് സമീപം അയ്യൻകോയിക്കൽ റസിഡൻസിയിലെ പ്രവീൺ കൃഷ്ണൻ നായരുടെ കുടുംബ വീട്ടിലെത്തിയ അയൽവാസികൾ.
പാണാവള്ളി നീലംകുളങ്ങര ശ്രീനാരായണ വിലാസം മഹാവിഷ്ണു ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് കൃഷ്ണകുമാർ തത്രാംവെളിയുടെ വസതിയിൽ നിന്ന് വെള്ളി അങ്കി സമർപ്പിക്കുന്നതിനായി നടന്ന താലപ്പൊലി
നേപ്പാളിൽ വിനോദയാത്രയ്ക്കിടെ മരണമടഞ്ഞ തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസആശ്രമത്തിന് സമീപം അയ്യൻകോയിക്കൽ റസിഡൻസിയിലെ പ്രവീൺ കൃഷ്ണൻ നായരുടെ കുടുംബ വീട്ടിലെത്തിയ കുമ്മനം രാജശേഖരൻ.
സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് പൊളിച്ച മരടിലെ ഫ്ളാറ്റുകളിൽ ഒന്നായ ഹോളിഫെയ്ത്ത് എച്ച്ടുഒയിലെ അവശിഷ്ടങ്ങളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന കമ്പികൾ ലോറിയിൽ കയറ്റുന്നു.
നേപ്പാൾ ഹോട്ടൽ ദുരന്തം: രഞ്ജിത്തിന്റേയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ ദുഃഖം താങ്ങാനാവാതെ കരയുന്നവർ
തിരുവനന്തപുരം ഇന്ദിരാഭവനിൽ നടന്ന പുതിയ കെ.പി.സി.സി. ഭാരവാഹികളുടെ ആദ്യ യോഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആമുഖപ്രസംഗം നടത്തുന്നു. ഉമ്മൻ‌ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.കെ. ആന്റണി, കെ.സി. വേണുഗോപാൽ തുടങ്ങിയവർ സമീപം.
നേപ്പാളിൽ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ച പ്രവീണിന്റെയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ തിരുവനന്തപുരം ചേങ്കോട്ടുകോണത്തെ അയ്യൻകോയിക്കൽ റസിഡൻസിയിലെ കുടുംബവീടായ രോഹിണിയിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അന്തിമോപചാരമർപ്പിക്കുവാനെത്തിയ ബന്ധുമിത്രാദികൾ ദുഃഖം താങ്ങാനാകാതെ കരയുന്നു
നേപ്പാളിൽ ഹോട്ടൽ മുറിയിൽ വിഷവാതകം ശ്വസിച്ച് മരിച്ച രഞ്ജിത്തിന്റേയും കുടുംബത്തിന്റെയും മൃതദേഹങ്ങൾ കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ മന്ത്രി കെ.ശശീന്ദ്രൻ റീത്ത് സമർപ്പിക്കുന്നു, എം.കെ.രാഘവൻ സമീപം
നേപ്പാളിൽ വിനോദയാത്രയ്ക്കിടെ മരണമടഞ്ഞ തിരുവനന്തപുരം ചേങ്കോട്ടുകോണം ശ്രീരാമദാസആശ്രമത്തിന് സമീപം അയ്യൻകോയിക്കൽ റസിഡൻസിയിലെ പ്രവീൺ കൃഷ്ണൻ നായരുടെ കുടുംബ വീട്ടിന് മുന്നിൽ വിവരമറിഞ്ഞെത്തിയ നാട്ടുകാർ.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com