പുന്നമട കായലിലൂടെ : ആലപ്പുഴയിൽ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ വേഗ ബോട്ടിൽ യാത്ര ചെയ്യുന്ന സഞ്ചാരികൾ
ആലപ്പുഴ ബീച്ചിനു സമീപം എലിവേറ്റഡ് ഹൈവേയുടെ നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾ
എറണാകുളം ചാത്യാത്ത് റോഡിൽ നിർമ്മാണം പുരോഗമിക്കുന്ന ഫ്ളാറ്റിന്റെ പരസ്യബോർഡിന്റെ പശ്ചാത്തലത്തിലൂടെ കടന്ന് പോകുന്ന യാത്രികൻ
കടലിന്റെ പുലർകാല ശാന്തതയിൽ : ആലപ്പുഴ ബീച്ചിൽ പ്രഭാതസമയത്ത് പൊന്തുവള്ളത്തിലെത്തി മീൻ പിടിക്കുന്നവർ
ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ നടപ്പാതയിൽ നഗരസഭ സ്ഥാപിച്ചിരിക്കുന്ന പൂച്ചെടികൾ
ശിവഗിരി മഠത്തിന്റേയും ഗുരുധർമ്മ പ്രചരണ സഭയുടേയും ആഭിമുഖ്യത്തിൽ നടത്തുന്ന വൈക്കം സത്യഗ്രഹ ശതാബ്ദിയാഘോഷ ത്തിന് തുടക്കം കുറിച്ച് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ ടി.കെ.മാധവൻ സ്ക്വയറിൽ നിന്നും സത്യഗ്രഹ സ്മാരക ഹാളിലേക്ക് നടത്തിയ വിളംബര ജാഥ . ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ തുടങ്ങിയവർ സമീപം
കുമരകത്ത് നടക്കുന്ന ജി 20 ഉച്ചകോടി ഉദ്യോഗസ്ഥ സമ്മേളനത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായി തണ്ണീർമുക്കം ബണ്ട് റോഡിന്റെ കൈവരികളിൽ ജി20 രാജ്യങ്ങളുടെ പതാക ഉയർത്തിയപ്പോൾ
സുന്ദരം സുരക്ഷിതം സ്വാതന്ത്രം...വിശപ്പിന് ഇരിപ്പിടം തടസമല്ല. ഭക്ഷണം വാങ്ങി ഒരുമിച്ചിരുന്നു കഴിക്കുന്ന വൃദ്ധൻമാർ. ഹൈക്കോർട്ട് ജംഗ്‌ഷനിൽ നിന്നുള്ള കാഴ്ച
വരവേൽക്കാൻ: മാർച്ച് 30 മുതൽ ഏപ്രിൽ 2 വരെ കോട്ടയം കുമാരകത്തു നടക്കുന്ന ജി 20 ഉദ്യോഗസ്ഥ സമ്മേളനത്തിനെത്തുന്നവരെ സ്വാഗതം ചെയ്യാനായി ആലപ്പുഴ യിൽ നിന്ന് കുമരകത്തേക്കുള്ള പ്രവേശന കവാടമായ തണ്ണീർമുക്കം ബണ്ടിൽ ജി 20 രാജ്യങ്ങളുടെ പതാകകൾ സ്ഥാപിച്ചപ്പോൾ .
എസ്.എസ്.എൽ.സിയുടെ അവസാന ദിവസത്തെ പരീക്ഷ കഴിഞ്ഞ് പിരിയുന്ന വിദ്യാർത്ഥികൾ. എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച
എസ്.എസ്.എൽ.സിയുടെ അവസാന ദിവസത്തെ പരീക്ഷ കഴിഞ്ഞ് പിരിയുന്ന വിദ്യാർത്ഥികൾ. എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച
ഇനി തകർക്കും...എറണാകുളം സെന്റ്. മേരീസ്‌ സി.ജി.എച്ച്. എസ് സ്കൂളിലെ വിദ്യാർത്ഥികൾ അവസാന പരീക്ഷയും കഴിഞ്ഞുള്ള ആവേശത്തിൽ
എസ്.എസ്.എൽ.സിയുടെ അവസാന ദിവസത്തെ പരീക്ഷ കഴിഞ്ഞ് പിരിയുന്ന വിദ്യാർത്ഥികൾ. എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച
എസ്.എസ്.എൽ.സിയുടെ അവസാന ദിവസത്തെ പരീക്ഷ കഴിഞ്ഞ് പിരിയുന്ന വിദ്യാർത്ഥികൾ. എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച
എസ്.എസ്.എൽ.സിയുടെ അവസാന ദിവസത്തെ പരീക്ഷ കഴിഞ്ഞ് പിരിയുന്ന വിദ്യാർത്ഥികൾ. എറണാകുളം ഗവ. ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച
കുമരകം കെ.ടി.ഡി.സി വാട്ടർ സ്കേപ്‌സിൽ നടക്കുന്ന ജി 20 ഉച്ചകോടി ഉദ്യോഗസ്ഥ സമ്മേളനത്തിന്റെ പ്രധാനവേദിയിൽ സ്ഥാപിക്കുന്ന രജ്യങ്ങളുടേയും ഓർഗനൈസേഷനുകളുടേയും പതാകകൾ നോക്കുന്ന ഉദ്യോഗസ്ഥർ
സന്ധ്യമയങ്ങി...ചെടികളാലും പൂക്കളാലും സമ്പന്നവും, കായൽ കാഴ്ച്ചകളും സുഭാഷ് പാർക്കിനെ കൊച്ചിയുടെ വിനോദ സഞ്ചാരമേഖലയെ വേറിട്ടതാക്കുന്നു. സുഭാഷ് പാർക്കിലെ സന്ധ്യാ കാഴ്ച
എറണാകുളം ടി .ഡി.എം ഹാളിൽ നടന്ന കുമാരി അനഘ മനുവർമ്മയുടെ ഭരതനാട്യ കച്ചേരിയിൽ നിന്ന്
വേനൽ കടുത്തു, മനുഷ്യനും മരങ്ങളും ഒരേ പോലെ വലയുകയാണ് കനത്ത ചൂടിൽ. ഇലപൊഴിഞ്ഞ മരത്തിലേക്ക് പറന്നിറങ്ങുന്ന നീർക്കാക്കകൾ. എറണാകുളം ജില്ലയിലെ അതിർത്തി ഗ്രാമമായ ചെല്ലാനത്ത് നിന്നുള്ള കാഴ്ച
ഇന്നസെന്റിന്റെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരയുന്ന നടൻ കുഞ്ചൻ
  TRENDING THIS WEEK
രാവിന്നു മുമ്പേ കനൽക്കാട് താണ്ടാം ... കത്തുന്ന വേനലിൽ തെങ്ങിൻ തലപ്പിൽ ഒരുക്കിയ കൂട്ടിൽനിന്ന് ഇത്തിരി തണൽ തേടിപ്പറക്കുന്ന തത്തമ്മ
കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം കല്ലിങ്ങൽ ശ്രീ ഭഗവതി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന പൊങ്കാലയിടൽ.
കേരള മീഡിയ അക്കാഡമിയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺഹാളിൽ നടക്കുന്ന ഗ്ളോബൽ മീഡിയ ഫെസ്റ്റിവലിൽ ഇന്റർനാഷണൽ പ്രസ് ഫോട്ടോഫെസ്റ്റ് പ്രശസ്ത ഫോട്ടോജേർണലിസ്റ്റ് രഘുറായ് ഉദ്ഘാടനം ചെയ്ത ശേഷം ചിത്രങ്ങൾ കാണുന്നു. രാജൻപൊതുവാൾ സമീപം
കാഴ്ച കണ്ട്...നഗരത്തിലെ നിറുത്തിയിട്ടിരിക്കുന്ന കാറിനുള്ളിലെ യാത്രികർ പുറത്തിറങ്ങിയ നേരം നോക്കി കാറിന് പുറത്തേക്ക് തലയിട്ട് നോക്കുന്ന ചൈനീസ്  ഷിറ്റ്സു വിഭാഗത്തിൽപ്പെട്ട നായ. പനമ്പിള്ളി നഗറിൽ നിന്നുള്ള കാഴ്ച
ജില്ലാ കോൺഗ്രസ് കമ്മിറ്റി കോഴിക്കോട് കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച ജനാധിപത്യ സംരക്ഷണ സത്യാഗ്രഹം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.
റംസാന്റെ ആദ്യ വെള്ളിയാഴ്ചയായ ഇന്നലെ കോഴിക്കോട് മൂന്നാലിങ്ങൽ ജുമാ മസ്ജിദിനകത്ത് ആളുകൾ നിറഞ്ഞപ്പോൾ പുറത്തെ പടിയിലിരുന്ന് നിസ്‌ക്കരിക്കുന്നു.
കോഴിക്കോട് കളക്ടറേറ്റിൽ ഭിന്നശേഷിക്കാർക്കായി പുതുതായി നിർമ്മിച്ച നടവഴിയിലൂടെ നടന്നു കയറുന്ന ഉദ്യോഗസ്ഥർ. ജില്ലയിൽ തെരുവുനായ ശല്യം സ്ഥിരം വാർത്തയാകുമ്പോഴും നഗരത്തിലെ പ്രധാന ഇടങ്ങളിൽ പോലും ഒരു കൂസലില്ലാതെ നടക്കുകയാണ് നായകളും.
കോഴിക്കോട് കളക്ടറേറ്റിൽ ഭിന്നശേഷിക്കാർക്കായി പുതുതായി നിർമ്മിച്ച നടവഴിയിലൂടെ നടന്നു കയറുന്ന ഉദ്യോഗസ്ഥർ. ജില്ലയിൽ തെരുവുനായ ശല്യം സ്ഥിരം വാർത്തയാകുമ്പോഴും നഗരത്തിലെ പ്രധാന ഇടങ്ങളിൽ പോലും ഒരു കൂസലില്ലാതെ നടക്കുകയാണ് നായകളും.
പുകയടങ്ങിയൊ...ബ്രഹ്മപുരം പ്ളാന്റിലെ മാലിന്യശേഖരത്തിൽ തീപിടിത്ത സാധ്യതാ പരിശോധനയുടെ ഭാഗമായി ഇക്കോടെക്ക് സാമ്പിൾ ടെസ്റ്റ് നടത്തുന്നു.
ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രത്തിലെ മീന ഭരണി മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നടന്ന തെയ്യം.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com