കുട്ടനാട്
കോക്ക്
കാർ
മത്സ്യബന്ധനം
കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയിൽ സ്ഥിതിചെയ്യുന്ന എട്ട്‌ ചെറുദ്വീപുകളുടെ കൂട്ടമാണ്‌ മൺറോ തുരുത്ത് . ഈ മേഖലയിൽ കനാലുകൾ നിർമ്മിക്കുന്നതിനും കായൽപ്പാതകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനും മുൻകൈ എടുത്ത ബ്രട്ടീഷ്‌ ഉദ്യോഗസ്ഥനായ കേണൽ ജോൺ മൺറോയുടെ പേരിലാണ്‌ ഈ ദ്വീപസമൂഹം അറിയപ്പെടുന്നത്‌. കൊല്ലത്തു നിന്ന്‌ 27 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഇവിടെ റോഡ്‌ മാർഗ്ഗവും കായൽ മാർഗ്ഗവും എത്താവുന്നതാണ്‌. കാഴ്‌ചകൾ കാണുന്നതിനുള്ള സാധ്യതകളും പ്രകൃതി സൗന്ദര്യവും മൺറോ തുരുത്തിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കി മാറ്റുന്നു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ സൗജന്യ വൃക്ഷതൈ വിതരണം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നിർവഹിക്കുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് സമീപം
ഒരു കോടി ഫലവൃക്ഷതൈകൾ നട്ടുവളർത്തൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ സെക്രട്ടേറിയറ്റ് വളപ്പിൽ ഫലവൃക്ഷതൈ നട്ടുകൊണ്ട് ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രിമാരായ വി.എസ്. സുനിൽകുമാർ,കെ.രാജു തുടങ്ങിയവർ സമീപം
മിൽമ ഫലവൃക്ഷ പദ്ധതിയുടെ ഉദ്‌ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ് ഭവനിൽ മാവിൻതൈ നട്ടുകൊണ്ട് നിർവഹിക്കുന്നു. മന്ത്രി കെ.രാജു സമീപം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പൊലീസ് ആസ്ഥാനത്ത് വൃക്ഷ, പച്ചക്കറി തൈകൾ നടുന്നതിന്റെ ഉദ്‌ഘാടനം മന്ത്രിമാരായ വി.എസ് സുനിൽകുമാറും, കടകംപള്ളി സുരേന്ദ്രനും ചേർന്ന് നിവഹിക്കുന്നു. പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ,വി.ശിവൻകുട്ടി തുടങ്ങിയവർ സമീപം
നഗരസഭയുടെ പൂജപ്പുര മഹിളാ മന്ദിരത്തിലെ അന്തേവാസിയായ ശ്രീകലയുടേയും, പുല്ലുവിള സ്വദേശി പ്രസാദിന്റെയും വിവാഹം ചടങ്ങിൽ മേയർ കെ.ശ്രീകുമാർ വരന്റെ കൈയിൽ താലി എടുത്തുനൽകുന്നു.
സേവാദൾ സംഘടിപ്പിക്കുന്ന ഒരുവർഷം നീണ്ടുനിൽക്കുന്ന കരുതൽ വൃഷതൈ നടൽ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ദിരാഭവനിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വൃക്ഷതൈ നൽകികൊണ്ട് ഉദ്‌ഘാടനം ചെയ്യുന്നു.
പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി കോൺഗ്രസ് വനിതാ വിഭാഗം സെക്രട്ടേറിയറ്റിനു മുന്നിൽ അടുപ്പുകൂട്ടി പ്രതിഷേധിക്കുന്നു
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ 12000 വൃക്ഷതൈ നട്ടുപിടിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോട്ടൺഹിൽ എച്ച്‌.എസ്.എസ്സിൽ നടന്ന ചടങ്ങിൽ വി.എസ്. ശിവകുമാർ.എം.എൽ.എ, സൂര്യ കൃഷ്ണമൂർത്തി, ജി.ശങ്കർ,ജോർജ് ഓണക്കൂർ തുടങ്ങിയവർ ചേർന്ന് തൈകൾ നടുന്നു.
വിസ്മയത്തുമ്പത്ത്... മഴ പുൽകി നിൽക്കുമ്പോൾ സൗന്ദര്യവിസ്‌മയം തീർക്കുകയാണ് പ്രകൃതി. കൊവിഡിന്റെ പശ്ചാത്തലത്തിലുള്ള നിശ്ചലാവസ്ഥയിൽ ആ സൗന്ദര്യത്തെ മനുഷ്യന് കൂടുതൽ അനുഭവഭേദ്യമാക്കുന്നു. പ്രത്യേകതരം വള്ളിപ്പുല്ലിൽ പ്രകാശ സംശ്ലേഷണത്തിന് ശേഷം രാസവസ്തുക്കൾ മഴവെള്ളവുമായി ചേർന്ന് നീർതുള്ളിയായി മാറിയപ്പോൾ നീർതുള്ളിയെടുത്ത് കണ്ണിന് തണുപ്പേകുന്ന പെൺകുട്ടി. മലപ്പുറം പൂക്കോട്ടൂരിൽ നിന്നുള്ള കാഴ്ച. ഇന്ന് ലോക പരിസ്ഥിതി ദിനം.
വൈദ്യുത വിളക്കുകൾ കേടായതിനെത്തുടർന്ന് സുരക്ഷാ ഉപകരണകളില്ലാതെ അപകടകാരമാം വിധം ജോലിയെടുക്കുന്ന ഇലക്ട്രിസിറ്റി ജീവനക്കാരൻ. എറണാകുളം തോപ്പുംപടിയിൽ നിന്നുള്ള കാഴ്ച
ലോക്ക് ഡൗൺ!..ഗുഡ്സ് ട്രെയിൻ കടന്ന് പോകുവാനായി റെയിൽവേ ഗേറ്റ് അടച്ചപ്പോൾ പശ്ചിമ കൊച്ചിയിൽ നിന്ന് വന്ന വാഹനങ്ങൾ റോഡിൽ നിരന്നപ്പോൾ. നീണ്ട കാലത്തെ ലോക്ക് ഡൗൺ ഇളവുകൾക്ക് ശേഷം ഇവിടെ തിരക്ക് പഴയ പടിയായി, എറണാകുളം വാത്തുരുത്തിയിൽ നിന്നുള്ള കാഴ്ച
ബിലാൽ എത്തി..., കോട്ടയം താഴത്തങ്ങാടി കൊലപാതക കേസിൽ പ്രതി മുഹമ്മദ് ബിലാലിനെ പാറപ്പാടത്തെ ഷീബയെ കൊലപ്പെടുത്തിയ വീട്ടിൽ തെളിവെടുപ്പിനായി പൊലീസ് കൊണ്ടുവന്നപ്പോൾ
തടങ്കൽ ഒരുങ്ങി..., കോട്ടയം താഴത്തങ്ങാടി കൊലപാതക കേസിൽ പ്രതിയായ മുഹമ്മദ് ബിലാലിനെ തെളിവെടുപ്പിനുശേഷം വൈദ്യ പരിശോധക്കായി പൊലീസ് കോട്ടയം ജനറൽ ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ
കടൽ
മാസ്ക്
  TRENDING THIS WEEK
ഇതാണെൻ്റെ മാസ്ക് ..., തൃശൂർ ചാലക്കുടി പോട്ടയിൽ പഴുത്ത് പാകമായ റംബൂട്ടൻ മരത്തിൽ നിന്ന് പഴങ്ങൾ വവ്വാലും മറ്റ് കിളികളും കൊത്തി തിന്നാതിരിക്കാൻ പ്ലാസ്റ്റിക് നെറ്റ് കൊണ്ട് സംരക്ഷണം തീർത്തപ്പോൾ
സമ്പൂർണ ലോക്ക് ഡൗണായ ഇന്ന് ആയൂർവേദ കോളേജ് ജംഗ്ഷനിൽ പൊലീസ് നടത്തിയ വാഹന പരിശോധന
കോട്ടയം താഴത്തങ്ങാടി കൊലപാതക കേസിലെ പ്രതി മുഹമ്മദ് ബിലാലിനെ എറണാകുളം ഇടപ്പള്ളി കുന്നുംപുറത്തെ വാടകവീട്ടിലെത്തി തെളിവെടുപ്പ് നടത്തിയശേഷം കോട്ടയത്തേക്ക് കൊണ്ടുപോകുന്നു
സായി ശ്വേത
സായി ശ്വേത
ഞാനും വളർന്നു.. നീയും.. , 2014 ജൂണിൽ മലപ്പുറത്ത് അസിസ്റ്റന്റ് കളക്ടറായിരിക്കേ കളക്ടറേറ്റിനു പിറകില്‍ താൻ നട്ട മാവിന്‍ തൈ 6 വർഷത്തിന് ശേഷം അതെ മാസം തന്നെ മലപ്പുറത്ത് കളക്ടറായി സ്ഥാനമേറ്റെടുത്തതിനു ശേഷം മാവിൻ തൈ കാണാൻ തൈക്കരികിലെത്തിയ കെ.ഗോപാലകൃഷ്ണൻ ഐ.എ,എസ് .
ബൈപ്പാസ്
ബൈപ്പാസ്
നഴ്സ് ഇന്റ‌ർവ്യൂ
ഭാമക്കുട്ടിയുടെ ഉമാദേവി
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com